ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ധാരളം വിവരങ്ങൾ പുറത്തുവരുമ്പോൾ 6 മാസം ഗർഭിണിയായിരുന്ന സ്വന്തം മകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലുമറിയാതെ ആലപ്പുഴയിൽ ഒരു മത്സ്യതൊഴിലാളി കുടുംബം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ചെറിയഴിക്കലിൽ നിന്ന് കാണാതായ അനിലാ ബാബു എന്ന തൃക്കുന്നപ്പുഴ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും നൽകാൻ പൊലീസിനോ ഭർതൃവീട്ടുകാർക്കോ കഴിഞ്ഞിട്ടില്ല.
രണ്ട് വർഷമായി സുധയുടെ കണ്ണുനീർ തോർന്നിട്ടില്ല. പീലിംഗ് ഷെഡിൽ പോയി പണിയെടുത്തും, ബാബുവള്ളത്തിൽ പോയി സംമ്പാദിച്ച തുച്ഛമായ വരുമാനവും ബാക്കി കടവും മേടിച്ചാണ് 2018 ജൂലൈ 11 ന് മകൾ അനില എന്ന സത്യയെ കരുനാഗപ്പള്ളി ചെറിയ അഴീക്കൽ അനിൽ ബാഹുലേയന് വിവാഹം ചെയ്ത് നൽകുന്നത്.25 പവൻ സ്വർണാഭരണമാണ് വിവാഹത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം സത്യയെ അനിൽ വീട്ടിൽ കൊണ്ടാക്കി. അനിലിൻ്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കായിരുന്നു കാരണം. അനിൽ മദ്യപിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും, ഉപദ്രവിക്കാറുണ്ടെന്നും സത്യ അമ്മയോട് പറഞ്ഞു.പിന്നീട് മദ്യപിക്കില്ലെന്ന് ഉറപ്പിൻമേൽ അനിൽ തന്നെ സത്യയെ കൂട്ടിക്കൊണ്ട് പോയി.
ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണു ഭർതൃവീട്ടുകാരുടെ വിശദീകരണം. അനിലയെ കാണാതായിട്ട് രണ്ടരവർഷമാകുന്നു. എന്നാൽ, പിന്നീട് ഇതുവരെ പൊലീസിനോ വീട്ടുകാർക്കോ അനിലയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നും ദുരൂഹമായി തുടരുന്ന അനില ബാബുവിന്റെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.
മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്.
സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നു :
‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്റെ വീട്ടിൽ നിന്നു ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ബിനിലിന്റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്കു വിധേയനാക്കി. അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം.’അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.
അനിലയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാനാണ് ഈ കുടുംബം കാത്തിരിക്കുന്നത്. അനില വീടു വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോടു പറഞ്ഞിരുന്നു.അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കിട്ടിയില്ല.
നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില കുറച്ചു ദിവസം ബന്ധുവീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്റെ വീട്ടിലെത്തിയതാണ്. ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അനിലയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യം വീട്ടുകാർക്കുണ്ട്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് വിവരങ്ങൾ തേടി. ഡൽഹിൽ അടിയന്തര മന്ത്രിസഭാ യോഗം നടക്കുകയാണ്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അപകടം നടന്ന ഊട്ടിയിലേക്ക് പുറപ്പെട്ടതായാണ് വിവരം. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സുലൂരിൽ ഒരു സെമിനാറിൽ പങ്കെടുക്കാനായാണ് ബിപിൻ റാവത്ത് പുറപ്പെട്ടത്
ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലുമരണം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്.14 യാത്രക്കാരില്‍ ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉൾപ്പെടുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു കരുതുന്നു. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. കൂനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടം. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു.
യാത്രക്കാര്‍: ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മരിച്ച നാനൂറോളം കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയത് ഉയർത്തിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം.
ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും സർക്കാർ നൽകി. ഈ കണക്കുകൾ സഭയിൽ വെയ്ക്കുകയാണെന്നും കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും ഇവർക്ക് നൽകണമെന്നും രാഹുൽ ഗന്ധി വ്യക്തമാക്കി. സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സമരത്തിൽ പങ്കെടുത്ത് മരിച്ച കർഷകരുടെ കണക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലുണ്ടോ എന്ന് എം.പിമാരുടെ ചോദ്യത്തിനാണ് കൃഷി മന്ത്രി കണക്കുകൾ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്. കർഷകർ മരിച്ചതിന്റെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്.
അതേസമയം മാപ്പു പറയാതെ രാജ്യസഭയിലെ 12 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ മുടങ്ങാതെ എത്തണമെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. ടിആര്‍എസ് ശൈത്യകാലസമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കടലിലെ കൊടുങ്കാറ്റും യുദ്ധവുമെല്ലാം സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. എന്നാല്‍ മരക്കാര്‍ സിനിമയില്‍ കാണുന്ന കടല്‍ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലെ കമ്മലില്‍ മുതല്‍ കപ്പലില്‍ വരെ സാബുവിന്റെ മുദ്രയുണ്ട്. ആയുധങ്ങളെയും കപ്പലുകളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും പഠിച്ചതിനു ശേഷമാണ് സാബു കലാസംവിധാനം ഒരുക്കിയത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. ഇതിന് പീരങ്കിയുടെ ഒരു കുഴലിന്റെ ഭാഗത്ത് സാമൂതിരിയുടെയും മറുഭാഗത്ത് പോര്‍ച്ചുഗീസുകാരുടെയും അടയാളം കൊത്തിവെച്ചു. കുഴല്‍ മറിച്ചുവെച്ചാല്‍ രാജ്യം മാറി.
മലയാളസിനിമയ്ക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു സാബു സിറില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാഹുബലി പോലെയുള്ള ചിത്രം 200 കോടി രൂപ കലാസംവിധാനത്തിന് ചെലവഴിച്ചപ്പോള്‍ 16 കോടി രൂപയാണ് മരക്കാറിന്റെ കലാസംവിധാനത്തിന് വേണ്ടി ചെലവഴിച്ചത്.
ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളില്‍ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിള്‍ ആയിരുന്നു കലാസംവിധായകന്‍. കടല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടര്‍ടാങ്കിലെ ഓരോ ഷോട്ടിനു പിന്നില്‍ ബ്ലൂ സ്‌ക്രീനുകള്‍ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്.
അതുകൊണ്ട് തന്നെ ഇതില്‍ നിന്നും 40 അടി ഉയരത്തില്‍ സ്‌ക്രീന്‍ നിന്നാലേ ഗ്രാഫിക്‌സ് ചെയ്യാന്‍ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളില്‍ സാബു സിറിള്‍ സ്‌ക്രീന്‍ വെച്ചു.
സഹോദരിയുടെ വിവാഹത്തിന് പ്രതീക്ഷ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ വിയോഗത്തിന് പിന്നാലെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. ഇതിനു പുറമെ, വിപിന്റെ സഹോദരിക്ക് വിവാഹസമ്മാനമായി അഞ്ച് പവന്‍ നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്സും മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനും പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല, വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും വരന്‍ അറിയിച്ചു. വിപിന്റെ മരണാനന്തര ചടങ്ങുകളും പുലയും അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് ആത്മഹത്യ ചെയ്തത്.
സഹോദരിയുടെ വിവാഹം നടത്താനുള്ള ബാങ്ക് വായ്പ കിട്ടാത്തതിലെ മാനസികവിഷമത്താലാണ് വിപിന്‍ ജീവനൊടുക്കിയത്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.
സഹോദരിക്ക് വിവാഹം. പ്രതീക്ഷിച്ച വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു, വിപിന്റെ വിയോഗം വിവാഹത്തിന് 5 നാള്‍ ബാക്കിനില്‍ക്കെ
കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍ മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് വിപിന്‍ ജീവനൊടുക്കിയത്.
സഹോദരിയുടെ വിവാഹത്തിന് അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കെ, സഹോദരന്‍ ജീവനൊടുക്കി. വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മനോവിഷമത്തിലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്.
വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ പ്ലസിൻ്റെ ഒന്നാം സമ്മാനം ലഭിച്ചത് കംഫർട്ട് സ്റ്റേഷൻ ജിവനക്കാരന്. പൂഞ്ഞാർ പനച്ചികപാറ മണപ്പാട്ട് കെ.സി ജേക്കബിനാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.സമ്മാനാർഹമായ KJ 792257 എന്ന നമ്പർ ടിക്കറ്റ് സൗത്ത് ഇൻസ്യൻ ബാങ്കിൻ്റെ പനച്ചിക പാറ ബ്രാഞ്ചിൽ ഏൽപിച്ചു.
ചുമ്മട്ട് തൊഴിലാളിയായിരുന്ന ബേബി ഇപ്പോൾ പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനാണ്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ഇദ്ദേഹം പനിച്ചിപ്പാറ സ്വദേശിയായ ബിനുവിൻ്റെ പക്കൽ നിന്നുമാണ് ലോട്ടറി എടുത്തത്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുലാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചു. 70 ശതമാനം പൊള്ളലേറ്റ അതുല്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നു. സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ട് എന്നും കുടുംബം പറയുന്നു. മരിക്കുന്നതിന് മുന്‍പ് സിന്ധു സംസാരിക്കുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. തന്നെ ശല്യം ചെയ്തിരുന്ന യുവാവിന്റെ പേരാണ് ശബ്ദരേഖയില്‍ സിന്ധു പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സിന്ധുവിന്റെ ഫോണ്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തു.
സിന്ധുവിന്റെയും മകന്റെയും മരണത്തിന് കാരണമായത് യുവാവിന്റെ ശല്യം ചെയ്യല്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കും. മരണം ആത്മഹത്യ ആകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ആണെങ്കില്‍ യുവാവിനെതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുക്കും.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെയും മകനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധുവിനെ യുവാവ് വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തിയിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ശല്യം കൂടുതലായപ്പോള്‍ സിന്ധു യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിന് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സലീം കുമാറിനെ അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്്. ഫോട്ടോഷൂട്ടിനായി കാക്കനാട് എത്തിയ യുവതിയ്ക്ക് സുഹൃത്തായ സലീം ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കി. പിന്നീട് ലോഡ്ജ് ഉടമയുടെ അറിവോടെ സലിം കുമാറും അജ്മല്‍, ഷമീര്‍, എന്നിവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ പീഡനത്തിന് ഇരയായി എന്നാണ് കേസ്. കേസിലെ മറ്റു പ്രതികളായ അജ്മല്‍,ഷമീര്‍ എന്നിവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ് എന്നും പൊലീസ് അറിയിച്ചു.
കേസില്‍ ലോഡ്ജ് ഉടമയടക്കമുള്ളവര്‍ പ്രതികളാകുമെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസ് അന്വേഷണം.