India

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ദ​ന്പ​തി​ക​ൾ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ദൃ​ക്സാ​ക്ഷി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദ​ന്പ​തി​ക​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​ർ അ​ന്പ​യ​വ​യ​ലി​ലെ ഹോ​ട്ട​ലി​ൽ മു​റി എ​ടു​ത്തി​രു​ന്നു. പാ​ല​ക്കാ​ട്ടെ വി​ലാ​സ​മാ​ണ് ഇ​വ​ർ ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.   സ്ഥ​ലം കാ​ണാ​നെ​ത്തി​യ ദ​ന്പ​തി​ക​ൾ​ക്കാ​ണ് അ​ന്പ​ല​വ​യ​ലി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ടി​പ്പ​ർ ഡ്രൈ​വ​റാ​യ ജീ​വാ​ന​ന്ദ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്.

ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ജീ​വാ​ന​ന്ദ​ൻ യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​സാ​രി​ക്കു​ന്ന​തി​നി​ടെ “നി​ന​ക്കും വേ​ണോ’ എ​ന്നു ചോ​ദി​ച്ച് ജീ​വാ​ന​ന്ദ​ൻ യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ന്ന​തു കാ​ണാം. അ​തോ​ടൊ​പ്പം യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ജീ​വാ​ന​ന്ദി​നോ​ടു യു​വ​തി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു  മ​ർ​ദ​ന​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 20 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ആ​ക്ര​മ​ണം ക​ണ്ടു​നി​ന്ന​വ​രാ​ണു മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.   മ​ർ​ദ​ന​ത്തി​നു പി​ന്നാ​ലെ ദ​ന്പ​തി​ക​ളേ​യും ജീ​വാ​ന​ന്ദ​നെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നെ​ന്നു സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കാ​ൻ ദ​ന്പ​തി​ക​ൾ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ചന്ദ്രയാൻ– 2 ഓസ്ട്രേലിയക്കാർക്ക് പറക്കും തളികയായ കൗതുക വാർത്തയാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചന്ദ്രയാൻ–2 പറന്നുയർന്ന ശേഷം ഒാസ്ട്രേലിയയിലെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചിലർ പേടിപ്പിക്കുന്ന ചില കാര്യങ്ങൾ പങ്കുവച്ചു. അതും ചിത്രങ്ങൾ സഹിതം. രാത്രി ആകസ്മികമായി ആകാശത്തിലൂടെ വിചിത്ര വെളിച്ചം കുതിക്കുന്നത് കണ്ടെന്നാണ് ചിലർ കുറിപ്പിട്ടത്. ഓസ്ട്രേലിയയിലെ വടക്കൻ പ്രദേശത്തും ക്വീൻസ്‌ലാന്റിലും ആകാശത്ത് പറക്കും തളിക കണ്ടെന്നായി മറ്റൊരു വിഭാഗം. ഇത്തരത്തിൽ പലതരം റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീടാണ് ഇത് ഇന്ത്യയുടെ ചന്ദ്രയാൻ–2 കുതിച്ചുപാഞ്ഞതാണെന്ന് അറിയുന്നത്.

ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോഴാണ് ചിലർ പറക്കും തളികയാണെന്ന് തെറ്റിദ്ധരിച്ചത്. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ -2 യാത്ര തുടങ്ങിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടന്നത്. ഈ സമയത്ത് ഓസ്‌ട്രേലിയയിൽ രാത്രി 7.30 ആയിരുന്നു.

വടക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ജൂലിയ ക്രീക്ക് കാരവൻ പാർക്കിന് മുകളിൽ തിങ്കളാഴ്ച രാത്രി 7.30 ന് ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തന്നെ എബിസി നോർത്ത് വെസ്റ്റിന്റെ ഫെയ്സ്ബുക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി പോസ്റ്റിട്ടു. തികച്ചും ശോഭയുള്ളതും അസാധാരണവുമായ ഒരു പ്രകാശമായിരുന്നു കണ്ടത്. അത് വടക്ക്-കിഴക്ക് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു. ആകാശത്ത് ആ വെളിച്ചം മങ്ങുന്നതിന് മുൻപ് രണ്ടോ മൂന്നോ മിനിറ്റ് കണ്ടു. അതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത് ശരിക്കും അസാധാരണമായിരുന്നു എന്നുമാണ് മിക്കവരും പ്രതികരിച്ചത്.

ബെംഗളൂരുവില്‍ നിരോധനാജ്ഞ. ബിജെപി ജെഡിഎസ് പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടൽ. സ്ഥാനമൊഴിയാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമി. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും കുമാരസ്വാമി സഭയില്‍ അറിയിച്ചു. ‘സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കനത്ത പൊലീസ് കാവലിലാണ്. റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.

ബിജെപിക്ക് 107 എംഎല്‍എമാരുടെയും ഭരണപക്ഷത്തിന് 100 എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനുമുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുടലെടുത്തു.

പാലാ വള്ളിച്ചിറയിൽ സ്കൂൾ ബസ് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ സിഎംഐ പബ്ലിക് സ്കൂൾന്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.

വള്ളിച്ചിറ – മങ്കൊമ്പ് റൂട്ടിലാണ് അപകടം നടന്നത് . കുട്ടികൾക്ക് കാര്യമായ പരുക്കുകൾ ഇല്ല.. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികരമായി രക്ഷപെടുത്തി.അഗ്നിശമനസേനയും നാട്ടുകാരും പോലീസും രക്ഷപ്രവർത്തനതിന് നേതൃത്വം നൽകി.

 

വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്ന് കടലില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18ന് കടലില്‍ കാണാതായ മൂന്നംഗ സംഘത്തിലെ അംഗം കൊല്ലങ്കോട് നീരോടി സ്വദേശി ലൂര്‍ദ് രാജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വലയതുറയില്‍ നിന്നും പോയ മത്സ്യത്തൊഴിലാളി തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. നീണ്ടകരയില്‍ നിന്ന് പോയ അഞ്ചംഗ സംഘമുള്‍പ്പെട്ട വള്ളം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ. കശ്മീര്‍ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ ആ​രു​ടെ​യും മ​ധ്യ​സ്ഥ​ത തേ​ടി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ്കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ത്ത​ര​മൊ​രാ​വ​ശ്യം ആ​രു​ടെ മു​ന്നി​ലും വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘കശ്മീര്‍ പ്ര​ശ്നം ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച‍​യി​ലൂ​ടെ മാ​ത്രം പ​രി​ഹ​രി​ക്കു​മെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ട്. ആ ​നി​ല​പാ​ടി​ന് മാ​റ്റ​മി​ല്ല- ര​വീ​ഷ്കു​മാ​ർ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ അ​ത്ത​രം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​ക്കാ​തെ സാ​ധ്യ​മാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രംപുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.

ര​ണ്ടാ​ഴ്ച മു​ൻ​പ് ക​ണ്ട​പ്പോ​ൾ കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് ഇ​മ്രാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ജി-20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യും മോ​ദി​യും ട്രം​പും ക​ണ്ടി​രു​ന്നു. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഒ​രു മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ഇ​ന്ത്യ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്‌ത്രക്രിയ ഇന്ന് നടക്കും. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘം രാവിലെ 8 മണിക്ക് ശസ്‌ത്രക്രിയ നടപടികൾ ആരംഭിക്കും.

മന്ത്രിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രകൃയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനം എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദാണ് ഇക്കാര്യം അറിയിച്ചത്.

കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്. മന്ത്രിയുടെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ‘സ്റ്റെന ഇംപറോ’യുടെ ദൃശ്യങ്ങള്‍ പുറത്ത്. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ മലയാളികൾ ഉള്‍പ്പെടെയുള്ള കപ്പലിലെ ജീവനക്കാരുമുണ്ട്.

കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല.

ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്.

എറണാകുളം സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

 

കോഴിക്കോട്: കേരളത്തില്‍ കനത്തമഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജനജീവിതം താറുമാറാവുകയും ചെയ്തു. ചില ജില്ലകളില്‍ ദുരിതാശ്വാസക്യാമ്പുകളും തുറന്നു.    എന്നാല്‍ മഴക്കാലമായതോടെ വിദ്യാര്‍ഥികള്‍ ഉറ്റുനോക്കുന്ന ഒരുസ്ഥലമുണ്ട്- വിവിധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളാണ് അത്. ഇന്നെങ്ങാനും അവധി പ്രഖ്യാപിക്കുമോ എന്നറിയാനാണ് ഈ പേജുകളിലെ കാത്തിരിപ്പ്. ഇടയ്ക്കിടെ പേജുകളില്‍ കയറിയിറങ്ങി ഇക്കാര്യം ഉറപ്പുവരുത്താനും ഇവര്‍ ശ്രമിക്കുന്നു.

ഞായറാഴ്ച വൈകിട്ട് കേരളത്തിലെ ഒട്ടുമിക്ക ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലും അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ഇതില്‍ കോഴിക്കോട് ജില്ലയിലാകട്ടെ ആദ്യഘട്ടത്തില്‍ പ്ലസ്ടു വരെ മാത്രമായിരുന്നു അവധി. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്ന കളക്ടര്‍ക്കെതിരെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് വന്‍രോഷമാണുയര്‍ന്നത്. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ വാട്ടര്‍പ്രൂഫ് ആണോയെന്നും, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ കിറ്റും ടയറും ട്യൂബും സിവില്‍ സ്‌റ്റേഷനില്‍നിന്ന് നല്‍കുമെന്നും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ജൂലായ് 23 ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യം അവധിപ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളില്‍ അറിയിപ്പ് വന്നതിനുപിന്നാലെ നന്ദിയറിയിച്ച് വിദ്യാര്‍ഥികളുടെ അഭിനന്ദന കമന്റുകളുമെത്തി. കളക്ടര്‍ ഹീറോയാണെന്നും ഇത് ഇനിയും പ്രതീക്ഷിക്കുന്നതായും കമന്റുകള്‍ നിറഞ്ഞു. ഇനി ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും വിവിധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രതീക്ഷയോടെ അവധി തേടിയുള്ള കമന്റുകള്‍ നിറയും.

കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്രയിലെ അഛ്നെര എന്ന സ്ഥലത്താണ് സംഭവം. റായ്ഭ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് ശ്യാം സികർവാർ എന്ന യുവാവ് ജീവനൊടുക്കിയത്. 22 വയസ്സാണ് ശ്യാമിന്റെ പ്രായം. ശ്യാമിന്റെ കാമുകിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് ശ്യാമിന്റെ ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

അവളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു. അവൾ മറ്റൊരാളുടേതാകുന്നത് കണ്ട് എനിക്ക് ഇവിടെ ജീവിക്കാനാകില്ല. അവളെ നഷ്ടപ്പെടുന്നതിന്റെ വിഷമം എന്നെ വല്ലാതെ സമ്മർദ്ദത്തിലാക്കി. അക്കാരണത്താൽ തന്നെ എന്റെ ജോലി സ്ഥലത്ത് വച്ച് എനിക്കൊരു അപകടം ഉണ്ടാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ ശ്യാം പറഞ്ഞിരിക്കുന്ന വാചകങ്ങളാണിത്.നാലു പേജുള്ള ആത്മഹത്യക്കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
ഗുരുഗ്രാമിലെ ഒരു ഫാക്ടറിയിലാണ് ശ്യാം ജോലി ചെയ്തിരുന്നത്.

ഗ്രാമത്തിലെ ക്ഷേത്രത്തിനകത്ത് തൂങ്ങിയ നിലയിൻ മൃതദേഹം കണ്ടത് നാട്ടുകാരാണ്. ജോലി നഷ്ടപ്പെട്ടതും സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യുന്നതും സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് ഓഫീസർ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്കിലെ ലൈവ് ആത്മഹത്യ വിഡിയോയിൽ ശ്യാം മാതാപിതാക്കളോടും സഹോദരന്മാരോടും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും പൊലീസ് ആരെയും കുറ്റവാളികളാക്കരുതെന്നും വിഡിയോയിൽ പറയുന്നു. കുറിപ്പിൽ മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

RECENT POSTS
Copyright © . All rights reserved