Kerala

ദേ​ശീ​യ​പാ​ത​യി​ൽ കൈ​ത​പ്പൊ​യി​ൽ പാ​ല​ത്തി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ചേ​വ​രം​ന്പ​ലം നെ​ല്ലോ​ളി മി​ത്ത​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ (സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ക​ന​റാ​ബാ​ങ്ക് കോ​ഴി​ക്കോ​ട്) മ​ക​ൾ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ എം​എ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി​നി വി​ജി​ഷ (21), ഫ​റോ​ഖ് ചു​ങ്ക​ത്തെ എം​ബി​എ​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി കു​റ്റി​ക്കാ​ട്ടൂ​ർ പൂ​വാ​ട്ട് പ​റ​ന്പ് ഹം​സ​യു​ടെ മ​ക​ൻ അ​ബ്ദു​ൾ വ​ഹാ​ബ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈകുന്നേരം 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് തൊ​ട്ടു​മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ടു​ക്ക​യാ​യി​രു​ന്നു. അ​ബ്ദു​ൾ വ​ഹാ​ബ് സം​ഭ​വ​സ്ഥ​ല​ത്തും വി​ജി​ഷ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട‌ു​പോ​കു​ന്ന വ​ഴി​യു​മാ​ണ് മ​രി​ച്ച​ത്.

പ്രണയിത്തിലായിരുന്ന ഇരുവരും വയനാട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത് എന്നാണ് അറിയുന്നത്.കോഴിക്കോട്ടെ കോളേജ് വിദ്യാര്‍ത്ഥികളായ അബ്ദുള്‍ വഹാബും വിജിഷയും വയനാട്ടിലേക്ക് പോയത് വീട്ടുകാരറിയാതെയെന്നും സുചനയുണ്ട്.

തിരുവനന്തപുരം: ഇനി മുതല്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യം ലഭിക്കും. സര്‍ക്കാര്‍ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരവിറങ്ങി. ആദ്യ ലൗഞ്ച് ബാര്‍ തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ തുടങ്ങാനുള്ള അപേക്ഷ എക്‌സൈസ് വകുപ്പിനു ലഭിച്ചു. ആഭ്യന്തര ടെര്‍മിനലുകളില്‍ ഫോറിന്‍ ലിക്വര്‍ 7 എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് ലൗഞ്ച് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ തുടങ്ങുക. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ എക്‌സൈസ് കമ്മിഷണര്‍ അനുമതി നല്‍കും. എക്‌സൈസ് വകുപ്പിനു നല്‍കേണ്ട വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.

ഇതുവരെ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെര്‍മിനലുകളില്‍ മാത്രമേ വിദേശ മദ്യവില്‍പന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. നേരത്തെ കൊട്ടാരക്കരയിലെ ബാര്‍ ഉടമ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശ മദ്യവില്‍പന അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ സൗകര്യം ന്യൂഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അബ്കാരി നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അനുവദിക്കാനാകില്ലെന്ന് എക്‌സൈസ് വകുപ്പ് നിലപാടെടുത്തു. അതിനിടെയാണ് ഇടതുസര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മദ്യനയത്തില്‍ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉള്‍പ്പെടുത്തി.

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ്‌ കോളജില്‍ നിന്നു കര്‍ണാടകത്തില്‍ വിനോദയാത്രയ്‌ക്കു പോയ ബസ്‌ മറിഞ്ഞു രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. പന്ത്രണ്ടു പേരുടെ നില ഗുരുതരം. ഇലക്‌ട്രോണിക്‌സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ വയനാട്‌ സുല്‍ത്താന്‍ ബത്തേരി പാലിയത്ത്‌ മുകളേല്‍ പി.സി. ജോര്‍ജിന്റെ മകള്‍ ഐറിന്‍ മരിയ ജോര്‍ജ്‌, മുണ്ടക്കയം ഏന്തയാര്‍ വളയത്തില്‍ ദേവസ്യയുടെ മകള്‍ മെറിന്‍ സെബാസ്‌റ്റ്യന്‍ എന്നിവരാണു മരിച്ചത്‌. ഇന്നലെ രാത്രി ഒന്‍പതിനു കര്‍ണാടകത്തിലെ ചിക്‌മംഗളൂര്‍ മാഗഡി അണക്കെട്ടിനു സമീപത്താണ്‌ അപകടം നന്നത്‌.

സ്‌ഥലത്തു മഴയും മറ്റും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു ബസ്‌ റോഡില്‍ നിന്നു തെന്നിമാറി ഉയര്‍ന്ന പ്രദേശത്തു നിന്നു താഴേയ്‌ക്കു പതിയ്‌ക്കുകയായിരുന്നു. മൂന്നു തവണ മലക്കം മറിഞ്ഞാണു ബസ്‌ താഴേയ്‌ക്കു പതിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ചയാണു അമല്‍ ജ്യോതി എന്‍ജിനീയറിങ്‌ കോളജിലെ മൂന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ വിനോദ യാത്രയ്‌ക്കു പോയത്‌. മൈസുര്‍, കുടക്‌, ബംഗളൂര്‍, എന്നിടം സന്ദര്‍ശിച്ച ശേഷമാണു ബസ്‌ ചിക്‌മംഗളൂരിലെത്തിയത്‌..ഞായറാഴ്‌ച മടങ്ങിയെത്താനിരിക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌.
ഇലക്‌ട്രോണിക്‌സ്‌ വിഭാഗം ബി ബാച്ചിലെ 36 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. രണ്ടു ബസുകളിലായി എഴുപതു പേരടങ്ങുന്ന സംഘമാണു വിനോദയാത്രയ്‌ക്കു പോയത്‌. അപകടം നടന്ന ഉടനെ നാട്ടുകാരും പിന്നാലെ എത്തിയ ബസിലെ യാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ന്നം നടത്തി. പരുക്കേറ്റവരെ ഹാസനിലും ചിക്‌മംഗ്‌ളുരുവിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.. അപകടത്തെ തുടര്‍ന്ന്‌ മറിഞ്ഞു കിടന്ന ബസ്‌ ജെ.സി.ബി ഉപയോഗിച്ച്‌ ഉയര്‍ത്തി മാറ്റിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. പരുക്കേറ്റവരില്‍ പന്ത്രണ്ടു പേരുടെ നില നില ഗുരുതരമായി തുടരുകയാണ്‌. അതേസമയം അപകടവിവരമറിഞ്ഞ്‌ കോളജ്‌ അധികൃതരും വിദ്യാര്‍ഥികളുടെ ബന്ധുക്കളും ചിക്‌മംഗ്ലുരിലേയ്‌ക്കു പുറപ്പെട്ടിട്ടുണ്ട്‌.

രണ്ട് പെൺകുട്ടികളുടെ അമ്മയായ 36 കാരി പണവും സ്വർണ്ണവും കവർന്നു 25കാരനായ കാമുകനോടൊപ്പം ഒളിച്ചോടി
കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശിയായമ മുബീന ആണ് പെരുമ്പുഴ കന്യാഴി സ്വദേശിയായ മനോജ് പിള്ളയുമായി നാടു വിട്ടത്

ഭർത്താവ് ചികിത്സയ്ക്കായി സ്വന്തമായി ഉണ്ടായിരുന്ന 6 സെന്റ് വസ്തുവും വീടും വിറ്റ തുകയും നാട്ടുകാർ സഹായിച്ച കുറച്ചു പൈസയും ചേർത്ത് 15 ലക്ഷം രൂപയും 14ഉം 13ഉം വയസ്സുള്ള ഉറങ്ങി കിടന്ന പെൺകുട്ടികളുടെ ആഭരണങ്ങളും ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ബോണസ് പൈസയും ATM കാർഡും കവർന്ന കൊണ്ടാണ് മനോജിനൊപ്പം മുബീന നാട് വിട്ടത് കുണ്ടറ പോലീസ് കേസ് രജിസ്ട്രാർ ചെയ്തു അന്വേഷിക്കുന്നുണ്ട് അന്വേഷണത്തെ സഹായിക്കുവാനും ഈ അവസ്ഥ മറ്റൊരു കുടുംബത്തിനും ഉണ്ടാകാതിരിക്കുവാനും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിട്ടുള്ള നമ്പരിലോ വിളിച്ച് അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ കുണ്ടറ പോലീസ് (04742547239) Anzar 9539238474 നമ്പറിലോ അറിയിക്കുക

സംസ്ഥാനത്ത് തിരുവോണ നാളിലും നടന്നത് റെക്കോര്‍ഡ‍് മദ്യ വില്‍പ്പന. ബെവ്ക്കോ ഔട്ട് ലെറ്റുകളിലൂടെ മാത്രം വിറ്റത് 43.12 കോടിയുടെ മദ്യം.  കഴിഞ്ഞ പത്തു ദിവസം സംസ്ഥാനത്ത്  വിറ്റത് 484.22 കോടിയുടെ മദ്യമാണ്.

അത്തം മുതല്‍ തിരുവോണം വരെ സംസ്ഥാനത്ത് 484.22 കോടിയുടെ മദ്യ വില്‍പ്പന നടന്നു.  ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം വിറ്റതാകട്ടെ 450 കോടിയുടെ മദ്യം. 34 കോടിലധികം ബെവ്ക്കോക്കു നേട്ടം. തിരുവോണ നാളിലും മദ്യവില്‍പ്പനയില്‍ റിക്കോര്‍ഡ്. 43.12 കോടിയുടെ മദ്യം ബെവ്ക്കോ ഔട്ട് ലെറ്റു വഴി കഴിഞ്ഞ ദിവസം നടന്നു. 38.86 കോടിയാണ് കഴിഞ്ഞ വര്‍ഷം തിരുവോണ നാളിലെ വില്‍പ്പന. 245 ഔട്ട് ലൈറ്റുകളാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

വെയ്ര്‍ഹൗസുകള്‍ കഴിഞ്ഞ ദിവസം അവധിയായതിനാല്‍ ബാറുകളിലേക്ക് സ്റ്റോക്കെടുത്തിട്ടില്ല. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഉത്രാട നാളിലാണ്. 71 കോടിയുടെ മദ്യമാണ് ഔട്ട് ലൈറ്റുകള്‍- ബാറുകള്‍ എന്നിവ വഴി വിറ്റത്. പാതയോരത്തു നിന്നും മാറ്റേണ്ടി വന്ന ബെവ്ക്കോയുടെ 25 ഔട്ട് ലെറ്റുകള്‍ തുറക്കാനായിട്ടില്ല. പക്ഷെ വലിയ കെട്ടിടങ്ങളിലേക്ക് ഔട്ട് ലൈറ്റുകള്‍ മാറ്റിയും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നുമാണ് ബെവ്ക്കോ വരുമാന നേട്ടമുണ്ടാക്കിയത്. മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24 നിന്ന് 29ആക്കി മാറ്റിയതും വരുമാനം വര്‍ദ്ധനയ്‍ക്ക് കാരണമായി.

ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത യുവാവിനെയാണ് രണ്ടംഗ സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചത്. തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പിന്നീട് കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് രണ്ടംഗ സംഘം യുവാവിനെ പിടികൂടുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വയറ്റത്തിട്ട് ചവിട്ടാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇവര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.

യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും കരച്ചിലിനിടെയും പറയുന്നുണ്ട്. ഇത് വകവെക്കാതെയാണ് രണ്ടംഗ സംഘം വലിച്ചിഴക്കുന്നത്. യുവാവിനെ വലിച്ചിഴച്ച് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.

കാസർകോട് ചെങ്കള ‌ചേരൂര്‍ കടവിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുള്ള കുഞ്ഞിനെ കാണാതായി. ബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകന്‍ ഷൈബാനെയാണ് കാണാതായത്. കുട്ടി വീടിന് സമീപമുള്ള പുഴയിലെ ഒഴുക്കിൽപ്പെട്ടെന്നാണ് സംശയം.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തെ കുറിച്ച് വീട്ടുകാ‌ര്‍ പറയുന്നത് ഇങ്ങിനെ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുകാരടൊപ്പം മുറ്റത്ത് ഷൈബാനും ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അച്ഛന്‍ കബീര്‍ മറ്റൊരാവശ്യത്തിനായി വാഹനം എടുത്ത് പുറത്ത് പോയി. കുട്ടിയെ കുളിപ്പിക്കുന്നതിനായി വെള്ളം എടുക്കാന്‍ അമ്മ റുക്സാന വീടിനകത്തേക്ക് പോയി തിരിച്ച് വന്നപ്പോളാണ് കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം വീട്ടുമുറ്റത്ത് മറ്റൊരും ഉണ്ടായിരുന്നില്ല

ഷൈബാനെ കാണതായ വിവരം. ശ്രദ്ധയിൽപ്പെട്ട ഉടൻ വീട്ടുകാർ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതോടെയാണ് കുട്ടി സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന സംശയം ബലപ്പെട്ടത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഒപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുന്നു. വിദ്യാനഗർ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാതയത് സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. ഷൈബാൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണം.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശി മർസൂറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ചായിരുന്നു പീഡനം.

ആറ് മാസം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിമൂന്ന്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് യുവാവിന്റെ അറസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവതിയെ നേരിൽകാണണമെന്നാവശ്യപ്പെട്ട് മർസൂർ തിരുവനന്തപുരതെത്തി. പിന്നീട് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പിന്നീട് ഒഴിഞ്ഞുമാറാൻ ശ്രമം തുടങ്ങിയതോടെ യുവതി ഫോണിൽ ബന്ധപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് പറഞ്ഞ് മർസൂർ ഭീഷണി തുടങ്ങിയതോടെ തമ്പാനൂർ പൊലീസിന് യുവതിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. യുവാവിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് തമ്പാനൂർ പൊലീസ് ഇയാളെ തൃക്കരിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് ബംഗാളി യുവാവ് മലയാളിയായ അയല്‍വാസിയെ കഴുത്തറത്തു. കൊല്ലം മൈനാഗപ്പള്ളി അശ്വതിഭവനില്‍ മോഹന(60)നാണ് അക്രമിക്കപ്പെട്ടത്. അതീവഗുരുതരമായ നിലയില്‍ മോഹനന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പശ്ചിമബംഗാള്‍ അലിപ്പൂര്‍ സ്വദേശിയായ യദുവ(21)യെ ശാസ്താംകോട്ട എസ്‌ഐ രാജീവ് അറസ്റ്റുചെയ്തു.

ഇന്നലെ രാത്രിയാണ് അക്രമം. ഇഷ്ടികത്തൊളിലാളിയാണ് യദുവ. അയല്‍വാസി മോഹനന്‍ ഉറങ്ങുന്നത് ഈ ഇഷ്ടികക്കളത്തിലാണ്. രാത്രി മദ്യപിച്ച് വഴക്കിട്ടശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് ഒപ്പമുള്ള തൊഴിലാളികള്‍ വ്യക്തമാക്കി. മറ്റ് രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഉദ്ഘാടനം വൈകിയതിൽ കോപിഷ്ഠനായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം ടെക്നോസിറ്റിയിലെ സൺടെക് ശിലാസ്ഥാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൃത്യസമയത്തുതന്നെ വേദിയിലെത്തി. ക്ഷമയോടെ ഉദ്ഘാടനത്തിനായി ഏറെ നേരം കാത്തിരുന്നു.

ചടങ്ങിൽ സന്നിഹിതരായ പലരും പ്രസംഗിച്ചു കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ വിളിച്ചില്ല. ഇതോടെ ക്ഷമ നശിച്ച മുഖ്യമന്ത്രി ആരും ക്ഷണിക്കാതെ തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. മൈക്കിനടുത്തേക്ക് പോയി. ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറഞ്ഞു. ഇതു കേട്ടതോടെ വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു.

സംഘാടകർ ഉടൻ തന്നെ മുഖ്യമന്ത്രിയെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചു. പിണറായി ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം പ്രസംഗിക്കുകയും എല്ലാവർക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved