India

ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകന്‍ ദീപക്‌മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് ദാരുണമായി മരിച്ചത്.

ബോട്‌സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ് മരിച്ച ദീപക്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളാണ് ഗായത്രി. കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിനുശേഷം ജനുവരിയിലാണ് ഇവര്‍ ബോട്‌സ്വാനയിലേയ്ക്ക് മടങ്ങിയത്.

ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവേയാണ് അപകടം. മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഹൈവേയില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ വേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

 

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവിന് ദാരുണാന്ത്യം. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. പറന്നുവന്ന മയില്‍ നെഞ്ചില്‍ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വീണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന പ്രമോസിന്റെയും വീണയുടെയും വിവാഹം.

ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. മയില്‍ വന്നിടിച്ചതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം.

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പ്രണയകൊലപാതകം. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കുത്തിക്കൊന്നു. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്.

കേസില്‍ പ്രതിയായ പി. ശശികൃഷ്ണ(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ ഓട്ടോമൊബൈല്‍ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്.

രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അടുത്തിടെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ സംശയം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അതേസമയം, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് രമ്യശ്രീ ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആറു തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ചൈന-പാക്ക്-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്‌മണ്യ സ്വാമി ട്വീറ്റ് ചെയ്തു.

രാജ്യത്തെ ഭരണം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ താലിബാന് എല്ലാവിധ പിന്തുണകളും നല്‍കിയിരുന്നതായി അഫ്ഗാനിലെ താലിബാന്‍വിരുദ്ധ സംഘടനകള്‍ ആരോപിച്ചിരുന്നു. പാക്കിസ്ഥാനൊപ്പം തന്നെ ചൈനയും താലിബാനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറന്നു നല്‍കണമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഞായറാഴ്ച പറഞ്ഞത്.

 

തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട്,​ റോൾസ്​ റോയ്​സ്​ വാങ്ങി​ പ്രതികാരം ചെയ്​ത സർദാർജിയുടെ കഥ വർഷങ്ങൾക്ക്​ മുമ്പ്​ വൈറലായിരുന്നു. ത​െൻറ തലപ്പാവി​െൻറ നിറത്തിനനുസരിച്ച്​ ആഴ്​ച്ചയിൽ ഏഴ്​ ദിവത്തേക്ക്​ ഏഴ്​ റോൾസ്​ റോയ്​സ്​ ആണ്​ അന്ന്​ സർദാർജി വാങ്ങിയത്​. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ​ റൂബൻ സിങ്ങായിരുന്നു റോൾസ്​ വാങ്ങിയതി​െൻറ പേരിൽ വാർത്തകളിൽ നിറഞ്ഞത്​​. എന്നാൽ ഇൗ സംഭവത്തോടെ കോളടിച്ചത്​ റോൾസിനാണ്​. പ്രതികാരത്തിനായാണ്​ കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസി​െൻറ വലിയ ആരാധകനായി. നിലവിലുള്ള ഏഴ്​ എണ്ണത്തിനുപുറമേ മറ്റ്​ ആറെണ്ണംകൂടി വാങ്ങാൻ റൂബൻ തീരുമാനിക്കുകയായിരുന്നു.

പുതുപുത്തൻ റോൾസ്​ എസ്​.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ്​ റോൾസ്​ റോയ്​സുകളെക്കൂടി പിന്നീട്​ റൂബൻ സ്വന്തമാക്കി. ഇതോടെ റൂബ​െൻറ പക്കലുള്ള റോൾസ്​ റോയ്​സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്​. അവസാനത്തെ ഡെലിവറിക്ക്​ റോൾസ്​ റോയ്​സി​െൻറ സി.ഇ.ഒ നേരിട്ട്​ എത്തുകയായിരുന്നു. കാരണം റോൾസി​െൻറ ഏറ്റവുംവലിയ കസ്​റ്റമറായി അപ്പോഴേക്കും റൂബൻ മറിയിരുന്നു.

ബ്രിട്ടനിലെ ഒാൾ ഡേ പി.എ എന്ന കൺസൾട്ടൻസി സ്​ഥാപനത്തി​െൻറ ഉടമയും ബില്യനേയറുമാണ്​ റൂബൻ സിങ്​. ഒരിക്കൽ ഒരു ബ്രിട്ടീഷ്​ വർണവെറിയൻ സിങ്ങി​െൻറ തലപ്പാവി​നെ കളിയാക്കുകയായിരുന്നു. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, ത​െൻറ ട്വിറ്റർ അകൗണ്ടിലാണ്​ തലപ്പാവി​​െൻറ നിറത്തിലുള്ള റോൾസ്​ റോയ്​സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചത്​. ബ്രിട്ടീഷുകാരുടെ അഭിമാന സ്​ഥാപനമായ റോൾസിലൂടെ ത​​െൻറ പ്രതികാരം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തി​െൻറ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. ​തലപ്പാവി​െൻറ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.

റൂബ​െൻറ കാർ കലക്ഷൻ റോൾസ് റോയ്​സിൽ മാത്രം ഒതുങ്ങുന്നതല്ല. പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുവാര, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 ബെർലിനെറ്റ ലിമിറ്റഡ് എഡിഷൻ എന്നീ ഒന്നാന്തരം സ്​പോർട്​സ്​ കാറുകളും റൂബ​െൻറ ഗ്യാരേജിലുണ്ട്​. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ്​ ആരംഭിച്ചു. 1995 -ൽ മിസ്സ്​ ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ്​ ഒാൾ ഡേ പി.എ സ്​ഥാപിച്ചത്​.

 

യുദ്ധഭൂമിയായ അഫ്​ഗാനിസ്​താനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസിയിൽ കുടുങ്ങിക്കിടക്കുന്നത്​ 200ലേറെ ഇന്ത്യക്കാർ. വി​േ​ദശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും പാരാമിലിട്ടറി സൈനികരും ഇതിൽ ഉൾപ്പെടുമെന്ന്​ ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച്​ എൻഡിടിവി റിപ്പോർട്ട്​ ചെയ്​തു. ഇവരെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്നയച്ച വിമാനം കാബൂൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്​.

തിങ്കളാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ പ്രത്യേക വിമാനം കാബൂളിൽ ലാൻഡ്​ ചെയ്​തത്​. എന്നാൽ വിമാനം എപ്പോൾ മടങ്ങുമെന്നതിനെ സംബന്ധിച്ച്​ വ്യക്​തതയില്ല.

എയർഫോഴ്​സിന്‍റെ സി–17 ഗ്ലോബ്​മാസ്റ്റർ വിമാനമാണ്​ കാബൂളിൽ ലാൻഡ്​ ചെയ്​തത്​. താജിക്കിസ്​താനിലാണ്​ വിമാനം ആദ്യമെത്തിയത്​. കാബൂൾ വിമാനത്താവളത്തിലെ പ്രശ്​നങ്ങളെ തുടർന്നാണ്​ വിമാനം താജിക്കിസ്​താനിൽ ലാൻഡ്​ ചെയ്​തത്​. പിന്നീടാണ്​ വിമാനം കാബൂളിലേക്ക്​ പറന്നത്​.

പക്ഷേ, സംഘർഷഭരിതമായ കാബൂൾ വിമാനത്താവളത്തിലേക്ക്​ ഇന്ത്യൻ എംബസിയിൽ നിന്ന്​ ഇവരെ എങ്ങിനെ സുരക്ഷിതമായി എത്തിക്കുമെന്ന ആശങ്കയിലാണ്​ വിദേശകാര്യ മന്ത്രാലയം.

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ കാബൂളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. കുടുങ്ങിക്കിടക്കുന്നവരിൽ 100ഓളം പേർ എംബസിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) സൈനികരാണ്​. അഫ്​ഗാനിൽ നിന്ന്​ രക്ഷപ്പെടാൻ ആയിരങ്ങൾ കുതിച്ചെത്തിയതോടെ കാബൂൾ വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നത്​ സംബന്ധിച്ച്​ കാബിനറ്റ്​ സെക്രട്ടറിയും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്​ഥരുമായി ചർച്ച തുടരുകയാണ്​.

അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ, അത്​ വിജയകരമായി നടപ്പാക്കുന്നത്​ ദുഷ്​കരമായ സാഹചര്യമാണ്​ നിലവിൽ. ഇത്​ മറികടക്കാനുള്ള ശ്രമങ്ങൾ​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്​. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങളും ചർച്ചയിലാണ്​. താലിബാൻ കാബൂളിലേക്ക്​ നീങ്ങിയപ്പോൾ തന്നെ സ്​ഥിതിഗതികൾ വഷളാകാൻ കാത്തുനിൽക്കാതെ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്​ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാൻ നടപടിയെടുക്കാഞ്ഞത്​ എന്തുകൊണ്ടാണെന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന്​ ഉയരുന്നുണ്ട്​.

അഫ്​ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന്​ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ്​ അവിടെ കുടുങ്ങിയിരിക്കുന്നത്​. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

അഫ്​ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന്​ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ്​ അവിടെ കുടുങ്ങിയിരിക്കുന്നത്​. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.

പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.

പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.

ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എടത്വ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഇക്കുറി ആർപ്പുവിളികൾ ഇല്ല. കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതോടെ ജല രാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുകയാണ്. ഒപ്പം മറ്റ് ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്.

മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു.

2017 നവംബർ 30 ന് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് , ഡോ.സൗദീപ് ചാറ്റർജി എന്നിവർ ചേർന്ന് നടത്തിയത്. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര.രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.

2017 ലെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി. നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി. ജോർജിയുടെ മാതാവ് മോളി ജോണും സഹോദരിമാരും ഇന്ന് നിരാശയിലാണ്. പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ഇല്ല. ആ നല്ല ദിനങ്ങൾക്കായി വീണ്ടും കാത്തിരിക്കുകയാണ് ആദമിൻ്റെ മുത്തശ്ശി മോളി ജോൺ.

Copyright © . All rights reserved
➤