കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ മൂലം നീതി ലഭിക്കുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സി. മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറയുന്നത്. പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും സിപിഎം സംസ്ഥാന ഓഫീസായ എകെജി ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരീ ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായതെന്ന് സുനിത പറയുന്നു.
ഇക്കഴിഞ്ഞ ജനുവരി 9ന് അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ ഭര്‍ത്താവ് യാതൊരു പ്രകോപനങ്ങളുമില്ലാതെ തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍. ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് സുനിത പറയുന്നു.
ഇന്റിമേഷന്‍ പോയി രണ്ടു നാള്‍ കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്. എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്. സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ് മറുപടി ലഭിച്ചതെന്നും സുനിത തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സുനിതയുടെ ഫേസ്ബുക്ക് കുറിപ്പ്;
ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ചത് 70,000 രൂപയുടെ ജാക്കറ്റെന്ന് പരിഹസിച്ച് ബിജെപി. മോഘാലയ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാഹുലിന് പരിഹാസമുയര്‍ന്നത്. നരേന്ദ്ര മോഡി സ്വന്തം പേരെഴുതിയ സ്യൂട്ട് ധരിച്ചതിനെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന് രാഹുല്‍ വിമര്‍ശിച്ചതിന് തിരിച്ചടിയായാണ് ഈ ട്വീറ്റ്.
മേഘാലയയുടെ ട്രഷറിയില്‍ നിന്നും വലിയ അഴിമതിയിലൂടെ ‘കള്ളപ്പണം’ കൊള്ളയടിച്ച സൂട്ട് ബൂട്ട് സര്‍ക്കാറാണോ എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ എത്തിയത്. ഞങ്ങളുടെ ദു:ഖങ്ങള്‍ പാട്ടുപാടി അകറ്റുന്നതിനു പകരം നിങ്ങളുടെ കഴിവുകെട്ട സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും നിങ്ങളുടെ അലംഭാവം ഞങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്നും ട്വീറ്റില്‍ ബിജെപി പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദി ധരിച്ചത് 10 ലക്ഷം രൂപ വിലവരുന്ന കോട്ടാണ് ധരിച്ചത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണനൂലുകള്‍ ഉപയോഗിച്ച് കോട്ടില്‍ മോദിയുടെ പേര് തുന്നിയതും വാര്‍ത്തയായിരുന്നു.
ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴിയെടുത്തതിനെത്തുടര്‍ന്നാണ് തീരുമാനം. ഇന്ന് രാവിലെയാണ് ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തത്. കേരളത്തിന്‍റെയാകെ ശ്രദ്ധ നേടിയ സമരത്തിനാണ് തലസ്ഥാനത്ത് ഇതോടെ സമാപനമായത്. വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരുമെന്നായിരുന്നു ശ്രീജിത്തിന്‍റെ തീരുമാനം. ഇപ്പോള്‍ മൊഴിയെടുക്കലും പൂര്‍ത്തിയായതോടെ സമൂഹമാധ്യമങ്ങളിലൂടെ ജീവന്‍ നേടിയ സമരം ശ്രീജിത്ത് അവസാനിപ്പിക്കുകയാണ്.
സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ട് വർഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് കേരള ജനതയും പിന്തുണ നല്‍കി. സഹോദരന്റെ ലോക്കപ്പ് മരണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. കുറ്റക്കാരായ പൊലീസുകാര്‍ ഇപ്പോഴും പൊലീസിൽ നിർണായക സ്ഥാനത്ത് തുടരുന്നതും ശ്രീജിത്ത് ഉന്നയിച്ചിരുന്നു ഇവർക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുകള്‍ നല്‍കി.
ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് ,2014 മെയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി . ഇവർക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നൽകണമെന്നും അതോറിറ്റി നിർഭ ശിച്ചിരിന്നു. ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചെങ്കലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തിൽ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരിൽ സി.ബി.ഐ അന്ന് കയ്യൊഴിഞ്ഞത്.
2014 മെയ്യിൽ പാറശാല സി.ഐ അയിരുന്ന ഗോപകുമാർ, എ. എസ്.ഐ ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എസ്.ഐ.ഡി.ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ. ഇവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് 735 ദിവസമായി അധികാര കേന്ദ്രത്തിന്റെ ചുവട്ടിൽ കിടക്കുന്നത്. എന്നാൽ ഗോപകുമാർ ചവറ സി.ഐയായും ബിജുകുമാർ കാട്ടാക്കട എസ്. ഐയായും ഫിലിപ്പോസ് സ്പെഷ്യൽ ബ്രാഞ്ചിലും തുടരുന്നു. ഇവർക്കെതിരായ നടപടിക്കും അന്വേഷണത്തിനും തടസം ഹൈക്കോടതിയുടെ സ്റ്റേയാണെനാണ് സർക്കാർ വാദം. എന്നാൽ ആ സ്റ്റേ ഒഴിവാക്കാൻ ഒരു നിയമ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുമില്ല. കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ കെവലം സ്ഥലം മാറ്റത്തിലൊതുക്കി സർക്കാർ രക്ഷിച്ചെടുത്തു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ കേരളകോണ്‍ഗ്രസ് നേതൃത്വം രണ്ടുതട്ടില്‍. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധപാര്‍ട്ടിയല്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. കര്‍ഷകര്‍ക്ക് ഗുണവും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ഷകരെ ഏറ്റവുമധികം വഞ്ചിച്ചത് കോണ്‍ഗ്രസാണെന്ന പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിമുഖപത്രത്തിലൂടെ കെ.എം.മാണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിരോധിച്ച് പി.ജെ.ജോസഫിന്റെ പ്രതികരണം. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധപാര്‍ട്ടിയാണോ എന്ന ചോദ്യത്തോട് ജോസഫിന്റെ മറുപടി ഇങ്ങനെ.
മലയോരകര്‍ഷകരുടെ പട്ടയപ്രശ്നത്തില്‍ കേരളകോണ്‍ഗ്രസ് സ്വീകരിച്ച അനുകൂലനിലപാടിന് എതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും കെ.എം.മാണി ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും പട്ടയം നല്‍കിയിട്ടുണ്ടല്ലോയെന്ന് പി.ജെ.ജോസഫ് ചൂണ്ടിക്കാണിക്കുന്നു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചര്‍ച്ചചെയ്തതിനുശേഷം നിലപാട് സ്വീകരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. മാണിയെ യു.ഡി.എഫിലേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിച്ഛായയിലെ അഭിമുഖത്തില്‍ മാണി ഇടത് ആഭിമുഖ്യത്തിന്റെ സൂചനകള്‍ നല്‍കിയത്. എന്നാല്‍ ഇടതുമുന്നണിയുമായി അടുക്കാനുള്ള മാണിയുടെ നീക്കത്തോട് താല്‍പര്യമില്ലെന്ന് പി.ജെ.ജോസഫിന്റെ പ്രതികരണം വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്
ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു. അവസാന പേജിലെ വിവരങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. കളർകോഡിലൂടെ പൗരന്മാരെ വേർതിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഗവൺമെന്റ് തീരുമാനം.
ഷംസുദ്ദീൻ കരുനാഗപ്പള്ളി കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു. ഈ പരാതി പരിഗണിച്ച കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ നിർദ്ദേശം റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്.
ജിദ്ദ : പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി സംവരണം ചെയ്തു. ഇത് കര്‍ശനമായി നടപ്പാക്കുമെന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പ്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കട , ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ , ഫര്‍ണിച്ചര്‍ കടകള്‍ എന്നിവിടങ്ങളിലാണ് നിതാഖാത് നടപ്പാക്കുക. രണ്ടാം ഘട്ടം നവംബര്‍ ഒന്‍പതിന് ആരംഭിക്കും. വാച്ച് കടകള്‍ , കണ്ണട കടകള്‍ , ഇലക്ട്രിക് , ഇലക്ട്രോണിക് കടകള്‍ , എന്നിവ സ്വദേശിവല്‍ക്കരിക്കും. 2019 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന ഘട്ടത്തില്‍ മധുര പലഹാരക്കടകള്‍ , മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ , കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ , ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ , പരവതാനി കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.
നേരത്തെ മൊബൈല്‍ ഫോണ്‍ കടകള്‍ , ജ്വല്ലറികള്‍ , സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 11 നാണ്. അതിനാലാണ് അന്നേദിവസം മുതല്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് ആണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. ഇത് നടപ്പാകുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും.
അമ്മയുടെ അവിഹിത ബന്ധത്തിലെ മൂന്നു കാമുകൻമാർ ഒരേ സമയം വീട്ടിലെത്തിയതോടെ ഭയന്ന കുട്ടികൾ വീടു വിട്ടിറങ്ങി. അമ്മയുടെ വഴിവിട്ട ബന്ധം സഹിക്കവയ്യാതെ മൂന്നു കുരുന്നുകൾ ആലുവയിലെ അനാഥാലയത്തിൽ അഭയം തേടി. കൊല്ലം കല്ലമ്പലത്ത് വാടകവീട്ടിൽ താമസിക്കുന്ന യുവതിയാണ് മക്കളെ പോലും നോക്കാതെ രാത്രി കാമുകൻമാരുമായി കെട്ടിമറിഞ്ഞത്. ഭയന്നു വിറച്ച കുട്ടികൾ അയൽവാസികളിലൂടെ അനാഥാലയത്തെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് മരിച്ച പെൺകുട്ടി അനാശാസ്യം നടത്തിയാണ് ജീവിച്ചിരുനത്. പത്തുവയസിൽ താഴെയുള്ളതാണ് കുട്ടികൾ. ഇതിൽ രണ്ടു കുട്ടികൾ പെൺകുട്ടികളാണ്. യുവതിയെ കാണാനെത്തുന്ന ഇടപാടുകാർ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ മുൻപേ തന്നെ കുട്ടികളെ ജനസേവയിലെത്തിച്ചിരുന്നു. എന്നാൽ അവധിക്ക് അമ്മ കുട്ടികളെ കൂട്ടി കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിയ യുവതി കുട്ടികളുടെ സാനിധ്യത്തിൽ പോലും കാമുകൻമാരുമായി അഴിഞ്ഞാടി.
അമ്മയും കാമുകനും തമ്മിലുള്ള നിത്യേനയുള്ള കൂട്ടത്തല്ലിലും ബഹളത്തിനുമിടയിൽപെട്ടുപോയ കുട്ടികളുടെ ദയനീയാവസ്ഥ കണ്ട നാട്ടുകാർ വിവരം ജനസേവ ചെയർമാൻ ജോസ് മാവേലിയെ അറിയിച്ചു. കൊല്ലം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ഷെരീഫ്, സാമൂഹ്യപ്രവർത്തക അംബിക, ഡോ. ഇന്ദ്രാത്മജൻ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികളെ രക്ഷപെടുത്തിയത്. പിന്നീട് ജനസേവ ശിശുഭവൻ പി.ആർ.ഒ ഉല്ലാസ്, മണി എന്നിവർ ചേർന്ന് കുട്ടികളെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും പോലീസിന്റെ അനുമതിയോടെ ജനസേവ ശിശുഭവനിലേക്ക് കൊണ്ടുവരികയായിരുന്നു. ജനസേവ ശിശുഭവനിൽ അഞ്ചിലും ആറിലും നാലാംക്ലാസ്സിലുമായി പഠിച്ചിരുന്നവരാണ് കുട്ടികൾ. എന്നാൽ വഴിവിട്ട ജീവിതം നയിക്കുന്ന അമ്മയിൽ നിന്നും കാമുകന്മാരിൽനിന്നും കുട്ടികൾക്ക് ക്രൂരമായ മർദ്ദനങ്ങളും ഏൽക്കേണ്ടിവരാറുണ്ട്.
ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാഷ്ട്രീയ മഞ്ചെന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. ദില്ലിയില്‍ നടന്ന രാഷ്ട്രിയ മഞ്ചിന്റെ പ്രഥമയോഗത്തില്‍ ബിജെപി എം.പിയും മോദി വിമര്‍ശകനുമായ ശത്രുഘനന്‍ സിന്‍ഹ , കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത തുടങ്ങിയവരും യശ്വന്ത് സിന്ഹയ്ക്ക് ഒപ്പം അണിനിരന്നു.
ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തി ശേഷമായിരുന്നു യശ്വന്ത് സിന്‍ഹ തന്റെ പുതിയ സംഘടനയ്ക്ക് തുടക്കമിട്ടത്. നരേന്ദ്രമോദിയെ ബിജെപിക്കുള്ളില്‍ നിന്ന് കൊണ്ട് ശക്തമായ വിമര്‍ശിക്കുന്ന നേതാവാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന സംഘപരിവാര്‍ നേതാവുമായ യശ്വന്ത് സിന്‍ഹ. മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാന്‍ രാഷ്ട്രിയ മഞ്ച് എന്ന് പേരില്‍ പുതിയ സംഘടന ദില്ലിയില്‍ യശ്വന്ത് സിന്‍ഹ തുടക്കമിട്ടു.
സമാനമനസ്ക്കരായ വിവിധ രാഷ്ട്രിയ നേതാക്കളെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും പുതിയ പോര്‍മുഖം സൃഷ്ടിക്കുകയാണ് രാഷ്ട്രീയ മഞ്ചിന്റെ ലക്ഷ്യം. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുകയാണ്. ഭരിക്കുന്ന പാര്‍ട്ടി ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ സംഘടന രൂപീകരിച്ച് കൊണ്ട് പറഞ്ഞു. രാജ്ഗഢിലെ ഗാന്ധി സമാധിയില്‍ ആദരം അര്‍പ്പിച്ച ശേഷമാണ് സംഘടനാ പ്രഖ്യാപനം നടത്തിയത്.
രാഷ്ട്രീയ മഞ്ച് ഒരു പാര്‍ട്ടികള്‍ക്കും എതിരല്ലെന്നും രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നേറ്റമാണെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ബിജെപി എം.പിയും മോദിയുടെ മറ്റൊരു വിമര്‍ശകനുമായ ചലച്ചിത്ര താരം ശത്രുഖനനന്‍ സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത് തുടങ്ങി നിരവധി പേര്‍ രാഷ്ട്രീയ മഞ്ചിന്റെ ഭാഗമായി.
പാസ്പോര്‍ട്ട് , വിദേശനിക്ഷേപം തുടങ്ങി മോദി സര്‍ക്കാരിന്റെ ഭരണ പരിഷാകാരങ്ങള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ലിയമെന്റ് , ജുഡീഷ്യറി , തെരഞ്ഞെടുപ്പ് കമ്മീഷന്‍ , തുടങ്ങിയ ജനാധിപത്യസ്ഥാപനങ്ങളെയും സിബിഐ , എന്‍ഐഎ തുടങ്ങിയ സ്വതന്ത്ര അന്വേഷണ ഏജന്‍സികളെയും കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാക്കി.
എല്‍.കെ.അദ്വാനി പക്ഷക്കാരനായ യശ്വന്ത് സിന്‍ഹയുടെ പുതിയ നീക്കത്തോട് ബിജെപി ഇത് വരെ പ്രതികരിച്ചിട്ടില്ല.
നേഴ്‌സുമാരുടെ ന്യായമായ വേതനത്തിനുവേണ്ടി സമരമുഖത്തെത്തിയ സംഘനയുടെ ആൾബലം കണ്ട് അവർക്കുവേണ്ടി നിലകൊള്ളാൻ ഇറങ്ങിയവർ ആണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ… ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാടു പ്രവാസി മലയാളികൾ സാമ്പത്തികമായി UNA യെ സഹായിച്ചിരുന്നു സമരം വിജയിപ്പിക്കാൻ.. അത് ഒരു ന്യായമായ സമരമെന്ന് സാധാരണ കേരളീയർ മനസിലാക്കിയിരുന്നു… ഇവരുടെ വോട്ട് ബാങ്കിൽ നോട്ടമുള്ള രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് കൂടെയാണ് എന്ന് പറയാൻ മടിക്കില്ല എന്ന് തോന്നിയത് കൊണ്ടാകണം സംഘടനയുടെ പ്രസിഡന്റ് തന്നെ നയം വ്യക്തമാക്കി പോസ്റ്റ് ഇട്ടിരിക്കുന്നത്..
നഴ്‌സിംഗ് സംഘടനയായ യുഎന്‍എയ്ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഖ്യമോ ഐക്യപ്പെടലോ ഇത് വരെ ഇല്ലെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ഷ. എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പം നില്‍ക്കുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് പിന്തുണ കൊടുക്കാനും തയ്യാറായിട്ടുണ്ടെന്നും അത് എല്‍ഡിഎഫ് സര്‍ക്കാരാണെങ്കിലും യുഡിഎഫ് ആണെങ്കിലും എന്‍ഡിഎ ആണെങ്കിലും ഒരേ നിലപാട് തന്നെയാണെന്നും ജാസ്മിന്‍ഷാ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാസ്മിന്‍ഷാ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകളെ കുറിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ തങ്ങള്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചപ്പോ അത് വരെ യുഎന്‍എ എതിര്‍ത്ത അന്നത്തെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന് സ്വീകരണം കൊടുക്കാന്‍ ഒരു ഈഗോയും സംഘടനയെ വിലക്കിയിട്ടില്ലെന്നും ജാസ്മിന്‍ഷ വ്യക്തമാക്കുന്നു.
ഫേസ്ബുക് പോസ്റ്റ് വായിക്കാം…
സര്‍ക്കാരിനെതിരെ ചില സമയങ്ങളില്‍ പറയേണ്ടി വരുമ്പോള്‍ ഇപ്പൊ കുറച്ചു പേര്‍ ചോദിക്കുന്ന കാര്യമാണ് ഞാന്‍ ‘ ഇരട്ട ചങ്കന്‍ ‘ എന്ന് ആവേശത്തോടെ മുഖ്യമന്ത്രിയെ പറഞ്ഞിരുന്നല്ലോ എന്ന് .സര്‍ക്കാര്‍ വഞ്ചിച്ചില്ലേ എന്നൊക്കെ, മാസങ്ങളായുള്ള പരിഹാസങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല
എന്ത് കൊണ്ട് മുഖ്യമന്ത്രിയെ ഇരട്ട ചങ്കന്‍ തന്നെ എന്ന് വിശേഷിപ്പിച്ചു …?
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു തന്ന ദിവസം ,ഞാന്‍ എഫ് ബി യില്‍ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്ക് തന്നെ എന്ന് പറഞ്ഞിരുന്നു .അതിനു കാരണം ഒരുപാട് ആണ് . നേഴ്‌സുമാര്‍ക്ക് ഇരുപതിനായിരം രൂപ ശമ്പളം എന്ന നമ്മുടെ ആവശ്യം പോലും അംഗീകരിക്കാന്‍ ഒരു തരത്തിലും തയ്യാറല്ലായിരുന്നു മാനേജുമെന്റുകള്‍ .സര്‍ക്കാര്‍ ,മാനേജുമെന്റിന്റെ കടും പിടുത്തതിന് വഴങ്ങുമോ
എന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ടായിരുന്നു ..
തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത മത മേലധ്യക്ഷന്മാരും ,മാതാ അമൃതാനന്ദ മയി ,എം എ യൂസഫലി ,ആസാദ് മൂപ്പന്‍ തുടങ്ങിയ പ്രമുഖര്‍ ആണ് കേരളത്തിലെ ആശുപത്രി മാനേജുമെന്റ് .
അവിടെയാണ് മുപ്പത്തി മുവ്വായിരം വരെ ലഭിക്കാവുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് മാനേജുമെന്റുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് .ആ ഉറപ്പ് സ്വാഭാവികമായും എന്നില്‍ ആവേശം ഉണ്ടാക്കി .അതാണ് മുഖ്യമന്ത്രീ താങ്കള്‍ ഇരട്ട ചങ്കന്‍ തന്നെ എന്ന കുറിപ്പ് എഫ് ബി യിലിടാന്‍ പ്രേരിപ്പിച്ചത് …
യു എന്‍ എക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് സഖ്യമോ ഐക്യപ്പെടലോ ഇത് വരെ ഇല്ല ,എന്നാല്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്കൊപ്പം നില്‍ക്കുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് പിന്തുണ കൊടുക്കാനും നമ്മള്‍ തയ്യാറായിട്ടുണ്ട് താനും .അത് എല്‍ ഡി എഫ് സര്‍ക്കാരാണെങ്കിലും യുഡിഎഫ് ആണെങ്കിലും എന്‍ ഡി എ ആണെങ്കിലും ഒരേ നിലപാട് തന്നെ ..
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ വലിയ സമരങ്ങള്‍ നമ്മള്‍ നടത്തിയിട്ടുണ്ട് .എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചപ്പോ ,നമ്മള്‍ അത് വരെ എതിര്‍ത്ത ,അന്നത്തെ തൊഴില്‍ മന്ത്രി #ഷിബു_ബേബി_ജോണിന് സ്വീകരണം കൊടുക്കാന്‍ ഒരു ഈഗോയും നമ്മെ വിലക്കിയിട്ടില്ല.
സമാരാധ്യനായ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ,ധനമന്ത്രി തോമസ് ഐസക് ,സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ പല കാലങ്ങളില്‍ നമ്മുടെ സമരങ്ങളില്‍ ഐഖ്യദാര്‍ഡ്യം പ്രഖ്യാപിച്ചു നമ്മുടെ സമര പന്തലുകളില്‍ വന്നിട്ടുള്ളവരാണ് .
സി ഐ ടി യു മായി ചേര്‍ന്നാണ് തൃശൂര്‍ ജില്ലയില്‍ പല സമരങ്ങളും നടത്തുന്നത് .എന്നാല്‍ മറ്റു ചില സ്ഥലങ്ങളില്‍ അങ്ങനെ അല്ല .പല ഡിവൈഎഫ്‌ഐ നേതാക്കളും നമ്മുടെ സമരങ്ങളെ പിന്തുണച്ചു എത്താറുണ്ട് .അവരെയെല്ലാം അത്രമേല്‍ സ്‌നേഹത്തോടെയാണ് ഈ സംഘടന കണ്ടിട്ടുള്ളതും
#സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും
യു.എന്‍.എയുടെ സമരങ്ങള്‍ക്ക് ,അവകാശങ്ങള്‍ക്ക് ഇപ്പോഴും പിന്തുണ നല്‍കാറുണ്ട് .കലവറയില്ലാത്ത പിന്തുണയാണ് AIYF കെ വി എം സമരത്തിന് നല്‍കുന്നത്,അവരെ നമ്മുടെ പരിപാടികളില്‍ വിളിക്കാന്‍ നമ്മളെന്തിന് ഭയക്കണം
നമ്മുടെ സമരങ്ങളില്‍ #ബിജെപി നേതാക്കളായ വി മുരളീധരനും ,ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും എല്ലാം സഹായിച്ചിട്ടുണ്ട് ,പങ്കെടുത്തുട്ടുണ്ട് ..എറണാകുളത്തു വെച്ച് നടന്ന സംസ്ഥാന സമ്മേളനം നടത്താന്‍ നമ്മുടെ കൂടെ നിന്ന് സഹായിച്ചത് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും കൂടാതെ തന്നെ #ചെറുതും_വലുതുമായ_സംഘടനകളും_സാമൂഹ്യ_പ്രവര്‍ത്തകരും നമ്മുടെ സമരങ്ങളില്‍ സമയമോ കാലമോ നോക്കാതെ ഒരു ലാഭേച്ഛയുമില്ലാത്തോര്‍ നമ്മുടെ കൂടെ നിന്നിരുന്നു .ഇപ്പോഴും നില്‍ക്കുന്നു
ഓരോ ഘട്ടങ്ങളിലും ഇവരെയെല്ലാം അഭിനന്ദിച്ചും അവരോടെല്ലാം നന്ദി പ്രകാശിപ്പിച്ചും പോസ്റ്റ് ഇടാറുമുണ്ട് .അതിനൊന്നുമില്ലാത്ത മാനം എന്തിനാണ് മുഖ്യമന്ത്രിയെ പറ്റി പറയുമ്പോള്‍ ഉണ്ടാവുന്നത് ..
അതെ സമയം ഈ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിക്കും എതിരെ ശക്തമായ ഭാഷയില്‍ യു എന്‍ എ പറഞ്ഞിട്ടില്ലേ ?
നമ്മള്‍ ഇനിയും പറയും ചങ്കില്‍ അവസാന
ശ്വാസംനിക്കും വരെയും പറയും …അത് എതിര്‍ത്തായാലും അനുകൂലിച്ചായാലും ..
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിഞ്ഞു തന്നെ നടപ്പിലാവും എന്ന് ആര്‍ക്കും കരുതാനാവില്ല .നാളിതു വരെ മുഖ്യമന്ത്രി ആവുന്നതിനു മുന്‍പും പിന്‍പും നമ്മുടെ സംഘടനയോടും ആവശ്യങ്ങളോടും അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചു എന്നത് കൊണ്ടാണ് നമ്മുടെ സംഘടന അത് അംഗീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്തത് .
അദ്ദേഹം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നമ്മുടെ ന്യായമായ അവകാശങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അതിനെതിരായി സമരം ചെയ്യാന്‍ ഒരു മടിയും നമ്മള്‍ കാണിക്കുകയുമില്ല
നമ്മുടെ പോരാട്ടം ഒരു വ്യവസ്ഥിതിയോടാണ് …
ആശുപത്രി മാനേജുമെന്റുകളോട് മാത്രമല്ല …
ആശുപത്രി മാനേജുമെന്റുകളെ കുറിച്ച് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ ,നമ്മുടെ പ്രവര്‍ത്തകരെ എല്ലാ ജില്ലകളിലും പുറത്താക്കാനും നടപടി എടുക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. എല്ലായിടത്തും ഒരേ സമയം നമുക്ക് സമരം നടത്താന്‍ കഴിയില്ലെന്നും അങ്ങനെ വരുമ്പോള്‍ നമ്മുടെ സംഘടന പൊളിയുമെന്നുമാണ് ഇത്തരക്കാര്‍ വ്യാമോഹിക്കുന്നത് …
അതിനു ചില പ്രബലരുടെ പിന്തുണയും ഉണ്ട് .
എല്ലാ ആശുപത്രി മാനേജുമെന്റുകളും അങ്ങനെ ആണെന്ന് നമുക്ക് പറയാനും ആവില്ല .തൃശൂര്‍ ദയ,എല്‍.എഫ്, പോലെയുള്ള ഒരുപാട് ആശുപത്രികള്‍ ഉണ്ട് .നമ്മള്‍ പൂവ് ചോദിച്ചാല്‍ പൂമാല തരുന്നവര്‍ ..
നമ്മെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ഇത്തരക്കാര്‍ ഗൂഡാലോചന നടത്തിയാല്‍ ,നമുക്ക് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടി വരും .ജനങ്ങളെ കൂടെ നിര്‍ത്തി ,നമ്മുടേത് പോലെ ദുരിതമനുഭവിക്കുന്ന തൊഴിലാളി സമൂഹത്തെ കൂടെ നിര്‍ത്തിയുള്ള പോരാട്ടത്തിന് നമുക്കും തയ്യാറെടുക്കേണ്ടി വരും ..
വ്യവസ്ഥിതിയാണ് മാറേണ്ടതെങ്കില്‍ പിന്നെ അത് മാറ്റാനുള്ള പോരാട്ടം തന്നെ ..
യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവാഹവാദ്ഗാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മുന്‍ മണ്ഡലം സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍, ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മിഥിലാജ് ടി.കെയ്ക്കെതിരെയാണ് ആരോപണം. പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പോലീസ് ആര്‍ക്കോവേണ്ടി വിടുപണി ചെയ്യുകയാണെന്ന ആരോപണവും യുവതി ഉയര്‍ത്തുന്നു.
‘പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കില്‍ യുവതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണത്തിനും രാഷ്ട്രീയബലത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന ഞാന്‍ ഒരു പ്രമുഖയല്ലതായിപ്പോയെന്നും യുവതി പറയുന്നു.
പോസ്റ്റ് വായിക്കാം
പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും .?
പണത്തിനും രാഷ്ട്രീയബലത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന ഞാന്‍ ഒരു പ്രമുഖയല്ലതായിപോയി.
‘സ്‌നേഹമാണു അഖില സാരമൂഴിയില്‍’ എന്ന് വിശ്വസിച്ച ഞാന്‍ ചെറുപുഴ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രെസിഡന്റുമായി സ്‌നേഹത്തിലായി. വിവാഹവും, കടലോളവും സ്‌നേഹം വാഗ്ദനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖന്‍ പക്ഷെ എന്റെയെല്ലാം കവര്‍ന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവില്‍ കഴിയുന്നു.
ഒരു ക്രിസ്തിയാനിയായ ഞാന്‍ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു.. ഞങ്ങള്‍ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു. അതെ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രെട്ടറിയരുന്ന എനിക്ക് , ഞങ്ങള്‍ക്കിടയില്‍ ഒരേ ആശയത്തിന്റെ ഐക്യവുമുണ്ടാരുന്നു. പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദര്‍ ധാരികളെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
എല്ലാ വാഗ്ദാനങ്ങള്‍ക്കുമൊടുവില്‍ അയാള്‍ മുങ്ങി. ഞാന്‍ കേസ്‌കൊടുത്തു. ആദ്യം അവര്‍ എന്റെ മാനത്തിനിട്ട വില പത്തുലക്ഷമാരുന്നു. ഞാന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ഞാന്‍ കേസ് കൊടുക്കുമ്പോള്‍ മിഥിലാജ് കണ്ണൂരിലെ കോണ്‍ഗ്രസ് സിംഹം കെ സുധാകരനെ കാണാന്‍ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവന്‍ ഒളിവില്‍ പോയി.
അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവില്‍ അവനു സസുഖം കഴിയാനുള്ള വീട്ടുവേല ചെയ്യ്തുകൊടുക്കുന്നു.
നീതി ആവശ്യപ്പെട്ടു ഞാന്‍ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു.
നടന്നേനെ ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല. ആദ്യം തന്നെ അവന്‍ ഖത്തറിലേക്കു കടന്നുവെന്നു പ്രചാരണമിറക്കി. അവനു പാസ്‌പോര്‍ട്ടില്ല എന്ന് കാര്യം മനസിലാക്കിയപ്പോള്‍ കേരളത്തിലെവിടോ ഉണ്ടെന്നും അന്വേഷിക്കാമെന്നും പോലീസിന്റെ ഭാഷ്യം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട അവന്‍ സ്വന്തം നാട്ടില്‍ ഒളിവില്‍ താമസിക്കുന്ന കാര്യം എന്റെയൊരു സുഹൃത്തു വിളിച്ചറിയച്ചപ്പോള്‍ പോലീസ് അനങ്ങിയില്ല.
ആര്‍ക്കൊക്കെയോ വേണ്ടി ആരക്കയോ വീട് പണി ചെയ്യുന്നു.
ഞാന്‍ വിശ്വസിച്ച പ്രസ്ഥാനവും എന്നെ വഞ്ചിച്ചുകൊണ്ടരിക്കുമ്പോള്‍, ഒപ്പം കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും ഞാന്‍ ഒറ്റയ്ക്ക് തന്നെ പോരാടും. മറ്റൊരു പെണ്‍കുട്ടിക്കിതു സംഭവിക്കാതിരിക്കാന്‍. രാഷ്ട്രീയ സ്വാധീനത്തില്‍ അകപ്പെട്ട വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയര്ത്തികൊണ്ടു തന്നെ മുന്നോട്ടു പോകും..