India

പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിത്തർക്കത്തിൽ സഭാ സമരം ഏറ്റെടുക്കാനും തീരുമാനമായി.

പള്ളിത്തർക്കത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സ്വീകരിക്കാൻ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ചേർന്ന സുന്നഹദോസിലാണ് തീരുമാനം. അതേസമയം പെരുമ്പാവൂർ പള്ളിത്തർക്കം പരിഹരിക്കാൻ എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച തുടരുകയാണ്. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇരുപക്ഷത്ത് നിന്നും 3 പേർ വീതമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംഎൽഎ. ഉത്തർപ്രദേശിൽ നിന്നുള്ള സുരേന്ദ്ര സിംഗാണ് അശ്ലീല പരാമർശം നടത്തി വിവാദത്തിലായിരിക്കുന്നത്. ബോജ്പുരി നടിയും നർത്തികയുമായ സ്വപ്ന ചൗധരിയെ സോണിയ ഗാന്ധിയോട് ഉപമിച്ചാണ് പരാമർശം. സ്വപ്ന കോൺഗ്രസിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു.

സ്വപ്നയ്ക്കും സോണിയയ്ക്കും ഒരേ തൊഴിലാണെന്നും രാഹുലിന്‍റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചത് പോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണമെന്നുമായിരുന്നു പരാമർശം. നർത്തകിമാരെ രാഷ്ട്രീയക്കാരായി അംഗീകരിക്കില്ല. രാഹുലിന് രാഷ്ട്രീയക്കാരിൽ വിശ്വാസം നഷ്ടമായതുകൊണ്ടാണ് നർത്തകിയെ കൂട്ടുപിടിക്കുന്നത്. രാഹുൽ സ്വപ്നയെ വിവാഹം കഴിക്കണം. അമ്മയുടെ അതേ തൊഴിലും സംസ്ക്കാരവും ഉള്ള വ്യക്തിയാകുമ്പോൾ ജീവിതം സന്തോഷകരമായിരിക്കുമെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കടുത്തവിമർശനങ്ങളാണ് ഉയരുന്നത്. സ്ത്രീവിരുദ്ധമായ പരാമാർശമാണ് സുരേന്ദ്ര സിംഗ് നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

അധികാരത്തിൽ എത്തിയാൽ രാജ്യത്ത് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. കോൺഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തുവരിനിരിക്കെ ഇന്ന് പത്രസമ്മേളനം വിളിച്ചാണ് രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 6000 രൂപ മുതൽ 12,000 രൂപ വരെ പ്രതിമാസ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ അവസാന ഘട്ടം എന്നാണ് ഇതിനെ രാഹുൽ വിശേഷിപ്പിച്ചത്.
പാവപ്പെട്ടവർക്ക് 72,000 രൂപ വീതം വാർഷിക വരുമാനം ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതിയെന്ന് എ ഐ സി സി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അഞ്ചു കോടി കുടുംബങ്ങൾക്കും 25 കോടി വ്യക്തികൾക്കും നേരിട്ട് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
എന്നാൽ വയനാട്ടിൽ മത്സരിക്കുന്നതുൾപ്പടെ മറ്റൊരു ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയില്ല. മിനിമം വേതനം എന്ന വിഷയത്തിൽ മാത്രം ഊന്നിയാണ് അദ്ദേഹം സംസാരിച്ചത്.

എറണാകുളം ജില്ലയെ നടുക്കി ഇന്നലെ മൂന്നു കൊലപാതകങ്ങൾ. പറവൂർ പുത്തൻവേലിക്കരയിലും കൊച്ചി കരിമുകളിലും പെരുമ്പാവൂരിലും ആണ് ഇന്നലെ വൈകിട്ട് നടന്ന അക്രമങ്ങളിൽ മൂന്നുപേർ മരിച്ചത്.

പുത്തൻവേലിക്കര മഞ്ഞക്കുളം സ്വദേശിയായ പത്തൊൻപതുകാരൻ സംഗീത് രാത്രി ഒന്‍പതരയോടെയാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ഇവര്‍ പുത്തന്‍വേലിക്കര ബസാറിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിന്റന്‍ ഗുരുതരാവസ്ഥയില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നാണ് ഇവരെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അയൽവാസിയുടെ കുത്തേറ്റാണ് കൊച്ചി കരിമുകൾ പീച്ചിങ്ങാച്ചിറ കോളനിയിൽ സുരേഷ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.

കടമുറിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റാണ് പെരുമ്പാവൂരിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഐമുറി വിച്ചാട്ടുപറമ്പിൽ ബേബി എന്ന അറുപത്തിയാറുകാരൻ ആണ് മരിച്ചത്.

പെരുമ്പാവൂര്‍ എ.എം.റോഡില്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ബേബി നടത്തിയിരുന്ന പഴക്കടയില്‍ വച്ചായിരുന്നു കൊലപാതകം. അടുത്ത ബന്ധുക്കളേയും മറ്റു ചിലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബേബിയും സഹോദരിയുടെ മക്കളുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം എവറസ്റ്റിെനയും ബാധിച്ചിരിക്കുകയാണ്.എവറസ്റ്റിൽ അനാഥമായി കിടക്കുന്ന മൃതദേഹങ്ങൾ ഇപ്പോൾ പുറംലോകത്തിനു മുന്നിലേക്കെത്തുകയാണ്. മഞ്ഞു മൂടി കിടന്നിരുന്ന മൃതദേഹങ്ങളാണ് ആഗോള താപനത്തിന്റെ ഫലമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാൻ പുറപ്പെടുന്നവരേറെയാണ്. എന്നാൽ ഇക്കൂട്ടത്തിൽ‌ ചിലർ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. മറ്റു ചിലർക്ക് ജീവൻ തന്നെ നഷ്ടമാകും. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ തിരികെയെത്തിക്കുന്നത് അപൂർവമാണ്. ഇതിന് ചെലവാകുന്ന ഭീമമായ തുക തന്നെയാണ് കാരണം. ഒരു മൃതദേഹം താഴ്‌വാരത്തിലെത്തിക്കാൻ കുറഞ്ഞത് 25 മുതൽ 50 ലക്ഷം രൂപ വരെ ചെലവാകും.

രാജ്യാന്തര തലത്തിൽ വർധിച്ച ചൂടിൽ മഞ്ഞുരുകൽ ശക്തമായത് എവറസ്റ്റിനെയും ബാധിച്ചിരിക്കുന്നത്. അടുത്തിടെ യാത്രയ്ക്കിടെ മരണപ്പെട്ട ചിലരുടെ മൃതദേഹങ്ങൾ ഷെർപ്പകൾ താഴ്‌വാരത്തിലേക്കെത്തിച്ചു.

എന്നാൽ ആരുടേതാണെന്നു പോലും അറിയാതെ ഇപ്പോൾ തെളിഞ്ഞുവരുന്ന മൃതദേഹങ്ങൾ എങ്ങോട്ടു കൊണ്ടുപോകും എന്തു ചെയ്യും എന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. പല മൃതദേഹങ്ങളും പാറക്കല്ലുകൾ കൊണ്ടു മൂടി പ്രാർഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്. എവറസ്റ്റ് യാത്രയ്ക്കു പോകുന്നവർക്ക് ഇത്തരം മൃതദേഹങ്ങള്‍ കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാൻ പ്രത്യേക പരിശീലനം പോലും നൽകുന്നുണ്ട്. സർക്കാർ തലത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കാണണമെന്നും നേപ്പാൻ മൗണ്ടനീയറിങ് അസോസിയേഷൻ പറയുന്നു

കൊ​ല്ലം ഒാ​ച്ചി​റ​യി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രുേ​മ്പാ​ഴും കേ​ര​ള​ത്തി​ലെ​ത്തു​ന്ന നാ​ടോ​ടി കു​ടും​ബ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​യി​ല്ല. ഡോ.​വി. ജ​യ​രാ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ യാ​ത്ര​ചെ​യ്ത്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് 2014ൽ ​സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ജ്ഞാ​ന​പീ​ഠം ജേ​താ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ മ​ഹേ​ശ്വ​ത ദേ​വി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് 2010 ഫെ​ബ്രു​വ​രി 15ന് ​ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പാ​യി​ട്ടി​ല്ല. നാ​ടോ​ടി​ക​ൾ​െ​ക്ക​തി​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ വി​ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​നം. 2014ൽ ​ഡോ. ജ​യ​രാ​ജ​​െൻറ നേ​തൃ​ത്വ​ത്തി​ൽ 250ഒാ​ളം നാ​ടോ​ടി വ​നി​ത​ക​ളെ നേ​രി​ൽ​ക​ണ്ടു. ഇ​നി​യൊ​രു പെ​ൺ​കു​ട്ടി ജ​നി​ക്ക​രു​തെ​ന്ന പ്രാ​ർ​ഥ​ന​യാ​ണ് എ​ല്ലാ​വ​രും പ​ങ്കു​െ​വ​െ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളു​ടെ മ​ധ്യ​ത്തി​ൽ​കി​ട​ത്തി​യാ​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ​ത്തും. ചി​ല സം​ഘ​ങ്ങ​ൾ ജീ​പ്പി​ലെ​ത്തി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​കും കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ക. കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​തോ​ടെ കേ​ര​ളം വി​ട്ട് പോ​കു​ക​യാ​ണ് പ​തി​വ്. രാ​ജ​സ്ഥാ​നി​ൽ നി​ന്നെ​ത്തു​ന്ന ദൈ​വ​ങ്ങ​ളു​ടെ ശി​ൽ​പം നി​ർ​മി​ക്കു​ന്ന​വ​ർ വ​ർ​ഷ​ങ്ങ​ൾ ഒ​രി​ട​ത്ത് ത​മ്പ​ടി​ക്കും. ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര​മാ​ണ് ഇ​തി​ന് കാ​ര​ണം. മ​റ്റ് വ്യാ​പാ​ര​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ർ അ​താ​ത് സീ​സ​ണി​ൽ മാ​ത്ര​മാ​ണ് എ​ത്തു​ക. അ​വ​രും വ​ലി​യ തോ​തി​ൽ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു. മു​മ്പ്​ ക​ട​ത്തി​ണ്ണ​ക​ളി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ന്ന് കു​റ​ച്ചു​കൂ​ടി സു​ര​ക്ഷി​ത​രാ​യി​രു​ന്നു. കാ​വ​ൽ​ക്കാ​ർ വ​ന്ന​തോ​ടെ അ​തി​ന് ക​ഴി​യു​ന്നി​ല്ല. ശി​ൽ​പം നി​ർ​മി​ക്കാ​ൻ കൂ​ടു​ത​ൽ​സ്ഥ​ലം വേ​ണ​മെ​ന്ന​തി​നാ​ൽ ഒ​ഴി​ഞ്ഞ​യി​ടം നോ​ക്കി​യാ​ണ് ട​െൻറ​ടി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും വെ​ളി​ച്ച​വു​മു​ണ്ടാ​കി​ല്ല -ജ​യ​രാ​ജ് പ​റ​ഞ്ഞു.

രാ​ത്രി​യും പ​ക​ലും വ​നി​ത പൊ​ലീ​സി​​െൻറ​യ​ട​ക്കം നേ​തൃ​ത്വ​ത്തി​ൽ നാ​ടോ​ടി കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പ​ട്രോ​ളി​ങ്​ ഏ​ർെ​പ്പ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന നി​ർ​ദേ​ശം. ഹെ​ൽ​പ്​ ലൈ​ൻ സം​വി​ധാ​നം, നാ​ടോ​ടി​ക​ൾ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​ഠ​നം, കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​ർ​ക്കാ​റി​ത​ര ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണം, വ​നി​ത ക​മീ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ നാ​ടോ​ടി സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സെ​ൽ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയുടെ മൃതദേഹം ഖബറടക്കി. 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ്​ ഖബർസ്​ഥാനിലാണ് ഖബറടക്കിയത്.

പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. തുടർന്ന് കൊടുങ്ങല്ലൂർ മേത്തലയിൽ അൻസിയുടെ വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനക്ക് ശേഷം കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ്​ ഖബറടക്കി.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്‍റ് എം.പി, എം.എൽ.എമാരായ ടി.വി ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ അടക്കം നൂറിലധികം പേർ അന്തിമോപചാരം അർപ്പിച്ചു. അൻസിയുടെ ഭർത്താവ്​ അബ്​ദുൽ നാസറും ബന്ധുവും നേരത്തേ നാട്ടിലെത്തിയിരുന്നു.

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം ക്രൈസ്​റ്റ് ചർച്ചിലെ പള്ളിയിലെത്തിയ അൻസി, ഭീകര​​​​​െൻറ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ കാർഷിക സർവകലാശാല വിദ്യാർഥിനിയായിരുന്നു അൻസി.

സിനിമ താരം നയൻതാരയെ വിമര്‍ശിച്ച നടനും ഡിഎംകെ പ്രവർത്തകനുമായ രാധാ രവിയ്‌ക്കെതിരെ നടപടിയുമായി ഡിഎംകെ. രാധാ രവിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ പ്രസ്താവനയിലൂടെ അറിയിച്ചു.

”പാർട്ടി അച്ചടക്കം ലംഘിക്കുകയു,പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പെരുമാറുകയും ചെയ്ത നടൻ രാധാ രവിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും, എല്ലാ സംഘടന ചുമതലകളിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നു” എന്നാണ് ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചത്

‘നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല’ എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം’

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.

എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.

ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്

ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കിൽ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളിൽ വേണുഗോപാലിന്റെ മകൻ ഡോ. അനീഷിന്റെ (32) മൃതദേഹമാണു മുതുകുളം സബ് ട്രഷറിക്കു സമീത്തെ ഡന്റൽ ക്ലിനിക്കിൽ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതിൽ പൂർണമായി അടച്ചിരുന്നുമില്ല. സുഹ‍ൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കിൽ താമസിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാൽ പിതാവ് വേണുഗോപാൽ അന്വേഷിച്ച് എത്തിയിരുന്നു. അവിവാഹിതനാണ്. രാധയാണു മാതാവ്.

RECENT POSTS
Copyright © . All rights reserved