ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസ്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ടത് വളരെ മോശമായിട്ടാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുന്നത്. മാരകമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ അതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയത്. എന്നാൽ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്.
കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.
അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം’ സാന്ദ്ര തോമസ് പറഞ്ഞു.
പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ പിഷാരടി രംഗത്തെത്തിയത്. പൊളിറ്റക്കൽ കറകട്നസ് അഥവാ ‘പൊ ക’ എന്ന പേരിൽ തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലാണ് പിഷാരടി വിമർശനം ഉന്നയിക്കുന്നത്.
തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.
പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ
‘പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊക’ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോടാണ്’, എന്നാണ് പിഷാരടി കുറിച്ചത്.
അതേസമയം ബ്രഹ്മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങൾ. മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങൾ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവർ ഓര്‍മപ്പെടുത്തി.
ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ, ഹരീഷ് പേരടി തുടങ്ങിയവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.
തൃത്തലയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനക്കര സ്വദേശിനി ജാനകി (68) ആണ് മരിച്ചത്. പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ പൊറോട്ട തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജാനകി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതായി പറയുമായുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ശ്വാസ തടസത്തെ തുടർന്ന് ജാനകിക്ക് സംസാരിക്കാനും പറ്റിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.
എയർഹോസ്റ്റസ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർഗോഡ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശ് സ്വദേശിനിയായ അർച്ചന ധിമാൻ (28) നെ കഴിഞ്ഞ ദിവസം കാമുകനായ അദേശിന്റെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കാസർഗോഡ് സ്വദേശിയായ ആദേശിനെ കാണാനായാണ് ദുബായിൽ എയര്ഹോസ്റ്റസായി ജോലി ചെയ്യുന്ന അർച്ചന ബെംഗളൂരുവിലെത്തിയത്. ബെംഗളൂരു കോറമംഗലയിലെ അദേശിന്റെ ഫ്ലാറ്റിലെത്തിയ അർച്ചനയെ ശനിയാഴ്ച പുലർച്ചെ പന്ത്രണ്ട് മണിയോടെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയും, ആദർശും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുപേരും പുറത്ത് പോയി സിനിമ കാണുകയും ഫ്ലാറ്റിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പന്ത്രണ്ട് മണിയോടെ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ അർച്ചന അബദ്ധത്തിൽ താഴെ വീഴുകയായിരുന്നെന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്.
പതിനാല് വർഷങ്ങൾക്ക് മുൻപ് പതിനാലുകാരൻ മുങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ വിജയകുമാർ-ഷീജ ദമ്പതികളുടെ മകൻ ആദർശ് (14) ന്റെ മരണം മുങ്ങി മരണമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
2019 ലാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആദർശിന്റെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കുടുംബത്തിന് റിപ്പോർട്ട് കൈമാറിയിരുന്നു.
2009 ഏപ്രിൽ അഞ്ചാം തീയ്യതിയാണ് പതിനാലുകാരനായ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം പാൽ വാങ്ങാനായി പോയ ആദർശിനെ രാമരശ്ശേരിയിലെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പ്രസവത്തെ തുടർന്ന് വിനീഷയുടെയും കുഞ്ഞിന്റെയും നില ഗുരുതരമായതിനെ തുടർന്ന് വിനീഷയെ പാലക്കാടുള്ള തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പ്രസവം നടന്ന പോളിക്ലിനിക്ക് ആശുപത്രിയിലുണ്ടായ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് പോളിക്ലിനിക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് വിനീഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.
ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. രോഷിതിൻറെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിൻറെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരമെന്ന് കഴകൂട്ടം പോലീസ് പറഞ്ഞു. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് രോഷിത് വീണത്. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പര്‍വതാരോഹണത്തിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ബീച്ച് റോഡ് കോണ്‍വന്റ് സ്‌ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. അബുദാബി അല്‍ഹിലാല്‍ ബാങ്കില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോസില്‍ റോക്കില്‍ കയറുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഷാര്‍ജ മലീഹയിലെ ഫോസില്‍ റോക്കിലാണ് അപകടം. ഐടി രംഗത്തെ മികവിനു ബിനോയിക്കു യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ ട്രക്കിങ്ങും ഹൈക്കിങ്ങും നടത്തുന്ന ആളാണ് ബിനോയ്. ഭാര്യ മേഘ, ദുബായ് അല്‍ഖൂസിലെ അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: ഡാനിയേല്‍, ഡേവിഡ്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ മാത്രം. മാർച്ച് 12-ന് (ഇന്ത്യയിൽ മാർച്ച്13) ആണ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ആർ ആർ ആറിലാണ് പ്രതീക്ഷ. ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ RRR-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ൽ ഇടംപിടിച്ചിട്ടുണ്ട്. ചന്ദ്രബോസിന്റെ രചനയിൽ എം എം കീരവാണി രചിച്ച നാട്ടു നാട് അതിന്റെ വിഭാഗത്തിൽ ഓസ്കാർ നേടാനുള്ള ശക്തമായ മത്സരാർത്ഥിയാണ്.
23 വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ മത്സരിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മികച്ച സഹനടി, മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം, മികച്ച ഗാനം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം, മികച്ച നടി, മികച്ച നടൻ, മികച്ച ചിത്രം, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ, മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ സ്കോർ, മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം, മികച്ച വിഷ്വൽ ഇഫക്റ്റ്സ്, മികച്ച തിരക്കഥ, മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം), മികച്ച അവലംബിത തിരക്കഥ, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം, മികച്ച സഹനടൻ, മികച്ച സൗണ്ട് സ്കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രസംയോജനം, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെയാണ് കാറ്റഗറി.
മത്സരിക്കുന്ന ചിത്രങ്ങൾ
മികച്ച ചിത്രം- ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ്, ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ
മികച്ച നടൻ- ബ്രണ്ടൻ ഫ്രേസർ – ദി വെയ്ൽ, ഓസ്റ്റിൻ ബട്ട്ലർ – എൽവിസ്, കോളിൻ ഫാരൽ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബിൽ നൈജി – ലിവിങ്, പോൾ മെസ്ക്കൽ – ആഫ്റ്റർ സൺ
മികച്ച നടി- ആൻഡ്രിയ റൈസ്ബറോ – ടു ലെസ്ലി, മിഷേൽ വില്യംസ് – ദി ഫാബെൽമാൻസ്, കേറ്റ് ബ്ലാഞ്ചെറ്റ് – ടാർ, അനാ ഡി അർമാസ് – ബ്ലോണ്ട്, മിഷേൽ യോ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്റീന, 1985, ദി ക്വയറ്റ് ഗേൾ, ക്ലോസ്, ഇഒ
മികച്ച ഗാനം- നാട്ടു നാട്ടു – എം എം കീരവാണി, ചന്ദ്രബോസ്: ദിസ് ഈസ് ലൈഫ് – മിറ്റ്സ്കി, ഡേവിഡ് ബൈർൺ, റയാൻ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാൻ കൂഗ്ലർ: ഹോൾഡ് മൈ ഹാൻഡ് – ലേഡി ഗാഗ, ബ്ലഡ്പോപ്: അപ്ലോസ് – ഡയാന വാരൻ
മികച്ച ആനിമേറ്റഡ് ഫീച്ചർ- ടേണിംഗ് റെഡ്, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ, മാർസൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ, ദി സീ ബീസ്റ്റ്, പസ്സ് ഇൻ ബൂട്ട്സ്
മികച്ച സഹനടി- ഏഞ്ചല ബാസെറ്റ് – ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, കെറി കോണ്ടൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ജാമി ലീ കർട്ടിസ് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റെഫാനി ഹ്സു – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ഹോങ് ചൗ – ദി വെയ്ൽ
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ഒരു ഐറിഷ് ഗുഡ്ബൈ, ദി റെഡ് സ്യൂട്ട്കെയിസ്, ദി പ്യൂപ്പിൾസ്, ഇവാലു, നൈറ്റ് റൈഡ്മി
കച്ച സംവിധായകൻ- മാർട്ടിൻ മക്ഡൊണാഗ് – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ടോഡ് ഫീൽഡ് – ടാർ, റൂബൻ ഓസ്റ്റ്ലണ്ട് – ട്രയാങ്കിൾ ഓഫ് സാഡ്നസ്, ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റീവൻ സ്പിൽബർഗ് – ഫാബെൽമാൻസ്
മികച്ച സഹനടൻ- ബ്രെൻഡൻ ഗ്ലീസൺ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബ്രയാൻ ടയർ ഹെൻറി – കോസ് വേ, ജൂഡ് ഹിർഷ് – ദി ഫാബെൽമാൻസ്, ബാരി കിയോഗൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, കെ ഹുയ് ക്വാൻ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ- ആൾ ദാറ്റ് ബ്രീത്ത്സ്, ഫയർ ഓഫ് ലവ്, ആൾ ദി ബ്യൂട്ടി ആൻഡ് ദി ബ്ലഡ്ഷെഡ്, എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിൻഡേഴ്സ്, നവൽനി.
മികച്ച അവലംബിത തിരക്കഥ- ലിവിങ്, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, ഗ്ലാസ് ഉനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)- ദി എലിഫന്റ് വിസ്പറേഴ്സ്, ഹൗൾഔട്ട്, ദി മാർത്ത മിച്ചൽ എഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്, ഹൗ ഡു യു മെഷർ അ ഇയർ
മികച്ച തിരക്കഥ- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്
മികച്ച വിഷ്വൽ ഇഫക്റ്റ്സ്- ടോപ്പ് ഗൺ: മാവെറിക്ക്, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാർ: ദി വേ ഓഫ് വാട്ടർ, ദി ബാറ്റ്മാൻ
മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം- മൈ ഇയർ ഓഫ് ഡിക്സ്, ഐസ് മെർച്ചന്റ്സ്, ആൻ ഓസ്ട്രിച്ച് ടോൾഡ് മി ദി വേൾഡ് ഈസ് ഫേക്ക് ആൻഡ് ഐ തിങ്ക് ഐ ബിലീവ് ഇറ്റ്, ദി ബോയ്. ദി മോൾ. ദി ഫോക്സ് ആൻഡ് ദി ഹോഴ്സ്, ദി ഫ്ലൈയിങ് സെയ്ലർ
മികച്ച ഒറിജിനൽ സ്കോർ- ബേബിലോൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
മികച്ച ഛായാഗ്രഹണം- എംപെയർ ഓഫ് ലൈറ്റ് – റോജർ ഡീക്കിൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ജെയിംസ് ഫ്രെണ്ട്, ബാർഡോ, ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്ഫുൾ ട്രൂത്ത്സ് – ഡാരിയസ് ഖോണ്ട്ജി, എൽവിസ് – വാക്കർ, ടാർ – ഫ്ലോറിയൻ ഹോഫ്മീസ്റ്റർ
മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ- ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – ജോയൽ ഹാർലോ, കാമിൽ ഫ്രെണ്ട്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ഹൈക്ക് മെർക്കർ, ലിൻഡ ഐസൻഹാമെറോവ, എൽവിസ് – ആൽഡോ സിഗ്നോറെറ്റി, മാർക്ക് കൂലിയർ, ജേസൺ ബെയർഡ്, ദി വെയ്ൽ – അഡ്രിയൻ മൊറോട്ട്, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി, ദി ബാറ്റ്മാൻ – മൈക്കൽ മരിനോ, നവോമി ഡോൺ, മൈക്കൽ ഫോണ്ടെയ്ൻ
മികച്ച വസ്ത്രാലങ്കാരം- ബേബിലോൺ – മേരി സോഫ്രസ്, മിസിസ് ഹാരിസ് ഗോസ് ടു പാരീസ് – ജെന്നി ബീവൻ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – റൂത്ത് കാർട്ടർ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – ഷേർളി കുറാട്ട, എൽവിസ് – കാതറിൻ മാർട്ടിൻ
മികച്ച ചിത്രസംയോജനം- ടോപ്പ് ഗൺ: മാവെറിക്ക് – എഡ്ഡി ഹാമിൽട്ടൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – പോൾ റോജേഴ്സ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ – മിക്കെൽ ഇ.ജി. നീൽസൺ, എൽവിസ് – മാറ്റ് വില്ല, ജോനാഥൻ റെഡ്മണ്ട്, ടാർ – മോണിക്ക വില്ലി
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ബേബിലോൺ – ഫ്ലോറൻസിയ മാർട്ടിൻ, ആന്റണി കാർലിനോ, ദി ഫാബെൽമാൻസ് – റിക്ക് കാർട്ടർ, കാരെൻ ഒ’ഹാര, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ക്രിസ്റ്റ്യൻ എം. ഗോൾഡ്ബെക്ക്, ഏണസ്റ്റൈൻ ഹിപ്പർ, അവതാർ: ദി വേ ഓഫ് വാട്ടർ – ഡിലൻ കോൾ, ബെൻ പ്രോക്ടർ, വനേസ കോൾ, എൽവിസ് – കാതറിൻ മാർട്ടിൻ, കാരെൻ മർഫി, ബെവർലി ഡൺ
മികച്ച സൗണ്ട് സ്കോർ- ടോപ്പ് ഗൺ: മാവെറിക്ക്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാർ: ദി വേ ഓഫ് വാട്ടർ, എൽവിസ്, ദി ബാറ്റ്മാൻ
ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മോളി കണ്ണമാലി അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടൻ ബാലയെ കണ്ട് ചികിത്സയ്ക്കും വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുമായി സഹായമഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മോളിക്ക് സഹായമായി ബാല ഒരു ചെക്ക് നൽകിയ വിവരം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾ അഭിനയിക്കുയാണെന്ന് പറഞ്ഞ് ചില ചാനലുകൾ കാര്യങ്ങൾ വളച്ചൊടിച്ചു തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പറയുകയാണ് മോളിയും കുടുംബവും.
തന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാണം എന്നു പറയാൻ വേണ്ടിയാണ് താൻ ബാലയുടെ വീട്ടിൽ അന്ന് പോയതെന്ന് മോളി പറയുന്നു. ചേച്ചിക്ക് മരുന്നിനും ചിലവിനുമായിട്ട് ഒരു പതിനായിരം രൂപ തരാമെന്നു പറഞ്ഞു ഒരു ചെക്ക് ബാല തനിക്ക് തന്നിരുന്നു. ചെക്ക് തന്നപ്പോൾ തന്റെ വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട് സഹായിക്കണം എന്നായിരുന്നു താൻ ബാലയോടെ പറഞ്ഞത്. എന്നാൽ പത്തുലക്ഷത്തിന്റെ ചെക്കാണ് ബല തനിക്ക് തന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചതെന്ന് മോളി പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ആണെന്ന് പറഞ്ഞു ഫോൺ വിളിക്കുകയും ജപ്തി എന്തായി എത്ര കാശുണ്ട് അടയ്ക്കാൻ ഹോസ്പിറ്റൽ കാശ് കൊണ്ട് പോയി അടച്ചൂടെ എന്നക്കെ പറയുകയു പിന്നെ ഓരോ കാര്യാങ്ങൾ ചോദിക്കുകയും ചെയ്തു. പിനീടായിരുന്നു അവർ അത് റെക്കോർഡ് ചെയ്യുകയാണെന്നുള്ള കാര്യം അറിഞ്ഞതെന്ന് മോളിയുടെ മകൻ പറയുന്നു. നമ്മളെ ആരും സഹായിച്ചില്ലെങ്കിലും ഉപദ്രവികാത്തിരുന്നാൽ മതി. അത്രയ്ക്കും തങ്ങളെ നാണം കെടുത്തുകയാണ് ചെയ്തത്. ജപ്തി ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ അടയ്ക്കണം.ഒരിക്കൽ മമ്മൂക്ക തനിക്ക് ഓപറേഷനുള്ള തുക നൽകാമെന്ന് പറഞ്ഞു. എന്നാൽ അതും ഇതുപോലെ പതിനഞ്ചു ലക്ഷം തന്നുവെന്ന് പറഞ്ഞു തെറ്റായി വാർത്തകൾ വന്നു. ഫേമസ് ആയിട്ടുള്ള ആൾക്കാരാണ് പറയുന്നത്. പക്ഷെ സത്യാവസ്ഥ എന്താണെന്ന് നമ്മൾക്ക് മാത്രമേ അറിയുകയുള്ളൂ.
അമ്മ അഭിനയിക്കുകയാണ് കരഞ്ഞുകോണ്ട് കാശുണ്ടാക്കുകയാണെന് ആളുകൾ പറയുന്നു. ഇനി ഒരാളോടും സഹായം ചോദിക്കില്ലെന്നും ചാനലുകാരെ വീട്ടിലേക്ക് കടത്തി വിടില്ലെന്നും ബാങ്കിന്റെ ഡീറ്റെയിൽസ് തരാം എന്നിട്ട് നിങ്ങൾ തന്നെ എന്താ സംഭവിച്ചതെന്ന് നേരിട്ട് മനസിലാക്കിക്കോ അല്ലാതെ ഇതുപോലെ കമന്റ് ചെയ്യരുതെന്ന് മോളി കണ്ണമാലിയും മകനും പറയുന്നു.