India

സ്വഭാവനടൻ ആയും,സഹതാരമായും, വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച സന്തോഷ് ജോഗിയെ നാം ആരും മറക്കാനിടയില്ല. 2010 ഏപ്രിൽ 13-നാണ് ആരോടും പറയാതെ സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞ് പോയത്. തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ ആണ് ജോഗിയെ കണ്ടെത്തിയത്. മരണകാരണം ഇപ്പോഴും നിഗൂഢതയിൽ കുരുങ്ങിക്കിടക്കുകയാണ്. ജോജിയുടെ ഈ അകാലമരണം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും, വേട്ടയാടുന്നതും ഭാര്യ ജിജിയെ ആണ്. ഒരു ശരാശരി നടനെന്ന മുദ്രയിൽ ഒതുങ്ങി നിന്ന സന്തോഷിന്റെ സിനിമക്കപ്പുറത്തെ ജീവിതം പിന്നീട് ചർച്ചയായത് അദ്ദേഹത്തിന്റെ പ്രിയതമ ജിജിയുടെ പുസ്തകത്തിലൂടെയാണ്.

ജോഗിയുടെ ആത്മഹത്യക്ക് ശേഷം തന്റെ പ്രിയപ്പെട്ട പപ്പുവിനെക്കുറിച്ച് ജിജി എഴുതിയ നിനക്കുള്ള കത്തുകൾ  എന്ന പുസ്തകം ചർച്ചയായിരുന്നു.കൂടുതലായും വില്ലൻ വേഷങ്ങളാണ് ജോഗി കൈകാര്യം ചെയ്തിരുന്നത്. അലിഭായ്, ബിഗ് ബി, ഛോട്ടാ മുംബൈ,മായാവി, ജൂലൈ 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലാണ് ജോഗി അഭിനയിച്ചത്. നല്ല കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ജോഗി എന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്.ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് സന്തോഷ് ജോഗി.

മുംബൈയിൽ ജോഗിസ് എന്ന മ്യൂസിക് ഗ്രൂപ്പിൽ ഗായകനും ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് ചിത്രലേഖ,കപില എന്നീ രണ്ടു പെൺമക്കൾ ആണുള്ളത്. സന്തോഷ്‌ ജോഗിയുടെയും, ജിജിയുടെയും പ്രണയവിവാഹമായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും, ഹൃദയങ്ങൾ തമ്മിൽ കൈമാറിയതും. 16 വയസ്സു മാത്രമായിരുന്നു ജിജിക്ക് അന്ന് പ്രായം. ഒരുപോലെയുള്ള ഇഷ്ടാനിഷ്ടങ്ങൾ ആണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചത്. സംഗീതവും വായനയും എഴുത്തും ആയിരുന്നു ഇവരുടെ ജീവിതത്തിലെ വിവാഹമെന്ന പരിപാവന ബന്ധത്തിലെ നെടും തൂണുകൾ. 2001ലാണ് മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം.

വിവാഹത്തിന് ശേഷം സന്തോഷ് ജോഗി എന്ന കലാകാരനെ കാത്തിരുന്നത് ജീവിതത്തിലെ നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും ആയിരുന്നു . എന്നാൽ അതിനൊക്കെ കൂടെ താങ്ങായി തണലായി നിന്നത് ജിജി ആണ്.അദ്ദേഹത്തിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഭാര്യ ജിജിയെ തെല്ലലട്ടിയിട്ടില്ല. ജിജിക്ക് ഇതിലൊന്നും യാതൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. സന്തോഷിന്റെ ആഗ്രഹങ്ങൾ തന്റെയും ആഗ്രഹം ആക്കി മാറ്റുകയായിരുന്നു ജിജി എന്ന പെൺകുട്ടി. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം എന്ന സ്വപ്നത്തിന് ചിറകു നൽകാൻ ജിജി സമ്മാനിച്ചത് ആവട്ടെ, തന്റെ വീടിന്റെ പ്രമാണം ആയിരുന്നു. എന്നാൽ സന്തോഷിന്റെ സ്വപ്നം ചിറകറ്റ്‌ വീണപ്പോൾ അവിടെ നഷ്ടമായത് ജിജിയുടെ കൂരയായിരുന്നു.

ഷോർട്ട് ഫിലിം എടുക്കാൻ സാധിക്കാതെ വന്നപ്പോൾ ലോൺ പെരുകി വീട് എന്നന്നേക്കുമായി നഷ്ടമാവുകയായിരുന്നു. കടബാധ്യതകൾ പെരുകിയത് ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. ഇതായിരിക്കാം അദ്ദേഹത്തിന്റെ മരണകാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സന്തോഷിന്റെ മരണശേഷം വീടു വിറ്റ് അദ്ദേഹത്തിന്റെ കടങ്ങളെല്ലാം തീർത്തശേഷം, സന്തോഷിന്റെ മാതാപിതാക്കളെയും, രണ്ടു പെൺകുട്ടികളോടും ഒപ്പം ആ വീട് വിട്ടു ഇറങ്ങുകയായിരുന്നു. സന്തോഷിന്റെ മരണം 25 വയസ്സുകാരിയായ ജിജിക്ക് സമ്മാനിച്ചത് വിധവാ എന്ന പദവി ആയിരുന്നു. എന്നാൽ തന്റെ പ്രിയതമന്റെ ഓർമ്മകൾ ഒന്നുംതന്നെ കൈവിടാതെ, അതൊക്കെ തന്റെ തൂലികത്തുമ്പിൽ പപ്പു എന്ന വസന്തം തീർത്തു.

പപ്പു എന്നായിരുന്നു ജിജി സന്തോഷിനെ വിളിച്ചിരുന്നത്.മരണശേഷം ഓരോ പടവുകൾ പയ്യെ പയ്യെ പടുത്തുയർത്തുകയായിരുന്നു ഈ 25 കാരി.എഴുത്തുകാരി, പ്രസാധക, ഡബ്ബിങ് ആർട്ടിസ്റ്റ്,ഗായിക, നടി, മോട്ടിവേഷൻ സ്പീക്കർ, കൗൺസിലർ, ട്രെയിനർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുകയാണ് ജിജി ജോഗി എന്ന തളർച്ചകളിൽ പതറാത്ത ഉൾക്കരുത്തിന്റെ പെണ്മ. ഇപ്പോൾ സാപ്പിയൻ ലിറ്ററെച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും,സ്വാസ്ഥ്യ എന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റരിന്റെയും ചുമതല വഹിക്കുന്ന സ്ത്രീ കൂടിയാണ് ജിജി.

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്.
240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് ഉടൻ വിതരണം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു.

കേരളത്തിന് പുറത്തു നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതൽ മരുന്ന് എത്തിയതോടെ പ്രതിസന്ധിക്ക് നിലവിൽ പരിഹാരമായിരിക്കുകയാണ്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യ യാ​സ് ക​ര​തൊ​ട്ടു. രാ​വി​ലെ പ​ത്തി​നും 11നും ​ഇ​ട​യി​ൽ ഒ​ഡി​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ലാ​ണ് യാ​സ് പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ഉ​ച്ച​യോ​ടെ യാ​സ് പൂ​ർ​ണ​മാ​യും ക​ര​യി​ലേ​ക്ക് ക​ട​ക്കും.

പ​ശ്ചി​മ​ബം​ഗാ​ൾ. ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റാ​ണ് വീ​ശു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 130 മു​ത​ൽ 140 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും യാ​സി​ന്‍റെ വേ​ഗം. ബം​ഗാ​ളി​ലെ ഹൂ​ഗ്ലി ജി​ല്ല​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ടു പേ​ര്‍ മ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​റി​യി​ച്ചു.

മൂ​ന്നു മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​യ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ള്‍ 11.5 ലക്ഷം പേ​രെ​യും ഒ​ഡി​ഷ ആറു​ല​ക്ഷം പേ​രെ​യു​മാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മാ​റ്റി​യ​ത്. കോ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ക്കു​ക​യും ചെ​യ്തു.

തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളും വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്നും നിര്‍ദേശം നല്‍കി. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും. അദ്ദേഹം പറഞ്ഞു.

ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.

ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. മുഖ്യമന്ത്രി അറിയിച്ചു.

കോ​വി​ഡ് ബാധിച്ച് മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്‌​കാ​ര​ത്തി​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫോ​റോ​നാ പ​ള്ളി മാ​തൃ​ക​യാ​യി. കോ​യി​ല്‍​മു​ക്ക് പു​ത്ത​ന്‍​പു​ര​യി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ (86) മൃ​ത​ദേ​ഹ​മാ​ണ് ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വീട്ടുവളപ്പിൽ സം​സ്‌​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ഞ്ഞ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു മ​ണ്ണാ​ത്തു​രു​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി​യെ ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​യി​ക്കു​ക​യും ഉ​ട​നെ ത​ന്നെ കൈ​ക്കാ​ര​ന്‍​മാ​രും പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് മൃ​ത​സം​സ്‌​ക്കാ​രം പ​ള്ളി​യി​ല്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് ന​ല്‍​കു​ക​യായിരുന്നു.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ വി​പി​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജെ​ഫി​ന്‍, ബി​ബി​ന്‍ മാ​ത്യു, ജി​ജോ ഫി​ലി​പ്പ് എ​ന്നി​വ​രാണ് പി​പിഇ കി​റ്റ് അ​ണി​ഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി, കൈ​ക്കാ​ര​ന്‍ കെ.​എം. മാ​ത്യൂ ത​ക​ഴി​യി​ല്‍, ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സാ​ജു മാ​ത്യൂ കൊ​ച്ചു​പു​ര​ക്ക​ല്‍, സാ​ബു ഏ​റാ​ട്ട്, മ​ണി​യ​പ്പ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ന്‍, ദി​ലീ​പ്, റ്റി​ന്‍റു എ​ന്നി​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സം​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ദ​ക്ഷി​ണേ​ന്ത്യ​​യി​ലെ പ്ര​ശ​സ്ത തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫൊ​റോ​നാ​പ​ള്ളി ഇ​ത്ത​വ​ണ തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച് മാ​തൃ​ക കാ​ട്ടി​യി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 212 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച​ത്.

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് ഐ​എം​എ. ഉ​ത്ത​രാഖ​ണ്ഡി​ലെ ഐ​എം​എ ഭാ​ര​വാ​ഹി​ക​ളാ​ണ് അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ നോ​ട്ടി​സ് അ​യ​ച്ച​ത്.

പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പു​പ​റ​ഞ്ഞു​കൊ​ണ്ട് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​ല്ലെ​ങ്കി​ല്‍ ആ​യി​രം കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍​ചെ​യ്യു​മെ​ന്നാ​ണ് നോ​ട്ടി​സി​ലു​ള​ള​ത്. രാം​ദേ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് സ​ര്‍​ക്കാ​രി​നോ​ടും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ല്‍ എ​ല്ലാ​വ​രു​ടേ​യും ജ​ന്മ​ദി​നാ​ഘോ​ഷം ചൊവ്വാഴ്ചയാ​യിരു​ന്നു. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു​പേ​രു​ടേ​യും ജ​ന​ന​ദി​വ​സം ഒ​രേ ദി​വ​സ​മാ​യ​തി​നാ​ലാ​ണ് ഈ ​അ​ത്യ​പൂ​ര്‍​വ സൗ​ഭാ​ഗ്യം അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് മാ​ത്രം സ്വ​ന്ത​മാ​യ​ത്.

ചെ​റു​പു​ഴ പാ​ടി​യോ​ട്ടു​ചാ​ല്‍ പ​ട്ടു​വ​ത്തെ പു​തി​യ​ട​വ​ന്‍ വീ​ട്ടി​ല്‍ അ​നീ​ഷ്‌​കു​മാ​റി​നും മ​ണി​യ​റ വീ​ട്ടി​ല്‍ അ​ജി​ത​യ്ക്കും ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് ജ​ന്മ​ദി​ന​ത്തി​ലെ അ​പൂ​ര്‍​വ സൗ​ഭാ​ഗ്യം അ​നു​ഭ​വി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യ​ത്. മേ​യ് 25 ആ​യ ഇ​ന്ന​ലെ ആ​യി​രു​ന്നു ഇ​വ​രു​ടെ നാ​ലു​പേ​രു​ടേ​യും ജ​ന്മ​ദി​നം.

അ​നീ​ഷി​ന്‍റേ​യും ഭാ​ര്യ​അ​ജി​ത​യു​ടെ​യും ജ​ന്മ​ദി​നം ഒ​രേ ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ല്‍ ദ​മ്പ​തി​ക​ള്‍ ഒ​ന്നി​ച്ചാ​യി​രു​ന്നു ആ​ദ്യം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ഇ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ല്‍ ആ​ദ്യ​ക​ണ്മ​ണി​യാ​യി എ​ത്തി​യ ആ​രാ​ധ്യ​യു​ടെ ജ​ന്മ​ദി​ന​വും ഇ​തേ ദി​വ​സം ത​ന്നെ​യാ​യി. പി​ന്നീ​ട് മൂ​ന്നു​പേ​രു​ടേ​യും ജ​ന്മ​ദി​നാ​ഘോ​ഷം ഒ​ന്നി​ച്ചാ​യി​രു​ന്നു.

2019 മേ​യ് 25 ന് ​ത​ന്നെ​യി​രു​ന്നു അ​ജി​ത സ്റ്റാ​ഫ് ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ന്ന പ​യ്യ​ന്നൂ​ര്‍ സ​ബാ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​യ ആ​ഗ്‌​നെ​യു​ടെ ജ​ന​നം.

ഇ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടേ​യും ജ​ന്മ​ദി​നം ഒ​രേ ദി​വ​സ​മാ​യ​ത്. ഇ​ന്ന​ലെ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​മൊ​ത്ത് കേ​ക്കു​മു​റി​ച്ചാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ത്യ​പൂ​ര്‍​വ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

1981 മേ​യ് 25നാ​യി​രു​ന്നു അ​നീ​ഷ് കു​മാ​റി​ന്‍റെ ജ​ന​നം.1987 മേ​യ് 25ന് ​അ​ജി​ത​യു​ടേ​യും. 2011 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. 2012 മേ​യ് 25നാ​യി​രു​ന്നു മൂ​ത്ത​മ​ക​ള്‍ ആ​രാ​ധ്യ​യു​ടെ ജ​ന​നം. കു​റെ​നാ​ള്‍ വി​ദേ​ശ​ത്താ​യി​രു​ന്ന അ​നീ​ഷ്‌​കു​മാ​ര്‍ ഇ​പ്പോ​ള്‍ നാ​ട്ടി​ല്‍ കൃ​ഷി​ജോ​ലി​ക​ളും ഫാ​മു​മാ​യി ക​ഴി​യു​ക​യാ​ണ്.

പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് 13,500 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മു​​​ങ്ങി​​​യ വ​​​ജ്ര​​​വ്യാ​​​പാ​​​രി മെ​​​ഹു​​​ൽ ചോ​​​ക്സി​​​യെ ആ​​​ന്‍റി​​​ഗ്വ​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യി. ക​​​രീ​​​ബി​​​യ​​​ൻ രാ​​​ജ്യ​​​മാ​​​യ ആ​​​ന്‍റി​​​ഗ്വ​​​യി​​​ലെ റോ​​​യ​​​ൽ പോ​​​ലീ​​​സ് ഫോ​​​ഴ്സാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 2018 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ചോ​​​ക്സി ആ​​​ന്‍റി​​​ഗ്വ​​​യി​​​ലാ​​​ണ്.

ചോ​​​ക്സി​​​യെ കാ​​​ണാ​​​താ​​​യ വാ​​​ർ​​​ത്ത അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ജ​​​യ് അ​​​ഗ​​​ർ​​​വാ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു ചോ​​​ക്സി​​​യെ അ​​​വ​​​സാ​​​ന​​​മാ​​​യി ക​​​ണ്ട​​​തെ​​​ന്ന് ആ​​​ന്‍റി​​​ഗ്വ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. പ്ര​​​മു​​​ഖ റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ രാ​​​ത്രി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ പോ​​​യ ചോ​​​ക്സി പി​​​ന്നീ​​​ട് തി​​​രി​​​കെ​​​യെ​​​ത്തി​​​യി​​​ല്ല. ഇ​​​യാ​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു മു​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പേ 2017ൽ ​​​ചോ​​​ക്സി ആ​​​ന്‍റി​​​ഗ്വ​​​ൻ പൗ​​​ര​​​ത്വ​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

ചോ​​​ക്സി​​​യും അ​​​ന​​​ന്ത​​​ര​​​വ​​​ൻ നീ​​​ര​​​വ് മോ​​​ദി​​​യും ചേ​​​ർ​​​ന്നാ​​​ണു പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​ത്. ര​​​ണ്ടു പേ​​​ർ​​​ക്കെ​​​തി​​​രെ​​​യും സി​​​ബി​​​ഐ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. നീ​​​ര​​​വ് മോ​​​ദി നി​​​ല​​​വി​​​ൽ ല​​​ണ്ട​​​ൻ ജ​​​യി​​​ലി​​​ലാ​​​ണ്.

സിനിയിലുടെയും സീരിയലിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. ശരണ്യയ്ക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണീരോടെ നടി സീമ ജി നായരാണ് ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.

ജൂണില്‍ കീമോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു.

ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പിന്നീട് വേഗം തന്നെ ശരണ്യയെ ആര്‍ സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു.

യുട്യൂബ് ചാനല്‍ വഴിയാണ് സീമ ജി നായര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണിപ്പോള്‍ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായര്‍ പറയുന്നു.

 

ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.

 

RECENT POSTS
Copyright © . All rights reserved