India

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​നാഛാ​ദ​നം ചെ​യ്ത അ​ശോ​ക​സ്തം​ഭ​ത്തെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ചി​ഹ്ന​മാ​യ സാ​രാ​നാ​ഥി​ലെ അ​ശോ​ക സ്തം​ഭ​ത്തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​പ്പോ​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​ർ​മി​തി​യി​ൽ ആ​ക്ര​മ​ണോ​ത്സു​ക​മാ​യ അം​ശ​ങ്ങ​ളു​ണ്ടെ​ന്നാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

സാ​രാ​നാ​ഥി​ലെ അ​ശോ​ക​സ്തം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സിം​ഹ​ങ്ങ​ളു​ടെ നി​ർ​മി​തി സൗ​മ്യ​വും ശാ​ന്ത​വു​മാ​ണ്. എ​ന്നാ​ൽ, പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ശോ​ക​സ്തം​ഭ​ത്തി​ൽ ദം​ഷ്ട്ര​ക​ൾ പു​റ​ത്തു കാ​ട്ടു​ന്ന രീ​തി​യി​ലു​ള്ള സിം​ഹ​ങ്ങ​ളു​ടെ നി​ർ​മി​തി അ​ക്ര​മ​വാ​സ​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും രാഷ്‌ട്രീയ ജ​ന​താ ദ​ൾ ട്വീ​റ്റ് ചെ​യ്തു.

ര​ണ്ടു സ്തം​ഭ​ങ്ങ​ളും അ​തു രൂ​പ​ക​ല്പ​ന ചെ​യ്ത​വ​രു​ടെ ഉ​ള്ളി​ലി​രിപ്പാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ർ​മി​തി​ക​ളി​ലൂ​ടെ​യും ചി​ഹ്ന​ങ്ങ​ളി​ലൂ​ടെ​യും മ​നു​ഷ്യ​ർ വെ​ളി​വാ​ക്കു​ന്ന​ത് സ്വ​ന്തം സ്വ​ഭാ​വ​മാ​ണെ​ന്നും ആ​ർ​ജെ​ഡി ട്വീ​റ്റ് ചെ​യ്തു.

സാ​ര​നാ​ഥി​ലെ അ​ശോ​കസ്തം​ഭ​ത്തി​ലെ സിം​ഹ​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തു മ​ഹാ​ത്മാഗാ​ന്ധി​യെ​യും, പ്ര​ധാ​ന​മ​ന്ത്രി അ​നാഛാ​ദ​നം ചെ​യ്ത അ​ശോ​ക​സ്തം​ഭ​ത്തി​ലെ ചി​ഹ്ന​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത് നാ​ഥു​റാം ഗോ​ഡ്സെ​യെ​യു​മാ​ണ് എ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ ട്വീ​റ്റ്.

തൃ​ണ​മൂ​ൽ നേ​താ​ക്ക​ളാ​യ മ​ഹു​വ മൊ​യ്ത്ര, ജ​വ​ഹ​ർ സ​ർ​ക്കാ​ർ, എ​ഐ​എം​ഐ​എം നേ​താ​വും ലോ​ക്സ​ഭാം​ഗ​വു​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി, ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് തു​ട​ങ്ങി​യ​വ​രും ദേ​ശീ​യ​ചി​ഹ്ന​ത്തി​ലെ മാ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നമുയ​ർ​ത്തി.

പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ല​മെ​ന്‍റ് സാ​മാ​ജി​ക​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ദേ​ശീ​യ​ചി​ഹ്നം അ​നാഛാ​ദ​നം ചെ​യ്ത​തും പാ​ർ​ല​മെ​ന്‍റി​ൽ പൂ​ജാക​ർ​മ​ങ്ങ​ൾ ചെ​യ്ത​തും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി പ​റ​ഞ്ഞു. എ​ന്നാ​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ രാഷ്‌ട്രീ​യപ്രേ​രി​ത​മാ​ണെ​ന്നാ​ണ് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ബ​ലു​ണി​യു​ടെ പ്ര​തി​ക​ര​ണം.

കുത്തൊഴുക്കുള്ള പുഴയിൽ മുക്കാൽ ഭാഗവും മുങ്ങിയനിലയിലൊരു കാർ. അതിൽ നിന്നും രക്ഷക്കായി അപേക്ഷക്കുന്ന കൈ. കാഴ്ചക്കാർ മാത്രമായി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാർ നദിയിലേക്ക് പതിച്ചത്.

അപകടത്തിൽ സ്ത്രീയുൾപ്പടെ മൂന്ന് പേർ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. എട്ട് പേരാണ് എസ്.യു.വിയിൽ ഉണ്ടായിരുന്നത്. ഒഴുക്കിൽ പെടുന്നതിന് മുമ്പ് രണ്ട് പേർ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവർ നാഗ്പൂരിലെത്തിയത്. റോഷ്നി ചൗക്കിദാർ(32), ദാർഷ് ചൗക്കിദാർ(10), ലിദാർ ഹിവാരേ(38), മധുകാർ പാട്ടീൽ(65), നിർമല(60), നീമു ആട്നർ(45) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഭർത്താവ് സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ജൂൺ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ലാണ് സുമേഷും സംഗീതയും വിവാഹിതരായത്. സംഗീതയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.

ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ ആരോപണം. ഇത് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർതൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.

ഒമാനിലെ സലാലയില്‍ കടലില്‍ വീണ് കാണാതായ അഞ്ച് ഇന്ത്യക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നു രാവിലൊണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അറിയിച്ചു.

മുതിര്‍ന്ന ഒരാളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ദുബൈയില്‍നിന്ന് എത്തിയ എട്ടംഗ ഉത്തരേന്ത്യന്‍ കുടംബം ഞായറാഴ്ച വൈകീട്ടാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേരെ സി സി ഡി എ എ രക്ഷപ്പെടുത്തിയിരുന്നു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ടൂറിസ്റ്റ് കേന്ദ്രമായ അല്‍ മുഗ്സെയ്ല്‍ ബീച്ചിലാണ് അപകടം നടന്നത്. സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കുടംബം അപകടത്തില്‍ പെട്ടത്. ഉയര്‍ന്നുപൊങ്ങിയ ശക്തമായ തിരമാലയില്‍ അഞ്ചുപേരും ഒലിച്ചുപോകുകയായിരുന്നു. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്.

”ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍-മുഗ്സൈല്‍ ബീച്ചില്‍ കാണാതായവരില്‍ രണ്ടുപേരെ മരിച്ചനിലയില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെത്തി. മറ്റു മൂന്നു പേര്‍ക്ക് കൂടി തിരച്ചില്‍ തുടകരുകയാണ്,” സി ഡി എ എ അറിയിച്ചു.

സംഭവം നടന്ന ഉടന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സി ഡി എ എ തീവ്രമായ തിരച്ചില്‍ നടത്തിയിരുന്നു.

അതിനിടെ, ഖുറിയത്ത് വിലായത്ത് വാദി അല്‍ അറബിയിനിലെ ജലാശയത്തില്‍ മുങ്ങിമരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹം വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെടുത്തു. രണ്ടു ഏഷ്യക്കാരാണു മരിച്ചതെന്നു സി ഡി എ എ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഒമാനില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.

കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശിയായ ഒരാളെ കാണാതായി. വാരാന്ത്യം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെയാണ്(41) കാണാതാത്.

തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍പ്പെട്ടെങ്കിലും രക്ഷപെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം

പ്രണയിച്ചയാളുമായി ജാതകം ചേരാത്തതിന്റെ പേരിൽ മറ്റ് വിവാഹാലോചനകൾ കുടുംബം തുടങ്ങിയതിന്റെ പേരിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയും വർഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകൾ മല്ലിക (പ്രിയ 23) ആണ് ആത്മഹത്യ ചെയ്തത്.

കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ എലിവിഷം കഴിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജൂലൈ ഒന്നിനായിരുന്നു എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബദിയടുക്കയിലെ വീട്ടിൽ സംസ്‌കരിച്ചു. യുവതിയുടെ മരണ മൊഴി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി കുമ്പളയിലെ ബന്ധുവായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേതുടർന്നു ഇവർ തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ജ്യോത്സരുടെ അടുത്തു പോയി ജാതകം നോക്കിയപ്പോഴാണ് പൊരുത്തമില്ലെന്ന് പറഞ്ഞത്. ഇതേ തുടർന്നു യുവതി വലിയ മനോവിഷമത്തിലായിരുന്നു.

ജാതക പൊരുത്തമില്ലാത്തിനാൽ വിവാഹം നടത്താനാകില്ലെന്നു യുവതിയെ ബന്ധുക്കൾ അറിയിക്കുകയും മറ്റൊരു വിവാഹ ആലോചനക്ക് നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണു യുവതി വിഷം കഴിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി ലഭിച്ചാൽ മാത്രമെ മറ്റു നടപടികൾ എടുക്കാൻ സാധിക്കുകയുള്ളുവെന്നു പോലീസ് പറഞ്ഞു.

കലൂരിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവ് നടുറോഡിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കാരണത്തെ സംബന്ധിച്ച് സൂചനകൾ പുറത്തുവിട്ട് പോലീസ്. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ക്രിസ്റ്റഫർ ക്രൂസ് എന്ന യുവാവ് കഴുത്തറുത്തതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേൽപിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ ക്രൂസ് കലൂർ മാർക്കറ്റിന് സമീപം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

ക്രിസ്റ്റഫർ ആക്രമിച്ച് പരിക്കേൽപ്പിച്ച സച്ചിന്റെ മൊഴിയിൽ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സച്ചിൻ തീരുമാനിച്ചു. ഇത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു.

തുടർന്ന് തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിസ്റ്റഫറിന്റെ ആവശ്യം നിരസിക്കപ്പെട്ടതോടെ സച്ചിനെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റെങ്കിലും സച്ചിൻ ഓടി രക്ഷപ്പെട്ടു. പിന്നീട് ക്രിസ്റ്റഫർ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് ജില്ലയിലാണ് സംഭവം.

ചെമ്മനാട് സ്വദേശി മല്ലിക (22)യാണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായുള്ള വിവാഹമാണ് ജാതകം ചേരാത്തതിനെ തുടർന്ന് മുടങ്ങിയത്. മല്ലികയും ഇയാളുമായി പ്രണയത്തിലായിരുന്നു.

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നു അ​നു​കൂ​ല​മാ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം നീ​ക്കം തു​ട​ങ്ങി. മൊ​ഴി​യെ​ടു​ക്കാ​ന്‍ ക്രൈം ​ബ്രാ​ഞ്ചി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി തേ​ടി.

ഡി​ജി​പി റാ​ങ്കി​ലി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​യ​തി​നാ​ലാ​ണ് മൊ​ഴി​യെ​ടു​ക്കാ​ന്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി തേ​ടി​യ​ത്. ശ്രീ​ലേ​ഖ​യു​ടേ​ത് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍​ക്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തെ​ളി​വി​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നീ​ക്കം.

ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ല്‍. ഹൈ​ക്കോ​ട​തി​യെ അ​ട​ക്കം ഇ​ക്കാ​ര്യം ബോ​ധി​പ്പി​ക്കും. വി​സ്താ​രം ന​ട​ക്കു​ന്ന കേ​സി​ല്‍ പ്ര​തി​യെ നി​ര​പ​രാ​ധി​യാ​യി ചി​ത്രീ​ക​രി​ച്ച​തും ചൂ​ണ്ടി​ക്കാ​ണി​ക്കും.

ശ്രീ​ലേ​ഖ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന ആ​ള​ല്ല. അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​രം ആ​രോ​പ​ണ​വു​മാ​യി വ​രു​ന്ന​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ല​പാ​ട്.

ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ സർക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. രണ്ട് മാസം മുമ്പാണ് നടി മഞ്ജുവാര്യരോട് പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഫേസ‌്ബുക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

അറസ്റ്റിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കാൻ കഴിയാതെ പോയതെന്നും മാറ്റി നിറുത്തിയ കാലം തന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. സത്യം പുറത്തുവരട്ടെയെന്നും അതുവരെ പ്രണയത്തിന്റെ മുറിവുകൾ സഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു.

എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചുമായിരുന്നു എന്റെ അറസ്റ്റ്. സത്യം ഞാന്‍ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്.

എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തില്‍ ആശങ്ക ഉയര്‍ത്തി എന്നെ അടച്ചാക്ഷേപിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവന്‍ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അത് നിയമത്തിന്റെ എല്ലാ തത്വങ്ങള്‍ക്കും എതിരായിരുന്നു. എന്നെ കുടുക്കാനോ എന്റെ ജീവന്‍ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു.

പക്ഷേ ഭാഗ്യവശാല്‍ എന്റെ ഫെയ്സ്ബുക്ക് ലൈവ് അവരുടെ പദ്ധതി തകര്‍ത്തു. അന്ന് അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി. ഞാന്‍ മരണത്തെ ഭയപ്പെട്ടില്ല, ഉറച്ചു നിന്നു, അവസാനം അവര്‍ക്ക് എന്നെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു.

എന്റെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയും എന്റെ ഗൂഗിള്‍ അക്കൗണ്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്ത് സെറ്റിംഗ്സ്‌ മാറ്റി എന്നെ പുറത്താക്കുകയും ചെയ്തു. (എന്റെ ഫോണുകള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ഞാന്‍ ഉന്നയിച്ച ആശങ്കകള്‍ കേട്ടിട്ട് എന്നെ മനോരോഗി എന്നാണ് വിലയിരുത്തുന്നത് ഞാന്‍ കേട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചാല്‍, കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പൊലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തിയ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയിലാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തി.

സര്‍ക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാന്‍ പോലീസിനെ കളിപ്പാവകളാക്കി നഗ്‌നമായി ഉപയോഗിക്കുകയാണ്. എന്നാല്‍ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്. എനിക്കിപ്പോള്‍ അവരെ നന്നായി മനസ്സിലാക്കാന്‍ കഴിയും. സാമ്പ്രദായിക നിശബ്ദതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നോക്കി ചിരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.

Copyright © . All rights reserved