India

ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതിയതായി 56 ഇന്ത്യക്കാര്‍. ഹാറൂണ്‍ ഗോബല്‍ എന്ന സ്ഥാപനമാണ് ലോകത്തിലെ അതി സമ്പന്നരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെ ഇന്ത്യയില്‍ അടുത്തിടെ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കോടിപതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

292,500 കോടി രൂപയുടെ സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും പണക്കാരനായി വ്യവസായി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് അംബാനി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യമെന്ന ബഹുമതി ചൈനയ്ക്കാണ്. ഏതാണ്ട് 819 ശതകോടീശ്വരന്മാര്‍ ചൈനയ്ക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വെറും 571 മാത്രമാണ്. ചൈനയിലെ ശതകോടീശ്വരന്മാരില്‍ 163 പേര്‍ വനിതകളാണ്.

ലോകത്തിന്റെ മൊത്തം ജിഡിപി യുടെ വളര്‍ച്ചാ ശതമാനത്തിന്റെ നല്ലൊരു പങ്കും അതി സമ്പന്നരുടെ വളര്‍ച്ചാ നിരക്കിന് തുല്ല്യമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. 2694 ശതകോട്ടീശ്വരന്മാരാണ് ലോകത്തു ആകെയുള്ളത്. ആമസോണ്‍ ഉടമ 54കാരനായ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. ഇന്ത്യയില്‍ നിന്നുമുള്ള പേടിഎം കമ്പനി ഉടമയായ വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച അതീവ വേഗത്തിലായിരുന്നു. ഇദ്ദേഹവും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും പണക്കാരായ 10 ഇന്ത്യക്കാര്‍ ഇവരാണ്.

1. മുകേഷ് അംബാനി,
2. ലക്ഷ്മി മിത്തല്‍,
3. ദിലീപ് സാങ്വി,
4. ശിവ് നാടാര്‍,
5. ഗൗതം അദാനി,
6. സൈറസ് പൂനവാല,
7. അസിം പ്രേംജി,
8. ആചാര്യ ബാലകൃഷ്ണ,
9. ഉദയ് കൊടക്,
10. സാവിത്രി ജിന്‍ഡാല്‍.

രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിര‍ച്ചിൽ തുടരുകയാണ്. ഏതാനും ആഴ്ചകൾക്കു മുൻപ് ജോണിക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.മലയാറ്റൂർ തീർത്ഥാടനവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട അച്ഛൻ ചാനലിലാണ് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടു കപ്യാരും അച്ഛനുമായി തർക്കം നടന്നതായാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്

ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന ജോണി, ഇന്ന് ഉച്ചയോടെ കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ ഫാ. സേവ്യറിനെ  അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കാലിനു കുത്തേറ്റത് കുരിശുമലയിലെ ആറാംസ്ഥലത്ത് വച്ചാണ്. രക്തം വാര്‍ന്നാണ് മരണം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. കാലിലും തുടയിലും കുത്തേറ്റ ഫാ. സേവ്യർ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Fr Xavior Thelakkattu

കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. മോളി, ലിസ്സി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.

കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേല‍ക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.

കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കണ്ണൂര്‍ പാലോട് സ്വദേശിയായ സഞ്ജുവാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇന്നലെ ശുഹൈബിന് വധിക്കാന്‍ ഉപയോഗച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചതോടെ പോലീസ് കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു പ്രതികള്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തി വന്ന സമരം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും കോടതിയെ സമീപിച്ചേക്കാമെന്നാണ് സൂചനകള്‍.

മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.

തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി.

അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം.

തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങി.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് വസ്ത്രങ്ങള്‍ ഊരിനല്‍കി കൂരിരുട്ടില്‍ ലക്ഷ്യസ്ഥാനം നോക്കി നീന്തി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തതോടെ ഇരുജീവനും അപകടത്തിലായി.

ആത്മധൈര്യം വിടാതെ ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു.

തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.

പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്.

ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജീവന്‍ പറഞ്ഞു. ആ സമയത്തെ ആത്മധൈര്യവും ഗുണമായതായി ജീവന്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയുടെ മകനായ ജീവന് നീന്തല്‍ നല്ലപോലെ വശമാണ്.

എന്നാല്‍ സാധാരണ ദിവസം പോലെതന്നെ രാവിലെ ജോലിക്കായി ചിക്കിങ്ങില്‍ എത്തിയ ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.

ജമ്മു അതിർത്തിയിൽ പാക് വെടിവയ്പിൽ കൊല്ലപ്പെട്ട, കരസേന ലാൻസ്നായ്ക് മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ വീട്ടിൽ സാം ഏബ്രഹാമിന്റെ (35) ഭാര്യ അനു ഇന്നലെ രാവിലെ 5.20 നാണു കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. സാം വീരമൃത്യു വരിക്കുമ്പോൾ അനു എട്ടു മാസം ഗർഭിണിയായിരുന്നു.

ഭാര്യയുടെ പ്രസവത്തിനായി ഫെബ്രുവരിയിൽ അവധിക്കു വരാനിരിക്കവെയായിരുന്നു സാമിന്റെ വിയോഗം.

രണ്ടര വയസ്സുകാരി എയ്ഞ്ചലാണു മൂത്ത മകൾ. നാൽപത്തി ഒന്നാം ചരമദിനത്തോടനുബന്ധിച്ച് ഇന്നലെ വീട്ടിൽ പ്രത്യേക പ്രാർഥന ഉണ്ടായിരുന്നു.

ന്യൂസ്‌ ഡെസ്ക്

മ​ഞ്ചേ​രി: നാ​ടോ​ടി​സ്​​ത്രീ​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൈ​ക്കു​ഞ്ഞി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. മ​ഞ്ചേ​രി ചെ​ര​ണി വ​ലി​യ​വീ​ട്ടി​ല്‍ അ​യ്യൂ​ബി​നെ​യാ​ണ്​ (30) പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി മു​നി​സി​പ്പ​ല്‍ ബ​സ്​ സ്​​റ്റാ​ന്‍​ഡി​ന്​ പ​രി​സ​ര​ത്ത്​ പി​ടി​യി​ലാ​യ അ​യ്യൂ​ബ്​ താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ അ​വ​രു​ടെ കു​ഞ്ഞി​ന്​ വെട്ടേറ്റത്.

അ​ടി​പി​ടി​യും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ ഇ​യാ​ള്‍ ക​ത്തി​യെ​ടു​ത്ത് വീ​ശി​യ​പ്പോ​ള്‍ ഒമ്പത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി‍ന്റെ കാ​ലി​ല്‍ കൊ​ള്ളു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര മു​റി​വേ​റ്റ കു​ഞ്ഞി​ന് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി. അ​റ​സ്​​റ്റി​ലാ​യ അ​യ്യൂ​ബും സു​ഹൃ​ത്തും മ​ഞ്ചേ​രി ചെ​ര​ണി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​ക്ര​മി​ച്ച്‌ പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ശി​ക്ഷ​യ​നു​ഭ​വി​ച്ച​വ​രാ​ണ്. അ​യ്യൂ​ബ്​ അ​ഞ്ച്​ ക​ഞ്ചാ​വ്​ കേ​സു​ക​ളി​ലും കൊ​ല​പാ​ത​ക കേ​സി​ലും പ്ര​തി​യാ​ണ്. മ​ഞ്ചേ​രി സ്​​റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

റെ​യി​ല്‍​വേ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ഇ​യാ​ളെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഒ​രു മാ​സം മുമ്പാണ്‌ ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. അ​തേ​സ​മ​യം, കു​ഞ്ഞി​ന്​ വെ​ട്ടേ​റ്റ സം​ഭ​വം അ​റി​യി​ക്കാ​ന്‍ ചെ​ന്ന പി​താ​വ്​ മു​രു​കേ​ശ​നെ പൊ​ലീ​സു​കാ​ര്‍ അ​വ​ഹേ​ളി​ച്ച്‌ ഇ​റ​ക്കി​വി​ട്ടെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഞ്ചേ​രി പൊ​ലീ​സി​നോ​ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി.

മുംബൈ: അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ചു ഇതുവരെ ആരും പറയാത്ത വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അവര്‍ എന്നും അസന്തുഷ്ടയായിരുന്നു. അതുകൊണ്ടു മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് എന്നും രാം ഗോപാല്‍ വര്‍മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘മരിച്ചവര്‍ക്കു ഞാന്‍ നിത്യശാന്തി നേരാറില്ല, ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് രാമുവിന്റെ പ്രതികരണം. സൗന്ദര്യം, പ്രതിഭ, സുന്ദരികളായ രണ്ടു പെണ്‍മക്കളടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബം. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് എല്ലാം തികഞ്ഞൊരു ജീവിതമായിരുന്നു ശ്രീദേവിയുടേത്. എന്നാല്‍, ലോകം കരുതുന്നതില്‍നിന്നു തീര്‍ത്തും വേറിട്ടതാണ് ഒരാളുടെ യഥാര്‍ഥ ജീവിതമെന്നതിന്റെ ക്ലാസിക് ഉദാഹരണം കൂടിയാണത്.

ക്ഷണാക്ഷണം എന്ന സിനിമയുമായി ബന്ധപ്പെട്ടാണു ഞാന്‍ ശ്രീദേവിയെ ആദ്യമായി കാണുന്നത്. ആകാശത്തിലെ ആഹ്ലാദപ്പറവയായിരുന്ന അവര്‍ അച്ഛന്റെ മരണത്തോടെ കൂട്ടിലടച്ച കിളിയായി മാറുന്നതിനു ഞാന്‍ സാക്ഷിയാണ്. മകളുടെ ജീവിതത്തില്‍ അമിതശ്രദ്ധ കാണിച്ച്, നിയന്ത്രിച്ചു നിര്‍ത്തിയ അമ്മയുടെ കീഴില്‍ കൂട്ടിലടച്ച കിളിയായിരുന്നു ആ കലാകാരി.

പ്രതിഫലം കള്ളപ്പണമായി കിട്ടിയിരുന്ന ആ കാലത്ത്, റെയ്ഡു ഭയന്ന് ശ്രീദേവിയുടെ അച്ഛന്‍ അയ്യപ്പന്‍ അതെല്ലാം വിശ്വസിച്ച് ഏല്‍പിച്ചത് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ പണം തിരികെ നല്‍കാതെ അവര്‍ ശ്രീദേവിയെ വഞ്ചിച്ചു. പണമിടപാടു നടത്തി പരിചയമില്ലാത്ത അമ്മയ്ക്കു പറ്റിയ വന്‍ അബദ്ധങ്ങള്‍കൂടിയായപ്പോള്‍ പൂര്‍ണമായി.

അങ്ങനെ ശ്രീദേവി പാപ്പരായി നില്‍ക്കുന്ന കാലത്താണു ബോണി കപൂര്‍ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ബോണിയുടെ കാര്യവും സമാനമായിരുന്നു. കഴുത്തറ്റം കടം. അദ്ദേഹത്തിനു ശ്രീദേവിക്കു കൊടുക്കാന്‍ ആകെയുണ്ടായിരുന്നതു ചാഞ്ഞുകിടന്നു തേങ്ങിക്കരയാന്‍ ആ വലിയ ചുമലുകള്‍ മാത്രമായിരുന്നു.

ഇതിനിടെ, വിദേശത്തു നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു ശ്രീദേവിയുടെ അമ്മയ്ക്കു മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായി. സഹോദരിയാകട്ടെ അയല്‍വാസിയായ യുവാവിനോടൊപ്പം ഒളിച്ചോടി. മരിക്കുന്നതിനു മുന്‍പ് എല്ലാ വസ്തുക്കളും അമ്മ ശ്രീദേവിയുടെ പേരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍, സ്വബോധത്തോടെയല്ല അമ്മയിതു ചെയ്തതെന്നു കാണിച്ചു സഹോദരി ശ്രീലത കേസിനു പോയി.

ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ കാമനയോടെ ആരാധിച്ച ശ്രീദേവിക്കു താങ്ങും തണലുമാകാന്‍ ബോണി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇതിനിടെ, ആദ്യ ഭാര്യ മോനയുമൊത്തുള്ള മകന്റെ ജീവിതം നശിപ്പിച്ചവളെന്നു വിളിച്ചു ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടല്‍ ലോബിയില്‍വച്ച് വയറില്‍ ഇടിച്ചു.

ഇംഗ്ലിഷ് വിങ്ഗ്ലിഷ് സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോഴുള്ള താല്‍ക്കാലിക സന്തോഷമൊഴിച്ചാല്‍ ശ്രീദേവി ദുഃഖിതയായാണു ജീവിച്ചത്. വികാരജീവിയായ അവരുടെ ഹൃദയത്തില്‍ ദുരനുഭവങ്ങള്‍ മുറിപ്പാടുകള്‍ തീര്‍ത്തിരുന്നു. അവര്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടേയില്ല. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ അവര്‍ക്കു സാധാരണനിലയില്‍ വളര്‍ന്നു വലുതാകാനുള്ള അവസരം ലഭിച്ചില്ല. മനസ്സും പ്രക്ഷുബ്ധം. അപ്പോള്‍ അവര്‍ സ്വന്തം ഉള്ളിലേക്കുതന്നെ നോക്കി.

പ്രായമാകുന്നെന്ന ചിന്ത അലട്ടിയപ്പോള്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കു വിധേയയായി. യഥാര്‍ഥ ജീവിതം ആരും കാണാതിരിക്കാനായി ചുറ്റും മനഃശാസ്ത്രപരമായ മതില്‍ കെട്ടിപ്പൊക്കി. ക്യാമറയ്ക്കു മുന്നില്‍ മാത്രമല്ല, പിന്നിലും മേക്കപ്പിട്ടു. ഹേമമാലിനിയുടെ മകള്‍ ഇഷ ദിയോള്‍ പോയവഴിയേ തന്റെ മക്കളും പോകുമോയെന്നു പേടിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിലെ ദുഃഖം ആ കണ്ണുകളില്‍ ഞാന്‍ വ്യക്തമായി കണ്ടിട്ടുണ്ട്.

സ്ത്രീയുടെ ശരീരത്തില്‍ കുടുങ്ങിപ്പോയ ഒരു കുട്ടിയായിരുന്നു ശ്രീദേവി. നിഷ്‌കളങ്കയും സംശയാലുവും. ആ രണ്ടു സവിശേഷതകളും ഒരുമിച്ചുള്ളത് ഒരിക്കലും നല്ലതല്ല.
പാര്‍ട്ടികള്‍ക്കും വിവാഹസല്‍ക്കാരങ്ങള്‍ക്കും ശേഷമാണ് ആത്മഹത്യകളും അപകടമരണങ്ങളും സംഭവിച്ചുകാണാറുള്ളത്. ബാക്കിയുള്ള ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ എനിക്കു മാത്രം സന്തോഷമില്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യം വിഷാദമുള്ളവരെ വേട്ടയാടും. തെറ്റു തന്റേതാണെന്ന തോന്നലുണ്ടാകും. വിഷാദികളില്‍ ചിലര്‍ ആത്മഹത്യ ചെയ്യും. മറ്റു ചിലര്‍ അതു നിയന്ത്രിക്കാന്‍ അമിതമായി ഗുളികകള്‍ വാരി വിഴുങ്ങും.

മരിച്ചവര്‍ക്കു ഞാന്‍ സാധാരണയായി നിത്യശാന്തി നേരാറില്ല. പക്ഷേ ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, എനിക്കറിയാം, മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് ജീവിതത്തിലാദ്യമായി!

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്.

ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.

മധ്യപ്രദേശ് ഉപതെരെഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ട വോട്ടെണ്ണല്‍ ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം. മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലത്തിലെ മുന്‍തൂക്കം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിലെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോലാറസ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ജയിനെതിരെ കോണ്‍ഗ്രസിന്റെ മഹേന്ദ്രസിങ് യാദവ് 2000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മുംഗാവലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്രസിങ് യാദവിന് 2200 വോട്ടുകളുടെ ലീഡ് ഉണ്ട്. ഈ മണ്ഡലത്തില്‍ ബിജെപിയുടെ ബായ് സാഹിബാണ് കോണ്‍ഗ്രസിന്റെ എതിരാളി.

കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരെഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. സമീപ കാലത്ത് നടക്കുന്ന ഇടക്കാല തെരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 95 സീറ്റുകളില്‍ 62 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ശക്തി പകരാന്‍ ഇനി മുതല്‍ ഫ്രഞ്ച് നിര്‍മ്മിത എം88 എഞ്ചിനുകള്‍ എത്തും. ഫ്രഞ്ച് ഫിനാഷ്യല്‍ പത്രമായ ലാ ട്രിബ്യൂണ്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പെച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആവിശ്കരിച്ചിട്ടുള്ള കാവേരി പദ്ധതി ഫ്രഞ്ച് സഹായത്തോടെ വീണ്ടും ആരംഭിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മാര്‍ച്ച് 10 ന് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍ പര്യടനം ആരംഭിക്കുന്ന സമയത്ത് പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫ്രഞ്ച് പത്രം ലാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷ്യം വെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വ്യോമസേനയുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിലും പരാജയപ്പെട്ട കവേരി പദ്ധതി 2014ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതാണ്.

ഡ്രോണുകളിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള യുദ്ധ വിമാനങ്ങളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കവേരി പദ്ധതി ഫ്രാന്‍സുമായി ചേര്‍ന്ന് വീണ്ടും ആരംഭിക്കുന്നത്. ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളും പുതിയ അണ്‍മാന്‍ഡ് കോമ്പാറ്റ് ഏരീയല്‍ വെഹിക്കിളുമാണ് പുതിയ പദ്ധതി ആരംഭിക്കുന്നതോടെ നവീകരിക്കപ്പെടുക. പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച് കരാറുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ചത്. പദ്ധതി 2020 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നത്. പരിഷ്‌കരിച്ച സ്‌നെക്മ(snecma) എഞ്ചിനുകള്‍ പുതിയ കാവേരി എഞ്ചിനുകളുമായി ചേര്‍ത്ത് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഘടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ലൈറ്റ് കോമ്പാറ്റ് എയര്‍ ക്രാഫ്റ്റ്-തേജസ് 2019 ഓടെ ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത എയര്‍ക്രാഫ്റ്റ് എഞ്ചിനുമായി പറന്നുയരുമെന്ന് ഡിആര്‍ജിഒ ചീഫ് ഡോ. എസ് ക്രിസ്റ്റഫര്‍ പറഞ്ഞു. എയറോ ഇന്ത്യയുടെ നിലവിലെ എഞ്ചിനുകളുടെ പോരായ്മകളെ മറികടക്കുന്നതായിരിക്കും കാവേരി എയര്‍ക്രാഫ്റ്റ് എഞ്ചിനുകള്‍. ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത കവേരി എഞ്ചിനുകള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റമായിരിക്കും കൊണ്ടുവരാന്‍ പോകുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഫൈറ്റര്‍ ഡ്രോണുകളുടെ എഞ്ചിനുകളിലും പുതിയ പദ്ധതി മാറ്റം കൊണ്ടുവരും. സെനെക്മ എം88 എഞ്ചിനുകളുമായി സാമ്യമുള്ളവയായിരിക്കും കവേരിയിലൂടെ നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. പുതിയ കവേരി എഞ്ചിനുകള്‍ തേജസ് എയര്‍ക്രാഫ്റ്റുകളെ സൂപ്പര്‍ ജെറ്റുകളുടെ പട്ടികയിലെത്തിക്കും. അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളുടെ നവീകരണത്തിനാവിശ്യത്തിന് ഉതകുന്ന രീതിയില്‍ കവേരി എഞ്ചിനുകളെ ക്രമീകരിക്കാനും പദ്ധതിയുണ്ട്.

RECENT POSTS
Copyright © . All rights reserved