അഡൂർ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവറഡുക്കയിലെ ഷാഫിയുടെ മകൻ മുഹമ്മദ് ആഷിഖ് (ഏഴ്), യൂസഫ് എന്ന ഹസൈനാറിൻ്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവറഡുക്കയിലാണ് അപകടം.
കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആഷിഖിനെ ആദ്യം വെള്ളത്തിൽ നിന്നും പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിവറേജസ് കോര്പ്പറേഷന് മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. അബദ്ധം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും പണം മുഴുവന്‍ ഉപയോഗിച്ച് ചെലവഴിച്ചു.
സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്പ്പറേഷന് മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.
പണം നഷ്ടമായ വിവരം മാര്‍ച്ച് 18-നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി.
ഉടനെ തന്നെ ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് സ്ത്രീ പോലീസിനോടു പറഞ്ഞത്.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ചേര്‍ത്തല കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ സലാം. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്സി വിഭാഗം സെയില്സ്മാനായിരുന്നു. രണ്ട് മക്കളടങ്ങിയ കുടുംബം സൗദിയില്‍ കഴിഞ്ഞ് വരികയായിരുന്നു. അടുത്തിടെയാണ് മകന് നാട്ടില്‍ തുടര്‍പഠനത്തിനായി പോയത്. മൃതദേഹം ഖമീസ് മുശൈത്ത് മദനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.
തിരുവനന്തപുരം ജില്ലയിൽ കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിലായി. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവർച്ചനടത്തുന്നവരാണ് പിടിയിലായത്.
കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.
പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച കേസിൽ കാമുകി പിടിയിൽ. കേസിലെ ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലക്ഷ്മിപ്രിയയും ഇവരുടെ ഇപ്പോഴത്തെ കാമുകനുമാണ് കേസിലെ പ്രതികൾ.
യുവാവ് പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ് മർദ്ദനത്തിനും കവർച്ചയ്ക്കും പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വെച്ചാണ് പ്രതി പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെയാണ് പോലീസ്അന്വേഷണം.
ലക്ഷ്മിപ്രിയയടക്കം രണ്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്.
വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ ഒരു യുവാവുമായി പ്രണയത്തിലായി. തുടർന്ന് മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. മുൻകാമുകനെ ലക്ഷ്മിപ്രിയ വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. തുടർന്ന് മർദ്ദിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. കൂടാതെ, 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി.
തുടർന്ന് എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദ്ദിക്കകുയായിരുന്നു. ഈ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് യുവാവിനെ പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.
കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍നിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെണ്‍കുഞ്ഞിനെ കാണാതായത്. മാതാപിതാക്കളായ ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം ദെവ്ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാനസി കഴിഞ്ഞിരുന്നത്.
അടുത്തുള്ള ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ശിവകുമാര്‍ ജോലിക്കു പോയി. ചന്തയില്‍ പോയ മഞ്ജു തിരിച്ചുവരുമ്പോഴാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. ഏറെ തിരഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തിയത്.
ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. കുഞ്ഞിനെ കാണാതായപ്പോള്‍ തിരയാന്‍ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം രാഘവേന്ദ്രയും മുന്നില്‍നിന്നിരുന്നു. പിന്നീട് ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി പൊലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തുന്നത്. ഉത്തര്‍പ്രദേശുകാരനായ രാഘവേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡിഗ്രി വിദ്യാർഥിനി മരിച്ചു. ആലപുരം വെട്ടത്തു പുത്തൻപുരയിൽ വിനോദ് അഗസ്റ്റിന്റെയും പ്രിൻസിയുടെയും മകൾ ജെന്നിഫർ വിനോദ് (18) ആണ് മരിച്ചത്. കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാർഥിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
സഹോദരൻ: അലക്സ്. സംസ്കാരം നാളെ 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ.
ആറ്റിങ്ങലിൽ പൊതുസ്ഥലത്ത് അശ്ലീല രീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു ഇവരുടെ വീഡിയോ ചിത്രീകരണം.
ഒടുവിൽ സഹികെട്ട് പ്രദേശവാസികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അർജുനാണ് അശ്ലീല രീതിയിൽ വസ്ത്രം ധരിച്ച് ബസ് സ്റ്റാൻഡ്, ചായക്കട തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം കറങ്ങി നടന്നത്. എല്ലായിടത്തുനിന്നും വീഡിയോയും പകർത്തി.
പോലീസിന് മുമ്പിലും കൂസലില്ലാതെ നടന്ന യുവാക്കൾ വിവരമന്വേഷിച്ചപ്പോൾ തങ്ങൾ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ചിത്രീകരിക്കുന്നതായും പറഞ്ഞു. ഇതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാന്റിന് മുകളിൽ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് ഇരുവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
കളമശേരിയിൽ ട്രെയിനിൽ നിന്നും വീണ നിലയിൽ കണ്ടെത്തുകയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത യുവതി ട്രെയിനിൽ നിന്നും ചാടിയതാണെന്ന് വിവരം. യുവതി തന്നെയാണ് ആത്മഹത്യ ചെയ്യാനായി ട്രെയിനിൽ നിന്നും ചാടിയതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കളമശേരിയിൽ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പോലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭർത്താവുമായി പിണങ്ങിയ യുവതി തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇവിടെ ഒരു കസ്റ്റമർ റിലേഷൻസ് മാനേജർ യുവാവുയുമായി അടുപ്പത്തിലായി. ശരീരികമായി ബന്ധപ്പെട്ട് ഗർഭിണിയായി. ഇതേ തുടർന്ന് യുവാവിന്റെയും ഇയാളുടെ സഹോദരന്റേയും വീട്ടുകാരുടെ നിർബന്ധപ്രകാരം ഗർഭഛിദ്രം നടത്തി. അപ്പോൾ ഏഴ് ആഴ്ചയെ ആയിരുന്നുള്ളൂ. ഗർഭഛിദ്രത്തിന് ശേഷം തനിക്ക് ആവശ്യമായ ശുശ്രൂഷ ലഭിച്ചിരുന്നില്ല. തന്റെ കൈവശമുണ്ടായിരുന്ന 70,000 രൂപ ഇതിനായി ചെലവഴിച്ചുയുവതി പറയുന്നു. കാമുകന്റെ സഹോദരൻ സൈനികനാണെന്നും ഈ സൈനികന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഗർഭഛിദ്രം നടന്നതെന്നും യുവതി വിശദീകരിക്കുന്നു. ഗർഭഛിദ്രത്തിന് ശേഷം വിവാഹം നടത്താമെന്ന് സൈനികനായ ചേട്ടൻ ഉറപ്പ് നൽകിയെന്നും യുവതി വെളിപ്പെടുത്തി.
പിന്നീട് തന്റെ ആൺസുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഫർണിച്ചർ വ്യാപാര സ്ഥാപനത്തിൽ ജോലി മാറിപ്പോന്നു. എന്നാൽ പൂനയിൽ എത്തി ഹോം നേഴ്സ് ആയി ജോലി ചെയ്യാൻ ശ്രമിച്ചെങ്കിലും ശാരീരിക ക്ഷീണം കാരണം സാധിച്ചില്ല. ഇതേ തുടർന്ന് താൻ ഫർണിച്ചർ സ്ഥാപനത്തിലെ തന്നെ ഗർഭിണിയാക്കിയ യുവാവിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു. എന്നാൽ ഇയാളിൽ നിന്നും വളരെ മനസ്സിന് പ്രയാസമുണ്ടാക്കുന്ന വാക്കുകളാണ് ഉണ്ടായത്. ഇതു കൂടാതെ നീ എന്ത് വേണമെങ്കിലും ചെയ്തോളു വെന്നും പോയി ചാകാനും പറഞ്ഞുവെന്ന് യുവതി വെളിപ്പെടുത്തുന്നു.
ഇതേ തുടർന്ന് മാനസികമായി തളർന്ന താൻ തന്നെ ഇരുന്നു ചാവാൻ പോവുന്നു എന്ന് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടു. കൂടാതെ കാമുകനുമായി നിൽക്കുന്ന ഫോട്ടോ പ്രൊഫൈൽ ചിത്രവും ഇട്ടു. ഇത് സഹപ്രവർത്തരൊക്കെ കണ്ടു. പിന്നിട് സുഹൃത്ത് ഭീഷണിപ്പെടുത്തി എന്നും പറഞ്ഞു. ഇതിനു ശേഷമാണ് താൻ ആലുവ കഴിഞ്ഞപ്പോൾ തീവണ്ടിയിൽനിന്ന് ചാടിയതും. പിന്നീട് നടന്നതൊന്നും ഓർമ്മയിലില്ലെന്നും തന്റെ വീട്ടുകാർക്ക് കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു. ഇപ്പഴും പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനാലാണ് ഇത് വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. നേരത്തെ വീട്ടുകാരുടെ പിന്തുണയിൽ സംശയമുണ്ടായിരുന്നു. ഇപ്പോൾ അതും മാറി. അതുകൊണ്ടാണ് സത്യം പറയുന്നതെന്നും യുവതി വിശദീകരിക്കുന്നു.
നേരത്തെ കളമശ്ശേരിയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ തന്നെ രക്ഷിച്ച പൊലീസിന് നന്ദി പറയഞ്ഞ് യുവതി രംഗത്ത് വന്നിരുന്നു. ഫിറ്റ്സ് വന്നതിന് പിന്നാലെ ട്രെയിനിൽ നിന്ന് എങ്ങനെയോ വീഴുകയായിരുന്നു. വീണ് കഴിഞ്ഞപ്പോഴാണ് ബോധം വന്നത്. പക്ഷേ എഴുന്നേൽക്കാൻ കഴിയാതായതോടെ ആരെങ്കിലും സഹായിക്കാനായി ശബ്ദമുണ്ടാക്കിയെങ്കിലും ആരും വന്നില്ലെന്നും പിന്നീട് പൊലീസാണ് തനിക്ക് തുണയായതെന്നും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പൂനയിൽ ജോലിചെയ്യുന്ന യുവതി വീട്ടിലേക്ക് വരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ സൗത്ത് കളമശ്ശേരിക്ക് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.
കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ. കെ.എ. നജീബ്, പൊലീസ് ഓഫീസർമാരായ ആർ. ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ. നസീബ് എന്നിവരാണ് യുവതിയെ രക്ഷിച്ചത്. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് റെയിൽവേ ട്രാക്കിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. സൗത്ത് കളമശ്ശേരി ഭാഗത്തുനിന്ന് വട്ടേക്കുന്നം വരെ നാലു കിലോമീറ്ററോളം ദൂരം ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ടുപേരായി തിരിഞ്ഞ് സൂക്ഷ്മമായി തിരച്ചിൽ നടത്തിയെങ്കിലും കൃത്യമായ സ്ഥലം അറിയാത്തതിനാൽ ആദ്യ റൗണ്ടിൽ ആളെ കണ്ടെത്തിയില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകളിലേക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചു.
കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നജാത്ത് നഗറിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു ഞരക്കം കേൾക്കുകയും അവിടെ വിശദമായി തിരഞ്ഞപ്പോളാണ് പരിക്കേറ്റ് കിടക്കുന്ന യുവതിയെ കണ്ടത്. തുടർന്ന് അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. വാഹനം അമിത വേഗതയിലായിരുന്നുവെന്നും അപകടം നടന്നതിന് പിന്നാലെ തന്നെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്നും ദൃക്സാക്ഷിയായ ജോമോൻ വെളിപ്പെടുത്തി. ജോസ് കെ മാണിയുടെ ഒരു ബന്ധു തൊട്ടുപിന്നാലെ സ്ഥലത്ത് എത്തിയിരുന്നു ജോമോൻ വ്യക്തമാക്കി.
ദൃക്സാക്ഷി ജോമോന്റെ വാക്കുകൾ
”ഞാൻ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. വണ്ടി പാളി മൂന്ന് പ്രാവശ്യം വട്ടംകറങ്ങി പോസ്റ്റിന് അടുത്തായി പോയി നിന്നു. ആ സമയത്താണ് ബൈക്കിൽ രണ്ട് പേർ വരുന്നത്. വാഹനമിടിച്ച് രണ്ട് പേരും നിലത്തേക്ക് വീണു. അപ്പോഴേക്കും ജോസ് കെ മാണിയുടെ ബന്ധു സ്ഥലത്തെത്തി. ഇപ്പോഴാണ് ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ചയാൾ പറഞ്ഞു”.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ മണിമല വാഹനാപകടത്തിൽ കേസെടുത്ത പൊലീസ് കള്ളക്കളി നടത്തിയന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ഒടുവിലായി പുറത്ത് വരുന്നത്. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ് ഐ ആറിൽ നിന്നും ജോസ് കെ മാണിയുടെ മകൻ കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. ’45 വയസുള്ള’ ആളെന്നുമാത്രമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറിൽ പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിൾ പരിശോധനയും നടത്തിയിട്ടില്ല.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കെഎം മാണി ജൂനിയറിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.
വീഡിയോ കടപ്പാട് : മീഡിയ വൺ ന്യൂസ്