ഒരു പത്ര പരസ്യം വൈറലായതിന് പിന്നാലെയാണ് മലയാളിയുടെ സൈബർ വാളുകളിൽ ഇൗ ചിരിക്കാഴ്ച നിറയുന്നത്. പ്രിയപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. പൂച്ച നായരെ സോഷ്യല്‍ മീഡിയ നല്ലവണ്ണം ട്രോളുകയും ചെയ്തു.


ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘മോളൂട്ടീ വീ ബാഡ്‌ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യം പക്ഷേ പലരിലും ചിരിയാണുയര്‍ത്തിയത്.


പരസ്യം ഹിറ്റായതോടെ ട്രോളന്‍മാരും രംഗത്തെത്തി. ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകര്‍ സ്യഷ്ടിച്ചു. എന്ത് തന്നെയായാലും വീട്ടുകാര്‍ മാത്രം ഓര്‍ത്ത ചുഞ്ചു നായരുടെ ചരമ വാര്‍ഷികം ഇതോടെ തരംഗമായിരിക്കുകയാണ്.

ഇന്ത്യയുടെ 15–ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ഏഴിനാണ് ചടങ്ങ്. മന്ത്രിസഭയിലെ മറ്റംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്ത് തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന നേട്ടത്തോടെയാണ് അധികാരക്കയറ്റം. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ആരെല്ലാമാകും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.
2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. വിവിധ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെ പ്രമുഖര്‍ ചടങ്ങുകള്‍ക്കെത്തുമെന്നാണ് സൂചന. 2014 ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്. ലോക നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഗ്രഹിക്കുന്നതിനാല്‍ തിരക്കുകൂട്ടേണ്ടതില്ല എന്ന നിലപാടാണ് മോദി സ്വീകരിച്ചത്.
അതേസമയം നരേന്ദ്രമോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ഖാന്‍ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദാണ് മരിച്ചത്. ഇളയ മകൾ ആർച്ചയുടെ വിവാഹമായിരുന്നു ഇന്ന്. ഇന്നലെ വീട്ടിൽ നടത്തിയ ആഘോഷങ്ങളിൽ പാടാനറിയാവുന്ന വിഷ്ണു പ്രസാദും ഭാഗമായി. അമരം എന്ന സിനിമയിലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട രാക്കിളി പൊന്‍മകളെ എന്ന ഗാനം പാടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. മുൻപ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഒപ്പം നിന്ന് പ്രവർത്തിച്ച നേതാവിന്റെ മൃതദേഹം തോളിലേറ്റി അമേഠി എംപി സ്മൃതി ഇറാനി. ഇന്ന് രാവിലെയാണ് അമേഠിയിലെ ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനും സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാര്‍ട്ടി പ്രവര്‍ത്തകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സുരേന്ദ്രസിങിനെ വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സ്മൃതി ഇറാനി എത്തിയത്. കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുൽ ഗാന്ധിയെ 55,000 വോട്ടുകൾക്കാണ് മുൻകേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. ഇൗ വിജയത്തിന് പിന്നിൽ സജീവമായി പ്രവർത്തിച്ച ആളാണ് സുരേന്ദ്രസിങ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് അമേഠി എസ്.പി രാജേഷ്കുമാര്‍ അറിയിച്ചു.
#WATCH BJP MP from Amethi, Smriti Irani lends a shoulder to mortal remains of Surendra Singh, ex-village head of Barauli, Amethi, who was shot dead last night. pic.twitter.com/jQWV9s2ZwY
— ANI (@ANI) May 26, 2019
ദുബായ്∙ കേരളത്തിൽ യുഡിഎഫ് 19 സീറ്റ് നേടിയപ്പോൾ ദുബായിൽ എബി നേടിയത് അഞ്ചു പവൻ. ഉമ്മൽഖുവൈൻ(യുഎക്യു) ഫ്രീ ട്രേഡ് സോണുമായി ചേർന്നു നടത്തിയ പ്രവചന മൽസരത്തിൽ കോട്ടയം സ്വദേശി എബി തോമസ്(29) വിജയിച്ചു
ആയിരക്കണക്കിന് മൽസരാർഥികളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു യുഡിഎഫിന് 19 സീറ്റു ലഭിക്കുമെന്ന് ഉത്തരമെഴുതിയത്. തിരുവനന്തപുരത്തെയും വടകരയിലെയും വിജയികളെയും കൃത്യമായി എഴുതിയതോടെ എബി വിജയിയായി.
റാസൽകോറിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ എബി കോട്ടയം കുറവിലങ്ങാട് കാഞ്ഞിരത്താനം കളപ്പുരയ്ക്കലിൽ തോമസ് ഏബ്രഹാം-ആനി ദമ്പതികളുടെ മകനാണ്. ദുബായിൽ എത്തിയിട്ട് രണ്ടു വർഷം.
ബ്രിട്ടനിൽ മേയറായി ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിനും എരുമേലിയ്‌ക്കും അത് അഭിമാന നിമിഷം. ടോമിന്റെ ഭാര്യ ലിനി എരുമേലി കല്ലമ്മാക്കൽ കുടുംബാംഗമാണ്. റാന്നി ഇരൂരിക്കൽ ആദിത്യപുരം തോമസ് മാത്യു -ഗുലാബി മാത്യു ദമ്പതികളുടെ മകനായ ബ്രിട്ടീഷ് പൗരത്വമുള്ള ടോം ആദിത്യ ബ്രാഡ്ലി സ്റ്റേഡിയത്തിന്റെ മേയറായാണ് ബ്രിട്ടനിലെ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ബ്രിസ്റ്റോളിന്റെ സാമൂഹികരംഗത്ത് ഉപദേശകനും സാമ്പത്തിക ഉപദേഷ്ടാവും കോളമിസ്റ്റുമാണ് ടോം.
പാലായിലെ ആദ്യകാല നേതാവും സ്വാതന്ത്ര സമരസേനാനിയുമായ വെട്ടം മാണിയുടെ പൗത്രൻ കൂടിയാണ് ടോം ആദിത്യ. അഭിഷേക്, അലീന, ആൽബർട്ട്, അഡോണാ, അൽഫോൻസ് എന്നിവരാണ് മക്കൾ. കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തെക്കേ ഇന്ത്യക്കാരനും ആയ ടോം ആദിത്യ, ടോൺ അവൺ, സോമർസെറ്റ് പോലീസ് പാനലിന്റെ വൈസ് ചെയർമാനും ബ്രിട്ടിഷ് മൾട്ടി ഫൈത്ത് ഫോറത്തിന്റെ ചെയർമാനും കൂടിയാണ്.
കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിന്റെ കീഴിൽ തുടർച്ചയായിമൂന്ന് തെരഞ്ഞെടുപ്പുകളിൽ ബ്രാഡ്ലി സ്റ്റോക്ക് സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് ടോം വിജയിച്ചിരുന്നു. കൗൺസിലിലെ വിവിധ കമ്മിറ്റികളിൽ ഡെപ്യൂട്ടി മേയറായും പ്ളാനിങ്, ഗതാഗത-പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.
വ്യാജരേഖാ കേസിൽ കർദിനാളിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുള്ള സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചു. കർദിനാളിനെതിരെ വൈദികരുടെ നേതൃത്വത്തിൽ വ്യാജരേഖയുണ്ടാക്കിയെന്ന വാദം അടിസ്ഥാനരഹിതമാണെന്നും രേഖകളുടെ നിജസ്ഥിതി തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് സര്‍ക്കുലറിലെ ആവശ്യം.
പ്രതിയായ ആദിത്യനെ മർദിച്ചാണ് പൊലീസ് വൈദികര്‍ക്കെതിരായി മൊഴി രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നു. വ്യാജരേഖ ഉണ്ടാക്കുന്നതിന് വൈദികർ ശ്രമിച്ചിട്ടില്ലെന്നും സർക്കുലറില്‍ പറയുന്നു. സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സഭാധ്യക്ഷനെതിരെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്.
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഗോ എയര്‍. 899 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന വിധം മെഗാ മില്യണ്‍ സെയില്‍ ഓഫറാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ച മുതല്‍ 29 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് 899 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാകുക.
ജൂണ്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുളള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 10 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുകയെന്ന് ഗോ എയര്‍ മനേജിംഗ് ഡയറക്ടര്‍ ജെ. വാഡിയ പറഞ്ഞു.
അഹമ്മദാബാദ്, വഡോദര, ബംഗളൂരു, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, പോര്‍ട്ട് ബ്ലെയര്‍, പുനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കാണ് ഗോ എയറിന്റെ ആഭ്യന്തര സര്‍വ്വീസുളളത്. ഫുക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദബി എന്നിവിടങ്ങളിലേക്ക് രാജ്യാന്തര സര്‍വ്വീസുകളും ഗോ എയര്‍ നടത്തുന്നുണ്ട്.
മിന്ത്ര, സുംകാര്‍ എന്നീ വെബ്‌സൈറ്റുകളുമായി ചേര്‍ന്നും ഫാബ് ഹോട്ടലുമായി ചേര്‍ന്നും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വയറുവേദനയ്ക്കു ചികിൽസ തേടി മാണ്ഡി സുന്ദർനഗറിലെ ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ഞെട്ടി. എക്സ്റേയിൽ തെളിഞ്ഞത് ഒരു സ്ക്രൂഡ്രൈവറിന്റെ ഭാഗമായിരുന്നു.
ലാൽബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 8 സ്പൂൺ, 2 സ്ക്രൂ ഡ്രൈവർ, 2 ടൂത്ത് ബ്രഷ്, ഒരു കറിക്കത്തി, വാതിൽപ്പിടി എന്നിവ.
മനോദൗർബല്യമുള്ള കരൺ സെൻ (35) അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
പതിമുന്നുകാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അയിര കൃഷ്ണവിലാസം ബംഗ്ലാവിൽ സൗമ്യയുടെ മകൾ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. പിന്നിൽ നിന്നെത്തിയ രണ്ടുപേർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കൽകോളജിലെ ഡോക്ടർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
ആരോ അടിച്ചുവീഴ്ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പറഞ്ഞതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മരണമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് എത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സുചന. മരണമൊഴി മജിസ്ട്രേറ്റ് പൊലീസിന് കൈമാറിയിട്ടില്ല.
പഠിക്കാതെ ബുക്കിൽ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിശദികരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനൊപ്പം നാട്ടുകാർ നൽകിയ എതിർവിവരങ്ങളും ചേർത്തുള്ള അന്വേഷണമാണ് നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ തെളിവുകൾ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസ് തിരുമാനം.
കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാൻ വെള്ളിയാഴ്ച രാവിലെ ഫൊറൻസിക് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പൊലീസെത്തിയപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതിൽപ്പടിയിലുണ്ടായിരുന്ന ക്യാൻ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കൊണ്ടുവരുമ്പോൾ തട്ടാതിരിക്കാൻ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിൻെറ അടിയിൽ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി.
ഫോറൻസിക് സംഘം അരിച്ചുപൊറുക്കിയിട്ടും ഇങ്ങനെ ഒരു ക്യാൻ അടുക്കളയിൽ ഇല്ലായിരുന്നതായും സൂചനകളുണ്ട്. മാതാവിന്റെ ക്രുരമർദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പൊലീസ് വാദം നാട്ടുകാർ എതിർക്കുന്നതിന് കാരണം. ഒന്നരവർഷം മുമ്പ് പെൺകുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു.
ആദ്യഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വർഷം മുമ്പാണ് അധ്യാപികയായ സൗമ്യയെ അയിര സ്വദേശി വിവാഹം ചെയ്തത്. പീന്നിട് ഇവർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. തൊടുപുഴ സംഭവത്തിൻെറ പശ്ചാത്തലത്തിൽ പരിസരവാസികൾ നൽകിയ വിവരങ്ങളും വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പൊഴിയൂർ സിഐ അറിയിച്ചു.