India

സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും പ്രഹസനമാകുന്ന കാലത്ത് ഹൃദയം തൊടുന്നൊരു അനുഭവം പങ്കുവയ്ക്കുകയാണ് വൈഷ്ണവി എംഎസ്. സുരക്ഷയുടെ കാര്യം പരിഗണിക്കുമ്പോള്‍ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് എന്ത് ലഭിക്കുന്നു എന്നത് ചോദ്യചിഹ്നമാണെന്ന് വൈഷ്ണവി പറയുന്നു.

വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ …. എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്…അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്… ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു….മുഖത്തെ 3,4 എല്ലുകൾ പൊട്ടി… ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ…. എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു….ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം….

വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്… ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്‌ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാൻ നിസ്സഹായൻ ആരുന്നു )ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി…. ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല…. ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്…… എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ …. ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും… ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്… നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു … എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു… … പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി കിട്ടോളൂ… അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാൾ സ്വതന്ത്രൻ ആയി നടക്കുകയാണ്…

Parents number : 9656438836,9747198745

My number : 9207174777

Her number : 9072734048

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

“ജനവിധി വിനയപൂര്‍വം സ്വീകരിക്കുന്നു. വിജയികള്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അതേ സമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ രാഹുലിന്റെ ഒരു മുന്‍ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മള്‍ എന്തിനെയും ഭയപ്പെടുമ്പോള്‍ ഭയപ്പെടാനുള്ള തീരുമാനം നമ്മള്‍ എടുക്കുകയാണെന്നും രാഹുല്‍ പറയുന്നതാണ് ട്വീറ്റ്.

 

ബാലുശ്ശേരിയിൽ മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കരുമല ചൂരക്കണ്ടി മലയിൽ ഇന്നു പുലർച്ചയോടെയാണ് ഒരു ഷാളിന്റെ രണ്ടറ്റത്ത് ജീവനൊടുക്കിയ നിലയിൽ ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്.

അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്

ദേശീയരാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ ശക്തമായ സൂചന നല്‍കി ആം ആദ്മി പാര്‍ട്ടി(എഎപി)ക്ക് പഞ്ചാബില്‍ വന്‍ ലീഡ്. 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 20 സീറ്റിലൊതുങ്ങി. ശിരോമണി അകാലിദള്‍ അഞ്ച് സീറ്റിലും ബിജെപി രണ്ടിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഡല്‍ഹിക്കു പിന്നാലെ ആംആദ്മി അധികാരത്തിലെത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണു പഞ്ചാബ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ആദം ആദ്മിയുടെ മുന്നേറ്റം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്‌വന്ത് സിങ് മാന്‍ ധുരിയില്‍ മണ്ഡലത്തിൽ വിജയിച്ചു. അൻപത്തിയെട്ടായിരത്തലേറെ വോട്ടിനാണ് വിജയം.

അതേസമയം, മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ പിന്നിലാണ്. ഇരു മണ്ഡലങ്ങളിലും ആദം ആദ്മിയാണ് ലീഡ് ചെയ്യുന്നത്. ചംകൗര്‍ സാഹിബില്‍ ചരണ്‍ജിത് സിങ്ങും ഭദൗറില്‍ ലാബ്‌സിങ് ഉഘോകെയുമാണു മുന്നില്‍.

പഞ്ചാബിലെ മന്ത്രിമാരെല്ലാം പിന്നിലാണ്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും പിന്നിലാണ്. അകാലിദളിലെ ബിക്രം സിങ് മജീദിയയാണ് ഇവിടെ മുന്നില്‍.

ബിജെപി സഖ്യത്തില്‍ പാട്യാല അര്‍ബനില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിന്നിലാണ്. ഇവിടെ ആം ആദ്മി സ്ഥാനാര്‍ഥി അജിത് പാല്‍ സിങ് കോഹ്‌ലിയാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ആദം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചരുന്നത്. ഏതാനും ചില എക്‌സിറ്റ് പോളുകള്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു.

ഫെബ്രുവരി 20നു നടന്ന വോട്ടെടുപ്പില്‍ 71.95 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടെ 1304 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായി ആദം ആദ്മി പാര്‍ട്ടി ഉയര്‍ന്നപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി മത്സരിച്ചത്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്.

പഞ്ചാബിലൊക്കെ രാജഭരണമാണ് ഇന്നും ഉണ്ടായിരുന്നതെങ്കിൽ രാജാവായി വാഴേണ്ടയാളാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. പട്യാല രാജകുടുംബാംഗമായ അമരീന്ദറിന് കരിയറിൽ ഉടനീളം പറയാനുള്ളത് നേട്ടങ്ങളുടെ കഥമാത്രം. എന്നാൽ, 2021 കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച് ബിജെപിയോട് അടുത്ത അദ്ദേഹത്തെ കാത്തിരുന്നത് എക്കാലത്തേയും വലിയ പടനമായിരുന്നു.

രാഷ്ട്രീയ മഹാമേരുവിന്റെ പതനം എന്നുതന്നെ അമരീന്ദറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വിശേഷിപ്പിക്കാം. ആം ആദ്മിയോട് ഏറ്റമുട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാണ് അമരീന്ദർ സിങ് നാണക്കേടിന്റെ നേർരൂപമായത്. ആംആദ്മി പാർട്ടിയുടെ അജിത് പാൽ സിങ് കോഹ്‌ലിയോടാണ് സ്വന്തം ജന്മനാട്ടിൽ അമരീന്ദർ പരാജയം നുണഞ്ഞത്. 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് പാലിന്റെ വിജയം.

രാഷ്ട്രീയ ജീവിതത്തിൽ പ്രൊഫഷണൽ രാഷ്ട്രീയക്കാരനായിരുന്നു അമരീന്ദർ, നേട്ടങ്ങൾക്കായി കൂടുവിട്ട് കൂടുമാറാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. കോൺഗ്രസിലും അകാലിദളിലും വീണ്ടും കോൺഗ്രസിലും പ്രവർത്തിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരെ എത്തിയ അദ്ദേഹം അവസാനം സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ, ആം ആദ്മിയുടെ തേരോട്ടത്തിൽ അമരീന്ദറിനെ ജനങ്ങൾ പൂർണമായും കൈവിട്ടു.

സംസ്ഥാനത്തെ പാർട്ടിയിലെ ഒരു വിഭാഗത്തെ മുൻനിർത്തി നവ്‌ജ്യോത് സിങ് സിദ്ദു മുന്നിട്ടിറങ്ങിയപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനോട് മുഖംതിരിച്ചു. 2021 സെപ്റ്റംബർ 18ന് മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് കോൺഗ്രസിനോടും യാത്ര പറഞ്ഞ് ഇറങ്ങിയ അമരീന്ദർ നവംബറിൽ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. കാർഷിക സമര കാലത്ത് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചിരുന്ന അമരീന്ദർ സിങ് എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയോട് ചായ്‌വ് കാണിക്കുകയാണ് ചെയ്തത്. ബിജെപിക്കൊപ്പം ചേർന്ന് മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സ്വന്തം ജയം പോലും ഉറപ്പിക്കാനായില്ല. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പഞ്ചാബിന്റെ മുൻക്യാപ്റ്റൻ.

ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തില്‍ എത്തുന്ന യോഗി ആദിത്യനാഥിന് അഭിനന്ദനം’. ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ യോഗിയ്ക്ക് അഭിനന്ദവുമായി വലതുപക്ഷ സൈബര്‍ ആക്ടിവിസ്റ്റ് പ്രതീഷ് വിശ്വനാഥ്.

കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ. മതേതരത്വം നിലനിര്‍ത്താന്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നതെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ചുകൊണ്ടു വീണ്ടും അധികാരത്തില്‍ എത്തുന്ന യോഗിജിക്കു അഭിനന്ദനങ്ങള്‍ …. കാവിവസ്ത്രധാരി ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ ………

മതേതരത്വം നിലനിര്‍ത്താന്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥികളെയും നിര്‍ത്താതെയാണ് ബിജെപി ഈ ഐതിഹാസിക വിജയം നേടിയത് എന്നത് ഈ രാഷ്ട്രത്തിന്റെ ശരിയായ ദിശയാണ് കാണിക്കുന്നത്.

2017ൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അമ്പരപ്പിച്ചുകൊണ്ട് ആദ്യമായി ഒരു കാഷായധാരി മുഖ്യമന്ത്രി പദത്തിലെത്തി. ഇതുവരേയും ഇന്ത്യ കാണാത്തൊരു കാഴ്ചയായിരുന്നു അത്. കൃത്യമായ മതപ്രഖ്യാപനം നടത്തി ഒരു ഹിന്ദു സന്യാസി മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോൾ മതേതര ഇന്ത്യ അക്കാര്യം ഏറെ ചർച്ച ചെയ്തു. ഇന്നിപ്പോഴിതാ രണ്ടാം ഊഴത്തിലും ആ കാഷായധാരി തന്നെ മുഖ്യമന്ത്രി കസേര ഉറപ്പിച്ചിരിക്കുകയാണ്.

അഞ്ച് വർഷം തികച്ച് തുടർഭരണം നേടുന്ന ആദ്യ യുപി മുഖ്യമന്ത്രിയാവുകയാണ് പൂർവ്വാശ്രമത്തിൽ അജയ് മോഹൻ ബിഷ്ട് ആയിരുന്ന യോഗി ആദിത്യനാഥ്. ഗുജറാത്തിൽ തുടർഭരണം നേടി മുഖ്യമന്ത്രി കസേരയിലിരുന്ന നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയതിന് സമാനമായി അടുത്തുതന്നെ യോഗിയും ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലെത്തുമെന്നാണ് രാഷ്ട്രീയ ലോകത്തെ നിരീക്ഷണം.

യോഗിയായി ആത്മീയജീവിതം തുടങ്ങിയിടത്തു നിന്നും രാഷ്ട്രീയനേതാവായി വളർന്ന കാഷായധാരി രണ്ടാം തവണയും ഉത്തർപ്രദേശിനെ ബിജെപിയുടെ കളിത്തൊട്ടിലാക്കിയിരിക്കുകയാണ്. ഭരണകാലയളവിൽ കാർഷിക സമരം ഉൾപ്പടെ ഏറെ വിമർശനങ്ങളും വിവാദങ്ങളും ഉണ്ടാക്കിയെങ്കിലും യോഗിയുടെ കീഴിൽ അണിനിരന്ന ബിജെപിയെ നിലംപരിശാക്കാൻ എതിരാളികൾക്കാർക്കും സാധിച്ചില്ല. 246 സീറ്റിൽ മുന്നേറി വലിയ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചിരിക്കുകയാണ് യുപിയിൽ ബിജെപി.

ഈ തേരോട്ടത്തിന് പിന്നിൽ യോഗി ആദിത്യനാഥിന്റെ പിഴക്കാത്ത കണക്കുകളാണെന്ന് വ്യക്തം. ഗണിത വിദ്യാർത്ഥിയിൽ നിന്നും സന്യാസത്തിലേക്കും തുടർന്ന് രാഷ്ട്രീയത്തിലും വിജയം കൊയ്ത ചരിത്രമാണ് അജയ് മോഹൻ ബിഷ്ട് എന്ന യോഗി ആദിത്യനാഥിനെ ഇത്തവണയും തുണച്ചിരിക്കുന്നത്.

ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പുരിൽ നിന്നും മത്സരിച്ച് പാരൽമെന്റിൽ എത്തി. 2017ലെ യുപിയിലെ വിജയത്തോടെ പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി എംപി സ്ഥാനം ഉപേക്ഷിച്ച് യുപി മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചു. വിവാദകൊടുങ്കാറ്റ് തന്നെ വീശിയിട്ടും കസേര ഭദ്രമാക്കാൻ യോഗിക്ക് സാധിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവാദങ്ങൾ ഒഴിഞ്ഞനേരം ഉണ്ടായിരുന്നില്ല. മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങൾ, ഗൊരഖ്പൂർ ശിശുമരണവും തുടർന്ന് ഡോ. കഫീൽ ഖാനെതിരായ നിയമവിരുദ്ധ നടപടികളും തുടങ്ങി അനിഷ്ട സംഭവങ്ങൾ ഒരുപാട് സംഭവിച്ചെങ്കിലും അയോധ്യ ക്ഷേത്രവിധിയും ഭൂരിപക്ഷ സമുദായങ്ങളെ കൂട്ടുപിടിച്ചുള്ള പ്രവർത്തനങ്ങളും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് ബലമേകി.

1972 ജൂൺ 5ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിലാണ് യോഗി ആദിത്യനാഥ് എന്ന അജയ് മോഹൻ ബിഷ്ട് ജനിച്ചത്. ഇന്നത്തെ ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗർവാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടിയ യോദി പിന്നീട് ആത്മീയവഴി തെരഞ്ഞെടുത്തു.

ഗോരഖ്നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനാവുകയും അവിടെവെച്ച് യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1990 ൽ അയോധ്യയിൽ രാമ ക്ഷേത്ര പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാൻ വീട് വിട്ടു. ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന അവൈദ്യനാഥ് 1991 ൽ ബിജെപിയിൽ ചേർന്നു. 1994 ൽ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ നാല് വർഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലിറക്കി.

26-ാം വയസിൽ യോഗി ആദിത്യനാഥ് 12-ാം ലോക്സഭയിൽ അംഗമായി. 1998 ൽ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. 1998, 1999, 2009, 2014 വർഷങ്ങളിലായി അഞ്ച് തവണയാണ് ഗൊരഖ്പുരിൽ നിന്ന് എംപി ആയത്. 2017 ൽ ഉത്തർപ്രദേശ് പിടിക്കാനായി ബിജെപിയുടെ പ്രധാന പ്രചാരകരിൽ ഒരാളായി കളത്തിലിറങ്ങിയിരുന്നു യോഗി ആദിത്യനാഥ്. 2017 മാർച്ച് 18ന് യോഗി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേക്കെത്തി.

ഹിന്ദുത്വ അജണ്ഡകളും, ഹിന്ദുത്വയിലൂന്നിയ പ്രചാരണ പ്രവർത്തനങ്ങളും പോലീസിന് തോക്ക് നൽകി തെരുവിലേക്ക് അയച്ച ഭരണപരിഷ്‌കാരങ്ങൾ കൊണ്ടും നിരവധി തവണ വിമർശനം നേരിടേണ്ടി വന്നെങ്കിലും ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഈ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി യുപി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തി കൂടിയാകും യോഗി.

വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്…. മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍.

വര്‍ക്കല പുത്തന്‍ചന്തയിലെ ആര്‍.പി.എന്‍ പച്ചക്കറി പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ മകന്‍ റയാന്‍ (8മാസം) എന്നിവരാണ് മരിച്ചത്.

രണ്ടാമത്തെ മകനും അഭിരാമിയുടെ ഭര്‍ത്താവുമായ നിഹുലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡില്‍ അയന്തി – പന്തുവിള റോഡരികിലെ വീടാണ് അഗ്‌നിക്കിരയായത്. ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവമുണ്ടായത്.

ബാഹ്യ ഇടപെടലുകള്‍ക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകള്‍ കണ്ടെത്താനായില്ല. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു. അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമൊ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പുക ശ്വസിച്ചാകാം ഇവരുടെ മരണം.

വീടിനു മുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ശശാങ്കനാണ് തീപിടിത്തം കണ്ടത്. അദ്ദേഹം അയല്‍വാസികളെ വിളിച്ചുകൂട്ടിയെങ്കിലും വീട്ടിലേക്ക് കയറാനായില്ല. ഗേറ്റ് പൂട്ടിയിരുന്നു. വളര്‍ത്തുനായയെ തുറന്നുവിട്ടിരുന്നതിനാല്‍ ആര്‍ക്കും പെട്ടെന്ന് മതില്‍ ചാടിക്കടക്കാനുമായില്ല. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരുന്നതിനാല്‍ അകത്തേക്കു കയറാന്‍ പണിപ്പെട്ടു. ജനാലവഴി മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റി തീയും പുകയും നിയന്ത്രണവിധേയമാക്കിയശേഷമാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും അകത്തേക്ക് കടക്കാനായത്.

നിഹുല്‍ ഒഴികെയുള്ളവരെ ബെഡ് റൂമുകളില്‍ നിന്നാണ് ചലനമറ്റ നിലയില്‍ പുറത്തെടുത്തത്. എല്ലാവരെയും വര്‍ക്കല എസ്.എന്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിഹുല്‍ ഒഴികെയുള്ളവര്‍ മരിച്ചിരുന്നു.

50 ശതമാനത്തിലേറെ പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഹാള്‍, താഴെയും മുകള്‍ നിലയിലുമായുള്ള മൂന്ന് ബെഡ് റൂമുകള്‍ എന്നിവ കത്തിനശിച്ചു. പോര്‍ച്ചിലുണ്ടായിരുന്ന മൂന്ന് ഇരുക്രവാഹനങ്ങള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും അഗ്‌നിക്കിരയായി.

അതേസമയം അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് വിദഗ്ദ്ധര്‍. പുക ശ്വസിച്ചതാകാം മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ അനുമാനം, നിഹുലിനെ പുറത്ത് എത്തിച്ചപ്പോള്‍ വായ്ക്കുള്ളില്‍ നിന്നും  കറുത്ത പുക വന്നു കൊണ്ടിരിന്നുവെന്ന് പോലീസ് പറഞ്ഞു. അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് അടുത്ത വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും. വീടിനു സമീപം ആരും എത്തിയിയിട്ടില്ലെന്ന് പോലീസ്. വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മൂത്തമകന്‍ രാഹുലും കുടുംബവും അഭിരാമിയുടെ വിദേശത്തുള്ള പിതാവും നാട്ടിലെത്തിയശേഷം വര്‍ക്കലയിലെ കുടുംബ വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം…. എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്…’ രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും.

നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ മുകള്‍നിലയിലെ ആ മുറിയിലെത്തി. കുളിമുറി തള്ളിത്തുറന്നപ്പോള്‍ കാണുന്നത് പുക ശ്വസിച്ച് മരിച്ചുകിടക്കുന്ന അഭിരാമിയെ. എട്ടുമാസം പ്രായമുള്ള റയാന്‍ എന്ന ആണ്‍കുഞ്ഞ് ആ അമ്മയുടെ നെഞ്ചില്‍ ജീവനറ്റു കിടക്കുന്നു. കുഞ്ഞ് ഉള്‍പ്പെടെ ആറു പേരുണ്ടായിരുന്ന ആ വീട്ടില്‍ ജീവനോടെ ശേഷിച്ച നിഹുല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എതിര്‍വശത്തെ വീട്ടിലെ സാന്ദ്രയാണ് ഈ വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. രാത്രി ഒന്നരയോടെ രണ്ടാംനിലയിലെ എ.സി. ഓഫ് ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രതാപന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തീ കത്തിപ്പടരുന്നത് കാണുന്നത്.

സാന്ദ്ര വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് തൊട്ട് എതിര്‍വീട്ടിലെ ശശാങ്കനും ഉണര്‍ന്നു. ഉച്ചത്തില്‍ നിലവിളിച്ച് ഇദ്ദേഹമാണ് മറ്റ് അയല്‍വാസികളെ ഉണര്‍ത്തിയത്.

ഇതിനിടെ ശശാങ്കന്റെ മകള്‍ അലീന തന്റെ മൊബൈലില്‍ നിന്ന് നിഹുലിന്റെ ഫോണിലേക്ക് വിളിച്ചു. ആദ്യ കോളില്‍ത്തന്നെ ഫോണ്‍ എടുത്ത നിഹുല്‍ കാര്യം അറിഞ്ഞിരുന്നില്ല. ‘ചേട്ടാ വീടിന്റെ താഴത്തെ നിലയില്‍ തീപിടിക്കുന്നു’ എന്ന് അലീന പറഞ്ഞയുടന്‍ ഫോണ്‍ കട്ടായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

ഈ സമയം നിഹുല്‍ ഭാര്യയെയും കുഞ്ഞിനെയും കുളിമുറിയിലാക്കി പുകയില്‍ നിന്ന് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചു. പുതുതലമുറക്കായി വഴിമാറുകയാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഈ തീരുമാനം തന്റേത് മാത്രമാണ്. ഇത് തനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്നും” ശ്രീശാന്ത് പറഞ്ഞു.

അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂർണമെന്‍റിനിടെ താരത്തിന്‍റെ കൈക്ക് പരുക്കേറ്റിരുന്നു. 2007 ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍‌ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും താരം നേടി.

കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ അമ്മ.
മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്നും കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും പറഞ്ഞിരുന്നുവെന്നും ഡിക്‌സി പറഞ്ഞു.

രണ്ട് മക്കളെയും മര്യാദയ്ക്ക് നോക്കാത്തത് കൊണ്ട് താന്‍ ഭര്‍ത്താവിന് കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോട് ദേഷ്യത്തിലായിരുന്നു. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നുവെന്നു അമ്മ ഡിക്‌സി. കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍തൃമാതാവും ഭര്‍ത്താവും പറഞ്ഞിരുന്നെന്നും ഡിക്‌സി പറഞ്ഞു.

കുട്ടികളുമായി അമ്മായിയമ്മ ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ടെന്ന് ഡിക്‌സി. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയം. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലെന്ന് ഡിക്‌സി വ്യക്തമാക്കി.

കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന (Child Murder) കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് പിടികൂടിയത്. അമ്മൂമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.

എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്‍റെ അമ്മൂമ്മ സിപ്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകു‍ഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുട‍ർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവ‍ർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.

തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മുത്തശ്ശി പുറത്തായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയുമായിരുന്നു. കുട്ടി ഛ‍ർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി ഇവർ പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. ഈ സംഭവത്തിന്‍റെ സിസിടിവി ​ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്.

ഹോട്ടലിൽ നിന്നും രണ്ട് കു‍ഞ്ഞുങ്ങളുമായി സിപ്സി ആശുപത്രിയിലേക്ക് പോയി. അൽപസമയം കഴിഞ്ഞ് യുവാവ് ഹോട്ടൽ റിസപ്ഷനിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും സിസിടിവിദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനേയും കൊണ്ട് സിപ്സി ആശുപത്രിയിൽ എത്തിയെങ്കിലും അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛ‍ർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിപ്സി ഡോക്ട‍ർമാരോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ ഡോക്ട‍ർമാർ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് എത്തി സിപ്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോ‍ർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ പൊലീസ് യുവാവിനെ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ​ള്ളു​രു​ത്തി​യി​ൽ അ​മ്മൂ​മ്മ​യു​ടെ സു​ഹൃ​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ൺ ബി​നോ​യ് ഡി​ക്രൂ​സ് എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച കൊ​ച്ചി നോ​ർ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ൽ മു​റി​യി​ൽ​വ​ച്ചാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഛർ​ദി​ച്ചെ​ന്നു​പ​റ​ഞ്ഞ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും​മു​ൻ​പേ കു​ട്ടി മ​രി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

ഇ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മൂ​മ്മ​യേ​യും കാ​മു​ക​നെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് വെ​ളി​വാ​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ, കു​ട്ടി മ​രി​ച്ച​ത് വെ​ള്ള​ത്തി​ൽ മു​ങ്ങി ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​മ്മൂ​മ്മ​യേ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ ത​ന്നെ ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രു​മാ​യി ഹോ​ട്ട​ലി​ൽ തെ​ളി​വെ​ടു​പ്പും ന​ട​ത്തി.

കു​ട്ടി​യെ തോ​ളി​ലെ​ടു​ത്ത് അ​മ്മൂ​മ്മ ഹോ​ട്ട​ലി​ൽ​നി​ന്ന് പു​റ​ത്തേ​യ്ക്കു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം മ​റ്റൊ​രു കു​ട്ടി കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പി​ന്നാ​ലെ പ്ര​തി ജോ​ൺ ബി​നോ​യി​യും പു​റ​ത്തേ​യ്ക്കു​പോ​യി.

കൊച്ചി: ദിലീപിന്റെ ഫോണ്‍ പരിശോധിച്ച വിവരങ്ങള്‍ ലഭിച്ചതു മുംബൈയിലെ സ്‌ഥാപനത്തിന്റെ ഡയറക്‌ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തതില്‍നിന്ന്‌. ഫോറന്‍സിക്‌ പരിശോധനയില്‍ തെളിവു നശിപ്പിച്ചതു വ്യക്‌തമായതോടെയാണു ലാബിന്റെ ഡയറക്‌ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു തെളിവുകള്‍ ശേഖരിച്ചത്‌.

ഇതുവഴി അഭിഭാഷകര്‍ മുംബൈയില്‍ എത്തിയതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു. കൊച്ചിയില്‍വച്ചും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ശാസ്‌ത്രീയ പരിശോധനയില്‍ കണ്ടെത്തി. ഇതെല്ലാം പോലീസ്‌ തുടരന്വേഷണ പരിധിയില്‍ കൊണ്ടു വരും. അഭിഭാഷകര്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന ഗുരുതര ആരോപണം ചര്‍ച്ചയാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച്‌ കോടതിക്കു കൈമാറിയിട്ടുണ്ട്‌.13 നമ്പരുകളില്‍ നിന്നുള്ള വാട്‌സാപ്‌ ചാറ്റ്‌ ഉള്‍പ്പെടെ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ദിലീപിന്റെ ഫോണില്‍നിന്നു ക്ലോണ്‍ ചെയ്‌തു നീക്കിയ വിവരങ്ങള്‍ ഒരു ഹാര്‍ഡ്‌ ഡിസ്‌കിലാക്കി അഭിഭാഷകര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ ഒരു കോപ്പി മറ്റൊരു ഹാര്‍ഡ്‌ ഡിസ്‌കിലാക്കി മുംബൈയിലെ ലാബില്‍ സൂക്ഷിക്കുകയും ചെയ്‌തു. ഈ ഹാര്‍ഡ്‌ ഡിസ്‌ക്‌ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്‌.

ഫോറന്‍സിക്‌ പരിശോധനയില്‍, ഫോണില്‍നിന്നു കോപ്പി ചെയ്‌തതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ്‌ അന്വേഷണ സംഘം ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഇരകളായ കേസിന്റെ അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്ന ആവശ്യം അംഗീകരിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

RECENT POSTS
Copyright © . All rights reserved