സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന് തൊട്ടുമുമ്പ് പകർത്തിയ വീഡിയോ പുറത്ത്.
ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റർ ഗേജ് റയിൽപ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ ശബ്ദം കേൾക്കാം.
#WATCH | Final moments of Mi-17 chopper carrying CDS Bipin Rawat and 13 others before it crashed near Coonoor, Tamil Nadu yesterday
(Video Source: Locals present near accident spot) pic.twitter.com/jzdf0lGU5L
— ANI (@ANI) December 9, 2021
ഉപ്പയുടെയും ഉമ്മയുടെയും ഉറ്റവരുടെയും അന്ത്യചുംബനങ്ങൾ ഏറ്റുവാങ്ങാൻ അവരെത്തിയത് അഞ്ച് ആംബുലൻസുകളിലായാണ്. സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ ഷബ്ന (36), മക്കളായ ലുത്ഫി (12), ലൈബ (8), സഹ (6) എന്നിവരുടെ മൃതദേഹങ്ങൾ സങ്കടക്കടൽ താണ്ടിയാണ് ബേപ്പൂരിലെ വീട്ടിലെത്തിയത്.
ഇവരെ അവസാനമായി ഒരുനോക്ക് കാണാൻ ജാബിറിന്‍റെ പിതാവ് ആലിക്കോയയും മാതാവ് കൊയപ്പത്തൊടി ഹഫ്‌സയും ഷബ്‌നയുടെ മാതാപിതാക്കളായ കാരപറമ്പ് കരിക്കാംകുളം ചെങ്ങോട്ട് ഇസ്മായിലും ഖദീജയും ഹൃദയവേദനയോടെ കാത്തുനിന്നിരുന്നു. ഒപ്പം കണ്ണീരണിഞ്ഞ് ഒരു നാട് മുഴുവനും.
ഒരുമാസം മുമ്പ് സന്തോഷത്തോടെ യാത്ര ചോദിച്ച് സൗദിയിലേക്ക് പോയ പിഞ്ചുമക്കളുടേത് ഉൾപ്പടെയുള്ളവരുടെ ചേതനയറ്റ ശരീരങ്ങൾ ബന്ധുക്കൾ ഉൾപ്പടെയുള്ളവർക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള കാഴ്ചയായിരുന്നു. ബേപ്പൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്തായി ഒരുക്കിയ അഞ്ച് ഖബറുകളിലേക്ക് അവരെ അന്ത്യവിശ്രമത്തിനായി കൊണ്ടുവെച്ചപ്പോഴുണ്ടായ പൊട്ടിക്കരച്ചിലുകൾ ബേപ്പൂരിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
റിയാദ്-ജിസാൻ റോഡിലെ അൽ-റയാനിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് ജാബിറും കുടുംബവും മരിച്ചത്. അവസാനമായി ഒരുനോക്ക് കാണാനും ഇടയ്ക്കിടെ ഖബറിടങ്ങളിൽ പോയി ദുആ ചെയ്യാനുമെങ്കിലും ഒരവസരം ഉണ്ടാക്കണമെന്ന മുൻ പ്രവാസി കൂടിയായ പിതാവ് ആലിക്കോയയുടെ ഹൃദയനൊമ്പരത്തോടെയുള്ള ആവശ്യം പരിഗണിച്ച് റിയാദ് കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നത്.
തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് ചെവ്വാഴ്ച രാവിലെ 10 ഓടെ ദുബൈയിലെത്തിയ മൃതദേഹങ്ങൾ രാത്രി 11 ഓടെയാണ് കൊച്ചിയിലേക്ക് അയച്ചത്. ബുധനാഴ്ച പുലർച്ചെ 3.50 ഓടെ െകാച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങൾ ആംബുലൻസിലാണ് വീട്ടിലെത്തിച്ചത്.
വീട്ടിലും പള്ളിയിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വീട്ടിൽ അടുത്ത കുടുംബങ്ങൾക്ക് മാത്രമാണ് മൃതദേഹങ്ങൾ കാണിക്കാൻ തീരുമാനിച്ചതെങ്കിലും ആളുകളെ നിയന്ത്രിക്കാൻ നന്നെ പാടുപെട്ടു.
തറവാട് വീടിന് സമീപത്ത് ജാബിർ പണിയുന്ന പുതിയ വീടിനെ സാക്ഷിയാക്കി കുടുംബത്തിന് വിടനൽകി. ബേപ്പൂരിലെ മുഴുവൻ കടകമ്പോളങ്ങളും ഖബറടക്കം കഴിയുന്നതുവരെ അടച്ചിട്ട് കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേർന്നു.
റിയാദ് കെ.എം.സി സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വുർ, മെഹബൂബ് കണ്ണൂർ എന്നിവരുടെ പ്രവർത്തനമാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലയക്കാൻ സഹായിച്ചത്. അഷ്റഫ് വേങ്ങാട്ട് ഉൾപ്പടെയുള്ള കെ.എം.സി.സിയുടെ നേതാക്കളും പ്രവർത്തകരും ഒപ്പം റിയാദിലെ മറ്റ് സാമൂഹിക പ്രവർത്തകരും ഇവർക്ക് പിന്തുണയുമായി ഒപ്പം നിന്നു.
ജാബിറിെൻറ സഹോദരൻ അൻവർ നടപടിക്രമങ്ങൾ പൂർത്തിയായ ഉടനെ തന്നെ മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ബന്ധുക്കളായ ജംഷിദ് ബേപ്പൂർ, ഫാജിഷ് എന്നിവരും ആദ്യാവസാനം സഹായത്തിനായി അൻവറിനൊപ്പമുണ്ടായിരുന്നു.
ഖസിം റാഷിലെ അബ്ദുല്ല മസ്ജിദിലും ശുൈമസി ആശുപത്രി മോർച്ചറിക്ക് സമീപമുള്ള പള്ളിയിലും മയ്യിത്ത് നമസ്കാരം നിർവഹിച്ചു. 17 വർഷമായി ജുബൈലിലെ അബ്ദുല്ലത്തീഫ് അൽജമീൽ കമ്പനിയിൽ ജോലിചെയ്തിരുന്ന ജാബിർ ജീസാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് കുടുംബവുമായി അവിടേക്ക് പുറപ്പെട്ടത്. സൗദി പൗരൻ ഓടിച്ചിരുന്ന ലാൻഡ് ക്രൂയിസർ വാഹനവുമായി കുടുംബം സഞ്ചരിച്ച കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
തമിഴ്നാട്ടിലെ ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേർ മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം. സംയുക്ത സൈനിക മേധാവിയുടെ അകാല വിയോഗത്തിൽ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. വെല്ലിങ്ടൻ സൈനിക കോളജിലെ ഡയറക്‌ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. കഴിഞ്ഞവർഷമുണ്ടായ അപകടത്തിൽനിന്ന് എൽസിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.
കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.തകർന്നു വീണയുടൻ ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്‌മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.
സൈനിക പ്രോട്ടോക്കോൾ പ്രകാരം അപകടത്തിന്റെ വിശദവിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകടത്തിന്റെ വിവരമറിഞ്ഞതിനു പിന്നാലെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.
മലയാളത്തിലെ ഇതിഹാസ നടന്മാരിലൊരാളായ തിലകൻറെ മകൻ ആണ് ഷമ്മിതിലകൻ.കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരസംഘടനയായ അമ്മയിലേ മാഫിയ സംഘത്തെ പറ്റി ഇദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ഭരണസമിതി ലിസ്റ്റിൽ നിന്നും ഉള്ള ഇദ്ദേഹത്തിൻ്റേ നോമിനേഷൻ തള്ളപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത വിമർശനവുമായി എത്തിയത്. ഇതിൻറെ പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് ഷമ്മിതിലകൻ ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
അമ്മയിലെ മാഫിയാസംഘങ്ങൾ ഏതൊക്കെയാണ് എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. ഈ ചോദ്യം ചോദിക്കേണ്ടത് സർക്കാരിനോട് ആണ്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് ഇതിൽ പരാമർശിച്ചിട്ടുണ്ട്. അവർക്കെതിരെയുള്ള ചാറ്റിംഗ് സ്ക്രീൻഷോട്ടുമുണ്ട്. സ്ത്രീ പീഡനം കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്.
സംവിധായകരും നടന്മാരും അതിലുണ്ട്. നിങ്ങൾ എന്തുകൊണ്ട് ഈ ചോദ്യം സർക്കാരിനോട് ചോദിക്കുന്നില്ല. എത്രയോ ലക്ഷം രൂപ മുടക്കിയാണ് ഒരു കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ ഈ പ്രശ്നം തീരില്ലെ. എന്നാൽ അത് പുറത്തുവന്നിട്ടില്ല. അവർ തന്നെയാണ് ഈ മാഫിയ. തെളിവ് സഹിതമുള്ള റിപ്പോർട്ട് ആണ് അത്. റിപ്പോർട്ട് തൻറെ കയ്യിലും ഇല്ല അവർ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. ബിപിന്‍ റാവത്തിന്റെ ഭാര്യ മാദുലിക റാവത്തടക്കം 13 പേര്‍ അപകടത്തില്‍ മരണപ്പെട്ടുയെന്ന് ഇന്ത്യന്‍ വ്യോമ സേന സ്ഥിരീകരിച്ചു. ക്യപ്റ്റന്‍ വരുണ്‍ സിംഗ് ചികിത്സയിലാണെന്നും സൈന്യം വ്യക്തമാക്കി.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.
രാജ്യത്തെ ഏറ്റവും ഉന്നതനായ സൈനിക ഉദ്യോഗസ്ഥനായ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം നാളെയേ ഉണ്ടാകൂ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അപകടം നടന്നിതനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ റാവത്തിന്റെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും കുടുംബാഗങ്ങളെ കണ്ടു. അഞ്ചു മിനിറ്റ് നേരം ചെലവഴിച്ച ശേഷം ഇവര്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയിരുന്നു. പാര്‍ലമെന്റില്‍ ഇന്നു തന്നെ പ്രത്സാവന നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകായായിരുന്നു.
ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ധാരളം വിവരങ്ങൾ പുറത്തുവരുമ്പോൾ 6 മാസം ഗർഭിണിയായിരുന്ന സ്വന്തം മകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലുമറിയാതെ ആലപ്പുഴയിൽ ഒരു മത്സ്യതൊഴിലാളി കുടുംബം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ചെറിയഴിക്കലിൽ നിന്ന് കാണാതായ അനിലാ ബാബു എന്ന തൃക്കുന്നപ്പുഴ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് ഇതുവരെ ഒരു വിവരവും നൽകാൻ പൊലീസിനോ ഭർതൃവീട്ടുകാർക്കോ കഴിഞ്ഞിട്ടില്ല.
രണ്ട് വർഷമായി സുധയുടെ കണ്ണുനീർ തോർന്നിട്ടില്ല. പീലിംഗ് ഷെഡിൽ പോയി പണിയെടുത്തും, ബാബുവള്ളത്തിൽ പോയി സംമ്പാദിച്ച തുച്ഛമായ വരുമാനവും ബാക്കി കടവും മേടിച്ചാണ് 2018 ജൂലൈ 11 ന് മകൾ അനില എന്ന സത്യയെ കരുനാഗപ്പള്ളി ചെറിയ അഴീക്കൽ അനിൽ ബാഹുലേയന് വിവാഹം ചെയ്ത് നൽകുന്നത്.25 പവൻ സ്വർണാഭരണമാണ് വിവാഹത്തിന് നൽകിയത്. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്ക് ശേഷം സത്യയെ അനിൽ വീട്ടിൽ കൊണ്ടാക്കി. അനിലിൻ്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കായിരുന്നു കാരണം. അനിൽ മദ്യപിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും, ഉപദ്രവിക്കാറുണ്ടെന്നും സത്യ അമ്മയോട് പറഞ്ഞു.പിന്നീട് മദ്യപിക്കില്ലെന്ന് ഉറപ്പിൻമേൽ അനിൽ തന്നെ സത്യയെ കൂട്ടിക്കൊണ്ട് പോയി.
ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്. ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണു ഭർതൃവീട്ടുകാരുടെ വിശദീകരണം. അനിലയെ കാണാതായിട്ട് രണ്ടരവർഷമാകുന്നു. എന്നാൽ, പിന്നീട് ഇതുവരെ പൊലീസിനോ വീട്ടുകാർക്കോ അനിലയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്നും ദുരൂഹമായി തുടരുന്ന അനില ബാബുവിന്റെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം.
മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു. ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്.
സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നു :
‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്റെ വീട്ടിൽ നിന്നു ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ബിനിലിന്റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്കു വിധേയനാക്കി. അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം.’അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.
അനിലയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാനാണ് ഈ കുടുംബം കാത്തിരിക്കുന്നത്. അനില വീടു വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ചെരിപ്പു പോലും ധരിക്കാതെയാണ് അനില വീടുവിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോടു പറഞ്ഞിരുന്നു.അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കിട്ടിയില്ല.
നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില കുറച്ചു ദിവസം ബന്ധുവീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്റെ വീട്ടിലെത്തിയതാണ്. ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അനിലയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യം വീട്ടുകാർക്കുണ്ട്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനോട് വിവരങ്ങൾ തേടി. ഡൽഹിൽ അടിയന്തര മന്ത്രിസഭാ യോഗം നടക്കുകയാണ്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അപകടം നടന്ന ഊട്ടിയിലേക്ക് പുറപ്പെട്ടതായാണ് വിവരം. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സുലൂരിൽ ഒരു സെമിനാറിൽ പങ്കെടുക്കാനായാണ് ബിപിൻ റാവത്ത് പുറപ്പെട്ടത്
ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലുമരണം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്.14 യാത്രക്കാരില്‍ ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉൾപ്പെടുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു കരുതുന്നു. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. കൂനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടം. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു.
യാത്രക്കാര്‍: ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മരിച്ച നാനൂറോളം കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകിയത് ഉയർത്തിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം.
ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും സർക്കാർ നൽകി. ഈ കണക്കുകൾ സഭയിൽ വെയ്ക്കുകയാണെന്നും കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും ഇവർക്ക് നൽകണമെന്നും രാഹുൽ ഗന്ധി വ്യക്തമാക്കി. സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സമരത്തിൽ പങ്കെടുത്ത് മരിച്ച കർഷകരുടെ കണക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലുണ്ടോ എന്ന് എം.പിമാരുടെ ചോദ്യത്തിനാണ് കൃഷി മന്ത്രി കണക്കുകൾ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത്. കർഷകർ മരിച്ചതിന്റെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്.
അതേസമയം മാപ്പു പറയാതെ രാജ്യസഭയിലെ 12 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ മുടങ്ങാതെ എത്തണമെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി. ടിആര്‍എസ് ശൈത്യകാലസമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കടലിലെ കൊടുങ്കാറ്റും യുദ്ധവുമെല്ലാം സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. എന്നാല്‍ മരക്കാര്‍ സിനിമയില്‍ കാണുന്ന കടല്‍ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലെ കമ്മലില്‍ മുതല്‍ കപ്പലില്‍ വരെ സാബുവിന്റെ മുദ്രയുണ്ട്. ആയുധങ്ങളെയും കപ്പലുകളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും പഠിച്ചതിനു ശേഷമാണ് സാബു കലാസംവിധാനം ഒരുക്കിയത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. ഇതിന് പീരങ്കിയുടെ ഒരു കുഴലിന്റെ ഭാഗത്ത് സാമൂതിരിയുടെയും മറുഭാഗത്ത് പോര്‍ച്ചുഗീസുകാരുടെയും അടയാളം കൊത്തിവെച്ചു. കുഴല്‍ മറിച്ചുവെച്ചാല്‍ രാജ്യം മാറി.
മലയാളസിനിമയ്ക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു സാബു സിറില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാഹുബലി പോലെയുള്ള ചിത്രം 200 കോടി രൂപ കലാസംവിധാനത്തിന് ചെലവഴിച്ചപ്പോള്‍ 16 കോടി രൂപയാണ് മരക്കാറിന്റെ കലാസംവിധാനത്തിന് വേണ്ടി ചെലവഴിച്ചത്.
ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളില്‍ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിള്‍ ആയിരുന്നു കലാസംവിധായകന്‍. കടല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടര്‍ടാങ്കിലെ ഓരോ ഷോട്ടിനു പിന്നില്‍ ബ്ലൂ സ്‌ക്രീനുകള്‍ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്.
അതുകൊണ്ട് തന്നെ ഇതില്‍ നിന്നും 40 അടി ഉയരത്തില്‍ സ്‌ക്രീന്‍ നിന്നാലേ ഗ്രാഫിക്‌സ് ചെയ്യാന്‍ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളില്‍ സാബു സിറിള്‍ സ്‌ക്രീന്‍ വെച്ചു.