ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശില്‍ പറന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. യുപിയില്‍ വികസനം ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ഈ വീഡിയോ. കാറ്റടിച്ചാല്‍ പൊളിഞ്ഞുവീഴുന്നതാണ് യോഗിയുടെ വികസനമെന്നാണ് പ്രധാന ആരോപണം.
വിമര്‍ശനത്തിന് ഇടയാക്കിയ വീഡിയോയിലെ ഉള്ളടക്കം ഇങ്ങനെ. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഹെലിക്കോപ്റ്ററില്‍ എത്തുകയായിരുന്നു. പറന്നിറങ്ങുന്ന ഹെലിക്കോപ്റ്ററിന്റെ ശക്തമായ കാറ്റടിച്ച് ഇവിടുത്തെ ഒരു ഇന്റര്‍മീഡിയേറ്റ് കോളേജിന്റെ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ബല്ലിയ ജില്ലയിലെ ഫേഫ്‌ന നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര തിവാരിയുടെ പ്രചാരണത്തിനായി ആയിരുന്നു നദ്ദ എത്തിയത്. ഇവിടുത്തെ രത്സാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു നദ്ദയുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങാന്‍ ഹെലിപ്പാഡ് തയ്യാറാക്കിയിരുന്നത്. താഴ്ന്നിറങ്ങുന്ന ഹെലിക്കോപ്റ്ററില്‍ നിന്നും ശക്തമായുള്ള കാറ്റടിച്ച് കോളേജ് മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.
മോഹന്‍ലാലിന്റെ അടുത്ത രണ്ട് സിനിമകള്‍ പുതുതലമുറ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം. ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ടിനു പാപ്പച്ചന്‍റെയും ആഷിഖ് അബുവിന്‍റെയും സംവിധാനത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് സിനിമകളും ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചുവെന്ന സൂചനയുണ്ട്. ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പരിശീലന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിച്ചിരുന്നു.
മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസാ’ണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ ‘അജഗജാന്തര’മാണ് ടിനു പാപ്പച്ചന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ നായകനാക്കി പുതിയ ചിത്രവും ടിനു പാപ്പച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്‍’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്‌ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്.
ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. തുടര്‍ന്നു മൃതദേഹത്തില്‍ ഉപ്പ് വിതറി കുഴിച്ചുമൂടി.
ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമി സംഘത്തോടു കൈകൂപ്പി ഖലീല്‍ ജീവനായി യാചിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
എവിടെ വച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമി സംഘം ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്‍കാറുണ്ടോയെന്നും സംഘം ചോദിക്കുന്നുണ്ട്.
गाय के नाम पर बिहार में जबरन एक और इंसान की बलि।
बिहार सरकार ने विधि व्यवस्था को अपराधियों और माफिया के हाथों नीलाम कर दिया है। कभी भी,कहीं भी,कैसे भी,कोई भी गुंडा किसी की भी आम हत्या कर देता है। नीतीश कुमार अपराध पर आपराधिक चुप्पी साधे हुए है।
नीतीश से बिहार नहीं संभल रहा है। pic.twitter.com/AEO89OJPFR
— Rashtriya Janata Dal (@RJDforIndia) February 23, 2022
മലയാളസിനിമയിൽ ഉയരങ്ങളിലേക്ക് കയറി പോകുമ്പോഴും ജീവിതത്തിൽ കെ പി എ സി ലളിത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.എന്നാൽ ഇവയൊക്കെ താരം മറികടന്ന് മുന്നോട്ടു ജീവിച്ചു.ചെറുപ്പം മുതൽ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച കെ പി എ സി ലളിതയ്ക്ക് സംവിധായകൻ ഭരതനുയുള്ള ദാമ്പത്യവും പരാജയമായിരുന്നു.
ഭരതന്റെ എല്ലാ പ്രണയങ്ങളും അറിഞ്ഞുകൊണ്ടാണ് കെപിഎസി ലളിത അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടക്കുന്നത്.വിവാഹത്തിനുശേഷം പഴയ കാമുകിയായ ശ്രീവിദ്യയെ തേടി ഭരതൻ പോയപ്പോഴും കെപിഎസി ലളിത തളർന്നില്ല.
തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെയാണ്,ഭരതന് ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് താൻ ആയിരുന്നു.അവരുടെ പ്രണയത്തെ കുറിച്ച് എല്ലാം വളരെ വ്യക്തമായി തനിക്ക് അറിയാമായിരുന്നു.എന്റെ വീട്ടിൽ വന്ന് ആണ് സാർ അന്ന് വിദ്യയെ വിളിച്ചിരുന്നത്.അവരുടെ പ്രണയം പൊട്ടിപ്പാളീസായതിന്റെ കാരണം എനിക്കറിയാം.
അതിനെല്ലാം ഞാൻ സാക്ഷിയായിരുന്നു. ശ്രീവിദ്യ മായുള്ള പ്രണയം പരാജയപ്പെട്ട ശേഷം സാർ വല്ലാതെ തളർന്നു പോയി.അതിനുശേഷവും ഒരുപാട് പ്രണയവും പരാജയവും ഉണ്ടായി.അതിനെല്ലാം ഞാനും സാക്ഷിയാണ്. ശാന്തി ആയിരുന്നു ഒരു കാമുകീ.അതും എനിക്കറിയാം. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്ന് പറയുന്നത് കൊണ്ട് ഞാൻ കല്യാണരാമൻ എന്നു വിളിച്ചിരുന്നു.
നീലത്താമര എന്ന സെറ്റിൽവെച്ച് ഞങ്ങളെ കുറിച്ച് ഒരു ഇല്ലകഥ വന്നു.ഞാൻ അദ്ദേഹത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തു എന്ന്. ആ കഥ അങ്ങനെ പടർന്നു കൊണ്ടിരിക്കുമ്പോഴാണ്എന്നാൽ അത് സത്യം ആയിക്കൂടെ എന്ന് ചിന്തിച്ചത്.കളി തമാശയ്ക്ക് ഞാൻ ഇല്ല കല്യാണം ആണെങ്കിൽ നേരിട്ട് എന്ന് ഞാൻ പറഞ്ഞു.
പക്ഷേ ഞാൻ നേരത്തെ വിവാഹിതയാണെന്നും അതിൽ മക്കളും എന്നൊക്കെ ഇല്ലാക്കഥകൾ അദ്ദേഹത്തിന്റെ വീട്ടുകാരെ ആരൊക്കെയോ അറിയിച്ചത് കൊണ്ട് ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തു.അന്നെനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ഓടി.അതിനുശേഷം വീണ്ടും ശ്രീവിദ്യയുമായുള്ള പ്രണയം തുടങ്ങി.അപ്പോഴേക്കും മകൻ സിദ്ധാർത്ഥ് ജനിച്ചിരുന്നു.എനിക്ക് വിഷമം ഉണ്ടായിരുന്നു.
ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. പക്ഷേ എതിർപ്പ് പറഞ്ഞിട്ടില്ല.അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളു പക്ഷേ മറ്റൊരാൾ പറഞ്ഞു ഞാൻ ഒന്നും അറിയാൻ പാടില്ല.എന്തും എന്നോട് നേരിട്ട് പറയണം എന്ന് ഞാൻ പറഞ്ഞിരുന്നു.പിന്നെ പിന്നെ എല്ലാം പറയും.സാറിനെ ഞാൻ എടുത്തത് ശ്രീവിദ്യയിൽ നിന്ന് തന്നെയാണ്.പക്ഷേ മകനെ തരില്ല എന്ന് പറഞ്ഞു.മക്കൾക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്നായിരുന്നു കെപിഎസി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മലയാള സിനിമയുടെ തീരാനഷ്ടമാണ് കെപിഎസി ലളിത യുടെ വിയോഗം.നാല് സംസ്ഥാന അവാർഡു നേടിയതാരം അഞ്ഞൂറിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.സിനിമകളിൽ മുന്നേറുമ്പോൾ ജീവിതത്തിൽ പ്രതിസന്ധികളും നേരിടേണ്ടി വന്നു.
കടങ്ങൾ ആയിരുന്നു അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധ്യത ഉണ്ടാക്കിയത്.
സംവിധായകനായ ഭർത്താവ് ഭരതൻ ഉണ്ടാക്കി വച്ച കോടികളുടെ കടം വീട്ടാൻ രാപ്പകലില്ലാതെ കെപിഎസി ലളിത അധ്വാനിച്ചു.വൈശാലി എന്ന സിനിമ ഭരതന്റെ സ്വപ്നമായിരുന്നു.
സൂപ്പർ ഹിറ്റായ സിനിമ സാമ്പത്തികമായി വിജയമാണ് ഉണ്ടാക്കിയത്.ചെന്നൈയിൽ വൈശാലി എന്ന പേരിൽ ഒരു വീട് വച്ചു.തന്റെ കലാഹൃദയം പ്രതിഫലിക്കുന്ന മണിമാളിക ആയിരുന്നു അത്.ഭരതൻ എന്ന കലാ കാരനന്റെ ജീവിതം താളം തെറ്റിയതായിരുന്നു.
കിട്ടുന്നതെല്ലാം പലർക്കായി നൽകുന്ന ജീവിതം,ആ ജീവിതം കെപിഎസി ലളിത യെ തളർത്തി.വൈശാലി എന്ന വീടിന്റെ കടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ആ കടം വീട്ടാൻ ആയി ആ വീടും വിറ്റു.എന്നിട്ടും കടങ്ങൾ ഒന്നും തീർന്നിരുന്നില്ല. ശേഷം ഭരതന്റെ മരണം.ബാക്കിയുള്ള കടങ്ങളെല്ലാം ലളിതയുടെ തൊളിലായി.മകനെയും മകളെയും മുന്നോട്ട് വളർത്തണം കടങ്ങളെല്ലാം തീർക്കണം.
അപ്രതീക്ഷിതമായി മകൻ സിദ്ധാർത്ഥ് വിവാദങ്ങളിലേക്ക് വീണു.വിവാഹത്തിലെ പ്രശ്നങ്ങൾക്കൊപ്പം അപകടവും മകനെ തളർത്തി.എല്ലാം അതിജീവിച്ച് സിദ്ധാർത് ജീവിതത്തിലേക്ക് തിരികെ വന്നു.എന്നാൽ കെപിഎസി ലളിതയെ രോഗം പിടിച്ചുലച്ചു.പിന്നീട് ചികിത്സയ്ക്കുവേണ്ടി ഉള്ള നെട്ടോട്ടം.അഭിനയത്തിലും സജീവമാകാൻ കഴിയാത്ത രോഗാവസ്ഥ ആയിരുന്നു.അപ്പോഴും തട്ടിമുട്ടിയുമടക്കം ടെലിവിഷൻ കെപിഎസി ലളിത അഭിനയിച്ചു.
ലളിതയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം, സഹായിക്കാനായി മലയാളത്തിലെ സൂപ്പർ താര പരിവേഷം ഉള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു പറഞ്ഞത്.ഭരതനും പദ്മരാജനും എല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ വാക്കുകൾ ലളിതയെ തളർത്തി.ഒടുവിൽ അമ്പതിനായിരം രൂപ വിവാഹത്തിന് സമ്മാനമായി നൽകി.
മകളുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് ദിലീപായിരുന്നു.മകനു അപകടം ഉണ്ടായപ്പോഴും സഹായവുമായെത്തി ദിലീപായിരുന്നു.മകന്റെ തിരിച്ചുവരവിനായി സിനിമ പോലും ദിലീപ് ഒരുക്കാൻ തയ്യാറായി.ചികിത്സാ സമയത്ത് സുരേഷ് ഗോപിയും സഹായവുമായി എത്തി.അതല്ലാതെ ഒരു നടനും തന്നെ സഹായിച്ചത് കെപിസി ലളിത ഒരിടത്തും പറഞ്ഞിട്ടില്ല.
പല അഭിമുഖങ്ങളിൽ സഹായിക്കുന്നവരുടെ പേരുകൾ വ്യക്തമായി പറയാറുള്ള നടിയായിരുന്നു കെപിഎസി ലളിത.കെപിഎസി ലളിതയുടെ അവസാന നാളുകളിൽ ഫോൺ വിളിക്കുമ്പോൾ പണം കടം ചോദിക്കാൻ വിളിക്കുന്നതാണ് എന്ന് കരുതിയ നടന്മാരും നടിമാരും ഉണ്ടായിരുന്നു.ദിലീപ് വന്നവഴി മറക്കാത്തആളാണ്,ലളിതയുടെ മകളുടെ വിവാഹത്തിന് സഹായിച്ചതും നടനും സംവിധായകനുമായ ലാൽ ആയിരുന്നു.അതുപോലെ ഫാസിലും ജയരാജും സഹായിച്ചതായി അവർ പറഞ്ഞിട്ടുണ്ട്.
കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍ ഉപയോഗം ഒഴിവാക്കാവുന്നതാണെന്നു വിദഗ്‌ധര്‍. ടി.പി.ആര്‍. ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക് ഉപയോഗം പരിമിതപ്പെടാത്താമെന്നും നിരീക്ഷണം. എന്നാല്‍, തല്‍ക്കാലം മാസ്‌ക് ഉപയോഗം തുടരണം.
കോവിഡ് 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ് സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം വ്യാപകമാണ്. പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കോവിഡ്‌വൈറസുകളെ നശിപ്പിക്കാനാണ് സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കൊറോണവൈറസുകള്‍ വായുവിലൂടെയാണ് മറ്റൊരാളിലേക്ക് രോഗം പകര്‍ത്തുന്നതെന്നുവൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസിന്റെ തീവ്രമായ പുതിയ വകദേഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞിട്ടുണ്ടെന്ന് കോവിഡ് രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി.വൈറസിന് ഗുണം ചെയ്യത്തക്ക രീതിയിലുള്ള പരിണാമങ്ങള്‍ ഉണ്ടായിട്ടുള്ളതായി സമീപകാലങ്ങളില്‍ റിപ്പോര്‍ട്ടുകളില്ല.
ഒമിക്രോണിന്റെ ബി.എ. 1, ബി.എ. 2 എന്നീ വകഭേദങ്ങളാണ് കേരളത്തില്‍ ഒടുവില്‍ രോഗം പടര്‍ത്തിയത്. അതില്‍ ബി.എ.2 വാണ് കൂടുതലായി രോഗംപകര്‍ത്തിയതെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ആറുമാസത്തേക്ക് നിരീക്ഷിക്കണം. അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.
മാസ്‌ക് മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്ന ഐ.എം.എ. ദേശീയ ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ശീലമായതുകൊണ്ട് തിടുക്കത്തില്‍ മാറ്റേണ്ടതില്ല. വിദേശത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. പൊതുവേ അവര്‍ക്ക് മാസ്‌ക് ധരിക്കുന്നത് അപ്രിയമായതാണ് മുഖ്യകാരണം. കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും. അതുകൊണ്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട മരുകളായിരുന്നു കെ.പി.എ.സി. ലളിത. ഭരതന്റെ സഹധർമിണിയായി വടക്കാഞ്ചേരി എങ്കക്കാട് വന്ന ശേഷം നാലരപതിറ്റാണ്ട് ലളിതയുടെ കൂടെ നാടായിരുന്നു ഇത്.
1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. പിന്നെ, ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി. ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. ഭരതന്റെ വീട്ടുപേര് പാലിശേരിയിൽ എന്നാണ്. തറവാട് വീടിനോട് ചേർന്ന ഭൂമിയിൽ പുതിയ വീടു പണിതപ്പോൾ വീടിനിടേണ്ട പേരിന്റെ കാര്യത്തിൽ ലളിതയ്ക്കു സംശയമുണ്ടായിരുന്നില്ല. പാലിശേരിയിൽ ഓർമ എന്നായിരുന്നു വീടിനിട്ട പേര്. 2004 ജനുവരിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.
നാടുമായി ഇഴുകിച്ചേർന്നായിരുന്നു പിന്നീടുള്ള ജീവിതം. വടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. 18 വർഷത്തെ താമസത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. ഭരതനു നാട്ടുകാരിൽ നിന്ന് കിട്ടിയ സ്നേഹവും ആദരവും ലളിതയ്ക്കും കിട്ടി. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതൽ ദിവസങ്ങളിലും താമസം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചതു ലളിതയെ ആയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ, പ്രാദേശികമായി പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നു. പരസ്യമായ പ്രതിഷേധങ്ങൾ കണ്ടതോടെ ലളിത തന്നെ പിന്മാറുകയായിരുന്നു. എന്നും പാർട്ടിക്കൊപ്പം നിന്നു.
ഇതു തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടിക്കൂറിനുള്ള സമ്മാനം. ശുചിത്വ അംബാസഡർ പദവി നൽകി വടക്കാഞ്ചേരി നഗരസഭയും ഒപ്പംനിർത്തി. നാട്ടിലെ വിവാഹങ്ങൾക്കും എന്തിന് തീരെ ചെറിയ ചടങ്ങുകളിൽ പോലും പങ്കെടുക്കുമായിരുന്നു. എങ്കക്കാടിന്റെ ഹൃദയത്തിൽ ജീവിച്ച പ്രിയപ്പെട്ട മരുകൾ ഒരിക്കൽക്കൂടി അതേനാട്ടിലേക്ക് എത്തുകയാണ്. അന്ത്യവിശ്രമത്തിനായി.
മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വച്ച് പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. നിലവില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും. പ്രതിക്കെതിരെ ഒട്ടേറെ കേസുകള്‍ വേറെയുണ്ട്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്.
തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിയുമായിരുന്നുളളു. പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുന്‍പും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയപ്പാടു മൂലം പുറത്തു പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറേയുമുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സാക്ഷി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും.
മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. 16 വയസ്സുകാരൻ ഇത്രയും പരിചയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തിയത് അത്ഭുതകരമെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയെന്നുമാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.
അതേസമയം, ലോകചാമ്പ്യനെ വീഴിത്തിയതന്റെ അമ്പരപ്പിലാണ് പ്രജ്ഞാനന്ദയും, തനിക്കിത് വിശ്വസിക്കാനാകുന്നില്ല എന്നാണ് മൽസരശേഷം ഇന്റർനാഷണൽ ചെസ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ പ്രജ്ഞാനന്ദ പറഞ്ഞത്. സ്വന്തം ഹീറോ കൂടിയായ മാഗന്‌സ് കാൾസണെ തോൽപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.
ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആൾദൈവം ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി ഹരിയാന സർക്കാർ. ശിക്ഷ്യകളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 20 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ഗുർമീത് സിങ്ങിന് ഈ മാസം ആദ്യവാരംപരോൾ നൽകിയതിന് പിന്നാലെയാണ് ഇസഡ് സുരക്ഷയും അനുവദിച്ചിരിക്കുന്നത്. ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് 12 നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളുടെ സേവനമാണ് ലഭിക്കുന്നത്.
അതേസമയം, ഗുർമീതിന് ഖലിസ്ഥാൻവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്നുമാണ് സർക്കാർ വാദം. ദേരയുടെ ആസ്ഥാനമായ സിർസയിൽ വെച്ച് രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീതിനെ സിബിഐ അറസ്റ്റ് ചെയ്തത്.
പിന്നീട് 2017 ആഗസ്റ്റിൽ പഞ്ച്ഗുളയിലെ പ്രത്യേക സിബിഐ കോടതി ഇയാളെ 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഗുർമീതിനെ അറസ്റ്റ് ചെയ്തതിന് ഡൽഹി -പഞ്ചാബ്-ഹരിയാന പ്രദേശങ്ങളിൽ ദേര അനുനായികൾ കലാപം ഉണ്ടാക്കുകയും ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജയിൽ ശിക്ഷ വിധിക്കപ്പെട്ട ഗുർമീത് ഈ മാസം ഏഴിനാണ് പരോൾ ലഭിച്ച് പുറത്തിറങ്ങിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുർമീതിന് പരോൾ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരോൾ എന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുർമീതിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുർമീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.