സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.
മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.
നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.
കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ കന്യാസ്ത്രീയും. കോഴിക്കോട് ജില്ലയിലെ കരുവാരക്കുണ്ടിലെ മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിയ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയത്. മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം വര്‍ധിച്ചതിന് പിന്നാലെയാണ് ജോഫി കോടതിയെ സമീപിച്ചത്.
കോണ്‍വെന്റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ ഒന്നും തന്നെ നടുക എന്നതല്ലാതെ കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കൃഷിയിടങ്ങളില്‍ കാട്ടുപന്നി കൂട് വയ്ക്കുന്ന സ്ഥിതിയാണ് അടുത്ത കാലത്തുള്ളതെന്നും സിസ്റ്റര്‍ പറയുന്നു. ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച സ്ഥിതിയിലാണുള്ളത്. വേലികെട്ടി ജാതി മരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാട്ടുപന്നിയെ തോട്ടത്തില്‍ നിന്ന് ഓടിക്കാതെ കൃഷി സാധ്യമല്ലെന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്നാണ് സിസ്റ്റര്‍ പറയുന്നത്.
സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.
പ്രതിവാര ഇന്‍ഫക്ഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഇത് 8 ശതമാനമായിരുന്നു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും.
സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിനേഷന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും.
വാക്സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവത്ക്കരണ നടപടികള്‍ ശക്തമാക്കും. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ ടെസ്റ്റിംഗ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഷൊര്‍ണൂരിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് നടത്തിയ ഇടപെടലാണ് ബിജെപി വക്താവിന്റെ പ്രശംസയ്ക്ക് കാരണം. സഹായം തേടി പകല്‍ വിളിച്ചെങ്കിലും വീണാ ജോര്‍ജ് എടുത്തില്ലെന്നും രാത്രി വൈകി തന്നെ ഫോണില്‍ തിരികെ വിളിച്ച് കാര്യം തിരക്കിയെന്നും സന്ദീപ് ഫെയിസ്ബുക്കില്‍ വ്യക്തമാക്കുന്നു. വീണാ ജോര്‍ജിനോട് രാഷ്ട്രീയം വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ മതിപ്പ് തോന്നിയെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സത്യം മറച്ചുവെക്കാനാവില്ലെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.
സന്ദീപ് വാര്യരുടെ കുറിപ്പ്
ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോര്‍ജ് ഫോണ്‍ ചെയ്താല്‍ എടുക്കാത്ത ആളാണെന്ന നിലയില്‍ ഒരു വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നു . വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ . ഒന്നു രണ്ടു മാസം മുമ്പാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത ഷൊര്‍ണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാന്‍ ബഹു. മന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു. എടുത്തില്ല. മന്ത്രിയാണ്. സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും . ഞാനത് കാര്യമാക്കിയില്ല.
അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകല്‍ സമയത്തെ തിരക്കുകള്‍ക്കിടെ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെ പോയ കാളുകള്‍ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവര്‍. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ.അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകല്‍ സമയത്തെ തിരക്കുകള്‍ക്കിടെ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെ പോയ കാളുകള്‍ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവര്‍. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ.
തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്ന് നേരത്തെ യു പ്രതിഭ എംഎല്‍എ വിമര്‍ശിച്ചിരുന്നു. അതൊരു പരിഭവം മാത്രമാണെന്നും മന്ത്രിക്കെതിരെ എംഎല്‍എ എന്ന രീതിയില്‍ ചിത്രീകരിച്ച് വിവാദമാക്കരുതെന്ന് പ്രതിഭ പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെടുത്തിയാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ ഫെയിസ്ബുക്കില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
”മന്ത്രിമാര്‍ നിരവധി ഉത്തരവാദിത്വമുള്ളവരാണ്. അതുകൊണ്ട് ഞങ്ങള്‍ എംഎല്‍എമാര്‍ അവരെ കൂടുതല്‍ വിളിക്കാറില്ല. എന്നാല്‍ വല്ലപ്പോഴും മാത്രം വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ വിഷമം തോന്നും. ഇക്കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയുടെ നല്ല ശൈലിയെ പ്രശംസിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞത്.” പ്രതിഭ വിഷയത്തില്‍ നല്‍കിയ വിശദീകരണം.’രാത്രി വൈകിയാണെങ്കിലും ആരോഗ്യമന്ത്രി വിളിച്ചു, എനിക്ക് മതിപ്പുതോന്നി’; വീണാ ജോര്‍ജിനെ പ്രശംസിച്ച് സന്ദീപ് വാര്യര്‍
സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് നേരെ തെറിവിളി അധിക്ഷേപങ്ങള്‍ നടത്തുന്ന ബിജെപി അനുഭാവികള്‍ക്ക് മറുപടിയുമായി പത്മജ വേണുഗോപാല്‍. സുരേഷ് ഗോപിയെ ആരെങ്കിലും സല്യൂട്ട് ചെയ്താല്‍ അതിലൊരു തെറ്റും കാണുന്നില്ലെന്നും എന്നാല്‍ താന്‍ സൂചിപ്പിച്ചത് സല്യൂട്ട് ചോദിച്ചു വാങ്ങിയതിലെ അനൗചിത്യമാണെന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. സുരേഷ് ഗോപി പ്രയോഗിച്ച വാക്കുകള്‍ ധിക്കാരത്തിന്റെയും സംസ്‌കാര ശൂന്യതയുടെതുമാണ്. ഒരു ജനപ്രതിനിധി അത്തരം വാചകങ്ങള്‍ പറയാന്‍ പാടില്ലെന്നും പത്മജ പറഞ്ഞു.
പത്മജ വേണുഗോപാല്‍ പറഞ്ഞത്: എം.പിക്ക് എതിരെ ഞാന്‍ നടത്തിയ മാന്യമായ വിമര്‍ശനത്തിന് എന്നെ നിലവാരം കുറഞ്ഞ ഭാഷയില്‍ അധിക്ഷേപിക്കുന്നവരോട്. എന്റെ വിമര്‍ശനത്തിലെ പ്രധാന പോയിന്റ് ‘നരേന്ദ്ര മോദി ഈ രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെ പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കി ദുരിതത്തില്‍ ആക്കിയിരിക്കുന്ന ഈ സമയത്ത്, തൃശ്ശൂരില്‍ വന്ന് കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ വാചകങ്ങള്‍ കാപട്യം ആയെ കാണാന്‍ കഴിയൂ’ എന്നാണ്. പ്രമുഖനായ MP തന്നെ വിമര്‍ശിച്ചവര്‍ക്കു നേരെ പറഞ്ഞ വാചകങ്ങള്‍, ‘പന്നന്‍മാര്‍’, ‘നിന്റെ ഒക്കെ അണ്ണാക്കില്‍ തള്ളി തരാം’ തുടങ്ങിയ ധിക്കാരത്തിന്റെയും സംസ്‌കാര ശൂന്യതയുടെയും ആണ്. ഒരു ജനപ്രതിനിധി ഇത്തരം വാചകങ്ങള്‍ പറയാന്‍ പാടില്ല.
സിനിമയില്‍ നിയമം എപ്പോഴും പറഞ്ഞ് രാഷ്ട്രീയ ഭരണാധികാരികളെ പരിഹസിച്ചു കൈയടി വാങ്ങിയ അദ്ദേഹം ഒരു ജനപ്രതിനിധി ആയപ്പോള്‍ സല്യൂട്ട് അവശ്യപ്പെട്ടു, എം.പി, എം.എല്‍.എമാര്‍ക്ക് നിയമ പരമായി സല്യൂട്ടിനു അര്‍ഹത ഇല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. അദ്ദേഹത്തെ ആരെങ്കിലും സല്യൂട്ട് ചെയ്താല്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. പക്ഷെ ചോദിച്ചു സല്യൂട്ട് വാങ്ങിയതിലെ അനൗചിത്യത്തെ സൂചിപ്പിച്ചു എന്ന് മാത്രം.
ഞാന്‍ ജീവിക്കുന്നത് എന്റെ ഭര്‍ത്താവിന്റെ ചെലവില്‍ ആണ്. കെ.പി.സി.സി ഭവന പദ്ധതിക്ക് 5 ലക്ഷം രൂപ ഞാന്‍ നല്‍കിയിട്ടുണ്ട്. അതിനും മുമ്പും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കു വീടു ഞാന്‍ വെച്ച് നല്‍കിയിട്ടുണ്ട്. എന്റെ അടുത്ത് സഹായം ചോദിച്ച നിരവധി പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്, പക്ഷെ അത് ഞാന്‍ വിളിച്ചു കൂവി പരസ്യം നല്‍കി പറയാറില്ല. സഹായം ചോദിച്ച എല്ലാവരെയും സഹായിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്.
ഞാന്‍ അച്ഛന്റെ തഴമ്പില്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു എന്ന് പറയുന്നവരോട്. അച്ഛന്‍ മരിച്ചിട്ടു 11വര്‍ഷം ആകുന്നു. ഇപ്പോള്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം വ്യക്തിത്വത്തിലും പരിശ്രമത്തിലും തന്നെ ആണ്. ഇപ്പോള്‍ എനിക്ക് താങ്ങും തണലുമായി ഉള്ളത് തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നെ സ്‌നേഹിക്കുന്ന ജനങ്ങളും ആണ്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളും സാധാരണ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശക്തിയില്‍ ആണ് ഞാന്‍ നേരിട്ടത്. എന്റെ പാര്‍ട്ടിയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ എന്ത് ആകണം, ആകണ്ട എന്ന് തീരുമാനിക്കുന്നത്. എന്റെ പ്രവര്‍ത്തനങ്ങളും ഞാന്‍ ഇടപെടുന്ന രീതിയും എന്റെ സംസാര ശൈലിയും എന്നെ അറിയുന്ന തൃശ്ശൂരിലെ ജനങ്ങള്‍ക്ക് അറിയാം..
മരിച്ചു പോയ എന്റെ അച്ഛനെ അധിക്ഷേപിക്കുക, എന്നെ അധിക്ഷേപിക്കുക, സോണിയ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ചു അധിക്ഷേപിക്കുക ഒക്കെ ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാന്‍ ഒള്ളൂ ‘നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവള്‍ അല്ല പത്മജ’ .. Just remember that….
സീരിയൽ താരം രമേശ് വൈദ്യശാലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുപത്തവർഷത്തോളമായി സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന താരത്തിന്റെ മരണം സീരിയൽ ലോകത്തെ ഞെട്ടിച്ചിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ വാരൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നെത് താരം. അന്ന് വരെ വളരെ സന്തോഷവാനായി സെറ്റിൽ നിന്ന് മടങ്ങിയ താരത്തിന് അന്ന് രാത്രി മുതൽ എന്ത് സംഭവിച്ചു എന്നതാണ് പ്രധാന ചോത്യം. ഇപ്പോൾ നടന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വർത്തയാണ് ഇപ്പോൾ വരുന്നത്.
രാത്രി 8:30 യോടെയായിരുന്നു താരത്തിന്റെ മരണം. രണ്ടാം ഭാര്യയും മകളും വിവരം പുറത്തുവിട്ടിരുന്നില്ല. മരണം പോലീസ് അറിയുന്നത് ക്യാനഡയിലുള്ള മകന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു. രമേശിന്റെ മരണം അറിയുന്നത് രണ്ടാം ഭാര്യയും മകളും ആയിരുന്നു. എന്നാൽ ഇവർ തുങ്ങി നിന്ന രമേശിനെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അയൽവാസികളും അടുത്തുള്ള ബന്ധുക്കളും ഈ വിവരം അറിയാക്കാൻ ഭാര്യയും മകളും താലപര്യപെട്ടിരുന്നില്ല. വൈകിയാണ് പോലീസ് പോലും വിവരം അറിയുന്നത്.
മരണ സമയത്ത് രമേശിന്റെ ഭാര്യയും മകളും പരിഭ്രാന്തിയോടെ നടക്കുന്നത് കണ്ടുവെന്നും വീട്ടിൽ വെട്ടമെല്ലാം ഓഫ് ആയിരുന്നു എന്നും സമീപവാസികൾ പറയുന്നു.പിന്നീട് ഒരു കാർ രമേശിന്റെ വീട്ടിൽ വന്നെന്നും അതിൽ ഉണ്ടായിരുന്നവും വീട്ടിൽ ഉണ്ടായിരുന്നവരും കൂടി രമേശിനെ കൊണ്ട് കാറിൽ കയറ്റിയപ്പോൾ ഇത് കണ്ട സമീപവാസി കാര്യം തിരക്കിയപ്പോൾ പെട്ടെന്നൊരു നെഞ്ചുവേദന വന്നെന്നും ആശുപത്രിയിലേക്ക് കൊണ്ട് പോകുവാണെന്നുമാണ് അവർ പറഞ്ഞത്.
അയൽക്കാരോട് സഹായം തേടാഞ്ഞതും ദുരൂഹത ഉണർത്തുന്നു. ആശുപത്രിയിൽ എത്തുമ്പോൾ ആണ് തൂങ്ങി മരണം ഉറപ്പാക്കുന്നത്. അസ്വാഭാവിക മരണം ആയിട്ട് കൂടെ എന്ത്‌കൊണ്ടാണ് പോലീസിനെ അറിയിക്കാൻ വൈകിയെന്നും സംശയം ഉണർത്തുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് ഒരു മകളുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നത്. രമേശിന്റെ പേരിലുള്ള സ്വത്ത് തർക്കവും ദുരൂഹത ഉണർത്തുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ നിബന്ധനകൾക്ക് വിധേയമായി മാത്രമാകും പ്രവർത്തനം.അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ക്ളാസ് ആരംഭിക്കുന്നത്. അഞ്ച്, ആറ് സെമസ്‌റ്റർ ബിരുദ വിദ്യാർത്ഥികൾ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊളളിച്ച് ഒരു ബാച്ചായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ളാസ്. അതേസമയം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളി മൂന്ന്, നാല് സെമസ്‌റ്റർ ക്ളാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊളളിച്ചാകും ക്ളാസ്.
സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കലിന് പ്രാധാന്യം നൽകാം. ക്ളാസ് സമയം എങ്ങനെയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഒറ്റ സെഷൻ 8.30 മുതൽ 1.30 വരെയും അല്ലെങ്കിൽ 9 മുതൽ 3.30 വരെയോ, 10 മുതൽ 4 വരെയോ എന്ന സമയക്രമത്തിലാകണം. ഓൺലൈൻ ഓഫ്‌ലൈൻ രീതിയിൽ സമ്മിശ്രമായ രീതിയിൽ ക്ളാസുകൾ കൈകാര്യം ചെയ്യാനാകും. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ കോളേജിൽ ഹാജരാകണം. എന്നാൽ ഓൺലൈൻ ക്ളാസുകൾ തടസമുണ്ടാകാത്ത തരത്തിൽ ഓഫ്‌ലൈൻ അദ്ധ്യാപകരുടെ എണ്ണം ക്രമപ്പെടുത്തിവേണം ഇത്. ഒരു വയസിൽ താഴെ പ്രായമുളള കുട്ടികളുളളവർ, ഗർഭിണികൾ, ഗുരുതര രോഗമുളളവർ എന്നിങ്ങനെയുളള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതെ സമയം സാമൂഹ്യ അകലം പാലിച്ച് വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉണ്ടോയെന്ന ആശങ്ക ശക്തമാണ് .
ഷെറിൻ പി യോഹന്നാൻ
ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയുടെ മകൾ ഒരു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇത്തവണ പോൾ എറണാകുളത്ത് എത്തിയത് പ്രധാനമായും രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന്, കൊച്ചുമകനെ കണ്ട് അവന്റെകൂടെ ഒരു ദിവസം താമസിക്കണം. മരുമകൻ അലനും അലന്റെ ഇപ്പോഴത്തെ ഭാര്യ സ്നേഹയും അവിടെയുണ്ട്. രണ്ടാമത്തെ കാര്യം, വക്കീലിനെ കണ്ട് കേസ് മുന്നോട്ട് നടത്തികൊണ്ടുപോകണം. എന്നാൽ കാര്യങ്ങൾ ആ വീട്ടിൽ നിന്ന് പല വഴികളിലേക്ക് തിരിയുകയായിരുന്നു.
മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. സുരാജ്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇമോഷണൽ സൈഡിൽ നിന്നുള്ള കഥപറച്ചിലാണ് നടത്തിയിരിക്കുന്നത്. ഒരു മരണം മൂന്നു പേരുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു, അതിൽ അവർ നേരിടുന്ന മാനസിക സംഘർഷം, യഥാർത്ഥ സംഭവം തിരിച്ചറിഞ്ഞു കഴിയുമ്പോഴുള്ള അവസ്ഥ എന്നിങ്ങനെ മനുഷ്യ മനസിന്റെ വൈകാരിക തലങ്ങളെ സ്പർശിച്ചുള്ള കഥാഖ്യാനമാണ് ചിത്രം നടത്തുന്നത്.
പ്രകടനങ്ങളിൽ സുരാജ് മികച്ചു നിൽക്കുന്നു. മകൾ നഷ്ടപെട്ട അച്ഛന്റെ വ്യഥകളെ, സത്യം തിരിച്ചറിയാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ പെർഫെക്ടായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. റിലേഷൻഷിപ്പിൽ പാടുപെട്ട് കഴിയേണ്ടി വരുന്ന സ്ത്രീയെ ഐശ്വര്യ പൂർണതയിൽ എത്തിക്കുമ്പോൾ ടോവിനോയും തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കുട്ടുവായി എത്തിയ അലോക് കൃഷ്ണയുടേതാണ്. പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലർത്തുന്നു
വളരെ പതുക്കെയാണ് കഥ നീങ്ങുന്നത്. സത്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷ നിറയ്ക്കുന്നുണ്ടെങ്കിലും ഒരു ‘ത്രില്ലർ’ എന്ന പേര് നൽകാമോയെന്ന് സംശയമാണ്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ അത്ര മികച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല. സ്ട്രോങ്ങ് ആയി ആദ്യ പകുതി ഒരുക്കിയെങ്കിലും ഫൈനൽ ആക്ടിൽ തിരക്കഥ ദുർബലമായി. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനാവശ്യമായി കഥ വലിച്ചുനീട്ടിയത് കാണാം.
കണ്ടിരിക്കാവുന്ന ഫാമിലി ഡ്രാമയാണ് ‘കാണെക്കാണെ’. തെറ്റ് – ശരി എന്നീ ദ്വന്ദങ്ങളുടെ പക്ഷത്തു നിന്ന് കഥപറയുന്നത് പ്രേക്ഷകനെയും പരിഗണിച്ചുകൊണ്ടാണ്. സ്ക്രിപ്റ്റിലെ പോരായ്മ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ പരിഹരിക്കപ്പെടുന്ന കാഴ്ച. അതുകൊണ്ട് തന്നെ ഭൂരിഭാഗം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകും.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് 12 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബിൽ തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തിൽ ബിനു ജോർജാണ് പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാൾ മുങ്ങി.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടോടെ പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവിൽ ഓഫിസർ കെ.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
മലയാളത്തിലെ അതികായന്‍മാരോടൊപ്പമെല്ലാം സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില കലകരന്മാരില്‍ ഒരാളാണ് മുകേഷ്. ഇവര്‍ രണ്ടു പേരുടെയും സമകാലികാനാണ് മുകേഷ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ഈ രണ്ട് ബിഗ് “എം” കളുടെ വളര്‍ച്ച നേരിട്ടു കണ്ടറിഞ്ഞ മുകേഷിൻ്റെ ഇവരെക്കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി മാറി. തന്‍റെ മനസ്സിലുള്ളതെന്തും അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നു മുകേഷ് പറയുന്നു. എന്ത് തന്നെ ആണെങ്കിലും മനസ്സില്‍ വച്ചിരുന്നു പെരുമാറുന്ന സ്വഭാവം മമ്മൂട്ടിക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ അങ്ങനെയല്ലന്നും മുകേഷ് വിശദീകരിച്ചു.
ചെറിയ കാര്യമാണെങ്കില്‍ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിച്ചു വക്കും. ഒന്നും രണ്ടുമല്ല 16 വര്‍ഷം. ഒഒരു സംവിധായകനുമായി ബന്ധപ്പെട്ട ഒരു സംഭവം ആ സംവിധായകൻ്റെ പേര് വെളിപ്പെടുത്താതെ മുകേഷ് വിശദീകരിച്ചു. പേര് പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്ന ആമുഖത്തോടെയാണ് മുകേഷ് ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അന്ന് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടറാകുന്നത്.
ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന പ്രസ്തുത സംവിധായകന്‍ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. എന്നാല്‍ ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായിരുന്നു ലാലിന്‍റെ മറുപടി. പക്ഷേ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. ഡയറക്ടര്‍ പറഞ്ഞിട്ടാണ്, ഉടന്‍ തന്നെ ഡ്രസ്സ് മാറണമെന്ന് ആ അദ്ദേഹം മോഹന്‍ലാലിനോട് ശഠിച്ചു. ഇത് മോഹന്‍ലാലിന് തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് ഇതേ അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി. പക്ഷേ അപ്പോഴും മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ചെറിയ വിഷമം പോലും മോഹന്‍ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’
എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹന്‍ലാല്‍ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വാചാലനായത്.