India

മധ്യപ്രദേശിൽ ബിജെപിയെ പിന്നിലാക്കി വീണ്ടും കോണ്‍ഗ്രസ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് പിടിച്ച് ബിജെപി മുന്നിലെത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്. ആകെയുള്ള 230 സീറ്റുകളിൽ 110 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഒരുഘട്ടത്തിൽ കേവലഭൂരിപക്ഷവും കടന്ന് കുതിച്ച കോൺഗ്രസ് 107 സീറ്റിലൊതുങ്ങുന്ന കാഴ്ചയായിരുന്നു അല്‍പം മുന്‍പ് കണ്ടത്. ബിജെപി 107 സീറ്റിലാണ് ഇപ്പോള്‍ മുന്നില്‍.

8 സീറ്റുകളിൽ ബിഎസ്പിയും മറ്റ് പാർട്ടികള്‍ നാല് സീറ്റിലും മുന്നിലാണ്. ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പി സ്വാധീനമുള്ള 22 മണ്ഡലങ്ങള്‍ ആണ് ഇനി നിര്‍ണ്ണായകം. ഈ സീറ്റുകളില്‍ ലീഡ് നില അയ്യായിരത്തില്‍ താഴെ മാത്രമാണ്.

നാലാം തവണയും അധികാരത്തിലെത്തുന്നത് സ്വപ്നം കാണുന്ന ബിജെപിക്ക് മധ്യപ്രദേശ് നിർണായകമാണ്. മധ്യ ഇന്ത്യയുടെ മണ്ണിൽ വീണ്ടും വേരോടാൻ കോൺഗ്രസിന് ജയം കൂടിയേ തീരൂ. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 165 സീറ്റ് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 58 സീറ്റിലൊതുങ്ങിയ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് നിലവിലെ ഫലം.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് അധികാരമുറപ്പിച്ചു. 199 സീറ്റുകളുള്ള രാജസ്ഥാനിൽ 92 സീറ്റുകളില്‍ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 80 സീറ്റുകളിൽ ബിജെപിയും നാലിടത്ത് ബിഎസ്പിയും മുന്നിലാണ്. മറ്റ് പാർട്ടികൾ 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

57 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് ഛത്തീസ്ഗഢിൽ ഭരണമുറപ്പിച്ചുകഴിഞ്ഞു. ബിജെപി 24 സീറ്റിൽ മുന്നിലാണ്.

രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിയെ അടിതെറ്റിച്ച് മുന്നോട്ടുകുതിക്കുമ്പോഴും ഭരണത്തിലിരുന്ന മിസോറാം കോൺഗ്രസിനെ കൈവിട്ടു. പത്ത് വർഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു എന്ന സൂചനയാണ് മിസോറാം നൽകുന്നത്.

ആകെയുള്ള 40 സീറ്റുകളിൽ 27 സീറ്റിൽ എംഎൻഎഫ് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഏഴിലൊതുങ്ങി. മിസോറാം പീപ്പിൾസ് കോൺഫറൻസ് അഞ്ചിടത്തും ബിജെപി ഒരിടത്തും മുന്നിലാണ്. ഇനിയൊരു തിരിച്ചുവരവ് കോൺഗ്രസിന് അപ്രാപ്യമാണ്.

ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​വാ​വും മ​ക​ളും മ​രി​ച്ചു. തി​​രു​​വ​​ല്ല കു​​റ്റൂ​​ർ ത​​ല​​യാ​​ർ ക​​ല്ലേ​​റ്റു​​പ​​ടി​​ഞ്ഞാ​​റേ​​തി​​ൽ ഉ​​മേ​​ഷ് (28), ഉ​മേ​ഷി​ന്‍റെ മ​​ക​​ൾ ദേ​​വ​​ർ​​ഷ നാ​​യ​​ർ (ഒ​ന്ന​ര)​​എ​​ന്നി​​വ​രാ​ണു മ​രി​ച്ച​ത്. ഉ​മേ​ഷി​ന്‍റെ ഭാ​​ര്യ ഇ​​ന്ദു​​ലേ​​ഖ (25)യെ ​ഗു​​രു​​ത​ര​ പ​​രി​​ക്കു​​ക​​ളോ​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വെ​​ളി​​യ​​നാ​​ട്ടു​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി​​ക്കു വ​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് മ​​ന​​ക്ക​​ച്ചി​​റ ഒ​​ന്നാം പാ​​ല​​ത്തി​​ൽ എ​​തി​​രേ വ​​ന്ന ഇ​വ​രു​ടെ ബൈ​​ക്കി​​ടി​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​യി​രു​ന്നു അ​​​പ​​​ക​​​ടം. പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ൽ ത​​ല​​യി​​ടി​​ച്ചു വീ​​ണ ഇ​​ന്ദു​​ലേ​​ഖ​​യു​​ടെ കൈ​​യി​​ൽ​​നി​​ന്നു കു​​ഞ്ഞ് തെ​​റി​​ച്ചു​​വീ​​ണു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എ​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മ​ന​യ്ക്ക​ച്ചി​റ ഒ​ന്നാം പാ​ല​ത്തി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും ന​ട​പ​ടി​യു​ണ്ടാ​വാ​ത്ത​തി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ അന്തിമവിധി പുറത്തുവരുമ്പോൾ ഓഹരിവിപണിയിൽ ഇടിവ്. ആദ്യഫലങ്ങളിലെ അതൃപ്തിയാണ് ഇടിവ് സൂചിപ്പിക്കുന്നത്. സെൻസെക്്സ് 508 പോയിന്റ് താഴ്ുന്നു 34482ൽ എത്തി. നിഫ്റ്റി 144 പോയിന്റ് താഴ്ന്ന് 10344ൽ എത്തി.

ആദ്യമണിക്കൂറിലെ ഫലം പുറത്തുവരുമ്പോൾ രണ്ടിടത്ത് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ മധ്യപ്രദേശിൽ ബിജെപിക്കാണ് ലീഡ്. തെലങ്കാനയിൽ ടിആര്‍എസും മിസോറാമിൽ എംഎൽഎഫുമാണ് ലീഡ് ചെയ്യുന്നത്.

മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. 110 സീറ്റിൽ ബിജെപിയും 109 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറിൽ കോൺഗ്രസ് മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ ബിജെപി ലീഡ് നിലനിർത്തുന്നു. ബിഎസ്പി രണ്ടിടത്ത് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ. 116 ആണ് മധ്യപ്രദേശിൽ അധികാരത്തിന് വേണ്ട കേവലഭൂരിപക്ഷം.

രാജസ്ഥാനിൽ വ്യക്തമായ ലീഡുയർത്തിയാണ് കോൺഗ്രസ് മുന്നേറ്റം. 90 സീറ്റിൽ കോൺഗ്രസും 78 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ജനവിധി തേടിയ പ്രമുഖരെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ജൽറാപതൻ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നിലാണ്. സർദാർപുരയിൽ അശോക് ഗെഹ്‍ലോട്ട് ആണ് ലീഡ് ചെയ്യുന്നത്.

തെലങ്കാനയിൽ ടിആർഎസ് ലീഡ് തിരിച്ചുപിടിച്ചു. വ്യക്തമായ മുന്നേറ്റം നേടി 85 സീറ്റിൽ ടിആർഎസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി പിന്നിലാണ്. 119 സീറ്റിൽ 85 ഇടത്ത് ടിആർഎസും മഹാകൂട്ടമി 17 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപിക്ക് അഞ്ചിടത്ത് ലീ‍ഡ് ചെയ്യുന്നു.

മിസോറാമിൽ എംഎൻഎഫ് മുന്നേറ്റം. 40 സീറ്റിൽ 23 ഇടത്ത് എംഎൻഫും കോൺഗ്രസ് പത്തിടത്തും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റിൽ ബിജെപിക്ക് ലീഡ്.

 

മൂന്നിടത്ത് കോണ്‍ഗ്രസ് ഭരണം ഉറപ്പായതോടെ രാഷ്ട്രീയ നീക്കങ്ങളും സജീവമായി. കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. നേതാക്കളുടെ ബാഹുല്യമാണ് പാര്‍ട്ടി സംസ്ഥാനത്ത് നേരിടുന്ന പ്രശ്നം. ഭരണം വന്നാല്‍ കമല്‍നാഥോ ജ്യോതിരാധിത്യസിന്ധ്യയോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ബിഎസ്പി പിന്തുണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂട്ടാകും.

രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു അശോക് ഗെലോട്ടിന്‍റെ പ്രതികരണം. നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റ‌ും പ്രതികരിച്ചു. രാഹുലിന്‍റെ നീക്കങ്ങള്‍‌ക്ക് ചുക്കാന്‍ പിടിക്കാന്‍ കെ.സി.വേണുഗോപാലിനെ പാര്‍ട്ടി ജയ്പൂരിലേക്ക് അയച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ചേരും.

 .കോണ്‍ഗ്രസ് തിരിച്ചുവരവ്

 .രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം

 . രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കും: അശോക് ഗെലോട്ട്

 .നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റ്

 . മധ്യപ്രദേശില്‍ ഫോട്ടോഫിനിഷ്

 . മധ്യപ്രദേശില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് വീണ്ടും പിന്നില്‍

 . ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു

 . കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമെന്ന് കമല്‍നാഥ്

 . ഛത്തീസ്ഗഢില്‍ ഭരണമുറപ്പിച്ചു

 . 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നില്‍, 15 വര്‍ഷം ഭരിച്ച ബിജെപിക്ക് തിരിച്ചടി

 . തെലങ്കാന ടിആര്‍എസിന്

 . തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, കേവലഭൂരിപക്ഷം ഉറപ്പിച്ചു

 . നേട്ടമുണ്ടാക്കാനാവാതെ മഹാകൂടമി

 . മിസോറമില്‍ എംഎന്‍എഫ്

 . മിസോറം പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടി

 . എംഎന്‍എഫിന് ലീഡ്നിലയില്‍ കേവലഭൂരിപക്ഷം, ഒറ്റയ്ക്ക് അധികാരത്തിലേക്ക്

 . വടക്കുകിഴക്കന്‍ മേഖലയിലെ അവസാന ഇടവും കോണ്‍ഗ്രസിന് നഷ്ടം

 

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ അനുസരിച്ച് അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. തെലുങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയാണ് മുന്നില്‍. , 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സൂചനയാണ് ആദ്യഫലങ്ങള്‍ നല്‍കുന്നത്. നിലവില്‍ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ഇവിടെങ്ങളിലെല്ലാം കോണ്‍ഗ്രസാണ് മുന്നേറി കൊണ്ടിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 30 സീറ്റുകളില്‍ ബി.ജെ.പിയും രണ്ട് സീറ്റില്‍ ബി.എസ്.പിയും മുന്നിലാണ്. നിര്‍ണായക മത്സരം നടക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. 82 സീറ്റില്‍ കോണ്‍ഗ്രസും 80 സീറ്റില്‍ ബി.ജെ.പിയും ഇവിടെ മുന്നിട്ട് നില്‍ക്കുന്നു. രാജസ്ഥാനില്‍ ബി.ജെ.പി പാളയങ്ങളെ കടന്നാക്രമിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 80 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നേറുന്നത്. 67 സീറ്റുകളില്‍ മാത്രമാണ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് ലീഡുള്ളത്. മിസോറാമില്‍ എം.എന്‍.എഫാണ് മുന്നില്‍. എം.എന്‍.എഫ് 16 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലുമാണ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്.

തെലുങ്കാനയില്‍ ടി.ആര്‍.എസ്, കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്. 54 സീറ്റുകളില്‍ ടി.ആര്‍.എസ് മുന്നേറ്റം തുടരുമ്പോള്‍ കോണ്‍ഗ്രസ് 33 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. രാജസ്ഥാനിലെ വിധി ബി.ജെ.പി പാളയത്തില്‍ കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള റിഹേഴ്‌സല്‍ എന്നറിയപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അടിപതറുന്നത് വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നേരിട്ട് നയിച്ചത്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയത്. മോഡിയുടെ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മധ്യപ്രദേശില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ബിജെപിക്ക് ബോധ്യമാകുന്ന മണിക്കൂറാണ് ആദ്യത്തേത്. അത്യന്തം ഉദ്വേഗഭരിതം. ബിജെപി മുന്നിലെത്തുമ്പോഴും കോണ്‍ഗ്രസ് ഓടിയെത്തുന്ന അവസ്ഥ. ഓടി മുന്നില്‍ കയറുമ്പോള്‍ പിന്നെയും ബിജെപി ഓടിയെത്തുന്ന അവസ്ഥ. അത്ര നാടകീയമായാണ് വോട്ടെണ്ണല്‍ മുന്നോട്ടുപോകുന്നത്.

രാജസ്ഥാന്‍ ഒഴികെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പാര്‍ട്ടിക്കും പിടിതരാതെ മാറിമറിഞ്ഞാണ് ആദ്യഫലസൂചനകള്‍ എന്ന് വ്യക്തം. മധ്യപ്രദേശില്‍ ഒടുവില്‍‌ വിവരം കിട്ടുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപിയാണ് മുന്നില്‍. ബിജെപി 35 സീറ്റിലും കോണ്‍ഗ്രസ് 40 സീറ്റിലും മുന്നിലാണ്. രാജസ്ഥാനില്‍ ബഹുദൂരം മുന്നിലാണ്. കോണ്‍ഗ്രസ് 49 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. 24 സീറ്റിലാണ് മുന്നേറ്റം. ബിജെപി 20 സീറ്റിലും

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഇപ്പോള്‍ മുന്നില്‍ കോണ്‍ഗ്രസാണ്. 18 സീറ്റില്‍ മുന്നേറ്റം.

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫല സൂചനകൾ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് തെളിയുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം കോണ്‍ഗ്രസ് 25 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. ബിജെപി ഒൻപത് സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവർ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനിൽക്കുന്നത്. കോണ്‍ഗ്രസ് അഞ്ച് സീറ്റിംഗ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം. ഭീമമായ തുക വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. ഇത്രയും പണം വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.

കോടതിവിധിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. മേല്‍ക്കോടതിെയ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ല. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്‍റ് ഡയറക്ടര്‍ എം. സായിമനോഹറിന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു. അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി വിജയ് മല്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഈ മാസം പതിനേഴിന് പരിഗണിക്കാനായി മാറ്റി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉർജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജി സംഭവിച്ചത്.
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ്. ഇത് പ്രയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും നയങ്ങളിലും ഇടപെടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ബാങ്ക് തലപ്പത്ത് കടുത്ത ഭിന്നതകളുയര്‍ന്നിരുന്നു. മുന്‍കാലങ്ങളിലൊരു സര്‍ക്കാരും ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിച്ചിട്ടില്ല.

ബാങ്കുകളുടെ കിട്ടാക്കടവും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ആര്‍ബിഐയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബാങ്കുകളുടെ മൂലധനമുയര്‍ത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതും ആര്‍ബിഐ തലപ്പത്ത് വിയോജിപ്പുയര്‍ത്തി.

വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോളാണ്. കുട്ടിയുടെ പിതാവ് വിദേശത്തായതിനാല്‍ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോള്‍ സുരക്ഷ ജീവനക്കാരാണ് കുട്ടയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വനിത ഹെല്‍പ് ലൈനില്‍ വിവരമറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്‍റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.

ഇതേതുടര്‍ന്ന് കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.പൊലീസ് കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്.

RECENT POSTS
Copyright © . All rights reserved