Kerala

കോട്ടയം ഈരാറ്റുപേട്ടയില്‍ ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം. തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.

വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ, ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസമാണ് കുടുംബം ദുബായില്‍ നിന്നും നാട്ടിലെത്തിയത്.

വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചു. വീടിന്റെ റിമോർട്ട് ഗേറ്റും വളർത്തുനായയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. തീ ഉയരുന്നത് കണ്ട അയൽവാസി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കൺട്രോൾ ഗേറ്റ് ആയതിനാൽ തുറക്കാൻ സാധിച്ചില്ല.

മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതുകൊണ്ട് മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും സാധിച്ചില്ല. ഈ സമയം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. എന്നാൽ വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് ഒന്നടങ്കം മരിച്ചത്.

കുടുംബത്തിലെ 5 പേരുടെ മരണത്തിനിടയാക്കിയത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. മൂത്തമകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഗുരുതരമായ പൊള്ളലേറ്റ് നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാർ വിവരം അറിയിച്ചതിന്റെ തുടർന്നാണ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത്. ഒടുവിൽ ഗേറ്റ് തകർത്താണ് അകത്തുകടന്ന് തീ അണയ്ക്കാൻ സാധിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വർക്കല അയന്തിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീപടർന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

പോർച്ചിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തി. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.

റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍. തിങ്കളാഴ്ച ഹാര്‍കിവില്‍ നടന്ന ആക്രമണത്തിലാണ് റഷ്യന്‍ മേജര്‍ ജനറല്‍ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈന്‍ പ്രതിരോധസേന അറിയിച്ചു. സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ 41-ാം ആര്‍മിയുടെ ഫസ്റ്റ് ഡെപ്യൂട്ടി കമാന്‍ഡര്‍ ആയിരുന്നു ഗെരാസിമോവ്.

രണ്ടാം ചെചന്‍യുദ്ധത്തിലും സിറിയയിലെ റഷ്യന്‍ സൈനിക നടപടിയിലും പങ്കെടുത്ത സൈനികനായിരുന്നു ഗെരാസിമോവ് എന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യയുടെ നിരവധി ഉന്നത സൈനികോദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഏഴാം എയര്‍ബോണ്‍ ഡിവിഷന്റെ കമാന്‍ഡിങ് ജനറലായ ആേ്രന്ദ സുഖോവെറ്റ്‌സ്‌കിയും 41-ാം കംബൈന്‍ഡ് ആംസ് ആര്‍മിയുടെ ഡെപ്യൂട്ടി കമാന്‍ഡറും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​യ നി​ല​യി​ലാ​ണെ​ന്ന് റൂ​റ​ൽ എ​സ്പി ദി​വ്യ ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. തീ​പി​ടി​ത്ത​തി​ന്‍റെ കാ​ര​ണം അ​റി​യാ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​റി​ക​ളി​ലെ എ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്പി പ​റ​ഞ്ഞു.

ദ​ള​വാ​പു​ര​ത്ത് രാ​ഹു​ല്‍ നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ എ​ന്ന ബേ​ബി​യു​ടെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. പ്ര​താ​പ​ൻ (62), ഭാ​ര്യ ഷെ​ർ​ലി (53), ഇ​വ​രു​ടെ മ​ക​ൻ അഹു​ൽ(25), മ​രു​മ​ക​ൾ അ​ഭി​രാ​മി (24), അ​ഭി​രാ​മി​യു​ടെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി എ​ന്നി​വ​ർ ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ പ്ര​താ​പ​ന്‍റെ മൂ​ത്ത മ​ക​ൻ നി​ഹു​ലി​നെ (29) തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് പു​ല​ര്‍​ച്ചെ 1.45 ഓ​ടെ ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. വീ​ട്ടി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ളാ​ണ് വി​വ​രം ഫ​യ​ർ ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത്. തീ​യ​ണ​ച്ച് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും അ​ഞ്ച് പേ​രും മ​രി​ച്ചി​രു​ന്നു.

രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.

പുലർച്ചെ 1.40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ചെയ്തതോടെ അയൽവാസിയായ ശശാങ്കന്റെ മകൾ നിഹുലിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ആ കുട്ടി പറയുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുൽ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.

തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് ആണ് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ വാഹനത്തിൽ ആശുപുത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല.എസി അടക്കം ഉപയോ​ഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നി​ഗമനം.

വീടിന്റെ ​ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.

ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ​ഗുരുതരമായി പൊളളലേറ്റ നിഹുലിനെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക. മരിച്ച അഹിലും ​ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു

വൻ ദുരന്തം ഉണ്ടായതോടെ റൂറൽ എസ് പി ദിവ്യ ​ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം .

​ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലുള്ള നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്.

പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല.

 

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പേരുകള്‍ സജീവമായി പരിഗണനയിലുണ്ട്. യുവാക്കളെ പരിഗണിച്ചാല്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാം, എം ലിജു എന്നിവര്‍ക്കാണ് സാധ്യത.സിപി ജോണിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.

ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇതിനകം അറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും എ കെ ആന്റണി പ്രതികരിച്ചു.

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.

കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ മരണം രണ്ടായി. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയയാണ് പുലർച്ചെയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ജോർജ് കുര്യന്റെ വെടിയേറ്റ് സഹോദരൻ രഞ്ജു കുര്യൻ നേരത്തെ മരിച്ചിരുന്നു.

കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല.

തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തൽക്ഷണം മരിച്ചു. അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.

കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പോലിസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയിൽ കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവച്ച പോയിൻറ് 9എംഎം റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പോലിസ് അറിയിച്ചു.

തിരുവനന്തപുരം വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപൻ (62), ഭാര്യ ഷേർലി (53), മകൻ അഖിൽ (29), മരുമകൾ അഭിരാമി (25), പേരക്കുട്ടി റയാൻ (8 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

മൂത്ത മകൻ നിഹുൽ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.

എല്ലാവരും ഉറങ്ങുകയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്നും വീടിനുള്ളില്‍ കുടുങ്ങിപ്പോയതാവാമെന്നുമാണ് ഫയര്‍ഫോഴ്സിന്‍റെ പ്രാഥമിക നിഗമനം. പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

 

ടോവിനോ നായകനാകുന്ന തല്ലുമാല സിനിമ ഷൂട്ട് ലൊക്കേഷനിൽ ആണ് വൈസ്ഡ് ഇടുന്നതിനെ തുടർന്ന് നാട്ടുകാരും താരങ്ങളും തമ്മിൽ തർക്കം നടന്നത്. തർക്കത്തെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരിൽ ഒരാളെ തല്ലിയെന്ന് ആരോപണം. തുടർന്ന് പോലീസ് എത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി കൂടുതൽ സംഘർഷം ഉണ്ടാകാതെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. hmt മാപ്പിളസ് ഹാളിൽ വച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്.

പൊതുനിരത്തിൽ ഷൂട്ടിംഗ് ലൊക്കേഷനിലെ വണ്ടികൾ പാർക്ക് ചെയ്യുന്നതിലും നാട്ടുകാർ അമർഷം രേഖപ്പെടുത്തി. സംഭവം നടക്കുമ്പോൾ താൻ സീനിലെ ഇല്ലായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പ്രതികരിച്ചു. പോലീസുമായുള്ള മധ്യസ്ഥ ചർച്ചയിൽ നടൻ ടോവിനോയും നാട്ടുകാരുമായി സംസാരിച്ചു.

ടൊവീനോ തോമസും (Tovino Thomas) കല്യാണി പ്രിയദര്‍ശനും (Kalyani Priyadarshan) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തല്ലുമാല’. ഇത്രയും ആവേശകരമായ ഒരു ചിത്രം ആദ്യമായാണ് ചെയ്യുന്നതെന്നും പ്രേക്ഷകര്‍ തിയറ്ററില്‍ കാണേണ്ട ചിത്രമാണിതെന്നും ടൊവീനോ കുറിച്ചു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്.

മരണത്തിലും ഒരുമിച്ച് സൈജുവും വിബിയും യാത്രയായപ്പോൾ എല്ലാം നഷ്ടമായി തനിച്ചായി അമൽ. സചിവോത്തമപുരം വഞ്ഞിപ്പുഴ വീട്ടിൽ അമലിന്റെ അച്ഛനും അമ്മയുമാണ് അപകടത്തിൽ മരണപ്പെട്ടത്. അമലിന്റെ രണ്ട് സഹോദരങ്ങൾ നേരത്തെ മരിച്ചിരുന്നു.

ഇന്നലെ തുരുത്തി പുന്നമൂട് ജംക്ഷനിൽ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു കയറിയാണ് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചത്. സൈജുവും(43), ഭാര്യ വിബിയും(39) ഇന്നലെ ഉച്ചയ്ക്ക് 2.45നുണ്ടായ അപകടത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. സൈജുവിന്റെയും വിബിയുടെയും ഏക മകനാണ് അമൽ.

ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു വിബിയും സൈജുവും. മാതാപിതാക്കൾ ജീവനോടെ തിരികെ വരില്ല എന്ന യാഥാർഥ്യം അമലിനെ പതിയെയാണ് ബന്ധുക്കൾ അറിയിച്ചത്. ഇവർക്കൊപ്പം താമസിക്കുന്ന സൈജുവിന്റെ മാതാവ് മറിയാമ്മയെയും ആദ്യം വിവരം അറിയിച്ചിരുന്നില്ല.

ജീവിതത്തിലുടനീളം പലവിധത്തിലുള്ള പ്രതിസന്ധികളെ സൈജു അഭിമുഖീകരിച്ചിരുന്നു. എങ്കിലും എന്നും തണലായി വിബി കൂടെ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ മരണത്തിലും വിബി സൈജുവിന്റെ കൂടെ യാത്രയാവുകയായിരുന്നു.

അതേസമയം, പ്രതിസന്ധികൾ പലതും സംഭവിച്ചിട്ടും ജീവിതത്തെ പ്രസാദാത്മകമായി കാണുന്നതായിരുന്നു സൈജുവിന്റെ രീതിയെന്ന് ബന്ധുക്കളും പറയുന്നു. നാഗാലാൻഡിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സൈജു 12 വർഷം മുൻപാണ് കുടുംബസമേതം നാട്ടിൽ തിരികെയെത്തി കുറിച്ചിയിൽ താമസമാരംഭിച്ചത്.

ചങ്ങനാശേരിയിലെ സ്റ്റുഡിയോയിൽ കുറച്ചു കാലം സൈജു ജോലി ചെയ്തിരുന്നു. 4 വർഷം മുൻപാണ് ഇവരുടെ മകൻ ഏബൽ മരിച്ചത്. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു ഈ കുട്ടി. മറ്റൊരു മകൻ സിറിലും ചെറിയ പ്രായത്തിൽ തന്നെയാണ് മരിച്ചത്.

രണ്ടു മക്കളുടെ മരണത്തിലും തളർന്നു പോയെങ്കിലും അമലിന് വേണ്ടിയാണ് ഇരുവരും ജീവിച്ചത്. ഇപ്പോൾ അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായപ്പോൾ എന്തു പറഞ്ഞ് അമലിനെ ആശ്വസിപ്പിക്കുമെന്ന് ആലോചിച്ച് തളരുകയാണ് ബന്ധുക്കളും അയൽക്കാരും.

പീഡനക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി പരാതിക്കാരി. ലിജുവില്‍നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ അനുഭവങ്ങളാണ്, സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കൂടിയായിരുന്ന യുവതി വിവരിക്കുന്നത്. ക്രൂരമായ ലൈഗിംക പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ ചെയ്യിപ്പിച്ചു. ബ്ലീഡിങ് ആരോഗ്യസ്ഥിതി മോശമാക്കി. സിനിമക്കുവേണ്ടി പല മേഖലകളില്‍ പണിയെടുപ്പിച്ചു. പരാതിപ്പെടാന്‍, സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലായിരുന്നു. എവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താല്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെയും, അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച് അയാള്‍ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തതൊന്നും റേപ്പല്ല, അതുകൊണ്ട് നീ ഇത് പുറത്തുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നായിരുന്നു ലിജു പറഞ്ഞത്. സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും യുവതി കുറിപ്പില്‍ പറയുന്നു.

വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള കുറിപ്പ് വന്നിരിക്കുന്നത്. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുകയോ, മോശമായി കമന്റ് പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും കുറിപ്പില്‍ പ്രത്യേകം പറയുന്നു.

യുവതിയുടെ പരാതിയില്‍ ലിജുവിനെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍നിന്നാണ് ലിജു പിടിയിലായത്. മഞ്ജു വാര്യരും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. ആദ്യ ചിത്രത്തിന്റെ രചനയും ലിജു തന്നെയാണ്. നടന്‍ സണ്ണി വെയിന്റെ നിര്‍മാണ കമ്പനിയായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകന്‍ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2020 ഫെബ്രുവരി മുതൽ പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 2020 ജൂൺ 21ന്, സണ്ണി വെയ്ൻ പ്രൊഡക്ഷന്സിന്റെ ബാനറിൽ അയാൾ സംവിധാനം ചെയ്യുന്ന `പടവെട്ട്’ എന്ന സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറിൽ എന്നെ ആ സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ

എന്റെ കൺസെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആദ്യം എന്റെയോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത്വകവെക്കാതെയാണ് എന്റെ മേൽ അയാൾ ബലപ്രയോഗം നടത്തിയത്.

മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയിൽ എന്റെ നടുവിന് ക്ഷതം സംഭവിച്ചു.എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാൾ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെഅറിയിക്കാൻ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

2020 ഒക്ടോബറിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാൻ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളുംസിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുൻപ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാൻ കഴിയാഞ്ഞതെന്നുംഅയാൾക്കെന്നെ പിരിയാൻ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങൾ ആരോടെങ്കിലും അറിയിച്ചാൽഅതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്ണമാകുന്നതോടെശരിയാകുമെന്നും ഉറപ്പ് നൽകി. അയാളുടെ ആവശ്യപ്രകാരം ഞാൻ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച് കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയിൽ വരുത്തേണ്ട മാറ്റങ്ങളിൽ ഞാൻസജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി

2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും അബോർഷൻ നടക്കുകയും നിർത്താതെയുള്ള ബ്ലീഡിങ് കാരണം എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉൾപ്പടെ ഞാൻ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളുംഅവതരിപ്പിച്ച് എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണിൽ അയാളുടെ സിനിമയുടെ ഷൂട്ടിങ്നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെകുടുംബത്തോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവരോട് ഞാൻഅയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് അയാൾ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രിഎല്ലാവരും ഉറങ്ങുമ്പോൾ ഞാൻ കിടക്കുന്ന മുറിയിലെത്തി അയാൾ എന്റെ ശരീരത്തിൽ ബലപ്രയോഗം നടത്തി. ഞാൻ ബഹളമുണ്ടാക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട്അയാളുമായി ബന്ധപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

പക്ഷെ ഞാൻ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ ബിബിൻ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്അയാൾ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുപലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, “I love sex, I love your body” എന്നും “കെട്ടിയിട്ട് ചെയ്യുന്നതാണ്റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല” എന്നും അയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു.

ഞാൻ ഈ ട്രോമയിൽ നിന്ന് പുറത്തുവരാൻ കൗൺസലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംതേടുകയുമുണ്ടായി. പക്ഷെ ഈ ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു വരാൻ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെകീഴ്‌പ്പെടുത്തി. എന്റെ തൂക്കം 60 kg യിൽ നിന്ന് 32 kg യിൽ എത്തി. ഇപ്പോൾ നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തിൽ ആണ്ഞാൻ ഇപ്പോൾ കഴിയുന്നത്.

2020 മുതൽ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്’ എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾഎന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകൾ എഴുതുക, ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിംഗ്, സരിഗമ എന്നകമ്പനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതിൽപ്പെടുന്നു. 2021 മെയ്‌ മാസത്തിൽ ലിജുകൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ സെക്കന്റ്‌ ഷെഡ്യൂളിൽ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടനിരവധി മാറ്റങ്ങൾ ചർച്ച ചെയ്യുകയും,എഴുതിപ്പിക്കുകയും അത് ഹാർഡ് കോപ്പിയായി അയാൾ കൈപ്പറ്റുകയുംചെയ്തു.

എന്റെ അറിവിൽ ഞാൻ തയ്യാറാക്കി കൊടുത്ത കാര്യങ്ങൾ തന്നെയാണ് അയാൾ സിനിമയിൽ തുടർന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്റെയും തെളിവുകൾ എന്റെ പക്കൽഉണ്ട്. സിനിമക്ക് വേണ്ടി ഞാൻ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണൽ രീതിയിലുള്ള അംഗീകാരവും നൽകിയിട്ടില്ല. എന്റെ ലൈംഗികതയിൽ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകൻ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി. എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാൻ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

NB- എന്റെ ഐഡന്റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബർ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച് മോശം കമെന്റുകൾ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും.

RECENT POSTS
Copyright © . All rights reserved