തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈമാസം എട്ടിന് ഷാര്‍ജയില്‍ നിന്ന് എറണാകുളത്ത് എത്തിയ ദമ്പതികള്‍ക്കാണു രോഗം. ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആറുപേരും ഭാര്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഏഴായി.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം നൂറ് കടന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കേണ്ട സമയമാണിതെന്ന് ഐസിഎംആര്‍ ഡിജി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം 32 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ പതിനേഴും, കര്‍ണാടകയിലും തെലങ്കാനയിലും എട്ട് വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിൽ അഞ്ച് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി.
സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ തമിഴ്‌നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
സാക്ഷി മൊഴികൾ രേഖപ്പെടുത്താനും അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പരിശോധിക്കാനുമുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അടുത്ത 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാകുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട്.
വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര് ചൗധരിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിലെ പുരോഗതികള്‍ ഓരോ ദിവസവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 14 പേര് മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.
പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്നും നടത്തി ജാവാന്മാര്‍. ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹമാണ് സഹോദരന്റെ കുറവില്ലാതെ ജവാന്മാരെല്ലാം ചേര്‍ന്ന് നടത്തിയത്. ഉത്തര്‍പ്രദേശില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
യൂണിഫോമിലായിരുന്നു ജവാന്‍മാരെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതുമെല്ലാം ചടങ്ങുകള്‍ ചെയ്യുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുതിര്‍ന്ന യൂണിഫോം ധരിച്ച് ജവാന്‍മാര്‍ കല്യാണത്തില്‍ പങ്കെടുക്കുന്നതും സഹോദരന്‍ ചെയ്യേണ്ട എല്ലാ ചടങ്ങുകളും ജവാന്‍മാര്‍ ചെയ്യുന്നതും സിആര്‍പിഎഫ് പങ്കുവച്ച ചിത്രങ്ങളിലുണ്ട്. സഹോദരന്‍മാര്‍ എന്ന നിലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നായിരുന്നു സിആര്‍പിഎഫിന്റെ ട്വീറ്റ്.
അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഉറക്കത്തില്‍ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും ഇത് നാളുകളായി ഭര്‍ത്താവിനോട് വൈരത്തിനിടയാക്കിയെന്നും പൊലീസിനോട് യുവതി പറഞ്ഞു.
വഴക്കിട്ട് മൂന്നു ദിവസം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്നായിരുന്നു ഭര്‍ത്താവും മകനും കഴിച്ചത്. സംഭവദിവസം ബിരിയാണി വീട്ടില്‍ കൊണ്ടുവരികയും റോസന്നയ്ക്ക് നല്‍കാതെ ഭര്‍ത്താവും മകനും കഴിച്ചു. ബാക്കി വന്നത് സഹോദരന്റ വീട്ടിലേക്കും കൊടുത്തു. ഇത് പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.
യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.
പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂരിൽ കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സ്ഥലത്തെത്തി.
കുഞ്ഞിന് വെറും 2 മാസം പ്രായമുള്ളപ്പോഴണ് ഭാര്യാ എന്നെയും പൊന്നുമോളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പുതിയൊരു ജീവിതം ജീവിക്കാൻ ഇറങ്ങി തിരിച്ചത് . പൊന്നുമോളുടെ മുഖം കണ്ടപ്പോൾ അവൾക്ക് ഈ പ്രായത്തിൽ ഒരച്ഛനെക്കാളും കൂടുതൽ അമ്മയുടെ സംരക്ഷണം ആവശ്യമായി എന്ന് തോന്നിയത് കൊണ്ട് തന്നെ ഭാര്യയുടെ കാല് പിടിച്ചു ഞാൻ കരഞ്ഞു .. മകളെ ഓർത്തെങ്കിലും പോവരുത് കാലിൽ കെട്ടിപിടിച്ചു കരഞ്ഞ് അപേക്ഷിച്ചു , എന്നാൽ കാലിൽ കെട്ടിപിടിച്ചു കരയുന്ന എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചത് . ജീവിതത്തിൽ പല പ്രതിസന്ധികളിലും നമ്മൾ തകർന്നുപോകുന്നത്പോലെ ഞാനും ശരിക്കും തകർന്നുപോയ നിമിഷമായിരുന്നു .
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന ആദി മനസ്സിൽ നിറഞ്ഞു നിന്നു . സ്വന്തം ഭാര്യാ തന്നെയും മകളെയും ഉപേഷിച്ചുപോവുകയും പിന്നീട് ജീവിതത്തെ പൊരുതി ജയിച്ച ഒരച്ഛന്റെ യഥാർത്ഥ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . യാതാർത്ഥ ജീവിതങ്ങളുടെ കഥ തുറന്നു പറയുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പ്രമുഖ ഫേസ്ബുക് ഗ്രൂപ്പിലാണ് അച്ഛന്റെയും മകളുടെയും ജീവിതകഥ പ്രത്യക്ഷപ്പെട്ടത്…..
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ ;
അവൾ എന്റെ പൊന്നുമോളാണ് ആരൊക്കെ എന്തൊക്കെ ചെയ്താലും ഉപേഷിച്ചുപോയാലും എന്റെ കുഞ്ഞുമോൾ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല , കാരണം അവൾ എനിക്ക് ദൈവം തന്ന വിളക്കാണ് , അവളുടെ മനസ് വേദനിക്കുന്ന ഒന്നും തന്നെ ഞാൻ ചെയ്യില്ല . ഭാര്യയെയും മകളെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ് തന്നെയായിരുന്നു ഞാൻ , പക്ഷെ എന്റെ സ്ഥാനത്ത് അവൾക്ക് മറ്റൊരാളെ എങ്ങനെ കാണാൻ സാധിച്ചു എന്ന് ഇതുവരെയ്ക്കും എനിക്ക് മനസിലായിട്ടില്ല . കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് അവൾ കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ എന്നെയും മകളെയും ഉപേക്ഷിച്ചു പോകുന്നത് . ഞൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ് ഇങ്ങനെ ചെയ്യൂവെന്ന് ഞാൻ കരുതിയില്ല . അവൾ നഷ്ടപെട്ട വേദനയെക്കാളും കുഞ്ഞിന് അമ്മയെ നഷ്ടപെടുവല്ലോ എന്നോർത്തപ്പോൾ പോകാനിറങ്ങിയ ഭാര്യയുടെ കാലുപിടിച്ചു ഞാൻ കരഞ്ഞപ്പോൾ എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം ഇറങ്ങിപ്പോയത് . പിന്നീട് ജീവിതത്തോട് വാശിയായിരുന്നു , എന്റെ കുഞ്ഞിന് ഞാൻ മാത്രം മതി എന്നൊരു വാശി , അവൾക്ക് വേണ്ടിയതെല്ലാം ഒരച്ഛനും ചെയ്തുകൊടുക്കാൻ സാധിക്കും എന്ന് ഈ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ വാശി ..
ആദ്യമൊക്കെ പിഞ്ചു കുഞ്ഞിനെ ഒന്നെടുക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു , എന്നാൽ അതിനൊക്കെ എന്റെ അമ്മ എന്നെ സഹായിച്ചു . ഒഴുവുസമയങ്ങൾ ലഭിക്കുമ്പോൾ എല്ലാം ഞാൻ അവളോടൊപ്പം ചിലവഴിച്ചു , അവളുടെ വളർച്ച ഞാൻ ഒരു നിമിഷംവും അടുത്തിരുന്നറിഞ്ഞു . അവൾ നടക്കാൻ തുടങ്ങിയപ്പോൾ അവളെ ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് കൂട്ടാൻ തുടങ്ങി . എത്ര കഠിന ജോലിയാണെൻകിലും അവളുടെ ചിരി കാണുമ്പോൾ എന്റെ പ്രയാസങ്ങൾ എല്ലാം മാറും .അവൾക്ക് ഇന്ന് 5 വയസ് പൂർത്തിയായിരിക്കുകയാണ് , ഇതുവരെയ്ക്കും അവളുടെ സ്വന്തം ‘അമ്മ അവളെ തേടിയെത്തുകയോ അന്വഷിക്കുകയോ ചെയ്തിട്ടില്ല . അതിൽ എനിക്ക് യാതൊരു വിധത്തിലുള്ള പരിഭവവുമില്ല . എനിക്ക് മോളും അവൾക്ക്ക് ഞാനുമുണ്ട് . ഞങ്ങളുടെ ലോകം ചെറുതാണ് പക്ഷെ സന്തോഷം ഒരുപാട് വലുതാണ് . സങ്കടപെടുന്ന നേരമൊക്കെ മോൾ അത് മനസിലാക്കി കൂടെയിരിക്കും ചിരിക്കും അതൊക്കെ കാണുമ്പോൾ ഉള്ളിൽ എനിക്ക് സന്തോഷം തോന്നും , സങ്കടം മാറും , എനിക്ക് അവളുടെ ഭാവി മാത്രമാണ് ലക്‌ഷ്യം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പലരും നിര്ബന്ധിച്ചിരുന്നു , എന്നാൽ എന്റെ മോളെ നോക്കാൻ ഞാൻ മതി എന്ന തീരുമാനത്തിലാണ് ഞാൻ എത്തിയത് .
അവളെ നന്നായി പഠിപ്പിക്കണം അവളെ നല്ല നിലയിൽ എത്തിക്കണം അത് മാത്രമാണ് എന്റെ ആഗ്രഹം അതാണ് ലക്‌ഷ്യം , എന്റെ മനസ് വേദനിക്കുമെന്നു ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മനസിലാക്കിയിരിക്കണം ഇതുവരെ അവൾ അമ്മയെ അന്വഷിച്ചിട്ടില്ല , ഞാൻ പറയാനും പോയിട്ടില്ല , ഈ ലോകത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും മതി .. കുഞ്ഞിനേയും അവളുടെ ഭാവിയെയും ചിന്തിക്കാതെ മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയ ഭാര്യാ ഇനി അവളെ അന്വഷിച്ചുവരരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം .. ഇതായിരുന്നു സോഷ്യൽ മീഡിയയിൽ ആ അച്ഛൻ പങ്കുവെച്ച കുറിപ്പ് . കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് ആ അച്ഛന്റെ പ്രവർത്തിക്കു നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് , ആ അച്ഛന് മുന്നിൽ നമിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം പങ്കുവെക്കുന്നത്.
കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷിബ്ല പങ്ക് വെച്ച മിറര്‍ സെല്‍ഫി വൈറലായിരുന്നു. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയും അതിനൊപ്പം നൽകിയ കുറിപ്പും ശ്രദ്ധേയമാകുകയാണ്.
എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. നിങ്ങളുടെ ഉപഭോഗവസ്തുവല്ല. എന്റെ ശരീരം അനുഭവങ്ങളുടെ ഒരു ശേഖരമാണ്. എനിക്ക് മാത്രം അറിയാവുന്ന യുദ്ധങ്ങൾ നേരിട്ട ഒരു ആയുധം. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ലൈബ്രറി. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടരുത്.. അത് എന്നിലെ വ്യക്തിക്ക് നൽകുക.
View this post on Instagram
കോട്ടയം പുതുപ്പള്ളിയില്‍ ഉറക്കത്തില്‍ വെട്ടേറ്റു മരിച്ച മാത്യു എബ്രഹാം എന്ന സിജി(49)യുടെ ജീവിതം ആരുടെയും കരളലിയിക്കുന്നത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ സജീവമായിരുന്നു സിജി. അങ്ങനെ സന്നദ്ധ സേവനത്തിനിടയില്‍ അനാഥാലയത്തില്‍ കണ്ടെത്തിയ റോസന്നയെയാണ് സിജി ജീവിത സഖിയാക്കിയത്.
എന്നാല്‍, അവളെ താലി ചാര്‍ത്തിയ നിമിഷം മുതല്‍ സങ്കടങ്ങളും പ്രശ്‌നങ്ങളുമായിരുന്നു സിജിയെ വിടാതെ പിന്തുടര്‍ന്നിരുന്നത്. ഒടുവില്‍ കരുണയോടെ ആരുടെ കരം പിടിച്ചോ അവൾ തന്നെ അവന്‍റെ ജീവനും കവര്‍ന്നെടുത്തു.
ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം സിജി കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവേ അമ്മ അച്ഛന്‍റെ തലയ്ക്കു വെട്ടുന്നതു കണ്ടതായി ആറു വയസുകാരനായ മകന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ അഞ്ചു വരെ വീട്ടില്‍ തങ്ങിയ റോസന്ന പിന്നീട് മകനെയുമായി വീടു വിട്ടു പോവുകയായിരുന്നു. വൈകുന്നേരത്തോടെ മണര്‍കാട് പള്ളിയുടെ ഗ്രൗണ്ടില്‍നിന്നുമാണ് റോസന്നയെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്നു റോസന്ന. ഇവരെ അടുത്ത ദിവസം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്.
ഒന്‍പതു വര്‍ഷം മുമ്പായിരുന്നു സിജി റോസന്നയെ ജീവിത സഖിയാക്കിയത്. എട്ടാം വയസില്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍നിന്നു കോട്ടയത്ത് എത്തിയ റോസന്ന ആര്‍പ്പൂക്കര സാന്ത്വനം അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
28ാം വയസുവരെ പല വീടുകളിലും ജോലി ചെയ്തിരുന്നു. 32-ാം വയസിലാണ് സിജിയുമായുള്ള വിവാഹം നടന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന സിജി സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ കണ്ടു റോസന്നയെ വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നതും.
വിവാഹ ശേഷം പയ്യപ്പാടിയിലെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍, അതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. റോസന്ന മാനസികമായ ചില അസ്വസ്ഥതതകള്‍ പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം രൂക്ഷമായ സംശയരോഗവും ഇവരെ അലട്ടിയിരുന്നു.
ഇക്കാര്യം സിജി ബന്ധുക്കളോടും പറഞ്ഞിരുന്നു. സിജിയുടെ ബന്ധുക്കളായ സ്ത്രീകളോ അയല്‍ക്കാരോ വീടുകളിലേക്ക് എത്തുന്നതു റോസന്നയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും കലഹിച്ചിരുന്നു. ഇടയ്ക്കു പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ പിങ്ക പോലീസ് എത്തിയതാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.
ഇടക്കാലത്ത് മാനസിക അസ്വസ്ഥതകള്‍ കൂടിയതോടെ റോസന്നയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ അവിടെനിന്നു മടങ്ങുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്തു ചികിത്സയ്ക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് അവള്‍ ഭര്‍ത്താവിന്‍റെ ജീവിതം തന്നെ കവര്‍ന്നെടുത്തത്.
നാട്ടിലെ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന യുവാവ് നേരിട്ട ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും. സിജി കഴിഞ്ഞ ദിവസം ജേഷ്ഠ സഹോദരി കൊച്ചുമോളെ വിളിച്ചു വീട്ടിലുണ്ടാക്കിയ ബിരിയാണിയുടെ പങ്ക് കൊടുത്തയച്ചിരുന്നു. പിറ്റേന്നു ചോരയില്‍ കുളിച്ച അനുജന്‍റെ ശരീരം കാണേണ്ട ദൗര്‍ഭാഗ്യവും ഇവര്‍ക്കുണ്ടായി.
രാവിലെ എട്ടരയായിട്ടും സിജിയെയും ഭാര്യയെയും മകനെയും വീടിനു പുറത്തേക്കു കാണാതിരുന്നതോടെയാണ് കൊച്ചുമോള്‍ തിരക്കി ചെന്നത്. വീടിന്‍റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടതോടെ അകത്തേക്കു കയറിച്ചെന്നു ലൈറ്റ് ഓണ്‍ ചെയ്തു.
ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു മുന്നില്‍, വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സിജി. നിലവിളിച്ചുകൊണ്ടു ശരീരത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. കൊച്ചുമോളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.
മാനസിക അസ്വസ്ഥത കൂടുന്പോൾ വീടുവിട്ടുപോകുന്ന പതിവ് റോസന്നയ്ക്ക് ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ 5.30ന് മകനെയും കൂട്ടി യുവതി വീടിനു പുറത്തേക്കു പോകുന്നതു ചിലർ കണ്ടിരുന്നു. ഇവരെ കാണാതായതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് അവസാനമായി സിഗ്നൽ കാണിച്ചിരുന്നത്.
ഇവർ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടാകുമോയെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ മണർകാട് പള്ളി ഗ്രൗണ്ടിൽ സംശയാസ്പദമായ രീതിയിൽ അമ്മയെയും മകനെയും കണ്ടതോടെ പള്ളി അധികാരികൾ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോൾ ഇവർ ജീപ്പിൽ കയറാൻ തയാറായില്ല. തുടർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ കൊണ്ടുപോയത്. പോലീസിന്‍റെ ചോദ്യങ്ങളോടു പ്രതികരിക്കാനും ഇവർ തയാറായിട്ടില്ല.