വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളനട പനങ്ങാട് പടിഞ്ഞാറെ ഇടവട്ടം വീട്ടില്‍ ശശിയുടെയും പരേതയായ ഇന്ദിരയുടെയും മകന്‍ അഭിത്താ(15)ണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം.
വരന്റെ സുഹൃത്തുക്കളിൽ ചിലർ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ വിളമ്പുന്നവർ പപ്പടം നൽകില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു പലസ്പരം തല്ലിയത്. ഓഡിറ്റോറിയം ഉടമ മുരളീധരൻ(65), ജോഹൻ(21), ഹരി(21) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു.
ടോം ജോസ് തടിയംപാട്
വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് മാനേജരും എഞ്ചിനീയറിങ്ങ് ബിരുദധാരിയുമായ അലന്‍ ഫുള്‍ ഫോൾകെനെർ (Alan Faulkner) ബസ് കഴുകുന്നതുകണ്ട് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു അലന്‍ നീ എന്താണ് ബസ് കഴുകുന്നത് അലന്‍ പറഞ്ഞു സ്‌പെയർ ബസ് ഇല്ലാത്തതുകൊണ്ട് ഈ ബസ് ഇപ്പോള്‍ റോഡില്‍ പോകേണ്ടതുണ്ട് ഈ ബസ് ഇപ്പോൾ സർവീസ് അവസാനിപ്പിച്ച് തിരിച്ചു വന്നതേയുള്ളു ഇതു മുഴുവന്‍ ചെളി ആയതുകൊണ്ട് കഴുകിയെ സുർവീസിന് അയക്കാൻ കഴിയു അതുകൊണ്ടു കഴുകുന്നു എന്ന് പറഞ്ഞു.
സാധരണ ബസ് കഴുകി ഓയിൽ ചെക്കിങ് നടത്തുന്ന ജോലി ചെയ്യുന്നവര്‍ വരുന്നത് രാത്രിയോട് കൂടിയാണു അതിനു മുന്‍പ് ഈ ബസ് പുറത്തു പോകേണ്ടി വന്നത് കൊണ്ട് മാനേജര്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആ ജോലി ചെയ്യുന്നു ഞാന്‍ നിന്‍റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു നിന്നെ പോലെ ഉള്ള ഒരാളാണ് എന്‍റെ നാട്ടില്‍ ആദ്യമായി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് തുടങ്ങിയത് അയാളുടെ പേര്‍ ഇ ജി സാള്‍ട്ടര്‍ എന്നായിരുന്നു എന്ന് പറഞ്ഞു. പിന്നെ കേരളത്തിലെ കെ എസ് ആർ ടി സി യുടെ ചരിത്രം അലനു പറഞ്ഞു കൊടുത്തു.
ഞാൻ അലനോട് പറഞ്ഞ ചരിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമയില്‍ വായിച്ചതാണ് തിരുവിതാംകൂറില്‍ സര്‍ക്കാരിന്‍റെ കിഴില്‍ ബസ് സര്‍വിസ് തുടങ്ങാന്‍ 1937 ല്‍ ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് തിരുമാനിച്ചു അതിനു വേണ്ടി ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ ജി സാള്‍ട്ടറെ നാട്ടില്‍ വരുത്തി അതിന്‍റെ ചുമതല ഏല്പിച്ചു .ബസ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി ഇംഗ്ലണ്ടിൽ നിന്നും അറുപതു കോമറ്റ് ചേസിസ് ഇറക്കുമതി ചെയ്ത . തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. ബോഡി നിര്‍മാണത്തിനും നേതൃത്വം കൊടുത്തതും സാള്‍ട്ടർ തന്നെ ആയിരുന്നു.
1938 ഫെബ്രുവരി 20ന് ശ്രി ചിത്തിരതിരുന്നാള്‍ മഹാ രാജാവ് സംസ്ഥാന മോട്ടോര്‍ സര്‍വീസ് ഉത്ഘാടനം ചെയ്തു ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് ( T S T D ) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉത്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. മഹാരാജാവ് സഞ്ചരിച്ച ബസും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
ആദ്യമായി ആരംഭിച്ച സർവീസ് തിരുവന്തപുരം നാഗർകോവിൽ ആയിരുന്നു. ബസ് സര്‍വീസ് ആരംഭിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സാള്‍ട്ടര്‍ രാജാവ് മുടക്കിയ പണം തിരികെ കൊടുക്കുകയും ബസ് സര്‍വീസ് ലാഭത്തില്‍ ആക്കുകയും ചെയ്തു എന്നാണ് മനോരമയിൽ വായിച്ചത്.
ഗതാഗതവകുപ്പിന്റെ സുപ്രീണ്ട് ആയി അവരോധിക്കപ്പെട്ട സാള്‍ട്ടര്‍ രാവിലെ ഓഫീസില്‍ എത്തി തന്‍റെ ഓഫിസ് ജോലികള്‍ കഴിഞ്ഞാല്‍ പിന്നെ നേരെ പോകുന്നത് വര്‍ക്ക് ഷോപ്പിലേക്ക് ആയിരുന്നു വർക്ക് ഷോപ്പിലെ വേണ്ടത്ര പരിചയ സമ്പന്നര്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശം കൊടുത്ത ശേഷം തന്‍റെ കാറും കൊണ്ട് ബസ് ഓടുന്ന വഴിയിലൂടെ പോയി അവിടുത്തെ യാത്രക്കരെ നേരില്‍ കണ്ടു അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാള്‍ട്ടര്‍ ശ്രമിച്ചിരുന്നു അതുപോലെ ഒഴിവു സമയം വര്‍ക്ക്‌ഷോപ്പലെ തൊഴിലാളി കളെ പഠിപ്പിക്കുന്നതിന് വേണ്ടി അവരോട് ഒപ്പം ജോലി ചെയ്യുന്ന സാള്‍ട്ടറെ ആണ് ജനം കണ്ടിരുന്നത്.പിന്നീട് കേരള സംസ്ഥാനം രൂപം കൊള്ളുകളയും 1965 ൽ ഇന്നു കാണുന്ന കെ എസ് ആർ ടി സിരൂപീകരിക്കുകയും ചെയ്തു
ഇന്നു ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനും ഡീസൽ നിറക്കാനും വിഷമിക്കുന്ന കെ എസ് ആർ ടി സി ക്ക് ഇത്തരം ഒരു തിളക്കമുള്ള ചരിത്രകാലഘട്ടം ഉണ്ടായിരുന്നുവെന്ന് നമ്മൾ അറിയേണ്ടതാണ് ,
ഏതു തൊഴിലിനും മാന്യത നല്‍കുന്ന ഒരു സമൂഹത്തില്‍ ആണെങ്കിലെ ഇത്തരം അലന്‍മാരെയും സാള്‍ട്ടര്‍ മാരെയും നമുക്ക് കാണാന്‍ കഴിയു. ഓഫീസിലെ നിലത്തു കിടക്കുന്ന ഒരു ചെറിയ തുണ്ട് പേപ്പർ എടുക്കാന്‍ പോലും ജന്മിയെ പോലെ പ്യൂണിനെ വിളിക്കുന്ന ഓഫീസര്‍ മാരുള്ള നമ്മുടെ നാട്ടില്‍ പ്യൂണും പേഴ്സ്‌ണല്‍ ഡ്രൈവറും ഇല്ലാതെ ജോലി ചെയ്യുന്ന ഈ നാട്ടിലെ തൊഴില്‍ സംസ്കാരം എന്ന് എത്തിചേരുമോ ആവൊ അങ്ങനെ വന്നാല്‍ നമ്മുടെ പൊതു മേഖല സ്ഥാപനാമായ കെ എസ് ആർ ടി സിയും എന്നേ ലാഭത്തില്‍ എത്തിയേനെ .
സംസ്ഥാനത്തെ മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം കറുകച്ചാല്‍ പുലിയളക്കാലില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളംകയറി. നെടുമണ്ണികോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി.പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായതായുമാണ് വിവരം.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഇടിയും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.
ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം
30-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍കോട്, എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടലുണ്ടായി വീട് ഒലിച്ചുപോയ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അപകടത്തിൽ 70കാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
മണ്ണിനടിയിൽ അകപ്പെട്ട നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. മാളിയേക്കൽ കോളനിയിൽ .ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മ (70)യാണ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഡീൻ കുര്യാക്കോസ് എം.പിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.ഫയർ ഫോഴ്സിന്റെയും, പോലീസിന്റെയും, പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് മണ്ണിനടിയിൽപ്പെട്ട നാലുപേർക്കായുള്ള തിരച്ചിൽ തുടരുന്നത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിനെതിരെഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ല, അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റിന്റെ കോളേജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല.
എന്നാല്‍ എന്‍എസ്എസിന്റേയും എസ്.എന്‍.ഡി.പിയുടേയോ കോളേജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.
കൊല്ലത്തെ എസ്.എന്‍ കോളേജില്‍ സമരം നടക്കും എന്നാല്‍ ഫാത്തിമാ മാതാ കോളേജില്‍ സമരമേയില്ല മാനേജ്‌മെന്റ് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജില്‍ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റില്‍ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്‌മെന്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്‌നം.
വിഴിഞ്ഞം സമരത്തിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തെരഞ്ഞെടുത്തതിനെ വെള്ളാപ്പള്ളി നടേശന്‍ അനുമോദിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ അറിവുള്ള തത്ത്വാചാര്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അപ്പനായി വന്നവനും ചേട്ടനായി വന്നവനും ഒക്കെ ഉപയോഗിച്ചു. പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതം തകർന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തപോലായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ. ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബു ഒരു മലയാളം ഓൺലൈനിനോട് പറഞ്ഞതാണിത്.
ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ലെന്നു അശ്വനി പറയുന്നു. ’25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാ ണ്ആഗ്രഹിക്കുന്നത്. വലിയ ആഗ്രഹങ്ങളില്ല. 16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയ അശ്വതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും’ അശ്വതി തുറന്നു പറഞ്ഞിരിക്കുകയാണ്.
താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിക്കുകയായിരുന്നു അശ്വതി. പക്ഷെ അവർ ജീവിക്കാൻ വിടില്ലെന്നാണ് അശ്വനി പറയുന്നത്. ‘എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ചിരുന്നില്ല. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്ക് ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്ക് പേടിക്കാതെ പറയാം കഴിയും’ അശ്വതി പറഞ്ഞിരിക്കുന്നു.
‘എനിക്ക് നഷ്ടമായത് ഇവർക്ക് തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണ് ഇങ്ങനെയൊക്കെ എത്തിയത് – അശ്വതി പറയുന്നു.
പ്രണയത്തിനായി വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി തന്റെ ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി ആരോപിക്കുന്നു. ചെറിയ പ്രായത്തിലാണ് അശ്വതി കൊച്ചിയിൽ എത്തുന്നത്. അന്ന് ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്ക് നേരെയാണ് അശ്വനി ആരോണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ആയിരുന്നു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറഞ്ഞിരിക്കുന്നു.
‘എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർക്കുകയായിരുന്നു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്ക് പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് ഇപ്പോൾ നടക്കുന്നത്. അശ്വതി പറയുന്നു.
ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്. പത്തനംതിട്ടയിലാണ് സംഭവം. വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന്‍ (24) എതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്.
അച്ചുമോന്‍ പലതവണ ബസ്സില്‍വെച്ച് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇയാള്‍ മുന്‍പു 2 തവണ പെണ്‍കുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളില്‍ മുന്നോട്ടു കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് അരയില്‍ പിടിച്ച് തള്ളുകയും ചെയ്തതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടി വിഷമത്തിലായിരുന്നുവെന്നും അന്നുതന്നെ ഈ വിവരം വീട്ടിലെത്തി അറിയിച്ചിരുന്നതായി അമ്മയും മൊഴി നല്‍കി. പെണ്‍കുട്ടിക്കൊപ്പം ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇവരും പെണ്‍കുട്ടിയുടെ മൊഴി ശരിയാണെന്നു പൊലീസിനെ അറിയിച്ചു.
ഇതോടെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ അച്ചുമോനെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ഒളിവിലാണ്.
അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നു. എറണാകുളത്താണ് സംഭവം. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുവെച്ചാണ് കൊലപാതകം. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.
യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. അജയ്കുമാറും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു.
ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ്, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണു മരിച്ചു.
തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു. അതേസമയം, പോലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.