രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളമോഡല്‍ ആരോഗ്യരംഗം ഇന്ന് മാരക രോഗങ്ങളുടെ പിടിയിലാണ്. സര്‍വ പ്രതിരോധങ്ങളേയും തകര്‍ത്ത് എലിപ്പനി ഈ വര്‍ഷം നൂറ്റി ഇരുപത്തിയെട്ട് ജീവന്‍ കവര്‍ന്നു. ഡെങ്കിപ്പനി മുപ്പത്തിയഞ്ച് ജീവനെടുത്തു. വരും ദിവസങ്ങളില്‍ ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത പറഞ്ഞു. മാലിന്യനീക്കം ഫലപ്രദമല്ലാത്തതും കുടിവെള്ള സ്രോതസുകള്‍ മലിനമായതും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പകര്‍ച്ചപ്പനികളുടേയും ജലജന്യരോഗങ്ങളുടേയും പിടിയിലമര്‍ന്നിരിക്കുന്നു സംസ്ഥാനം. ഈ വര്‍ഷം എലിപ്പനി മരണം സ്ഥിരീകരിച്ചത് 42 പേരുടെ. രോഗലക്ഷങ്ങളോട മരിച്ചത് 86 പേരും. നാലു ദിവത്തിനിടെ 258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 422 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഇന്നലെ ഒററദിവസം 115 പേര്‍ക്ക് എലിപ്പനി കണ്ടെത്തി. അടുത്ത ഭീഷണി ഡെങ്കിപ്പനിയാണ്. നാലുദിവസത്തിനിടെ 147 പേര്‍ ഡങ്കിലക്ഷണങ്ങളോടെ ആശുപത്രികളിലെത്തി.
ഇരുപതു പേരുടെ ജീവന്‍ നഷ്ടമായ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നു. മലയോരമേഖലയില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കാരും ക്ഷീരകര്‍ഷകരും ഏറെയുള്ള കോളനികളില്‍ പനിയുടെ മരുന്ന് പോലും കിട്ടിയിട്ടില്ലെന്നാണ് പരാതി. മരുന്നിന് കാര്യമായ ക്ഷാമം നേരിടുന്നതിനാല്‍ വിതരണം ശ്രദ്ധയോടെ മതിയെന്നാണ് ഡി.എം.ഒയുടെ നിര്‍ദേശം.
നാലുദിവത്തിനിടെ നൂറ്റി പതിനൊന്ന് പേര്‍ മഞ്ഞപ്പിത്ത ബാധിതരായി. വളരെ നിസാരമെന്നു കരുതുന്ന വയറിളക്കം ബാധിച്ച് ഈ വര്‍ഷം മരിച്ചത് പതിനൊന്ന് പേര്‍. വയറിളക്കരോഗങ്ങള്‍ക്ക് എട്ടുമാസത്തിനിടെ ചികില്‍സ തേടിയത് അഞ്ചുലക്ഷം പേരും. ചിക്കുന്‍ഗുനിയ, ചെളളുപനി, കോളറ ബാധിതരുടെ എണ്ണവും നിസാരമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെത്തിയവര്‍ മാത്രമാണ് ഇത്രയധികം.
ശ്രീനഗര്‍: ഒമ്പതുകാരിയെ രണ്ടാനമ്മ മകനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു കൊന്നു. ജമ്മുകശ്മീരിലെ ബരാമുല്ല ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതികള്‍ എല്ലാവരും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയും മകനും ഉള്‍പ്പെടെ അഞ്ച് പേരാണ് ആസുത്രിതമായി കൊല നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ മകനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് രണ്ടാനമ്മയും സാക്ഷിയാണ്. ബലാത്സംഗം ചെയ്ത ശേഷം ഇവര്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ ജഡം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാനമ്മ ചോദ്യം ചെയ്യുന്നതിനിടയില്‍ പരിഭ്രമം കാണിച്ചതോടെ സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വളരെക്കാലമായ തന്നില്‍ നിന്ന അകന്ന് കഴിയുന്ന ഭര്‍ത്താവ് രണ്ടാം ഭാര്യയോടും മക്കളോടും കൂടുതല്‍ അടുപ്പം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി. മകനോട് ഇക്കാര്യം പറഞ്ഞ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് കാലത്തിനു മുമ്പേ സഞ്ചരിച്ച കലാകാരനാണോ എന്നാണ്. കാരണം ഓണക്കാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറക്കലും ഒക്കെ സമന്വയിപ്പിച്ച് ആനുകാലിക സംഭവങ്ങളുടെ തനിപ്പകര്‍പ്പായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടോംസ് വരച്ച കാര്‍ട്ടൂണാണ്. ബോബനും മോളിയും എന്ന തന്റെ കാര്‍ട്ടൂണിലൂടെ ഒരു തലമുറയെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനാണ് ടോംസ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്ന കാര്‍ട്ടൂണില്‍ ഓണക്കാലത്ത് കനത്ത വെള്ളപ്പൊക്കം നേരിടുന്ന കേരളവും ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവുമെല്ലാം ഉള്‍പ്പെടുന്നു. ആനുകാലിക കേരളത്തില്‍ സംഭവിച്ചവയുടെ തനിപ്പകര്‍പ്പ് തന്നെയാണ് ടോംസ് വരച്ചിരിക്കുന്നത്.
കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി പുറത്തിറങ്ങി നോക്കുന്ന ഒരു സ്ഥലമുണ്ട്. കേരളത്തെ പിഴുതെറിഞ്ഞ പ്രളയത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെ റോഡിനോട് ചേര്‍ന്ന് തലയുയര്‍ത്തി നിന്ന ഒരു മൂന്നുനില വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാണ് ആളുകള്‍ ദിവസവും ഒഴുകിയെത്തുന്നത്.
അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ മൂന്നുനില വീടാണ് റോഡ് സൈഡില്‍ നിന്ന് നിരങ്ങി 70 അടിയോളം താഴേക്ക് പോയത്. ഒരു നില പൂര്‍ണമായും മണ്ണിനടിയിലായി. രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്.
ഒഗസ്റ്റ് 16ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ട് നിലകള്‍ മ്ണ്ണിന് മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടിമാലി മന്നാങ്കാലയിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചത്.
കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു വീണതായി റിപ്പോർട്ടുകൾ. ഫ്ലൈ ഓവറിന്റെ കീഴിലായി ഇപ്പോഴും നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കവേ മേജേര്‍ ഹട്ട് ഫ്ലൈ ഓവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞു താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർ മരിക്കുകയും ഏഴു പേർക്കോളം പരിക്കേറ്റതായുമാണ് പ്രാഥമികമായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പാലത്തിനു അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി സേനയുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഒമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ എസ് എസ് കെ എം ആശുപത്രിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
മത്സ്യവിൽപ്പനയിലൂടെ താരമായി തീർന്ന ഹനാന് സംഭവിച്ച വാഹനാപകടത്തിൽ ദുരുഹതയുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് നീക്കം തുടങ്ങി. യാഥാസ്ഥിതിക വിശ്വാസങ്ങൾക്കെതിരെ രംഗത്ത് വന്നതിന്റെ പേരിൽ ഹനാന് എതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ദുരുഹത പരിശോധിക്കണമെന്ന് പോലീസ് ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കാണ് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. കൊടുങ്ങല്ലൂരിലായിരുന്നു സംഭവം. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹന്നാൻ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ജിതേഷ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതിലാണ് പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്.
തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ് ബുക്ക് ഐ.ഡി ഉപയോഗിച്ച് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് കമ്മീഷണറെ കാണാനുള്ള യാത്രക്കിടയിലായിരുന്നു അപകടം ഉണ്ടായത്. ഹനാന് എതിരെ ഏറെ നാളായി ചില കോണുകളിൽ നിന്നും ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് രേഖാമൂലമല്ലെങ്കിലും ഹനാൻ പരാതിപ്പെട്ടിരുന്നു. സ്വന്തം സമുദായത്തിൽ നിന്നു പോലും ഹനാന് ഡേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഹനാനെ അപകീർത്തി പെടുത്തുകയാണ് ലക്ഷ്യമെന്ന് പുറമേ തോന്നുമെങ്കിലും സംഗതി അത്ര നിസാരമായി.ഹനാനെതിരെ എല്ലാവരെയും രംഗത്തെത്തിക്കുകയാണ് ലക്ഷ്യം.
സർക്കാർ മാത്രമാണ് ഹനാന് സഹായവുമായുള്ളത്. അപകട വാർത്തയറിഞ്ഞയുടനെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. എന്നാൽ മറ്റാരുടെയും പിന്തുണ ഇവർക്ക് കിട്ടുന്നില്ല. അപകടം നടന്നപ്പോൾ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. അപകടാവസ്ഥയിലുള്ള ഹനാൻ അപകടത്തിലെ ദുരുഹത പുറത്തു കൊണ്ടുവരുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല. ഉടൻ പരാതി നൽകുമെന്ന് കേൾക്കുന്നു.
വളരെ പെട്ടെന്നാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ദൃശ്യമാധ്യമങ്ങളാണ് ഹനാനെ താരമാക്കിയത്. താരമായതോടെ സിനിമയിൽ അവസരം ലഭിച്ചു. അതിനൊപ്പം ഉദ്ഘാടനങ്ങളും കിട്ടി തുടങ്ങി. ഇപ്പോൾ സാമ്പത്തികമായി തരക്കേടില്ലാത്ത അവസ്ഥയിലാണ് ഹനാൻ എത്തിച്ചേർന്നിരിക്കുന്നത്.
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ.ശശി എംഎല്‍എ. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും ഷൊര്‍ണൂര്‍ എംഎല്‍എയായ ശശി പറഞ്ഞു. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്.
എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് ഇവര്‍ പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രന്‍ പറഞ്ഞു.
നീലക്കുറിഞ്ഞി വീണ്ടും പൂത്തുതുടങ്ങി. പ്രളയക്കെടുതികള്‍ക്കു ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും തയ്യാറെടുക്കുന്നു. കാലവര്‍ഷം ഏല്‍പ്പിച്ച ആഘാതം മറികടന്ന് അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കുറിഞ്ഞിക്കാലത്തിനായി ഒരുങ്ങുകയാണ് ഒരു ജനത.
മഴക്കെടുതിയില്‍ തകര്‍ന്ന മൂന്നാറിന്റ അതിജിവനത്തിലേയ്ക്കുള്ള ചവിട്ടുപടികൂടിയാണ് രാജമലയില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ . പ്രളയത്തിന്റെ കൊഴിഞ്ഞ്‌പോക്കിനു ശേഷമുള്ള ഒരു പൂക്കാലത്തിന്റെ പ്രതീക്ഷകള്‍.
അതീതീവ്രമഴയില്‍ പൊലിഞ്ഞു പോയ പൂക്കാലം വീണ്ടും സജീവമായി. ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂവിട്ടുതുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിയുകയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജമലനിരകളില്‍ നീലവസന്തം കൂടുതല്‍ തെളിയും. ഓഗസ്റ്റ് ആദ്യവാരം തന്നെ പൂത്തു തുടങ്ങിയ ചെടികള്‍ കഴിഞ്ഞ മാസം 15 ന് തന്നെ പൂക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കുറിഞ്ഞിക്കാലം വൈകിച്ചു.
പ്രളയക്കെടുതിയില്‍ മരവിച്ചു പോയ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് നീലക്കുറിഞ്ഞിക്കാലം ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വനം വകുപ്പും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ നടത്തി വന്ന ഒരുക്കങ്ങള്‍ പേമാരിയിലും പ്രളയത്തിലും ഒലിച്ചു പോയിരുന്നു. കാലാവസ്ഥ തിരിച്ചടിയായതോടെ അടച്ചിട്ടിരുന്ന ഇരവികുളം ദേശീയ ഉദ്യാനം കഴിഞ്ഞ ദിവസം തുറന്നു.
കുറിഞ്ഞിക്കാലം മുന്നില്‍ക്കണ്ട് തകര്‍ന്ന പെരിയവര പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പണികള്‍ പുരോഗമിക്കുകയാണ്.
മീന്‍ വില്‍പനയിലൂടെ ജനശ്രദ്ധ നേടിയ ഹനാൻ സഞ്ചരിച്ചിരുന്ന കാർ കൊടുങ്ങല്ലൂരില്‍ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്പ നിസ്സാര പരിക്കുകള്‍ ഉണ്ട്.
മീൻ വിറ്റും കച്ചവടങ്ങൾ നടത്തിയും ഈവന്റ് മാനേജ്മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.
തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്
എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.