India

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച സംഭവത്തിൽ വിവാദ ട്വീറ്റ് ചെയ്ത തമിഴ് യൂട്യൂബർ അറസ്റ്റിൽ. ഡിഎംകെ ഭരണത്തിനു കീഴിൽ തമിഴ്‌നാട് കശ്മീർ ആയി മാറുകയാണോ എന്ന് ട്വീറ്റ് ചെയ്ത യൂ ട്യൂബർ മാരീദാസാണ് അറസ്റ്റിലായത്.

കോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കു സാദ്ധ്യതയുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
വിവാദമായതോടെ മാരിദാസ് ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം സംയുക്തസേനാ തലവൻ ബിപിൻ റാവത്ത് അടക്കം മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ ആളുകൾക്കിടയിൽ സംശയയങ്ങൾ ഉണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിൽ ജനറൽ റാവത്ത് നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ജനറൽ റാവത്ത് സഞ്ചരിച്ചിരുന്നത് രണ്ട് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിലാണ്. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓർത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

കു​നൂ​രി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ന്‍റ് ഓ​ഫീ​സ​ര്‍ എ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് സ​ന്ദേ​ശം ല​ഭി​ച്ചു.

ഇ​ന്ന് രാ​ത്രി ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മൃ​ത​ദേ​ഹം സൂ​ലൂ​ര്‍ വ്യോ​മ​താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കും. ഇ​വി​ടെ നി​ന്നും നാ​ളെ മൃ​ത​ദേ​ഹം പു​ത്തൂ​രി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

നേ​ര​ത്തെ, പ്ര​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്ന് ദി​വ​സം വ​രെ വൈ​കി​യേ​ക്കു​മെ​ന്ന് കു​ടും​ബ​ത്തി​ന് വി​വ​രം കി​ട്ടി​യെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​സാ​ദ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു​ദി​വ​സം മു​ൻ​പ് അ​റി​യി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും സ​ഹോ​ദ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​ന് രാ​ജ്യം വി​ട ന​ൽ​കി. ഡ​ല്‍​ഹി ബ്രാ​ര്‍ സ്ക്വ​യ​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ മു​ഴു​വ​ൻ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ന്നു.

പ്ര​ഥ​മ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സൈ​ന്യം 17 ഗ​ണ്‍ സ​ല്യൂ​ട്ട് ന​ൽ​കി. ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ ചി​ത​യി​ൽ ത​ന്നെ ഭാ​ര്യ മ​ധു​ലി​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി എ​രി​ഞ്ഞ​ട​ങ്ങി. മ​ക്ക​ളാ​യ കൃ​തി​ക​യും ത​രി​ണി​യു​മാ​ണ് ചി​ത​യി​ൽ അ​ഗ്നി​പ​ക​ർ​ന്ന​ത്.

സം​സ്കാ​ര ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും വി​ദേ​ശ സേ​നാ​മേ​ധാ​വി​ക​ളും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

വ​ന്‍ ജ​നാ​വ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടു കൂ​ടി​യാ​ണ് ശ​വ​മ​ഞ്ചം വ​ഹി​ക്കു​ന്ന വാ​ഹ​നം ക​ന്‍റോ​ണ്‍​മെ​ന്‍റി​ലെ ബ്രാ​ര്‍ സ്‌​ക്വ​യ​റി​ലേ​ക്ക് എ​ത്തി​യ​ത്. വി​ലാ​പ​യാ​ത്ര​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ സൈ​നി​ക മേ​ധാ​വി​ക്ക് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി ആ​ദ​ര​മ​ർ​പ്പി​ച്ചു. വ​ഴി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും തി​ങ്ങി​ക്കൂ​ടി​യ ജ​ന​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.

ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൃ​ത​ദേ​ഹം ഡ​ൽ​ഹി കാ​മ​രാ​ജ് മാ​ർ​ഗി​ലെ വ​സ​തി​യി​ൽ ഇ​ന്നു രാ​വി​ലെ 11. മു​ത​ൽ 12.30 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. 12.30 മു​ത​ൽ 1.30 വ​രെ സൈ​നി​ക​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

നൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിനെയും പ്രളയത്തെയും
നേരിട്ട് തലയുയര്‍ത്തി നില്‍ക്കുന്ന മണ്‍വീടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നാലുലക്ഷം മുടക്കി നിര്‍മ്മിച്ച ‘മിട്ടി മഹല്‍’ അഥവ മണ്‍മാളിക എന്ന ഇരുനില വീട്.

മഹാരാഷ്ട്ര, ലോണാവാലയിലെ വാഗേശ്വര്‍ ഗ്രാമത്തിലാണ് ഈ അതിശയിപ്പിക്കുന്ന മണ്‍വീടുള്ളത്. ആര്‍ക്കിടെക്ട് ദമ്പതികളായ സാഗര്‍ ഷിരുഡയും യുഗ അഖാരയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ മാതൃക. ഇരുവരും പുനൈ ഡിവൈ പാട്ടില്‍ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്.

മണ്ണും മുളയും കൊണ്ട് വീട് എന്ന് പറഞ്ഞപ്പോഴേ പലരും ഉപദേശിച്ചു മണ്ടത്തരമാണെന്ന്. ഓരോ വര്‍ഷവും ഈ ഭാഗത്ത് ലഭിക്കുന്ന റെക്കോര്‍ഡ് മഴയാണ് ഈ ഉപദേശത്തിന് കാരണം. മഹാരാഷ്ട്രയുടെ പലഭാഗത്തും നിലനില്‍ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മണ്‍കോട്ടകള്‍ ചൂണ്ടികാണിച്ച് ഇരുവരും ഉപദേശകരുടെ വായടപ്പിച്ചു.

സുസ്ഥിര മാതൃകകള്‍ അവലംബിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഇരുനില വീട്, പ്രാദേശികമായി കിട്ടുന്ന സാമഗ്രികളും സാങ്കേതികത്ത്വവുമാണ് നാലു ലക്ഷത്തിന് ഈ വീട് പൂര്‍ത്തീകരിച്ചത്.

700 വര്‍ഷത്തോളം പഴക്കമുള്ള രീതിയാണ് ചുമര്‍ നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണ് ഈ രീതി. മുളയുടെയും മരത്തിന്റെയും ചീന്തുകള്‍ മെടഞ്ഞ് മണ്ണ് പുരട്ടി ഉണക്കിയുണ്ടാക്കുന്ന ഭിത്തി ചൂടും മഴയും പ്രതിരോധിക്കുന്നതാണ്. മറ്റൊന്ന് കോബ് വാള്‍ സിസ്റ്റമാണ്. മണല്‍, മണ്ണ്, ചാണകം, ഗോമൂത്രം, ലൈം, വൈക്കോല്‍ എന്നിവ കുഴച്ച് അടിച്ച് പരത്തിയുണ്ടാക്കുന്നതാണ് ഇത്തരം ഭിത്തി. അടുത്തത് സ്റ്റോര്‍ റൂം നിര്‍മാണമായിരുന്നു. മണ്ണും മുളയും കൊണ്ടാണ് ഇത്.

അടിത്തറ നിര്‍മിക്കാന്‍ മണ്ണ് എടുത്തത് പാഴാക്കാതിരിക്കാന്‍ സിമന്റ് ചാക്കില്‍ നിറച്ച് പട്ടാളക്കാരുടെ ബങ്കര്‍പോലുള്ള കോമ്പൗണ്ട് വാള്‍ തീര്‍ത്തു. 3500-ഓളം ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ഇത് പണിതത്. മൂന്നടി ആഴത്തിലും നാലടി മുകളിലേക്കും ഉയരമുള്ളതാണ് ചുറ്റുമതില്‍.

പഠനകാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തത് മഡ് ഹാസ് നിര്‍മാണത്തിലായിരുന്നു. പത്ത് ദിവസത്തെ വര്‍ക്ക് ഷോപ്പ്, നിര്‍മാണവേളയിലാണ് സഹായകമായത്.

വീടിന്റെ നിര്‍മാണത്തിന് മുള, മണ്ണ്, പുല്ല് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിങിനും ക്ലേ ആവശ്യത്തിനും തദ്ദേശീമായ ഒരു കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചെമ്മണ്ണ്, ഉമി, ശര്‍ക്കര, കടുക്കനീര്‍, ചാണകം, ഗോമൂത്രം വേപ്പ് എന്നിവ ചേര്‍ത്താണ് കൂട്ട് തയ്യാറാക്കിയത്.

മേല്‍ക്കൂര മുളയും പുല്ലും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ്. മുളയുടെ ഫ്രെയിമില്‍ പ്ലാസ്റ്റിക് വിരിച്ചശേഷം പുല്ല് മേയുന്നു. രണ്ട് പാളി മേച്ചില്‍ ചോര്‍ച്ച ഒഴിവാക്കുന്നു. വാതിലും ജനലുമൊക്കെ മരം റീസൈക്കിള്‍ ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.

നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല. പകരം സുര്‍ക്കിയും ലൈംസ്റ്റോണുമാണ്. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍മാണത്തില്‍ പകര്‍ത്തിയിരിക്കുന്നതിനാല്‍ അകത്ത് ചൂട് കുറവാണ്. പ്രാദേശികസാമഗ്രികളും തൊഴിലാളികളേയും ഉപയോഗിച്ചത് ചെലവ് ചുരുക്കി. വീണ്ടും ചെലവ് ചുരുക്കലിനായി വീട്ടില്‍ ആരംഭിച്ച ജൈവകൃഷിക്ക് ഗ്രേവാട്ടര്‍ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ആര്‍ക്കിടെക്റ്റുകള്‍.

നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.

സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു.

ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം

കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.

കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്‌കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.

ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില്‍ കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.

ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലെ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ലൈസൻസ് നേടാൻ തയ്യാറായി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസ്. എക്‌സ്‌ചേഞ്ചിന്റെ സിഇഒ ചാങ്‌പെങ് ഷാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷൻ ഇല്ലാതെ ബിനാൻസ് ക്രിപ്റ്റോ എക്സ്ചേഞ്ച് സേവനങ്ങൾ നടത്തിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ലൈസൻസിനായി ബിനാൻസ് വീണ്ടും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയിൽ (എഫ്‌സി‌എ) അപേക്ഷിക്കുമെന്ന് ഷാവോ വ്യക്തമാക്കി. ബ്രിട്ടീഷ് റെഗുലേറ്ററുമായുള്ള തന്റെ എക്സ്ചേഞ്ചിന്റെ ബന്ധം മെച്ചപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിനാൻസ് ഗ്രൂപ്പിലെ സ്ഥാപനങ്ങൾക്ക് യുകെയിൽ നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരമോ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലെന്ന് ഓഗസ്റ്റിൽ എഫ്‌സി‌എ പറഞ്ഞു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി കമ്പനി അപേക്ഷിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എഫ്‌സി‌എയുടെ മുന്നറിയിപ്പിനെത്തുടർന്ന്, ബാർക്ലേയ്‌സ്, എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, സാന്റാൻഡർ എന്നിവയുൾപ്പെടെ യുകെയിലെ നിരവധി പ്രമുഖ ബാങ്കുകൾ ബിനാൻസിലേക്കുള്ള പേയ്‌മെന്റ് നിയന്ത്രിക്കാൻ തുടങ്ങി.

എഫ്‌സി‌എയെ കൂടാതെ, യു‌എസ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, നോർ‌വേ, നെതർ‌ലൻഡ്‌സ്, ഹോങ്കോംഗ്, ജർമ്മനി, ഇറ്റലി, ഇന്ത്യ, മലേഷ്യ, ലിത്വാനിയ എന്നിവിടങ്ങളിലെ റെഗുലേറ്റർമാരും ബിനാൻസിനെപറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ യുകെ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യഥാർത്ഥ ഓഫീസുകൾ, നിയമപരമായ സ്ഥാപനങ്ങൾ, ബോർഡ് തുടങ്ങിയവ സ്ഥാപിക്കുന്ന പ്രക്രിയയിലാണ് ബിനാൻസ്.

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ​യും മ​റ്റ് സൈ​നി​ക​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി വി​മാ​നം ഡ​ല്‍​ഹി​ക്കു പു​റ​പ്പെ​ട്ടു. സു​ലൂ​രി​ലെ എ​യ​ര്‍​ബേ​സി​ല്‍ നി​ന്നും ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ വി​മാ​ന​ത്തി​ലാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. വിമാനം 7.50ന് ​ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ചേ​രും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ഥും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും പാ​ലം എ​യ​ര്‍​ബേ​സി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കും.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ്രൂ​പ്പ് ക​മാ​ന്‍​ഡ​ര്‍ വ​രു​ണ്‍ സിം​ഗി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ എ​യ​ര്‍​ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വെ​ല്ലിം​ഗ്ട​ണി​ലെ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​രു​ണി​നെ സു​ലൂ​ര്‍ എ​യ​ര്‍​ബേ​സി​ല്‍ നിന്നു​മാ​ണ് വി​മാ​ന​മാ​ര്‍​ഗം ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റി​യ​ത്.

”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്”-ദുരന്തം കവരുന്നതിന് മുന്‍പ് പ്രദീപ് അമ്മയോട് ഫോണിലൂടെ പറഞ്ഞ വാക്കുകളാണിത്. ആ പ്രധാനപ്പെട്ട ഡ്യൂട്ടി അവസാനത്തെ ഡ്യൂട്ടി ആയി മാറുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബവും നാടും. വ്യോമസേന അസിസ്റ്റ് വാറണ്ട് ഓഫീസറായിരുന്നു തൃശൂര്‍ സ്വദേശി പ്രദീപ് അറയ്ക്കല്‍.

ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം. ”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.

ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലി സ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു.

തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം കവര്‍ന്നത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവനാണ്.

പാക് പട്ടാളഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാ ഉള്‍ ഹക്കിന്റെ അന്ത്യത്തിനിടയാക്കിയ വിമാന അപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ത്യന്‍ ചീഫ് സ്റ്റാഫ് ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു നേരിട്ട നിര്‍ഭാഗ്യ ദുരന്തം. അറിഞ്ഞ മാത്രയില്‍ തന്നെ ദുരൂഹതയുടെ ഒരു കാര്‍മേഘം സൃഷ്ടിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍. ഒരു കൂട്ടം സംശയങ്ങളുടെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് സിയയും മറ്റും സഞ്ചരിച്ചിരുന്ന വിമാനം നിലംപതിച്ചത്.

അന്തരീക്ഷം എത്ര കലുഷിതമാണെങ്കിലും ഒരു കുലുക്കവുമില്ലാതെ പറക്കാനുളള ശേഷിയും അപകടസാധ്യതകള്‍ക്കെതിരായ കവചസംവിധാനവുമുളള അത്യാധുനിക ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്ററായ എം.വി 17 വി5 എങ്ങനെ ഒരു ദുരന്തത്തിലേക്ക് കൂപ്പകുത്തി?, അതിപ്രമുഖര്‍ സഞ്ചരിക്കാന്‍ സജ്ജമാകുന്ന വാഹനങ്ങളില്‍ കേടുപാടുകള്‍ ഒന്നു തന്നെില്ലെന്ന് വിദഗ്ധര്‍ ഉറപ്പാക്കും. അവര്‍ അശ്രദ്ധ കാട്ടുമോ?, 6000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന 13 ടണ്‍ വരെ ഭാരം വഹിക്കുന്ന രണ്ട് എന്‍ജിനുകള്‍ ഉളള ഹെലികോപ്റ്ററാണിത്.

ഇവയൊന്നും പ്രയോജനപ്പെട്ടില്ലേ? ,ദുരന്തത്തിലേക്ക് പതിക്കും മുമ്പ് പൈലറ്റ് എന്തെങ്കിലും അപായ സൂചന നല്‍കിയോ? നല്‍കിയെങ്കില്‍ എന്തു സന്ദേശമാണ് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തൊക്കെ ഉത്തരങ്ങള്‍ ലഭിച്ചാലും ദുരൂഹതകളുടെ പുകപടലം പൂര്‍ണ്ണമായും കെട്ടടങ്ങില്ലെന്നാണ് സിയയുടെ ചരിത്രം നല്‍കുന്ന പാഠം.

സിയയുടെ അകാലഅന്ത്യത്തിന് ഇടയാക്കിയ വിമാന അപകടത്തെക്കുറിച്ചുളള അന്വോഷണം കൃത്യമായ ഒരു ഉത്തരത്തിലും എത്തിച്ചേരാതെ ക്ലൈമാക്‌സില്‍ കലാശിക്കുകയായിരുന്നു. അപകടത്തിനു പിന്നില്‍ അട്ടിമറിയാണെന്ന് കണ്ടെത്തിയെങ്കിലും അതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.

ഇന്ത്യ,ഇസ്രായേല്‍ ,സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ ചാരസംഘടനകളെയായിരുന്നു സംശയം. ഈ സംശയത്തെ ഒരു പരിധിവരെ നിര്‍വീര്യമാക്കുന്നതായിരുന്നു അന്വോഷണ സംഘത്തിന്റെ നിഗമനം. അപകടത്തിന് മുമ്പ് പൈലറ്റ് ഒരു അപായ സൂചനയും കണ്‍ട്രോള്‍ ടവ്വറിലേക്ക് അയച്ചിരുന്നില്ല. അതിനാല്‍ അട്ടിമറിക്ക് ഉപയോഗിച്ചത് കൊടിയ വിഷവാതകമാണെന്നായിരുന്നു നിഗമനം.

കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന വളർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിനെ കുറിച്ചും പണം തിരിച്ചുനൽകാത്തതിനെ സംബന്ധിച്ചുമെല്ലാം നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ആപ്പ് വാങ്ങിയ രക്ഷിതാക്കളോടും മുൻജീവനക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതു മുതൽ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണമായും മാറുകയായിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തി.ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിന് സഹായകമാകും എന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കൾ ബി.ബിസിയോട് പറഞ്ഞു. പറഞ്ഞരീതിയിലുള്ള സേവനങ്ങൾ പിന്നീട് ലഭ്യമായില്ലെന്നും രക്ഷിതാക്കൾ പറയുന്നു.

പത്തു വർഷം മുൻപാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്.അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രക്ഷിതാക്കളെ നിരന്തരമായി ഫോണിൽ വിളിക്കുന്നതാണ് കമ്പനിയുടെ വിൽപന തന്ത്രങ്ങളിലൊന്ന്. എന്നാൽ റീഫണ്ടിനായി വിളിച്ചാൽ സെയിൽസ് ഏജൻറ്റുമാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ ബിബിസിയോട് പറഞ്ഞു. ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.

ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യയുള്ള ഉപഭോക്താവിനെ 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി.

ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved