Kerala

തി​മി​ർ​ത്ത് പെ​യ്യു​ന്ന മ​ഴ ഇ​ന്നു​മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​മ്പ​ത് സെ​ന്‍റീ​മീ​റ്റ​റി​നു മു​ക​ളി​ൽ മ​ഴ പെ​യ്തേ​ക്കും. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Image result for heavy rain in kerala

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​ള്ള​വ​ർ രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​നു​ള്ള സാ​ധ്യ​തയുള്ളതിനാൽ മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related image

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടും നി​റ​ഞ്ഞു. ഇ​ടു​ക്കി പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് ഈ ​മാ​സം ഇ​തു​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 161.6 മി​ല്ലി​മീ​റ്റ​ർ അ​ധി​ക​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ 16 വ​രെ 63.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണു ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 227 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 107.34 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള​ള​മാ​ണു​ള്ള​ത്.

സമൂഹം ബഹുമാനത്തോടെ’ കാണുന്ന ചില വ്യക്തികൾ ഉണ്ട്. നമ്മുടെ ഇടയിൽ അത്തരത്തിൽ ഉള്ളവരാണ് വൈദികർ. ഏത് മതസ്ഥർ ആന്നെങ്കിലും വൈദികരെ ‘ബഹുമാനത്തോടു കൂടി മാത്രമേ ‘കാണുകയുള്ളു . എന്നാൽ ചമ്പക്കുളം വള്ളകമ്മറ്റിയിലെ ചിലർക്ക് ‘ഇതൊന്നും ‘ബാധകമല്ല എന്നു തോന്നും. സ്വദേശിയരും വിദേശിയരും’ ആയ ‘ഒരുപാട് ‘ജനങ്ങൾ’ ചമ്പക്കുളം വള്ളം കാണാൻ ‘ പണ്ടു മുതൽക്കേ ചമ്പക്കുളം വള്ളപ്പുരയിൽ വരാറുണ്ട് ഇപ്പോഴും വരുന്നുണ്ട് .എന്നാൽ നാട്ടുകാരുടെ ഭാഗത്ത് നിന്നോ’ പഴയ ‘കമ്മറ്റിക്കാരുടെ ‘ഭാഗത്ത് ‘നിന്നോ’ അവർക്ക് മോശമായ ‘അനുഭവങ്ങൾ ഉണ്ടായിട്ടില്ല .എന്നാൽ ‘ഈ ‘  കഴിഞ്ഞ ദിവസം ‘ചമ്പക്കുളം കരയുമായി ‘ ബന്ധം ഉള്ള ഒരു വൈദികനും ‘കന്യാസ്ത്രീകളും ‘വള്ളപ്പുരയിൽ വന്നപ്പോൾ രണ്ട് ‘ കമ്മറ്റിക്കാർ അവരെ തെറി പറഞ്ഞ് ‘ഓടിക്കുകയാണ്. ഉണ്ടായത്. താൻ വൈദിക വേഷം ധരിക്കാത്തത് കൊണ്ട് ‘തെറ്റിധരിച്ചാണോ ചീത്ത വിളി എന്ന് ‘ കരുതി ഞാൻ ഒരു വൈദികൻ ആണ് എന്ന് പറഞ്ഞിട്ടും ‘ ഇവർ അസഭ്യ വർത്തമാനം നിർത്തിയില്ല.

തെറിവിളി ഒരു കരവിരുത് ആക്കി മാറ്റിയ ഇവർ വൈദികരെയും കന്യാസ്ത്രീ മാരെയും അസഭ്യം പറഞ്ഞുകൊണ്ട് അപമാനിച്ചത് എവിടെ ചെന്നാലും ചീത്ത വിളിക്കുക എന്നത് നിങ്ങളുടെ പാരമ്പര്യം ആയിരിക്കും അതു നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു പോയത് കൊണ്ടാവും ചമ്പക്കുളം ചുണ്ടൻ പേരും പെരുമയും അറിഞ്ഞു കേട്ട് വള്ളം കാണാൻ വരുന്ന ആളുകളോട് മാന്യമായ രീതിയിൽ ഇടപെടുക നിങ്ങൾക്ക് തെറി വിളിക്കുവാൻ മുട്ടി നിൽക്കുകയാണെങ്കിൽ കമ്മറ്റിയിൽ പറയുന്ന കാര്യങ്ങൾ മറ്റുചിലർക്ക് ചോർത്തിക്കൊടുത്ത അതിന്റെ പണം പറ്റുന്ന ചില കുലംകുത്തികൾ കമ്മറ്റിയിൽ ഉണ്ട് ധൈര്യമുണ്ടെങ്കിൽ അവരെ കണ്ടു പിടിച്ച് അവരെ തെറി വിളി എന്നും പ്രതിഷേധ കൂട്ടായ്മയില്‍ ഉള്ള വള്ളംകളി പ്രേമികൾ പറഞ്ഞു

സോളാര്‍ കേസ് പ്രതി സരിതാ എസ്. നായര്‍ കേസുകള്‍ ഒരോന്നായി ഒത്തുതീര്‍പ്പിലാക്കി. കോടികളുടെ കടം സരിത തീര്‍ത്തുകഴിഞ്ഞെന്നും കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയെന്നും ഒന്നേകാല്‍ കോടി രൂപ നല്‍കി 14 കേസുകള്‍ തീര്‍പ്പാക്കിയെന്നുമാണ് പ്രമുഖ മാധ്യമത്തിൽ ആണ് റിപ്പോര്‍ട്ട് വന്നത്
തലസ്ഥാനത്തു കണ്ണായസ്ഥലത്തെ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാംകല്ലിനു സമീപമാണ് ഈ രമ്യഹര്‍മ്യം. സഞ്ചരിക്കാന്‍ ആഡംബരവാഹനം. പരിചാരകര്‍ക്കു വീടും ജോലിയും. ചലച്ചിത്രനടി, മുന്‍ മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി, ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും- ഇതാണ് ഇപ്പോള്‍ സരിത.
സോളാര്‍ തട്ടിപ്പില്‍ 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്ബത്തികത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. എന്നാല്‍, കോടികളുടെ കടം സരിത തീര്‍ത്തുകഴിഞ്ഞു. കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കി.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നിരവധി പരാതികള്‍ സരിത നല്‍കി. എന്നാല്‍ ഈ കേസിലൊന്നും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സോളാറിലെ ജ്യൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ആര്‍ക്കും ഒന്നും അറിയില്ല. ഇതിനിടെയാണ് കേസുകള്‍ സരിത ഒത്തുതീര്‍പ്പാക്കിയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് നഴ്സുമാരെ അകാരണമായി പിരിച്ചുവിട്ടതിനെതിരേ സഹപ്രവർത്തകർ സമരം നടത്തിവന്നിരുന്ന കോട്ടയത്തെ ഭാരത് ആശുപത്രിയിൽ സംഘർഷം. സമരം ചെയ്ത നഴ്സുമാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പിരിച്ചുവിടലിനെതിരേ 40 ദിവസമായി നഴ്സുമാർ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.

യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് നഴ്സുമാർ കളക്‌ട്രേറ്റിലേക്കും ആശുപത്രിയിലേക്കും പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ കവാടം ഉപരോധിച്ച നഴ്സുമാരെ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്തു. സമരക്കാൻ പോലീസ് നീക്കം തടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിനിടെ മൂന്നു നഴ്സുമാർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നഴ്സുമാർക്ക് പിന്തുണയുമായി പി.സി. ജോർജ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ലൈവായി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് ഇന്നലെ വൈകീട്ട് തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്ത് വച്ച്പിടികൂടിയത്.

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ശേഷമാണ് അശ്ലീല വീഡിയോ ഇന്റര്‍നെറ്റു വഴി പ്രചരിപ്പിച്ചത്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

തുടര്‍ന്ന് ഇന്റര്‍നെറ്റ് അധികൃതരോട് വീഡിയോ പിന്‍വലിക്കുന്നതിന് അടിയന്തിരനടപടി ആവശ്യപ്പെട്ട് അടിമാലി സി.ഐ: കത്തെഴുതിയിട്ടുണ്ട്. നെടുംകണ്ടത്തെ ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. നെടുങ്കണ്ടത്ത് ഹോട്ടല്‍ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.തുടര്‍ന്ന് അടി മാലിയില്‍ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവര്‍ അടുക്കുന്നത്.

ഏതാനും ദിവസം മുമ്പ് ആരുമില്ലാത്ത തക്കം നോക്കി രാജാക്കാട്ടിലെ വീട്ടില്‍ ഇരുവരും ഒത്തുചേര്‍ന്ന സമയത്തും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.ഇതിനിടെ പല സ്ഥലങ്ങളിലേക്കും യാത്രയും ചെയ്തു.കഴിഞ്ഞ ചതയദിനത്തില്‍ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. തൊട്ടടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനെ തുടര്‍ന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇരട്ട സഹോദരി പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ഇതോടെ കാര്യ ഗൗരവം പൊലീസിന് പിടികിട്ടി. ആരെയാണ് പീഡനത്തിന് ഇരായാക്കിയതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധമായിരുന്നു കാര്യങ്ങള്‍.

അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും പൊലീസ് കത്തെഴുതിയത്. പ്രതിയെ പൊക്കുകയും ചെയ്തു. അടിമാലി സിഐപി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലില്‍ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെനിന്ന രക്ഷപ്പെട്ടിരുന്നു.

പരിചയത്തിലായ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിലൂടെ ലിനു പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഐ.ടി ആക്ട് പ്രകാരവും ബലാത്സംഗത്തിനുമാണ് കേസ്.

തിരുവനന്തപുരം: വീടുകയറി നടത്തിയ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കെഎസ്ആര്‍ടിസി ജീവനക്കാരനായ കോണ്‍ഗ്രസ് നേതാവ് ആശുപത്രിയില്‍ ചികിത്സയില്‍. ജനനേന്ദ്രിയം മുറിക്കുകയും കയ്യും കാലും തല്ലിയൊടിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി യില്‍ എംപാനല്‍ ജീവനക്കാരന്‍ കൂടിയായ ഊരൂട്ടമ്പലം മാറാനെല്ലൂര്‍ സജികുമാറിന് നേരേയാണ് ആക്രമണമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

രണ്ടു കൈകളും കാലുകളും തല്ലിയൊടിച്ച നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജനനേന്ദ്രിയത്തിനും മുറിവ് പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി വീട്ടിലെത്തിയ ആറംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. രാത്രി 12 മണിയോടെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സജികുമാറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം കാട്ടാക്കട മണ്ഡലം കമ്മറ്റി സെക്രട്ടറിയാണ് 47കാരനായ സജികുമാര്‍. ആക്രമണത്തിന് ശേഷം വീട്ടിലേക്ക് ഓടിക്കൂടിയവരാണ് സജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സംഭവമായിട്ടും അക്രമസംഭവത്തില്‍ പോലീസ് ഇടപെടുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. രാഷ്ട്രീയസംഘര്‍ഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറാണ് സജികുമാര്‍.

പാലക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പോലീസ് വലയിലാക്കിയത് മണിക്കൂറുകള്‍ക്കകം. കൊല്ലപ്പെട്ട വൃദ്ധദമ്പതികളായ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ മരുമകള്‍ ഷീബയുടെ കാമുകന്‍ സുദര്‍ശനാണ് പിടിയിലായത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് സുദര്‍ശന്‍.

സ്വാമിനാഥനെ വെട്ടിക്കൊന്ന നിലയിലും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. ഷീജയും സുദർശനനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാൻ  ഇയാള്‍ എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഷീജ വാതിൽ തുറന്നു കൊടുത്തിട്ടാണ് ഇയാള്‍ വീടിനുള്ളിൽ കയറിയത്. ഇവരെ സ്വാമിനാഥന്‍   ഒന്നിച്ചു കണ്ടതോടെയാണ് കൊല നടത്തിയത്. സുദര്‍ശനന്‍ സ്വാമിനാഥനെ ടോർച്ച് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.മരുമകൾ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു കൊലപാതകം. എന്നാൽ ഷീജയുടെ മൊഴിയെടുത്ത പൊലീസിന് സംശയം തോന്നിയിരുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തിയതോടയാണ് കേസിൽ വില്ലനായത് അവിഹിത ബന്ധമാണെന്ന് വ്യക്തമായത്.

കൊലപാതകത്തിൽ തെളിവു നശിപ്പിക്കാനായി അക്രമികൾ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നതായും പരാതി നൽകിയിരുന്നു. ആലത്തൂർ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂർ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകൾ കാര്യമായ പരിക്കേറ്റിരുന്നില്ല.

വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷീജ ദമ്പതികൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇവരെ കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ മകന്‍ ആര്‍മിയിലും മകള്‍ വിദേശത്തുമാണ്.

ഇന്ന് വിവാഹം നടക്കാനിരിക്കെ നവ വരൻ തീവണ്ടിക്ക് മുന്നിൽച്ചാടി ജീവനൊടുക്കി. ചാലപ്പറമ്പ് പീടികചിറയിൽ പരേതനായ ദാസന്റെ മകൻ സുധീഷാണ് (35) മരിച്ചത്. ടി.വി പുരം സ്വദേശിനിയുമായിട്ടായിരുന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീട്ടുകാരും വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന ജനശതാബ്ദിക്ക് മുന്നിലാണ് ഇയാൾ ചാടിയത്. ഇന്നലെ രാവിലെ എട്ടോടെ ഇവിടെയെത്തിയ സുധീഷ് സമീപത്തെ കടയിൽ നിന്ന് നാരാങ്ങാവെള്ളം കുടിച്ച ശേഷം ലോട്ടറി ടിക്കറ്റും എടുത്തിരുന്നു. ഈ സമയം ഇതു വഴി രണ്ട് തീവണ്ടികൾ കടന്നുപോയിരുന്നു.

ഒരുപാട് സമയം ഇയാൾ ഇവിടെ നിന്നു. സംശയം തോന്നിയ പരിസരവാസികൾ തിരക്കിയപ്പോൾ സുഹൃത്തിനെ കാത്തു നിൽക്കുകയാണെന്നാണ് പറഞ്ഞത്. 10.10 ന് ജനശതാബ്ദി വരുന്നത് കണ്ട സുധീഷ് പാളത്തിലേയ്ക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശരീരം  ചിതറിപ്പോയി.മുളന്തുരുത്തി എസ്.ഐ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു

അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്‌ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാതെ പോയത്.

നാട്ടിലേക്ക് വരും വഴിയാണ് വര്‍ക്കി മാത്യൂ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. വിജയി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സമ്മാനം അസാധുവാക്കുമെന്ന് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് മലയാളം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുഹൃത്തുക്കള്‍ വര്‍ക്കി മാത്യൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 17 ന് അബുദാബിയില്‍ തിരിച്ചെത്തി ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

അല്‍-ഐനില്‍ഡിസ്ട്രിബ്യൂഷന്‍ ജോലി ചെയ്യുന്ന മാത്യൂവര്‍ക്കി രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്ത്. 500 ദിര്‍ഹത്തില്‍ 250 ദിര്‍ഹം മാത്യൂ വര്‍ക്കിയും 125 ദിര്‍ഹം വീതം ഇന്ത്യക്കാരനായ ഒരു സുഹൃത്തും 125 ദിര്‍ഹം പാകിസ്താനിയായ സുഹൃത്തുമാണ് മുടക്കിയത്. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

മുമ്പും ബിഗ്‌ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമാനം ലഭിക്കുന്നതെന്ന് വര്‍ക്കി പറഞ്ഞു. ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ ചെലവഴിക്കുമെന്നതിൽ യാതൊരു ആസൂത്രണവുമില്ല. ഒരു കാര്യത്തിലും ആസൂത്രണം ചെയ്യുന്ന സ്വഭാവമില്ല. രണ്ട് മാസം മുൻപ് നാട്ടിൽ പോകാനൊരുങ്ങി മാറ്റിവച്ചതാണ്. എല്ലാം തീരുമാനിക്കുന്ന ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മാ മാത്യു അൽഎെൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബംബര്‍ നറുക്കെടുപ്പിലാണ് മാത്യൂ വര്‍ക്കി വിജയിയായത്. 7 മില്യണ്‍ ദിര്‍ഹം (12.21 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് സാമൂഹിക വിരുദ്ധരുടെ കരി ഓയില്‍ ആക്രമണം. കണ്ണൂര്‍ പൂക്കോടുള്ള വിനീത് എന്ന വീട്ടിലേക്കാണ് കരി ഓയില്‍ പ്രയോഗം നടന്നിരിക്കുന്നത്. വരാന്തയിലും ഗേറ്റിലുമാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിരിക്കുന്നത്.

പെയ്ന്റ് പണിക്കാര്‍ ആരെങ്കിലുമാകാം കരി ഓയില്‍ ഒഴിച്ചതെന്നും. ഒഴിക്കുന്നവര്‍ വീട് പൂര്‍ണ്ണമായും ഒഴിക്കണമെന്നും പരിഹാസരൂപേണ അഭ്യര്‍ത്ഥിച്ചായിരുന്നു ശ്രീനിവാസന്‍ സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ പരാതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചത്. ദിലീപ് അത്തരത്തിലൊരു മണ്ടത്തരം കാണിക്കില്ലെന്നും നിരപരാധിയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരനടപടിയാകാം ഇതെന്നാണ് സംശയമുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളേയും കണക്കറ്റ് പരിഹസിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved