തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യആഴ്ച നടത്തുന്നത് സജീവ പരിഗണനയില്‍. വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തദ്ദേശസ്ഥപനങ്ങളുടെ അധ്യക്ഷന്‍മാരുടെ സംവരണം സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമെടുക്കും.
കോവിഡ് വ്യപനം കൊണ്ട് നീട്ടിവെക്കേണ്ടിവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം നടത്തുക എന്നതാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സജീവപരിഗണനയിലുള്ളത്. ഇതിനുള്ള വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും. ഡിസംബര്‍ മധ്യത്തിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുംവിധം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട്ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലാണ്. ഏഴ് ജില്ലകളില്‍ വീതം രണ്ട് ദിവസം പോളിങ് എന്നരീതിയില്‍ക്രമീകരിക്കാം. സുരക്ഷ, കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവകണക്കിലെടുത്താണ് ഇക്കാര്യം ആലോചിക്കുന്നത്.
എന്നാല്‍ ആഭ്യന്തരവകുപ്പിന്‍റേയും ആരോഗ്യവകുപ്പിന്‍റേയും അഭിപ്രായം അറിഞ്ഞശേഷം മാത്രമെ ഇക്കാര്യത്തില്‍ അവസാന തീരുമാനമുണ്ടാകൂ. ഒറ്റദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. കോവിഡ് മാനദണ്ഡമനുസരിച്ചുള്ള പ്രചരണം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് കമ്മീഷന്‍പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കും.വോട്ടര്‍പട്ടികയില്‍പേരുചേര്‍ക്കാന്‍ ഒരു അവസംരം കൂടി നല്‍കും. തദ്ദേശ സ്ഥപനങ്ങളുടെ അധ്യക്ഷന്‍മാരുടെ സംവരണം സംബന്ധിച്ചുള്ള തീരുമാനം ഈമാസം അവസാനം കൈക്കൊള്ളും. ഉദ്യോഗസ്ഥരുടെ പരിശീലനം ഉള്‍പ്പെടെയുള്ളവ അവസാനഘട്ടത്തിലാണ്.
ഓൺലൈൻ റമ്മി കളിച്ച് മുപ്പതുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുതുച്ചേരി വില്ലിയനൂരിനടുത്തുള്ള എല്ലയമ്മൻ കോവിൽ തെരുവിൽ താമസിക്കുന്ന വിജയകുമാർ (36) ആണ് മരിച്ചത്. കടംവാങ്ങിയാണ് വിജയകുമാർ റമ്മി കളിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയകുമാർ വാട്സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച ശബ്ദസന്ദേശത്തിൽ മക്കളെ നോക്കണമെന്നും ഇനി ആരും ഓൺലൈൻ റമ്മി കളിയിൽ കുടുങ്ങിപ്പോവരുതെന്നും പറയുന്നു.
‘‘ആദ്യം കളി തുടങ്ങിയപ്പോൾ പതിനായിരങ്ങൾ കൈയിൽ വന്നു. പിന്നീട് കളിച്ച് പണം നേടണമെന്ന് വാശിയായി. കടംവാങ്ങി കളിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ ലക്ഷങ്ങളുടെ കടക്കാരനായി. ആർക്കും ഇനി ഈ ഗതി ഉണ്ടാവരുത്. ഓൺലൈൻ റമ്മി ആരും ഇനി കളിക്കരുത്’’ – വിജയകുമാർ സന്ദേശത്തിൽ വ്യക്തമാക്കി.
പുതുച്ചേരിയിൽ സിംകാർഡ് വിൽപ്പനയായിരുന്നു വിജയകുമാറിന്റെ തൊഴിൽ. ലോക്ഡൗൺ സമയത്താണ് ഓൺലൈൻ റമ്മികളി തുടങ്ങിയത്. തുടക്കത്തിൽ പതിനായിരക്കണക്കിന് രൂപ ലഭിച്ചതോടെ കളിയിൽ ഹരംകയറി. പിന്നീട് സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പണം കടംവാങ്ങി റമ്മികളി തുടർന്നുവെങ്കിലും മുഴുവൻതുകയും നഷ്ടപ്പെട്ടു. പണം കടംകൊടുത്തവർ തിരിച്ച് ആവശ്യപ്പെട്ട് തുടങ്ങിയതോടെ പ്രതിസന്ധിയിലായി. ശനിയാഴ്ച മുതൽ വിജയകുമാറിനെ കാണാതായി. ഭാര്യയ്ക്ക് സന്ദേശം അയച്ചശേഷം വിജയകുമാർ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പുതുക്കുപ്പം റോഡിന് സമീപം തടാകത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
മണിച്ചിത്രത്താഴ് എന്ന സിനിമ തിയറ്ററുകളിലെത്തിയത് 1993 ഡിസംബർ 23നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണെന്ന് സംവിധായകൻ ഫാസിൽ. ഒരു വാരികയ്ക്ക് കൊടുത്ത പംക്തിയിലൂടെയാണ് ഫാസിൽ ഇത് വെളിപ്പെടുത്തിയത്.
ചിത്രം പുറത്തിറങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് ദുർഗയെ സംവിധായകൻ ഫാസിൽ പരിചയപ്പെടുത്തിയത്. മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് ആരെന്നതിൽ വലിയ ആശയക്കുഴപ്പം പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നായിരുന്നു എല്ലാവരും കരുതിയത്.
ശോഭനയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. വിടമാട്ടേൻ എന്ന് തുടങ്ങുന്ന നാഗവല്ലിയുടെ സംഭാഷണം ആയിരുന്നു ചിത്രത്തിലെ ഹൈ ലൈറ്റ്. ഫാസിലിന്റെ വിശദീകരണം ഇങ്ങനെ…
ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് നിർമാതാവ് ശേഖർ സാറിനും കൂട്ടർക്കും മലയാളം, തമിഴ് സ്വരങ്ങൾ തമ്മിൽ ചില ഇടങ്ങളിൽ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണ് നാഗവല്ലിയുടെ പോർഷൻ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാൻ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താൻ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.
ഫാസിലിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് എഫ് എം റേഡിയോ ചാനലിലൂടെ ദുർഗ തന്റെ ആഹ്ലാദവും അറിയിച്ചിരുന്നു. ഇത്രയും വർഷം ഇക്കാര്യത്തിൽ താൻ നിരാശയായിരുന്നു. സംവിധായകൻ തന്നെ അംഗീകരിച്ച് രംഗത്തുവന്നതിൽ സന്തോഷമുണ്ടെന്നും ദുർഗ പറഞ്ഞു.
യുപിയിൽ ഇരുപത്തിയഞ്ചുകാരിയായ ഗായികയെ മാനഭംഗപ്പെടുത്തിയതിനു നിഷാദ് പാർട്ടി എംഎൽഎ വിജയ് മിശ്രയും മകനുമടക്കം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയാണു നിഷാദ് പാർട്ടി.
2014ൽ മിശ്രയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണു ഗായിക പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. 2015ൽ വാരാണസിയിലെ ഹോട്ടലിൽവച്ചും ഗായിക മാനഭംഗത്തിനിരയായി. മിശ്ര മാനഭംഗപ്പെടുത്തിയശേഷം വീട്ടിലേക്കു പോകവേ മിശ്രയുടെ മകനും മരുമകനും തന്നെ മാനഭംഗപ്പെടുത്തിയെന്നു ഗായിക ആരോപിച്ചു. ഭൂമി കൈയേറ്റ കേസിൽ വിജയ് മിശ്ര ജയിലിലാണ്.
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
അശരണർക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ട്വിറ്ററിലിട്ട കുറിപ്പിൽ പ്രധാനമന്ത്രി അനുസ്മരിച്ചു.
വികതയെ സേവിക്കുകയും ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയവ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങൾ എപ്പോഴും ഓർമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് രോഗിയുടെ മരണം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മെഡി. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ചുമതല.
കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട്്കൊച്ചി സ്വദേശി മരിച്ചത് ഒാക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തി നഴ്സിങ് ഒാഫിസറുടെ ശബ്ദ സന്ദേശം. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.
നഴ്സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഒാഫിസര്‍ വിശദീകരിച്ചു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്്സ്അപ്പ് ഗ്രൂപ്പില്‍ മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർകൈമാറിയതെന്ന് പറയുന്ന ശബ്ദസന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെ കുറിച്ചുള്ള പരാമര്‍ശം. അശ്രദ്ധകാരണം പല രോഗികളുടേയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണ്.
ഹാരിസിന്റെ മരണത്തിൽ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവുമൂലമുള്ള കൊലപാതകമാണ് മരണകാരണമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സഹോദരി സൈനബ പറഞ്ഞു. നഷ്ടമായത് അഞ്ച് സഹോദരിമാരുടെ ഏക സഹോദരനെയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തി. വാർഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദസന്ദേശം നല്‍കിയതെന്നുമാണ് നഴ്സിങ് ഒാഫിസര് ജലജാദേവിയുടെ വിശദീകരണം.
അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. അതേസമയം സംഘര്‍ഷ ബാധിത മേഖലകളില്‍ അര്‍ധ സൈനികരെ വിന്യസിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ മിസോറാമിലെ വൈറെങ്ടെ ഗ്രാമത്തിനും അസമിലെ ലൈലാപൂരിനുമാണ് വിന്യസിച്ചത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണ്.
അതേസമയം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മിസോറാം സര്‍ക്കാര്‍ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. എറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അസമിന്റെ അനുമതിയില്ലതെ മിസോറാം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശനങ്ങള്‍ക്കു തുടക്കമിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന്റെ പിറന്നാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരുന്നു. ഒരുപാട് താരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ മോഹൻലാലിന്റെ വിഡിയോ വിഷും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി വന്ന നന്ദുവിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യൂ ട്യൂബ് ചാനലിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം ഒരു സുഖ വിവരം നന്ദു അന്വേഷിച്ചിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ എന്ന കാറിനെ കുറിച്ചാണ് നന്ദു ചോദിച്ചിരിക്കുന്നത്. ലൂസിഫറിലെ ആ ലാൻഡ് മാസ്റ്റർ ആദ്യം ഉപയോഗിച്ചിരുന്നത് നന്ദുവായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് വേണ്ടി തന്റെ കാർ പൃഥ്വിരാജിന് നൽകുകയായിരുന്നു. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം മലയാളത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പിന്നീട് പൃഥ്വിരാജ് നന്ദുവിൽ നിന്ന് ലാൻഡ് മാസ്റ്റർ വാങ്ങുകയായിരുന്നു. നമ്മൾ രണ്ടു പേരെക്കാളും പ്രായം കൂടിയ ഒരാൾ നമുക്കിടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അതിന് സുഖം ആണെന്ന് വിശ്വാസിക്കുന്നു എന്നായിരുന്നു നന്ദു വിഡിയോയിൽ പറഞ്ഞത്. തന്റെ കാർ പൊന്നു പോലെ നോക്കണം എന്നും താൻ അങ്ങനെയാണ് അതിനെ നോക്കിയതെന്നും നന്ദു കൂട്ടിച്ചേർത്തു.
ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നടൻ നന്ദുവിന്റേത്. പൃഥ്വിരാജിന് നൽകിയ കാറാണ് ആ ലാൻഡ് മാസ്റ്റർ എന്നാണ് നന്ദു ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാർ തന്നെ.
“ചേട്ടനേക്കാൾ കൂടുതൽ ചേട്ടന്റെ കാറാണല്ലോ ലൂസിഫറിൽ അഭിനയിച്ചിരിക്കുന്നത്” എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓർക്കുന്നു. ചിത്രത്തിൽ ഈ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. നേരത്തെ സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അംബാസിഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാർ.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്‍റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈല്‍ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ പ്രൈം സ്‌ട്രൈക്ക് മിസൈല്‍ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു.
ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ ഐഎന്‍എസ് കൊൽക്കത്ത, രൺവീർ, തൽവാർ എന്നീ കപ്പലുകൾക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.
യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകര്‍ പറയുന്നത്. നിലവില്‍ ബ്രഹ്മോസ് മിസൈലിന്‍റെ അഞ്ചോളം ആക്രമണ രീതികള്‍ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്ന പതിപ്പ്, കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്ന പതിപ്പ്, മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്ന പതിപ്പ് ,വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്ന പതിപ്പ്-
താരസംഘടനയായ അമ്മയിൽ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് നടൻ സിദ്ധിഖ്. തിലകനോട് നേരിട്ട് അതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും സിദ്ധിഖ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു. അദ്ദേഹത്തോട് ഒരിക്കലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും സിദ്ധിഖ്.
സിദ്ധിഖിന്റെ വാക്കുകൾ:
അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിർത്ത് സംസാരിച്ചതിൽ കുറ്റബോധം തോന്നിയിട്ടുണ്ട്. തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് ചെയ്തത്. അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന്.
ഒരു ചാനലിന്റെ പരിപാടിയിൽ തിലകൻ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികർത്താക്കൾ. ആ ഷോ പുറത്ത് വന്നില്ല. അന്ന് എനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാൽസല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാൾ ചെയ്തതിനെ പകർത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്.
അപ്പോള്‍ ഉടനെ തിലകൻ ചേട്ടൻ മൈക്കെടുത്ത് പറഞ്ഞു. സിദ്ധിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്.
അന്ന് പിന്നെ നല്ല രീതിയിൽ സംസാരിച്ചു. കാരണം അതിന് മുമ്പ് ഉള്ള ബന്ധം അത്രത്തോളം ദൃഢമായിരുന്നു. ഞാനായിട്ട് തന്നെയായിരുന്നു അത് നശിപ്പിച്ചത്. അന്ന് അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലായിരുന്നു. നല്ലപോലെ അന്ന് സംസാരിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടായിരുന്നു. ഞാന്‍ ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. കൂപ്പു കൈകളോടെ സിദ്ധിഖ് പറയുന്നു.