സിപിഎം കോട്ടം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ് ആണ് വധു.
ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും സഖാക്കളെ ക്ഷണിച്ചു. ഈ ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 19നാണ് വിവാഹം. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകളാണ് ഗീതു. എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വന്ന ജെയ്ക് 2016ല്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
2016 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. ആ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയും ജെയ്ക് ആയിരുന്നു
ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ആർക്കും എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണം. ഏത് തരത്തിലുള്ള പരിമിതികൾ ഉണ്ടെങ്കിലും ആഗ്രഹവും ഇഛാ ശക്തിയും ഉണ്ടെങ്കിൽ കയ്യെത്തി പിടിക്കാൻ ആവാത്തതായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ചോതുന്ന അനുഭവം ഇതാ നമ്മുടെ കൺ മുന്നിൽ. ഇന്ത്യയിലെ ആദ്യത്തെ കാഴ്ച ഇല്ലാത്ത ഐ എ എസ് ഓഫിസർ പ്രൻജീൽ പാട്ടീൽ എന്ന യുവ വനിത ഇന്ന് തിരുവനന്തപുരം ജില്ലാ സബ് കല്ലെക്ടർ ആയി ചുമതലയേറ്റു. 6 ആം വയസിൽ ഉണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപെട്ട പ്രൻജീൽ 124 ആം റാങ്കോടെ ആണ് 2017 ഇൽ ഐ എ എസ് സ്വന്തമാക്കി .
മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയാണ് പ്രൻജീൽ .കേരള കേഡറിൽ സബ്‌കളക്ടർ ആയി
ചുമതല ഏൽക്കുന്ന ആദ്യ കാഴ്ച ഇല്ലാത്ത വനിതയാണ് ഇവർ . ഇന്ത്യയ്ക്കും അതിലുപരി കേരളത്തിനും അഭിമാന നിമിഷമാണ് ഇന്ന് . പാർട്ടി കളിച്ചും തമ്മിൽ തല്ലിയും വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ആൺകുട്ടികൾക്കും പഠിക്കാൻ ഉള്ള എല്ലാ സാഹചര്യം ഉണ്ടായിട്ടും പഠിക്കാൻ മടി കാണിക്കുന്ന ഓരോ പെൺകുട്ടികൾക്കും ഒരു മാതൃക ആണ് പ്രൻജീൽ .പല തരത്തിലുള്ള വൈകല്യങ്ങളും, കൊണ്ട് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ ആകാതെ അല്ലെങ്കിൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയവർ നമ്മുടെ രാജ്യത്തു അനവധി ഉണ്ട്. അവർക്കെല്ലാം ഒരു റോൾ മോഡൽ ആയി തിളങ്ങി നിൽക്കുകയാണ് നമ്മുടെ സബ് കളക്ടർ . ആർ ഡി ഓ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ തിരുവന്തപുരം സബ് കല്ലെക്ടറും ജില്ലാ ആർ ഡി ഓ യുമായി സ്ഥാനമേറ്റ പ്രൻജലിനെ ചെറിയ ചടങ്ങുകളോട് കൂടി സ്വീകരിച്ചു .
അസിസ്റ്റന്റ് കളക്ടർ അനുകുമാരിയുടെ കൈ പിടിച്ചാണ് പുതിയ ചുവടു വെയ്പ്പ് .12 മണിയോടെ ആണ് പ്രൻജീൽ ഭരണമേറ്റത് .സാമൂഹിക നീതി വകുപ്പു സ്പെഷ്യൽ സെക്രെട്ടറി ബിജു പ്രഭാകർ ചടങ്ങിൽ പങ്കെടുത്തു.എറണാകുളം അസിസ്റ്റന്റ് കളക്ടർ ആയി ജോലി ചെയ്‌തതിന് ശേഷം ആണ് പ്രൻജീൽ തലസ്ഥാനത്ത് ചുമതല എല്ക്കുന്നത്. ഞാൻ ഒരുപാടു സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു നമ്മൾ പരിശ്രമിക്കാൻ തയാറല്ല എങ്കിൽ നമ്മുക്ക് ഒന്നും നേടാൻ ആകില്ല. എഫേർട് ഇല്ലാതെ ഒന്നും സാധിക്കില്ല എന്നും ഈ ചടങ്ങിൽ അവർ കൂട്ടിച്ചേർത്തു . പരിശ്രമം ചെയ്കിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം എന്ന ചൊല്ല് പൂർണമാക്കും വിധം വിജയിച്ച പ്രൻജീൽ സമൂഹത്തിലെ എല്ലാവർക്കും മാതൃകയായി അക കണ്ണിൻ്റെ വെളിച്ചവുമായി നിശ്ചയദാർട്യത്തോടേ തലസ്ഥാനത്തെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്.
രാഷ്ട്രീയ വൈര്യങ്ങൾ മാറ്റി വച്ച് മൻമോഹൻ സിംഗിൻ്റെ നയങ്ങൾ പിന്തുടർന്ന് രാജ്യത്ത് രൂക്ഷമായ സാമ്പത്തീക പ്രതിസന്ധിയെ മാറി കടക്കാൻ ബി ജെ പി സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിൻ്റെ ഭർത്താവ് പി പ്രഭാകർ.സാമ്പത്തീക മാന്ദ്യത്തെ മറി കടക്കുന്നതിന് ആവശ്യമായ തന്ത്രപരവും ബുദ്ധിപരവുമായ നയങ്ങൾ കൈകൊള്ളുന്നതിന് വേണ്ട ഇച്ഛ ശക്തി ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്രുവിൻ്റെ സോഷ്യലിയസത്തെ വിമർശിക്കുന്നതിന് പകരം നരസിംഹറാവു മൻമോഹൻ സിങ് കാലത്തേ സർക്കാരുടെ സാമ്പത്തീക നയങ്ങൾ പിന്തുടരുകയാണ് ബി ജെ പി സർക്കാർ ചെയ്യേണ്ടത് എന്നും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഭർത്താവ് ബി ജെ പി യോട് ആവശ്യപ്പെട്ടു.
ദി ഹിന്ദു പത്രത്തിന് അനുവദിച്ച ലേഖനത്തിലാണ് അദ്ദേഹം തൻ്റെ അഭിപ്രായങ്ങൾ തുറന്ന് പങ്കു വച്ചത്.സർക്കാർ ഇപ്പോൾ തുടർന്ന് വരുന്നത് തീർത്തും നിഷേദാൽമകമായ നിലപാടുകളാണ്. പൊതു മണ്ഡലങ്ങളിൽ നിന്നുമെത്തുന്ന ഓരോ വാർത്തകളും വിവരങ്ങളും വ്യക്തമാക്കുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നാണ്.ജനസംഘം രൂപീകരിച്ച കാലം മുതലേ ഇപ്പോൾ ബി ജെ പി കൈകൊണ്ട് വരുന്ന നെഹ്രുവിയൻ സാമൂഹിക അക്രമത്തിൻ്റെ നിക്ഷേധം ഉള്ളതാണ്.
ക്യാപിറ്റലിസ്റ് ഫ്രീ മാർക്കറ്റ് ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് രൂപീകരിച്ച സാമ്പത്തീക നയങ്ങളാണ് ഒരു പരിധി വരെ ബി ജെ പി സ്വീകരിച്ച് പോരുന്നത്. അത് ഇനിയും പരീക്ഷിച്ച് വിജയിക്കേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങൾക്കും ഇതല്ല അതല്ല എന്ന ഒഴിവ് കഴിവുകൾ പറയാതെ ഈ മാന്ദ്യത്തെ നേരിടാൻ പ്രാപ്തമായ എന്ത് സാമ്പത്തീക നയമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് ബി ജെ പി വ്യക്തം ആകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി യെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിച്ചതാണോ ഒരു ശക്തിയാക്കി മാറ്റി അധികാരത്തിൽ എത്തിയതാണോ അവരുടെ സാമ്പത്തീക നയങ്ങൾക്ക് ഒരു പങ്കും ഇല്ല.
ബി ജെ പി ഉണ്ടാക്കിയെടുത്ത ജനപിന്തുണയിൽ സാമ്പത്തീക രംഗം ഒരു ഘടകമേ അല്ലായിരുന്നു. നെഹ്രുവിയൻ നയങ്ങളോടുള്ള ബി ജെ പി യുടെ എതിർപ്പ് ആശയപരമല്ല വെറും രാഷ്ട്രീയം മാത്രമാണ്. അതിന് സാമ്പത്തികമായ ഒരു മനം നൽകുവാൻ ഒരു ബി ജെ പി ചിന്തകനും ഇത് വരെ കഴിഞ്ഞിട്ടില്ല.മൻമോഹൻ സിങ് നരസിംഹറാവു സർക്കാർ നയങ്ങളെ പിന്തുടരുക എന്ന ഒരേ ഒരു വഴി മാത്രമേ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിൻ്റെ മുന്നിൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ മാറി കടക്കാൻ നിലവിൽ ഉള്ളൂ. അത് മനസിലാക്കി തീരുമാനങ്ങൾ എടുക്കാൻ എത്ര കാലം താമസിക്കുന്നുവോ അത്രയും ഭാവിയിൽ സ്ഥിതിഗതികൾ രൂക്ഷമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കട്ടപ്പന : കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോളിയുടെ കുട്ടിക്കാല ചരിത്രങ്ങൾ തേടി മാധ്യമ പട കട്ടപ്പനയിൽ കറങ്ങി നടക്കുന്നു . ജോളിയുടെ കുട്ടിക്കാലം അറിയാവുന്നവരിൽ നിന്ന് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് എല്ലാവരും
ജോളി ജോസഫ് ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയല്‍വാസികളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു.
കോളേജ് ഹോസ്റ്റലില്‍ നിന്നും സഹപാഠിയുടെ സ്വര്‍ണ്ണ കമ്മല്‍ മോഷ്ടിച്ചാണ് ജോളിയുടെ ക്രിമിനല്‍ ജീവിതത്തിന്റെ ആരംഭം. അന്വേഷണത്തിനൊടുവില്‍ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. പിന്നീട് വീട്ടില്‍ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായതോടെ ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.
പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാല്‍ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് പാലായിലുള്ള പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് ചേര്‍ന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.- സഹപാഠി ജയദീപ് പറയുന്നു.
കട്ടപ്പനയിലെ വീട്ടില്‍ അറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്നും ജോളി കറങ്ങാന്‍ പോകറുണ്ടായിരുന്നു. 1992 മുതല്‍ 95 വരെ ഉണ്ടായിരുന്ന ക്ലാസില്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നം ഉണ്ടായതിനാല്‍ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു.
21 വർഷത്തിന് ശേഷം സാമ്പത്തിക നോബെൽ പുരസ്കാരം ഇന്ത്യയിലെത്തിയിരിക്കുന്നു. അമർത്യ സെന്നിന് ശേഷം വീണ്ടുമൊരു ബംഗാളി തന്നെയാണ് ഇന്ത്യയിലേയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബെൽ സമ്മാനം കൊണ്ടുവന്നിരിക്കുന്നത്. 1998ൽ ക്ഷേമ സാമ്പത്തിക ശാസ്ത്ര (Welfare Economics) പഠനത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് അമര്‍ത്യ സെന്‍ പുരസ്‌കാരം നേടിയത്. സാമ്പത്തിക നയങ്ങള്‍ ജന ജീവിതത്തെ ഏത് തരത്തില്‍ ബാധിക്കുന്നു എന്നത് സംബന്ധിച്ച പഠനം. വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിന് (Developmental Economics) സംഭാവനകള്‍ക്കാണ് അഭിജിത്ത് ബാനര്‍ജി നോബെല്‍ നേടിയിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഡെവലപ്‌മെന്റല്‍ എക്കണോമിക്‌സ്.
ഭാര്യ എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പമാണ് അഭിജിത്ത് നോബെല്‍ പങ്കിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍, ജോണ്‍ എ ലിസ്റ്റ്, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവര്‍ക്കൊപ്പം ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ നടത്തിയവയാണ് പ്രധാന പഠനങ്ങള്‍. മൈക്കൾ ക്രെമറും ഇത്തവണ സാമ്പത്തികശാസ്ത്ര നോബെൽ നേടി. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍ എന്നിവരുടെ പഠനങ്ങള്‍ ആഗോള ദാരിദ്ര്യത്തെ നേരിടാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി എന്ന് നോബെല്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ഊന്നല്‍ കൊടുത്തുകൊണ്ട് ദാരിദ്ര്യത്തെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച വ്യക്തമായ ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ മൂവരുടേയും പഠനങ്ങള്‍ സഹായകമായി എന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.
1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്ത് ബാനര്‍ജിയുടെ ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1988ല്‍ പിഎച്ച്ഡി നേടി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായി. 2003ല്‍ എസ്തര്‍ ഡുഫ്‌ളോയോടും സെന്തില്‍ മുല്ലൈനാഥനുമൊപ്പം അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. 2004ല്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഫെല്ലോഷിപ്പ് നേടി. എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പം രചിച്ച Poor Economics എന്ന കൃതിക്ക് ജെറാള്‍ഡ് ലോബ് പുരസ്‌കാരം ലഭിച്ചു. 2013ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണ്‍, 2015്‌ന് ശേഷമുള്ള സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു അഭിജിത്ത് ബാനര്‍ജി. ബാല്യകാല സുഹൃത്തും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധയുമായിരുന്ന അരുന്ധതി തുലി ബാനര്‍ജിയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
ക്ഷാമങ്ങള്‍ ദാരിദ്ര്യം, അസമത്വം തുടങ്ങിയവയില്‍ അമര്‍ത്യ സെന്‍ പ്രത്യേകം ശ്രദ്ധ കേന്ദീകരിച്ചിരുന്നു. 1943ലെ കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമം വിതച്ച ദുരിതം അമര്‍ത്യ സെന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഇത് സ്വാധീനിച്ചിരുന്നു. ശരിയായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സമൂഹങ്ങളില്‍ ക്ഷാമമുണ്ടാകില്ല എന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴിലായിരുന്നത് കൊണ്ട് ഇത്ര മാത്രം വലിയ ദുരിതം വിതച്ച ക്ഷാമം 1943ല്‍ ബംഗാളിലുണ്ടായത് എന്ന് അമര്‍ത്യ സെന്‍ വിലയിരുത്തിയിരുന്നു. നിലവില്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ തോമസ് ഡബ്ല്യു ലാമണ്ട് പ്രൊഫസറായ അമര്‍ത്യ സെന്നിനെ 1999ല്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പറഞ്ഞ അമര്‍ത്യ സെന്‍, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നിശിത വിമര്‍ശകനാണ്.
നോട്ട് നിരോധനത്തിന്റെ യുക്തി തനിക്ക് മനസിലായിട്ടേ ഇല്ല എന്നാണ് ന്യൂസ് 18ന് 2017 ജനുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് ബാനര്‍ജി പറഞ്ഞത്. 2000 രൂപ നോട്ട് കൊണ്ടുവന്നത് എന്തിനാണ് എന്ന് അഭിജിത്ത് ബാനര്‍ജി ചോദിച്ചു. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അഭിജിത്ത് ബാനര്‍ജി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനങ്ങളെ ശരി വയ്ക്കുകയാണ് അഭിജിത്ത് ചെയ്തത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ഉയര്‍ന്ന നിലയില്‍ നിര്‍ത്താനും സാമ്പത്തിക സ്ഥിരതയ്ക്കും സഹായകമാകുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു.
കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പ്പമായ മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കല്ലിങ്കല്‍. മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശില്പത്തിന്റെ ഇരിപ്പ് മാതൃകയില്‍ ശില്പത്തിന് ചുവടെ ഇരിക്കുന്ന റിമയുടെ ചിത്രങ്ങള്‍, യക്ഷി ശില്പത്തിന്റെ 50ാം വാര്‍ഷികത്തില്‍ റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു.
സ്ത്രീകള്‍ എല്ലാ കാലത്തും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും കവിതയ്ക്കും എല്ലാം പ്രേരണയായിട്ടുണ്ട്. എന്നാല്‍ പലപ്പോളും തെറ്റായാണ് സ്ത്രീകളുടെ പ്രതിനിധാനം സംഭവിച്ചത്. അത് പലപ്പോളും സ്റ്റീരിയോടൈപ്പുകളായി. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ ‘നേരെ ഇരിക്കാ’നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്? – മാമാങ്കം ചോദിക്കുന്നു.
തിരുവനന്തപുരം ഭരതന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരന്റെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടെയും മകനായ ആദര്‍ശ് വിജയന്റെ മരണം സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈംബ്രാഞ്ച് നടപടി. 2009 ഏപ്രില്‍ അഞ്ചിന് വൈകിട്ട് പാലുവാങ്ങാനായി പുറത്തേക്ക് പോയ ആദര്‍ശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പാങ്ങോട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച്, ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്യുകയും രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
കേസില്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘത്തെ ചുമതല ഏര്‍പ്പിച്ചിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.
മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം വിവാദമാകുന്നു. ഗുജറാത്തിലെ സ്വകാര്യ സ്കൂളിൽ നടത്തിയ പരീക്ഷയിലാണ് വിവാദമായ ചോദ്യം. സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയ്ക്ക് സർക്കാർ ധനസഹായവും ലഭിക്കുന്നുന്നുണ്ട്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്കൂളുകളിലെ പരീക്ഷയിലാണ് വിചിത്രമായ ഈ ചോദ്യം.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റണൽ പരീക്ഷയ്ക്കിടെയാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ശനിയാഴ്ച നടന്ന ഇന്‍റേണല്‍ പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദമായതോടെ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേര്‍ അറിയിച്ചു. ചോദ്യങ്ങള്‍ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശമാണെന്ന് ഭാരത് വധേര്‍ പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യം ഇങ്ങനെ: “നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്‍റെ വില വർദ്ധിച്ചതിനെക്കുറിച്ചും മദ്യം ഒളിച്ചു കടത്തുന്നവന്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക?
മംഗളൂരുവിലെ ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.
മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരോടും ഹാജരാകാൻ നോട്ടീസ് നൽകി. ജോളിയുടെ സഹോദരി ഭർത്താവിനെയും പ്രാദേശിക ലീഗ് നേതാവിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. മരണത്തിൽ ലഹരി കണ്ടെത്തിയിരുന്നതായും രണ്ടാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.
ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു.
ദാരുണം 2 വയസ്സുള്ള ആല്‍ഫൈന്റെ മരണം, സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയില്‍
കുറ്റകൃത്യങ്ങളെക്കുറിച്ചു പിതാവിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നതായും ഷാജു പൊലീസിനു മൊഴി നൽകിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു സക്കറിയാസിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുമെന്നു മരിച്ച റോയിയുടെ സഹോദരി രഞ്ജി പറഞ്ഞു.
2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു
വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ജോളിയെ സഹായിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ കൂടത്തായിയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധിച്ചു. മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.
രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി. ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി എട്ടംഗ വിദഗ്ധ സംഘം അടുത്ത ദിവസം കൂടത്തായിയിലെത്തും.