India

ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ (76) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയിലെ ഫ്ളു ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസ സംബന്ധിയായ പ്രശ്നങ്ങള്‍ക്കൊപ്പം വാര്‍ധ്യകസഹജമായ പ്രശ്നങ്ങളും ബുദ്ധദേബ് ഭട്ടാചാര്യ നേരിടുന്നുണ്ട്. 2000-11 കാലത്ത് ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.

രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്ന കർഷകർ കേന്ദ്രസർക്കാരിന്റെ അഞ്ചിന ഭേദഗതി നിർദേശങ്ങൾ തള്ളിയതിന് പിന്നാലെ സമരപ്രക്ഷോഭങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചു. പരിഷ്‌കരിച്ച കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവാതെ വന്നതോടെയാണ് കർഷകർ നിലപാട് കർശനമാക്കിയത്.

ഇന്നലെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കർഷക സംഘടനാ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കർശന സമരപരിപാടികളുമായി മുന്നോട്ട് പോകാമെന്നുമുള്ള തീരുമാനത്തിലേക്ക് കർഷകരെത്തിയത്.

സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണ് കർഷകരുടെ അടുത്തനീക്കം. ഇതിന്റെ ഭാഗമായി ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കും. കോർപ്പറേറ്റുകൾക്ക് എതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.

കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ആത്മാർത്ഥയില്ലാത്തതാണെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കണമെന്നും കർഷക സംഘടന നേതാക്കൾ ആഹ്വാനം ചെയ്തു. സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച കർഷകർ ബിജെപി ഓഫീസുകൾ ഉപരോധിക്കും.

ഡിസംബർ 14ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും എല്ലാ ജില്ലാ ആസ്ഥാനങ്ങളേയും സമരകേന്ദ്രങ്ങളാക്കുകയും ചെയ്യും. ഡിസംബർ 12ന് ഡൽഹി-ജയ്പൂർ, ഡൽഹി-ആഗ്ര ദേശീയപാതകൾ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു

മടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മാമ്മൂട് ഡിവിഷനിൽ നിന്നും മല്സരിക്കുന്ന യുവ ജനപ്രതിനിധി നിതീഷ് കോച്ചേരി, കഴിഞ്ഞ നാലുവർഷകാലമായി പഞ്ചായത്തു മെമ്പർ എന്ന നിലയിൽ തുടർച്ചയായി പത്ര വാർത്തകളിൽ നിറഞ്ഞു നിന്ന യുവ രക്തം ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലും മുൻപ് പഞ്ചായത്ത് പ്രസിഡണ്ട് കൂടി ആയ യുവാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് പകരം മത്സരിച്ചു ജയിച്ചു പുതുമുഖമായി ജനസേവനത്തിനിറങ്ങിയ യുവാവ് നൂറുശതമാനം തന്റെ പ്രവർത്തനം തന്റെ വാർഡിൽ നടപ്പിലാക്കി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നിതീഷ് എന്ന ചെറുപ്പക്കാരൻ, മാമ്മൂട് നിവാസികളെ ബന്ധപ്പെടുന്ന പല സാമൂഹിക വിഷയങ്ങളിലും ഇടപെട്ടു ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥനാർത്ഥി കൂടി ആണ്.

അതിൽ ഏറ്റവും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഭവം ആയിരുന്നു കഴിഞ്ഞ കാലങ്ങളിൽ തന്റെ പഞ്ചായത്തിൽ കൊറോണ പടർന്നു പിടിക്കുകയും തുടർ മരണങ്ങൾ പഞ്ചായത്ത് വേർഡുകളിൽ വേട്ടയാടിയപ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത് പത്രവാർത്തകളിലൂടെ പ്രമുഖ മത നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും പ്രശംസയും അനുഹ്രഹങ്ങളും കിട്ടിയത്. അതോടൊപ്പം ചേർത്ത് വായിക്കാം കോവിഡ് മൂലം ആണ് മരണപ്പെട്ടത് എന്ന് കരുതിയ വളർത്തു നായുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തതും വെറ്റിനറി ഡോക്ടർക്കൊപ്പം തുടർനടപടികളിൽ പങ്കു കൊണ്ടതും ഒരു നാടിൻറെ തന്നെ സംശങ്ങള്കക്കും ഭയത്തിനും ആണ് അതിലൂടെ അറുതി കിട്ടിയത്. മുന്നിട്ടിറങ്ങി ഈ യുവ ജനപ്രതിനിധി കാണിച്ച ശക്തമായ തന്റേടം അങ്ങേയറ്റം പ്രശംസനീയവും യുവാക്കൾക്ക് പ്രചോദനവും ആണ്.

മുൻപ് കൂലി പ്രശ്‌നത്തിന്റെ പേരിൽ തൊഴിലാളികൾ അമിത കൂലി ചോദിച്ചതിന്റെ പേരിൽ സർക്കാർ ഉപകരണങ്ങൾ പുതുക്കിയ പഞ്ചായത്തു സ്റ്റാളിലേക്കു ഇറക്കാൻ തന്നെ തന്റെ സഹപ്രവർത്തകരായ മാറ്റ് മെമ്പർ മാർക്കൊപ്പം മുന്നിട്ടിറങ്ങിയതും പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു. അങ്ങനെ തന്റെ വാർഡിൽ മാത്രമല്ല മടപ്പള്ളി പഞ്ചായത്തു മുഴുവൻ തന്റെ കർത്തവ്യ നിർവ്വഹരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ യുവ നേതാവ് ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഒരു പിടികൂടി കടന്ന നേത്രത്വം സ്ഥാനം നൽകി മത്സരിക്കാൻ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അവിടെയും ജനങ്ങൾ തന്നെ കൈവിടില്ലന്ന ഉറച്ച പിന്തുണയിൽ ആണ് നിതീഷ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. ആദ്യഘട്ടത്തിൽ കനത്ത പോളിങ്ങാണ്. പതിവിലും കൂടുതൽ സമയം വോട്ട് രേഖപ്പെടുത്താൻ എടുക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു.

മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം.

രണ്ടാംഘട്ട പോളിങ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കലാശക്കൊട്ട് ഉണ്ടാകില്ല. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനാലിനാണ് പോളിങ്.

സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വർണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്ത് നിന്ന് ഒളിച്ചോടി. പരാജയം ഉറപ്പായതുകൊണ്ടാണ് അദ്ദേഹം നിന്ന് പിന്മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. ഉയർന്ന പോളിങ് ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.വോട്ടെണ്ണല്‍ 16 നാണ്.

ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. എന്നാൽ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം.

“ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.

“പ്രതികരിക്കണം, പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.” എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”

രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.

സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.

ക​ർ​ഷ​ക സ​മ​ര​ത്തി​ന്​ ല​ഭി​ച്ച അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ​യു​ടെ ബ​ല​ത്തി​ൽ ഭാ​ര​ത്​ ബ​ന്ദ് തുടങ്ങി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ ബ​ന്ദു​ണ്ടാ​കി​ല്ലെ​ന്നും ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും നി​ര​വ​ധി ട്രേ​ഡ്​​യൂ​നി​യ​നു​ക​ളും ഒ​രു പോ​ലെ പി​ന്ത​ു​ണ പ്ര​ഖ്യാ​പി​ച്ച ബ​ന്ദി​നെ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ണി​ച്ച്​ നേ​രി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റും ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്ന്​ മ​ണി വ​രെ​യു​ള്ള ബ​ന്ദാ​ച​ര​ണം​ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന്​ ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി.

ക​ർ​ഷ​ക സ​മ​രം ശ​ക്​​ത​മാ​യ പ​ഞ്ചാ​ബി​ന്​ പു​റ​മെ, ഡ​ൽ​ഹി, ഹ​രി​യാ​ന, രാ​ജ​സ്​​ഥാ​ൻ, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്, മ​ഹാ​രാ​ഷ്​​ട്ര, പ​ശ്ചി​മ ബം​ഗാ​ൾ, തെ​ല​ങ്കാ​ന, ത്രി​പു​ര, അ​സം എ​ന്നി​വി​ട​ങ്ങ​ളി​ൽ ​ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചേ​ക്കും. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​വി​ധ അ​തി​ർ​ത്തി​ക​ൾ സ്​​തം​ഭി​പ്പി​ച്ച്​ 12ാം ദി​വ​സ​വും സ​മ​രം തു​ട​ർ​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ബു​ധ​നാ​ഴ്​​ച സ​ർ​ക്കാ​റു​മാ​യി നാ​ലാം വ​ട്ട ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

ബ​ന്ദി​നെ പി​ന്തു​ണ​ച്ച്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ തി​ങ്ക​​ളാ​​ഴ്​​ച സിം​ഘു അ​തി​ർ​ത്തി​യി​ലെ​ത്തി െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ബ​ന്ദി​ന്​ പി​ന്തു​ണ ന​ൽ​കി തി​ങ്ക​ളാ​ഴ്​​ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ട​നീ​ളം റാ​ലി​ക​ൾ ന​ട​ത്തി​യ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ഖി​ലേ​ഷ്​ യാ​ദ​വി​നെ​യും അ​നു​യാ​യി​ക​ളെ​യും യു.​പി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​ഴം പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ ബ​ന്ദു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ഡ​ൽ​ഹി​യി​ൽ പ​ച്ച​ക്ക​റി ച​ന്ത​ക​ളെ ബ​ന്ദ്​ ബാ​ധി​ക്കും. ബാ​ങ്ക്​ യൂ​നി​യ​നു​ക​ൾ സ​ർ​വീ​സ്​ ത​ട​സ​പ്പെ​ടു​ത്താ​തെ ക​രി​ദി​ന​മാ​ച​രി​ക്കും. മോ​േ​ട്ടാ​ർ ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ യൂ​നി​യ​നു​ക​ളു​ടെ ബ​ന്ദി​നു​ള്ള പി​ന്തു​ണ ച​ര​ക്കു​നീ​ക്ക​ത്തെ ബാ​ധി​ക്കും. വ​ഴി ത​ട​യു​ന്ന​വ​രെ ക​ർ​ക്ക​ശ​മാ​യി നേ​രി​ടു​മെ​ന്ന്​ ഡ​ൽ​ഹി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

രാ​ജ്യ​മൊ​ട്ടു​ക്കും ദേ​ശീ​യ പാ​ത​ക​ളും ടോ​ൾ പ്ലാ​സ​ക​ളും സ്​​തം​ഭി​പ്പി​ക്കാ​ൻ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ന്ദ​ർ സിം​ഗ്​ ല​ഖോ​വാ​ൾ ആ​ഹ്വാ​നം ​െച​യ്​​തു. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്സ്​​ ഒാ​ഫ്​ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഫൗ​ണ്ടേ​ഷ​ൻ പ​രീ​ക്ഷ 13ലേ​ക്ക്​ മാ​റ്റി.

ബ​ന്ദ്​ പ​രാ​ജ​യ​െ​പ്പ​ടു​ത്താ​ൻ വി​വി​ധ ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ൾ നീ​ക്കം തു​ട​ങ്ങി. പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ആ​ക്ര​മി​ച്ച്​ കേ​ന്ദ്ര നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി. അ​തി​ന്​ പ്ര​തി​ക​ര​ണ​മാ​യി കോ​ൺ​ഗ്ര​സും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തു​വ​ന്നു.

യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3ന് ആണ് സംഭവം. ജെസിയുടെ വീട്ടിലെത്തിയ ബിജു ഏണി ഉപയോഗിച്ച് വീടിനു മുകളിൽ കയറി ഓടിളക്കി മുറിക്കുള്ളിൽ ഇറങ്ങിയ ശേഷം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. കോന്നി പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുത്തതിനിടെയാണ് ബിജുവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.പീഡനക്കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.

ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

 

ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവരിൽ ഇരുന്നൂറിലേറെ പേർ ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.

വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.

കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെ​ട്ടെന്ന്​ തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.

രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞു

ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.

മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.

Copyright © . All rights reserved