എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.
അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.


നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ കൈയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. താമസിയാതെ ബിനീഷിനെ കൈയോടെ പൊലീസ് പിടികൂടി. പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആര്.ശ്രീകുമാര്‍ രാത്രിയില്‍തന്നെ സ്റ്റേഷനിലെത്തി ബിനീഷിനെ ചോദ്യം ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.





