ന്യൂഡൽഹി∙ രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്കു പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ബിജെപിക്കകത്ത് ജനാധിപത്യം വേണമെന്നും സ്വാമി മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയുടെ വന്‍വിജയത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രതികരണം.
സാമ്പത്തികരംഗത്തെ വീഴ്ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതകൊണ്ടു മറികടക്കുകയായിരുന്നു. മോദി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയാകാതെ പോയതു ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലാണ്. കൂടുതല്‍ കരുത്തുമായി നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയാകാനൊരുങ്ങുമ്പോളാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.
തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണം. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞതു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
പത്തനംതിട്ട ഒളിപ്പിച്ച് വച്ചിരുന്ന രാഷ്ട്രീയ ചിത്രങ്ങൾ വിചിത്രമായി തുടരുകയാണ്. ശബരിമല വിഷയം വലിയ ചർച്ചയാക്കി ബിജെപി വലിയ മുന്നേറ്റമാണ് തുടങ്ങി വച്ചത്. ത്രികോണ മൽസരത്തിന്റെ പ്രതീതി അവസാനനിമിഷം വരെ നിലനിർത്തിയ പത്തനംതിട്ടയുടെ ഫലം വന്നപ്പോൾ ബിജെപി മൂന്നാമതായി. എന്നാൽ ഇപ്പോൾ വേറെ ചില കണക്കുകളാണ് പുറത്തുവരുന്നത്. മണ്ഡലത്തിൽ ഹാട്രിക് തികച്ച ആന്റോ ആന്റണിയുടെ സ്വന്തം ബൂത്തിൽ കെ.സുരേന്ദ്രൻ മുന്നില്‍. വീണാ ജോർജിന്റെ ബൂത്തിലാകട്ടെ, ആന്റോ ആന്റണിയും ഒന്നാമനായി.
നാടിളക്കി മറിച്ചു വോട്ടഭ്യർഥിച്ച നേതാക്കളിൽ പലരും സ്വന്തം ബൂത്തിൽ വലിയ പരുങ്ങലിലായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ 231ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വോട്ടു ചെയ്തത്. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജിന്റെ ബൂത്തു കൂടിയാണിത്. ഇവിടെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ 287 വോട്ടു നേടിയപ്പോൾ വീണാ ജോർജ് 145 വോട്ടുമായി രണ്ടാമതായി. 110 വോട്ടുമായി മൂന്നാം സ്ഥാനം മാത്രമേ ആന്റോയ്ക്കുള്ളു.
ആനപ്പാറ ഗവ എൽപി സ്കൂളിലെ 238ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 467 വോട്ട് നേടിയപ്പോൾ വീണയ്ക്കു കിട്ടിയത് 348 വോട്ട്. കെ.സുരേന്ദ്രൻ 51. ആറന്മുള മണ്ഡലത്തിൽ ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മുണ്ടുകോട്ടയ്ക്കൽ എസ്എൻഎസ്‌വിഎംയുപി സ്കൂളിലെ 225ാം നമ്പർ ബൂത്തിലാണ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സജി കെ.സൈമണിന്റെ വാർഡായ ഇവിടെ ആന്റോയ്ക്ക് 491 വോട്ട് ലഭിച്ചു.
കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ ഇടത്തറ സെന്റ് തോമസ് യുപി സ്കൂളിലെ 164ാം നമ്പർ ബൂത്തിൽ ആന്റോ 171, വീണ 251, സുരേന്ദ്രന് 152 എന്നിങ്ങനെയാണ് വോട്ട്. അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനുവിന്റെ ബൂത്തിൽ ആന്റോയാണ് മുന്നിൽ.
കോന്നി മണ്ഡലത്തിലെ 150ാം നമ്പർ ബൂത്തിൽ യുഡിഎഫ് 299, എൽഡിഎഫ് 150, എൻഡിഎ 63 എന്ന നിലയിലാണ് വോട്ടു വിഹിതം. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മാനം കാത്തു. ആറന്മുള മണ്ഡലത്തിലെ 159ാം നമ്പർ ബൂത്തിൽ സുരേന്ദ്രൻ 416 വോട്ട് പിടിച്ചു. ആന്റോ 268, വീണ 124 എന്നിവർ പിന്നിലായി. റാന്നി എംഎൽഎ രാജു ഏബ്രഹാമിന്റെ ബൂത്തിൽ ആന്റോയാണ് ജേതാവ്. അങ്ങാടി പഞ്ചായത്തിലെ കരിങ്കുറ്റി സെന്റ് തോമസ് യുപി സ്കൂളിലെ 95ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 256 വോട്ടും വീണാ ജോർജ് 162 വോട്ടും കെ. സുരേന്ദ്രൻ 146 വോട്ടും പിടിച്ചു. തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെ ബൂത്തിലും വീണ പിന്നിൽ പോയി. തിരുവല്ല മണ്ഡലത്തിലെ 91ാം നമ്പർ ബൂത്തിൽ യുഡിഎഫ് 276, എൽഡിഎഫ് 235, എൻഡിഎ 22 എന്നിങ്ങനെയാണ് വോട്ട് നില.
എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. നെട്ടൂര്‍ സ്വദേശി ബിനിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പൊലീസിന് മുന്നില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനത്തിനായുള്ള കേസ് കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതകം.
നരേന്ദ്രമോഡിയെ എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. രാജ്‌നാഥ് സിങ്ങും നിതിന്‍ ഗഡ്കരിയും മോഡിയെ പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് മോഡിയെ നേതാവായി തിരഞ്ഞെടുത്തത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി മോഡി കൂടിക്കാഴ്ച നടത്തും. മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു.
എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
നാഗമ്പടത്ത് പഴയ റെയിൽവെ മേൽപാലം പൊളിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാലം ഘട്ടം ഘട്ടമായി മുറിച്ചു മാറ്റുന്നത് . 300 ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് പാലം മുറിച്ച് മാറ്റുന്നത്.
കഴിഞ്ഞ മാസം ചെറിയ സ്‌ഫോടനം നടത്തി പാലം പൊളിക്കാൻ നടത്തിയ രണ്ടു നീക്കങ്ങളും പരാജയപ്പെട്ടിരുന്നു. വീണ്ടും സ്‌ഫോടനം നടത്തിയാല്‍ പുതിയ പാലത്തിന് ബലക്ഷയമുണ്ടാകുമെന്ന ആശങ്കയിലാണ് പുതിയ രീതി അവലംബിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതേതുടർന്നാണ് ക്രെയിനിന്റെ സഹായത്തോടെ വീണ്ടും പാലം പൊളിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്.
പാലം പൊളിക്കുന്നത് കണക്കിലെടുത്ത് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിർത്തിവെച്ചിരിക്കുകയാണ്. ദീര്‍ഘദൂര തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കോട്ടയം വഴി കൂടുതല്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
1953ലാണ് നാഗമ്പടം പാലം നിർമിച്ചത്. ഇടക്ക് കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ പാലം ചെറുതായി ഉയർത്തിയിരുന്നു. എന്നാൽ, പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്.
കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ (25.05.2019)
Train No. 16606 Nagercoil-Mangalore Ernad Express : ആലപ്പുഴ വഴിയുള്ള നാഗർകോവിൽ – മംഗലൂരു എറനാട് എക്സ്പ്രസ്
Train No. 16605 Mangalore-Nagercoil Ernad Express : ആലപ്പുഴ വഴിയുള്ള മംഗലൂരു – നാഗർകോവിൽ എറനാട് എക്സ്പ്രസ്
Train No. 16304 Thiruvananthapuram-Ernakulam Vanchinad Express : കോട്ടയം വഴിയുള്ള തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
Train No. 16303 Ernakulam-Thiruvananthapuram Vanchinad Express : കോട്ടയം വഴിയുള്ള എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
Train No. 16649 Mangalore-Nagercoil Parasuram Express : കോട്ടയം വഴിയുള്ള മംഗലൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസ്
Train No. 16650 Nagercoil-Mangalore Parasuram Express : കോട്ടയം വഴിയുള്ള നാഗർകോവിൽ – മംഗലൂരു പരശുറാം എക്സ്പ്രസ്
Train No. 16301 Shoranur-Thiruvananthapuram Venad Express : കോട്ടയം വഴിയുള്ള ഷൊർണൂർ – തിരുവന്തപുരം വേണാട് എക്സ്പ്രസ്
Train No. 16302 Thiruvananthapuram-Shoranur Vanad Express : കോട്ടയം വഴിയുള്ള തിരുവന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ്
Train No. 16792 Palakkad-Tirunelveli Palaruvi Express : കേട്ടയം, കൊല്ലം വഴിയുള്ള പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ്
Train No. 16791 Tirunelveli-Palakkad Palaruvi Express : കേട്ടയം, കൊല്ലം വഴിയുള്ള തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
Train No. 66308 Kollam-Ernakulam MEMU : കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം മെമു
Train No. 66307 Ernakulam-Kollam MEMU : കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു
Train No. 66309 Ernakulam-Kollam MEMU : ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു
Train No. 66310 Kollam-Ernakulam MEMU : ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു
Train No. 66302 Kollam-Ernakulam MEMU : ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു
Train No. 66303 Ernakulam-Kollam MEMU : ആലപ്പുഴ വഴിയുള്ള എറണാകുളം – കൊല്ലം മെമു
Train No. 56385 Ernakulam-Kottayam Passenger : എറണാകുളം – കോട്ടയം പാസഞ്ചർ
Train No. 56390 Kottayam-Ernakulam Passenger : കോട്ടയം – എറണാകുളം പസഞ്ചർ
Train No. 56362 Kottayam-Nilambur Passenger : കോട്ടയം – നിലമ്പൂർ പാസഞ്ചർ
Train No. 56363 Nilambur-Kottayam Passenger : നിലമ്പൂർ – കോട്ടയം പാസഞ്ചർ
Train No. 56394 Kollam-Kottayam Passenger : കൊല്ലം – കോട്ടയം പാസഞ്ചർ
Train No. 56393 Kottayam-Kollam Passenger : കോട്ടയം – കൊല്ലം പാസഞ്ചർ
Train No. 56382 Kayamkulam-Ernakulam Passenger : ആലപ്പുഴ വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചർ
Train No. 56383 Ernakulam-Kayamkulam Passenger : ആലപ്പുഴ വഴിയുള്ള എറണാകുളം – കായങ്കുളം പാസഞ്ചർ
Train No. 56392 Kollam-Ernakulam Passenger : കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം പാസഞ്ചർ
Train No. 56380 Kayamkulam-Ernakulam Passenger : കോട്ടയം വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചർ
Train No. 56303 Ernakulam-Alappuzha Passenger : എറണാകുളം – ആലപ്പുഴ പാസഞ്ചർ
Train No. 56381 Ernakulam-Kayamkulam Passenger : ആളപ്പുഴ വഴിയുള്ള എറണാകുളം – കായങ്കുളം പാസഞ്ചർ
Train No. 56382 Kayamkulam-Ernakulam Passenger : ആലപ്പുഴ വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചർ
Train No. 56301 Alappuzha-Kollam Passenger : ആലപ്പുഴ – കൊല്ലം പാസഞ്ചർ
Train No. 56300 Kollam-Alappuzha Passenger : കൊല്ലം – ആലപ്പുഴ പാസഞ്ചർ
Train No. 66307 Ernakulam-Kollam MEMU: കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു
Train No. 56300 Kollam-Alappuzha Passenger: കൊല്ലം – ആലപ്പുഴ പാസഞ്ചർ
Train No. 56302 Alappuzha-Kollam Passenger: ആലപ്പുഴ – കൊല്ലം പാസഞ്ചർ
Train No. 56380 Kayamkulam-Ernakulam Passenger: കോട്ടയം വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചർ
Train No. 56393 Kottayam-Kollam Passenger: കോട്ടയം – കൊല്ലം പാസഞ്ചർ
Train No. 56394 Kollam-Kottayam Passenger: കൊല്ലം – കോട്ടയം പാസഞ്ചർ
പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ സിയോണിലാണ് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രണ്ട് മുസ്ലീം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.
ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.
Gau Ralshaks on the prowl in MP. Muslim couple thrashed on suspicion of carrying ‘beef’. one person arrested by the police. Ram Raj aa raha hai pic.twitter.com/sY25ZYPfDV
— Hemender Sharma (@delayedjab) May 24, 2019
നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. സംഭവത്തിൽ സിദ്ദിഖിന്റെ പ്രതികരണം അപമാനകരമാണെന്നാണ് ഇവർ പറയുന്നത്. ‘തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.’ ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നു.
നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തുറന്നുപറച്ചിൽ.സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
2016ൽ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിച്ചു. എന്നാൽ ആരോഹഫം നിഷേധിച്ച് സിദ്ദിഖും രംഹത്തെത്തിയിരുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ് വായിക്കാം:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.
എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!
ഇടതുസഹയാത്രിക ദീപ നിശാന്തിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ അനിൽ അക്കര രംഗത്ത്. ‘എന്റെ കാളപെറ്റു, ആ കയറെടുത്തെ’ എന്ന തലക്കെട്ടോടെ തന്റെ വീട്ടിലെ കാളയുടെ ചിത്രം പങ്കുവെച്ചാണ് എംഎൽഎയുടെ പരിഹാസം. രമ്യ ഹരിദാസിനെതിരായ ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അനിൽ അക്കരയുടെ പോസ്റ്റ്. കേട്ടപാതി കേൾക്കാത്ത പാതി രമ്യക്കെതിരെ പോസ്റ്റിട്ട ദീപ നിശാന്തിന്റെ നടപടിയെയാണ് കോണ്‍ഗ്രസ് എംഎല്‍എ പരിഹസിക്കുന്നത്.
‘ദീപ ടീച്ചറേ നന്ദി’ എന്ന രമ്യ ഹരിദാസിന്റെ വ്യാജ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചതോടയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ വ്യാജപേജിലെ പോസ്റ്റ് കണ്ട് ദീപ നിശാന്ത് രമ്യക്കെതിരെ തിരിഞ്ഞു. ‘വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്. ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടർമാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. ‘ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ…’ ദീപ കുറിച്ചു.
എന്നാൽ വ്യാജ പേജിൽ വന്ന പോസ്റ്റിന് രമ്യക്ക് മറുപടി നൽകിയ ദീപാ നിശാന്തിന് അബദ്ധം പറ്റി. കാര്യങ്ങൾ വിശദമായി പരിശോധിക്കാതെ രമ്യക്കെതിരെ തിരിഞ്ഞ ദിപ നിശാന്തിനെ പരിഹസിക്കുകയാണ് അനിൽ അക്കര എംഎൽഎ. ദീപ നിശാന്ത് തിരഞ്ഞെടുപ്പ് സമയത്ത് രമ്യയ്ക്കെതിരായി നടത്തിയ പ്രസ്താവന ഗുണം ചെയ്തെന്ന വിലയിരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതോടെ ദീപയുടെ പേജിൽ ആശംസാപ്രവാഹം തുടങ്ങിയിരുന്നു.
വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ അശ്വന്ത് നേരിട്ട് പങ്കെടുക്കുകയും സോജിത്ത് സഹായങ്ങൾ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. സംഭവദിവസം അശ്വന്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കും പൊലീസ് കണ്ടെടുത്തു.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടു പേർ ഒളിവിലാണ്. ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു
പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് വീണ്ടും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാഹുല്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകസമിതി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രവർത്തക സമിതിയിൽ പങ്കെടുക്കുന്നില്ല.
പരാജയപ്പെട്ട പടത്തലവനായാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിനെത്തിയത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായെങ്കിലും റിപ്പോർട്ടുകൾ പാർട്ടി തള്ളി. രാഹുൽ ഗാന്ധിയല്ല തോൽവിയുടെ ഉത്തരവാദിയെന്ന് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധിയുടെ നരേന്ദ്രമോദിക്കെതിരായ ചൗക്കി ദാർ ചോർ ഹെ മുദ്രാവാക്യവും വയനാട് സ്ഥാനാർഥിത്വവും ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന വിമർശനമുണ്ട്.
സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. ഉത്തർപ്രദേശ് പി.സി സി അധ്യക്ഷൻ രാജ് ബബാറും ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജൻ പട്നായി കും രാജി സമർപ്പിച്ചു കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകയിലും പാർട്ടിക്കുള്ളിലെ കലഹങ്ങൾ പരാജയ കാരണമായി എന്ന വിമർശനം ശക്തമാണ്. പ്രധാന പ്രചാരണ വിഷയമായിരുന്ന ന്യായ് പദ്ധതി സാധാരണക്കാരുടെ ഇടയിലേക്കെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല.