India

കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ നാല് പേര്‍ അറസ്റ്റിൽ.

പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ജൂണ്‍ മുതല്‍ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്‍കിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്.

സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

തബൂക്കിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ആറു മാസങ്ങൾക്കു ശേഷം സംസ്കരിച്ചു. തമിഴ്നാട്, ത്രിച്ചിനപ്പള്ളി, ശ്രീനാദപുരം സ്വദേശി രാജാ ജഗദീഷ്(30) ആണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് തബൂക്ക് ഷർമ്മയിൽ സഞ്ചരിച്ച കാറിൽ സ്വദേശി പൗരൻ ഓടിച്ച ട്രെയ്‌ലർ വാഹനം ഇടിച്ചു മരിച്ചത്.

തുടർ നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ആരുമെത്താത്തതിനാൽ മൃതദേഹം അൽബദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനും മറ്റു നടപടികൾക്കും സോഷ്യൽ ഫോറം പ്രവർത്തകരായ അബ്ദുൽ ബഷീർ ഉപ്പിനങ്ങാടി, മജീദ് വെട്ടില, ലത്തീഫ് ഉപ്പിനങ്ങാടി, ഷാജഹാൻ കുളത്തൂപ്പുഴ എന്നിവർ നേതൃത്വം നൽകി. ജഗദീഷിനെ സ്പോൺസർ ഏതാനും മാസങ്ങൾക്കു മുൻപെ ഹുറൂബാക്കിയിരുന്നു .

നടപടിക്രമങ്ങൾക്കായി സ്പോൺസറെ സമീപിച്ചപ്പോൾ സഹകരിക്കാൻ തയാറല്ലായിരുന്നു. കാര്യങ്ങൾക്കു വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ആശുപത്രി ബില്ലും അടക്കാനുണ്ടായിരുന്നു. തുടർന്നു സോഷ്യൽ ഫോറം പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം തേടുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.

നാട്ടിലേക്ക് കൊണ്ടുപോവാൻ മൃതദേഹം ഏറ്റെടുക്കുന്നതിന് ആശുപത്രിയിലെത്തിയപ്പോളാണു കോവിഡ് പോസിറ്റീവാണെന്നും നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കുകയില്ലെന്നും അധികൃതർ അറിയിക്കുന്നത്. വീണ്ടും കുടുംബവുമായി ബന്ധപ്പെടുകയും ഇവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള സമ്മതം വാങ്ങുകയുമായിരുന്നു.

നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി 500 കിലോമീറ്റർ അകലെ കോവിഡ് രോഗികളെ മറവ് ചെയ്യന്ന സകാക്കയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാനാവശ്യമായി വന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗവും സോഷ്യൽ ഫോറവും സംയുക്തമായാണു വഹിച്ചത്. സോഷ്യൽ ഫോറം പ്രവർത്തകൻ അയ്യൂബ് മംഗലാപുരത്തിന്റെ ഇടപെടൽമൂലം ആശുപത്രിയിൽ അടയ്ക്കേണ്ട തുക ഒഴിവായി.

കി​ളി​മാ​നൂ​രി​ലെ വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത. ക​ല്ല​റ ചെ​റു​വാ​ളം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍(44) ആണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​ന്‍റെ ശ​രീ​ര​ത്തി​ല്‍ വെ​ട്ടേ​റ്റ പാ​ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തിങ്കളാഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. പ​ഴ​ക​ച്ച​വ​ട​ക്കാ​ര​നാ​യ ക​ല്ല​റ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ മ​ഹാ​ദേ​വേ​ശ്വ​ര​ത്തു​ള്ള ച​ന്ത​യി​ൽ നി​ന്നും ഓ​ങ്ങ​നാ​ട് താ​മ​സി​ക്കു​ന്ന സ​ഹ​ജീ​വ​ന​ക്കാ​ര​നെ വീ​ട്ടി​ലാ​ക്കി​യ​തി​ന് ശേ​ഷം മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ​മീ​പ​വാ​സി​ക​ൾ വ​ന്ന് നോ​ക്കി​യ​പ്പോ​ൾ റോ​ഡ​രി​കി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് കി​ട​ക്കു​ന്ന​തും സ​മീ​പ​ത്ത് മ​ണി​ക​ണ്ഠ​നെ​യും ക​ണ്ടു. മ​ണി​ക​ണ്ഠ​നെ ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ൽ മു​ഖ​ത്തും ത​ല​യി​ലും വെ​ട്ടേ​റ്റ​തി​ന്‍റെ പാ​ടു​ക​ളാ​ണ് സം​ശ​യം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തത ലഭിക്കു.

 

 

ന്യൂഡൽഹിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മൈക്രോഓവനിൽ മരിച്ച നിലയിൽ. സൗത്ത് ഡൽഹിയിയിലെ ചിരാഗ് ദില്ലി ഏരിയയിൽ തിങ്കളാഴ്ചയാണ് സംഭവം. പെൺകുഞ്ഞ് ജനിച്ചത് മുതൽ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാതാപിതാക്കളായ ഗുൽഷാൻ കൗഷിക്, ഡിംപിൾ കൗഷിക് എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബെനിതാ മാരി ജയ്കർ പറഞ്ഞു. കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു വയസ്സുള്ള മകനുള്ള ദമ്പതികൾക്ക് കഴിഞ്ഞ ജനുവരിയിലാണ് പെൺകുഞ്ഞ് ജനിച്ചത്. അന്നു മുതൽ യുവതി ഭർത്താവുമായി തർക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അയൽവാസിയാണ് കുഞ്ഞിന്റെ മരണം പൊലീസിനെ അറിയിച്ചത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ വീട്ടിനകത്ത് കയറി പൂട്ടിയിരിക്കുകയായിരുന്നു.

ഭർതൃമാതാവ് അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ വാതിൽ കുത്തി തുറന്നുകയറിയപ്പോൾ മകനൊപ്പം അബോധവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മൈക്രോ ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് കുഞ്ഞിന്റെ അചഛൻ സ്വന്തം കടയിൽ ജോലിയിലായിരുന്നതായി പൊലീസ് അറിയിച്ചു.

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ മനസുതുറന്നത് ഇങ്ങനെയാണ്

ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.

ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.

പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

ഇടുക്കി ചീനികുഴിയിലെ മകനുൾപ്പടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന പ്രതി ഹമീദിനെതിരെ മറ്റൊരു മകൻ ഷാജി. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്.

പിതാവിന് നിയമ സഹായം ഒന്നും ചെയ്യില്ല. പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. ഈ ലോകത്ത് ഞങ്ങൾ മാത്രമേ ശത്രുവായിട്ടുള്ളൂവെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഹമീദ് മക്കളെയെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പോയതാണ്. മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു താമസം. മൂന്നുവർഷം മുമ്പ് മടങ്ങിയെത്തിയ പിതാവിനെ വീട്ടിൽ കയറ്റി കിടത്തുകയാണ് ഞങ്ങൾ ചെയ്ത തെറ്റെന്നും ഷാജി പറയുന്നു. ഇതിനിടെ ഇയാൾ മക്കൾക്കെതിരെ വിവിധ കേസുകൾ നൽകി.

ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടായിട്ടും അടുത്തിടെ മാത്രമാണ് ഇവർ പിതാവിനെതിരെ പരാതി നൽകിയത്. അതും സ്വന്തം മകളെ ഉപദ്രവിച്ചതിനെ തുടർന്ന് സഹികെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ പരാതി നൽകാൻ നിർബന്ധിതനാകുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പിതാവ് തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് താനും കുടുംബവും കഴിയുന്നതെന്നും മൂത്ത മകൻ ഷാജി പറയുന്നു. ഞങ്ങളെ കൊല്ലുമെന്ന് പിതാവ് പലരോടും പറഞ്ഞിരുന്നു.

ഓർമ്മ വച്ച കാലം മുതൽ പിതാവിന് മറ്റുപല സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു ബാധ്യതയുമില്ലാത്ത നല്ല വില ലഭിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോഴും പിതാവിന്റെ പേരിലുണ്ട്. ഫൈസൽ പുതുതായി പണിത വീട്ടിൽ അവനെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.

അതേസമയം, എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്നു കേസ അന്വേഷിക്കുന്ന അന്വേഷണ സംഘം പറഞ്ഞു. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.

പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ ബിനീഷിന്റെ മൃതദേഹം കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു.

തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. മകള്‍ പാര്‍വതിക്കായുള്ള തെരിച്ചില്‍ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

തോളില്‍ ബാഗുമിട്ട് അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ ഓടുന്ന ഒരു കൗമാരക്കാരന്‍. പേര് പ്രദീപ് മെഹ്‌റ. ഉത്തരാഖണ്ഡിലെ അല്‍മോഡ സ്വദേശി. തന്റെ കാറില്‍ കയറിക്കോളൂ താമസസ്ഥലത്ത് ആക്കിത്തരാമെന്ന സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയുടെ വാഗ്ദാനം നിരസിച്ച് വിയര്‍ത്തു കുളിച്ച് മുന്നോട്ടോടുകയാണ് ഈ 19-കാരന്‍.

എന്തിനാണ് ഈ രാത്രി നീയിങ്ങനെ ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പ്രദീപ് നല്‍കുന്ന ഒരു കിടിലന്‍ മറുപടിയുണ്ട്. പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നാണ് പ്രദീപ് നല്‍കുന്ന ആ മറുപടി. വിനോദ് കാറിലിരുന്ന് ചിത്രീകരിച്ച ഈ വീഡിയോ, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഒന്നും രണ്ടും കിലോമീറ്ററല്ല, തന്റെ ലക്ഷ്യസാക്ഷാത്കരണത്തിന് 10 കിലോമീറ്ററാണ് പ്രദീപ് ദിവസവും രാത്രി ഓടുന്നത്.

എന്തെങ്കിലും അത്യാവശ്യം കൊണ്ടാവും ഓടുന്നത് ലിഫ്റ്റ് കൊടുക്കാം എന്ന് കരുതിയാണ് വിനോദ് പ്രദീപുമായി സംസാരത്തിന് തുടക്കം കുറിച്ചത്. ലിഫ്റ്റ് നല്‍കാമെന്ന വാഗ്ദാനം വീണ്ടും വീണ്ടും നിരസിക്കുകയും പ്രദീപ് ഓടിക്കൊണ്ടും വിനോദ് കാറിലിരുന്നുമുള്ള സംഭാഷണം പുരോഗമിക്കുമ്പോഴാണ് ഓട്ടത്തിനു പിന്നിലെ കാരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന മറുപടി പ്രദീപില്‍നിന്ന് ലഭിക്കുന്നത്.

വരൂ നിന്നെ വീട്ടിലാക്കിത്തരാമെന്ന് വിനോദ് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേണ്ട, ഞാന്‍ ഓടിപ്പൊയ്‌ക്കോളാം എന്നാണ് പ്രദീപിന്റെ മറുപടി. എന്താ ഓടുന്നത് എന്ന ചോദ്യത്തിന്, താനെന്നും വീട്ടിലേക്ക് ഇങ്ങനെ ഓടിയാണ് പോകുന്നതെന്ന് പ്രദീപ് പറയുന്നു. സെക്ടര്‍ 16-ലെ മക്‌ഡൊണാള്‍ഡ്‌സിലെ ജീവനക്കാരനാണ് പ്രദീപ്. കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്പോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. പിന്നീട് വിനോദ് ചോദിക്കുന്നുണ്ട്, എന്തിനാണ് ഈ ഓട്ടമെന്ന്- അപ്പോഴാണ് സൈന്യത്തില്‍ ചേരാനെന്ന ആ മില്യന്‍ ഡോളര്‍ മറുപടി പ്രദീപ് പറയുന്നത്. തുടര്‍ന്നാണ് വിനോദ് പേരും മറ്റു വിവരങ്ങളും പ്രദീപിനോട് ചോദിക്കുന്നത്.

രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിനും പ്രദീപിന് മറുപടിയുണ്ട്. രാവിലെ ഭക്ഷണം പാകംചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്പോള്‍ ഓടാന്‍ നേരം കിട്ടില്ലെന്ന് പ്രദീപ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് പ്രദീപിന്റെ താമസം. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുന്നുണ്ട്. അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപിന്റെ മറുപടി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന്-സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത് എന്നാണ് ഈ മിടുക്കന്‍ നല്‍കുന്ന മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്ന് പ്രദീപ് വ്യക്തമാക്കുന്നു.

ഭക്ഷണം എപ്പോ കഴിക്കുമെന്ന് ചോദിക്കുമ്പോള്‍, വീട്ടിലെത്തിയ ശേഷം ഉണ്ടാക്കി കഴിക്കുമെന്ന് പ്രദീപ് പറയുന്നു. തനിക്കൊപ്പം അത്താഴം കഴിക്കാനുള്ള വിനോദിന്റെ ക്ഷണം പ്രദീപ് നിരസിക്കുന്നുമുണ്ട്. അങ്ങനെ ചെയ്താല്‍ മൂത്തസഹോദരന്‍ പട്ടിണിയായിപ്പോകുമെന്നാണ് പ്രദീപിന്റെ മറുപടി. അതെന്താ സഹോദരന്‍ ഭക്ഷണം തയ്യാറാക്കില്ലേ എന്ന ചോദ്യത്തിന് ആള്‍ക്ക് രാത്രി ഷിഫ്റ്റ് ആണെന്നും പ്രദീപ് പറയുന്നു. ലിഫ്റ്റ് നല്‍കാമെന്ന് വിനോദ് വീണ്ടും പറയുന്നുണ്ടെങ്കിലും തന്റെ പതിവാണിതെന്നും ലിഫ്റ്റ് സ്വീകരിച്ചാല്‍ പരിശീലനം മുടങ്ങുമെന്നും പ്രദീപ് വ്യക്തമാക്കുന്നു. ആശംസകള്‍ നേര്‍ന്നാണ് വിനോദ് വീഡിയോ റെക്കോഡിങ് അവസാനിപ്പിച്ചിരിക്കുന്നത്.

ഭാര്യ മട്ടണ്‍ കറി പാകം ചെയ്യാത്തതിന് പോലീസിനെ വിളിച്ച് പരാതി പറഞ്ഞ യുവാവ് അറസ്റ്റില്‍. തെലങ്കാനയിലെ ചെര്‍ള ഗൗരറാം സ്വദേശി നവീനെയാണ് നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കുന്ന നമ്പറായ 100-ലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയതിനാണ് യുവാവിനെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് മട്ടണ്‍ കറി പാകം ചെയ്യാത്തതിനെച്ചൊല്ലി നവീനും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. രാത്രി ഭക്ഷണത്തിന് ഭാര്യ മട്ടണ്‍ കറി ഉണ്ടാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ യുവാവ് പ്രകോപിതനായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതിനുപിന്നാലെയാണ് യുവാവ് 100-ല്‍ വിളിച്ച് പരാതി പറഞ്ഞത്.

ആദ്യതവണ വിളിച്ചപ്പോള്‍ തന്നെ ഭാര്യ മട്ടണ്‍ കറി പാകം ചെയ്തില്ലെന്ന പരാതി യുവാവ് പോലീസിനെ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ വിളിച്ചതാകുമെന്നാണ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ കരുതിയത്. പക്ഷേ, ഇതിനുശേഷം തുടര്‍ച്ചയായി അഞ്ചുതവണയാണ് ഇതേ പരാതി ഉന്നയിച്ച് നവീന്‍ 100-ലേക്ക് വിളിച്ചത്.

ഇതോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് സന്ദേശമെത്തി. ഉടന്‍തന്നെ പോലീസ് പട്രോളിങ് സംഘം നവീന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ തളര്‍ന്നുകിടന്നുറങ്ങുകയായിരുന്നു. ഇതോടെ പോലീസ് സംഘം മടങ്ങിപ്പോവുകയും പിറ്റേദിവസം രാവിലെ വീട്ടിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. ഖാര്‍കീവില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം എസ്എസ് മെഡിക്കല്‍ കോളജിനായി വിട്ടു നല്‍കും. മൃതദേഹം നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാരിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നന്ദി അറിയിച്ചു.അവന്റെ ശരീരമെങ്കിലും മറ്റ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഉപയോഗിക്കാം.

അതിനാലാണ് മകന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി നല്‍കാന്‍ തീരുമാനിച്ചത്.

ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കോളേജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രെയ്‌നിലേക്ക് പോയത്.

Copyright © . All rights reserved