വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ ബാല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു. ഇപ്പോള്‍ താരം തന്നെ സങ്കടകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടിരിക്കുകയാണെന്ന് താരം പറയുന്നു.
എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് ബാല പറഞ്ഞു. തന്റെ കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല
ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.
കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം താന്‍ തോറ്റു പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും താരം പറഞ്ഞു.
മാത്രമല്ല, എലിസബത്ത് നല്ല വ്യക്തിയാണ്. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണെന്നും ബാല പറഞ്ഞു. എനിക്കും നാവുണ്ട്. എന്നാല്‍ താന്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്ന് ബാല പറയുന്നു.
ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ബാലയും എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. എലിസബത്ത് ഗര്‍ഭിണിയാണെന്ന
സന്തോഷവും താരം പങ്കുവച്ചിരുന്നു.
അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു
ചെന്തെങ്ങിൻ കൂട്ടിലെ, ചെങ്ങാലി പെണ്ണിന്; ചിങ്ങം പിറന്നാൽ താലികെട്ട്: ‘.. പ്രശസ്ത കവി പാർപ്പക്കോട് വിക്രമൻ രചന നിർവ്വഹിച്ച ഈ ഗാനം ഓർമ്മകൾ എന്ന മ്യൂസിക് ആൽബത്തിലൂടെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.. എം. ജി.രാജൻ ഈണം പകർന്ന ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് ഗണേഷ് സുന്ദരവും, ശ്രീജ ചോറ്റാനിക്കരയുമാണ്.
ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഫോണ്‍ എറിഞ്ഞതെന്ന് പ്രതി തറപ്പിച്ച് പറഞ്ഞ സ്ഥലത്തായിരുന്നു പരിശോധന. എന്നാല്‍ ചെളി നീക്കിയുള്ള തെരച്ചിലില്‍ മാത്രമേ ഫോണ്‍ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്.ജീപ്പിലാണ് ഭഗവല്‍ സിംഗിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
കറുത്ത തുണി കൊണ്ട് മുഖം മൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം അതിന് നടുവിലൂടെയാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് കൊണ്ടുപോയത്. തോട്ടിലേക്ക് ഫോണ്‍ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി.
ആ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തെരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തെരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നുണ്ടെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പൊലീസിനെയും പ്രതിയെയും ഞെട്ടിച്ചു.
അതേസമയം കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ ബാഗും ഫോണും റോസ്‌ലിയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. നരബലിയുടെ മുഖ്യ സൂത്രധാരന്‍ ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വസ്തുക്കള്‍ എവിടെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കമലേശ്വരം വലിയവീട് ലെയ്ൻ ക്രസന്റ് അപ്പാർട്ട്മെന്റിൽ 52കാരനായ കമാൽ റാഫി, ഭാര്യ 42കാരി തസ്നീം എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരുടെയും മരണ വാർത്ത പുറംലോകം അറിഞ്ഞത്. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് കമാൽ താമസിക്കുന്നത്.
ഉച്ചയോടെ മുകളിൽനിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാർ വെളിപ്പെടുത്തി. മരിച്ച ദമ്പതിമാരുടെ മകൻ കോളേജിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഖലീഫാ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. വൈകീട്ടാണ് ഖലീഫാ എത്തിയത്. ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഏറെനേരം വിളിച്ചെങ്കിലും അകത്ത് നിന്നും പ്രതികരണമുണ്ടായില്ല. ഒടുവിൽ അയൽക്കാരെയും പോലീസിനെയും ബന്ധുക്കളെയും വിളിച്ച് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ദുരന്തം കണ്ടത്. തസ്നീം കിടപ്പുമുറിയിൽ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തിൽ കയർ ചുറ്റിയ നിലയിലാണ്. ഇതേ കയറിന്റെ അറ്റംകൊണ്ടാണ് കമാൽ റാഫി ശൗചാലയത്തിലെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ചത്.
കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് അന്വേഷണം നടത്തി വിരകയാണെന്ന് പോലീസ് അറിയിച്ചു. കാറുകളുടെ സ്പെയർ പാർട്സ് കട നടത്തുന്ന കമാൽ റാഫി കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയാണ്.
വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും രാത്രിയോടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വ്യാഴാഴ്ച മാറ്റും. മക്കൾ : ഖലീഫാ, ധനൂറ (ബിരുദ വിദ്യാർഥി), ദൈയ്സീറ (പത്താംക്ലാസ് വിദ്യാർഥി).
’ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ പാചക വീഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്ക് എതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്.
ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരമാര്‍ശത്തില്‍ വിവാദത്തിലായി ബിജെപി എംഎല്‍എ. ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നില്ലെന്നും മുസ്ലീംകള്‍ ചെയ്യാറില്ല, പക്ഷേ അവര്‍ ധനികരാണല്ലോ എന്നുമായിരുന്നു പരാമര്‍ശം.
ബിഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലാലന്‍ പസ്വാന്‍ ആണ് പ്രസംഗത്തിനിടെ പുലിവാല് പിടിച്ചത്. ” ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നാണല്ലോ. മുസ്ലിംകള്‍ സാധാരണയായി ലക്ഷ്മിദേവിയെ ആരാധിക്കാറില്ല. അവരെന്താ ധനികരല്ലേ?” എന്ന് ബിജെപി നേതാവ് ചോദിക്കുന്നു.
”അവര്‍ സരസ്വതി ദേവിയെ ആരാധിക്കാറില്ല, അവര്‍ക്കിടയില്‍ നിന്ന് പണ്ഡിതര്‍ ഉണ്ടാകുന്നില്ലേ? അവര്‍ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ?” എന്നുമായിരുന്നു പരാമര്‍ശം. കൂടാതെ ആത്മ, പരമാത്മ തുടങ്ങിയവ ജനങ്ങളുടെ വിശ്വാസം മാത്രമമാണെന്നും പ്രസംഗത്തില്‍ പസ്വാന്‍ പറഞ്ഞു.
കരുത്തിന്റെ ദൈവം ബജ്‌റംഗബലിയാണെന്നാണല്ലോ വിശ്വാസം, മുസ്ലിംകളോ, ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല. അവരെന്താ കരുത്തരല്ലേ? വിശ്വാസങ്ങള്‍ നിര്‍ത്തുമ്പോഴേ ജനങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കുകയുള്ളൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ബിജെപി എംഎല്‍എ നേരിടുന്നത്. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ബിഹാറില്‍ നടക്കുകയാണ്.
കേരളത്തിന്റെ തീരാവേദനയാണ് വിസ്മയ. സ്ത്രീധന ജീവനെടുത്ത ഇരയാണ് വിദ്യാര്‍ഥിയായിരുന്ന വിസ്മയ. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്ന് അവസാനം സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നവള്‍.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്
കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. കേസില്‍ അകപ്പെട്ടതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട കിരണ്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്.
കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മ്മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും ചേര്‍ന്ന്. സഹോദര്‍ വിജിത്ത് ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
ഒരു വിന്‍ഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്. 2021 ജൂണ്‍ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും വെളിപ്പെടുത്തിയിരുന്നു.
പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ, കോട്ടയം പാമ്പാടി സ്വദേശിനിയായ ദേവീ പ്രഭ(38) നിര്യാതയായി .സെപ്‌സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ. സി. യു വില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്ത്യയാത്രയായത്. ശ്രീരാജിന്റെ ഭാര്യയായ ദേവീപ്രഭ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.
പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറി താമസിച്ചത്.പോര്‍ട്ട്‌ലീഷിലെ ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ദേവപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുള്ളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനായില്ല.
വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം
ബലാത്സംഗ കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിയുണ്ടാകും. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ വിശദീകരണം നല്‍കിയാലും എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.
കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടര്‍ന്ന്, ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ, എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി.
എല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം.
ബലാല്‍സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് നിലവിലുമുണ്ട്.
സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വി എസ് അച്യുതാനദൻ വിവിധ കാലഘട്ടങ്ങളിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷത്തിന് നേതൃത്വം വഹിച്ചു. 1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്.പതിനാറാം വയസില്‍ ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളി സമരത്തിലൂടെയായിരുന്നു വി എസിൻറെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. പി കൃഷ്ണ പിള്ളയാണ് വിഎസിലെ പ്രക്ഷോഭകാരിയെ കണ്ടെത്തിയത്. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ് 1940ൽ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും വി എസിന് നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍റെയും അമ്മയുടേയും മരണം വി എസ്സിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു.
രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ് 18 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ജയപരാജയങ്ങളൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ തളർത്തിയിരുന്നില്ല. 1965ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനെ എതിരിട്ടപ്പോൾ 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാൽ 1967-ൽ കോൺഗ്രസിലെ തന്നെ എ അച്യുതനെ 9515 വോട്ടുകൾക്ക് തോൽപിച്ച് അദ്ദേഹം നിയമസഭാംഗമായി. 1970 -ൽ ആർ എസ് പിയിലെ കെ കെ കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. പിന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം 1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകൾക്ക് തോല്‍പ്പിച്ചുകളഞ്ഞു വി എസ്. 1996 -ൽ മാർക്സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോല്‍പ്പിച്ചു.
പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.
1946 ൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമര നേതാക്കളിൽ പ്രധാനിയായിരുന്നു വി എസ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്. ഒളിവിൽ കഴിയവെ പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൊടിയ മർദ്ദനം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്.1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐഎം രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വിഎസ്. അവിടന്നിങ്ങോട്ടുള്ള സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേധന ചരിത്രത്തില്‍ സംഘാടകനായും നേതാവായും എന്നും ഉണ്ടായിരുന്നു. പാർട്ടിയുടെ 23-ാം കോൺഗ്രസിൽ ശാരീരിക അവശതകള്‍ മൂലം അദ്ദേഹം വിട്ടുനിന്നു. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്.