സംസ്ഥാനം നാളെരാവിലെ ആറുമണി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ പാഴ്സല്‍ നല്‍കാം. ആശുപത്രികളിലെ കൂട്ടിരിപ്പുകാര്‍ക്കും യാത്രാ അനുമതി. സംസ്ഥാനത്ത് ആരും പട്ടിണികിടക്കില്ലെന്നും ആവശ്യമുള്ളവര്‍ക്ക് സാമൂഹിക അടുക്കളവഴിയും ജനകീയ ഹോട്ടല്‍വഴിയും ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൊതുഗതാഗതവും എല്ലാ പൊതുപരിപാടികളും വിലക്കിക്കൊണ്ടും അവശ്യസേവനങ്ങള്‍മാത്രം അനുവദിച്ചുകൊണ്ടുമാണ് ലോക്ക് ഡൗണ്‍ നിലവില്‍വരിക. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴരവരെ തുറക്കാം, എന്നാല്‍ പാഴ്സല്‍സേവനം മാത്രമെ അനുവദിക്കൂ. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ധന വിതരണം, പമ്പുകള്‍, പാചകവാതക വിതരണം എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കി. പാസ്പോര്‍ട്ട് ,വിസ ഒാഫീസുകളും തുറക്കും. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇൻഷുറന്‍സ് എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലെ പ്രവര്‍ത്തിക്കൂ. ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും യാത്രാ അനുമതി നല്‍കി. സാമൂഹിക അടുക്കളവഴി ആവശ്യക്കാര്‍ക്ക് ഭക്ഷണണം നല്‍കും.
അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. ജില്ല വിട്ടുള്ള യാത്ര അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രായിരിക്കണം. തട്ടുകടകൾ തുറക്കരുത്. വര്‍ക്ക് ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍മാത്രം. കോടതികളില്‍ പോകേണ്ട അഭിഭാഷകര്‍ക്കും അവരുടെ ക്്ളര്‍ക്കുമാര്‍ക്കും യാത്രചെയ്യാം. ഭക്ഷണവും മരുന്നുകളും പാക്കുചെയ്യുന്ന സാമഗ്രികളുടെ നിര്‍മാണയൂണിറ്റുകള്‍ക്കും പാഴ്സല്‍സര്‍വീസുകള്‍ക്കും പ്രവര്‍ത്തിക്കാം. ചിട്ടി ഉള്‍പ്പെടെ വീടുകളിലെത്തിയുള്ള പണപ്പിരിവ് പാടില്ലെന്ന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
വനിതാ, ശിശുക്ഷേമം, നോര്‍ക്ക, മോട്ടോര്‍വെഹിക്കിള്‍സ് വകുപ്പുകള്‍ക്കും കസ്റ്റംസ് , ഉള്‍പ്പെടെയുള്ള അവശ്യ കേന്ദ്ര ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കി.
പള്‍സ് ഓക്സി മീറ്റര്‍ വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
വീടിനുള്ളിലും കൂടിച്ചേരലുകള്‍ ഒഴിവാക്കണം
അയല്‍ക്കാരുമായി ഇടപെടേണ്ടിവന്നാല്‍ ഇരട്ടമാസ്ക് ഉപയോഗിക്കണം
സാധനങ്ങള്‍ കൈമാറിയാല്‍ കൈകഴുകണം
വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കണം
വീടിനു പുറത്തുപോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകരുത്
ലോക്ഡൗണ്‍ നടപ്പാക്കാന്‍ 25000 പൊലീസുകാരെ വിന്യസിച്ചു
അത്യാവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസും ഫയര്‍ഫോഴ്സും
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി
ജില്ല കടന്ന് യാത്രയ്ക്ക് നിയന്ത്രണം
ജില്ല വിട്ടുള്ള യാത്രകള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ
ജില്ല കടന്ന് യാത്ര ചെയ്യേണ്ടവര്‍ സ്വയം തയാറാക്കിയ സത്യവാങ്മൂലം കരുതണം
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാം
അതിഥി തൊഴിലാളികള്‍ക്ക് നിര്‍മാണസ്ഥലത്ത് താമസവും ഭക്ഷണവും ഉറപ്പാക്കണം
ഇതിന് സാധിക്കാത്ത കരാറുകാര്‍ തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണം
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ മാനേജ്മെന്റ് ചുമതല ഡിപിഎംഎസ്‌യുകള്‍ക്ക്
ഐസിയു ബെഡ്, വെന്റിലേറ്റര്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് കണ്‍ട്രോള്‍ സെല്ലില്‍ വിളിക്കാം
ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
എല്ലാ സ്വകാര്യ ആശുപത്രികളും 4 മണിക്കൂര്‍ ഇടവിട്ട് ബെഡുകളുടെ വിവരം കൈമാറണം
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും ശ്രമമെന്ന് മുഖ്യമന്ത്രി
വാക്സീന്‍ ഇറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞുവെന്ന വാര്‍ത്തയിലാണ് പ്രതികരണം
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്ട്രീയ കാര്യ സമിതിയിൽ ധാരണ. ജംബോ കമ്മറ്റികൾ ഇല്ലാതാക്കിയാവും അടിത്തട്ട് മുതലുള്ള പുനസംഘടന. ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന രാഷ്ട്രീയ കാര്യ സമിതി ചേർന്ന് പുനസംഘടനയ്ക്ക് മാർഗരേഖ തയ്യാറാക്കും.
അടിമുടി മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടിയുടെ ശാപമായ ജംബോ കമ്മറ്റികൾ ഇനിയുണ്ടാവില്ല. തിരക്ക് കൂട്ടാതെ സമയമെടുത്ത് പുനസംഘടന നടത്താനാണ് നേതൃതലത്തിലെ ധാരണ. ഇതിനായി വിശദമായ മാർഗരേഖ തയ്യാറാക്കും. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡൻ്റുരോടും വിശദമായ റിപ്പോർട്ട് തേടി. ഇത് കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതി പുനസംഘടനയ്ക്ക് മാർഗരേഖ തയ്യാറാക്കുക.
രാഷ്ട്രീയ കാര്യ സമതിയിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്വം ഉമ്മൻചാണ്ടി ഏറ്റെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രനാവട്ടെ, തോൽവിയുടെ ഉത്തരവാദിത്വം തന്റെ മേൽ കെട്ടിവെക്കാൻ ശ്രമമെന്ന് പരിഭവിച്ചു. ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് ഓർമ്മപ്പെടുത്തി. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് യോഗത്തെ ചെന്നിത്തല അറിയിച്ചു. പരസ്പരം പഴി പറഞ്ഞ് മറ്റുള്ളവർക്ക് ചിരിക്കാൻ വഴിയൊരുക്കരുതെന്നും ചെന്നിത്തല നേതാക്കളെ ഓർമിപ്പിച്ചു. എല്ലാം മുതലക്കാൻ ആർഎസ്എസ് കാത്തിരിക്കുകയാണെന്ന് കൂടി ചെന്നിത്തല പറഞ്ഞു.
പുനസംഘടന വേണമെന്ന് കെ മുരളീധരനും കെ സുധാകരനും പിജെ കുര്യനുമടക്കമുള്ള നേതാക്കൾ നിലപാട് സ്വീകരിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണമെന്നാവശ്യപ്പെട്ട പിജെ കുര്യൻ എഐസിസി മാനദണ്ഡപ്രകാരമല്ല സ്ഥാനാർത്ഥി നിർണയമെന്നും കുറ്റപ്പെടുത്തി. നേതാക്കൾ ഗ്രൂപ്പ് പണി നിർത്തി തെറ്റുതിരുത്തണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി. ചിദംബരം തുടങ്ങിയവർ ചടങ്ങിനെത്തി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
തിരു.: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിർദ്ദേശങ്ങളിങ്ങനെ :-
1. ലോക്ക് ഡൗൺ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല.
2. ക്ഷേത്രങ്ങളിൽ പൂജകൾ മുടങ്ങാതെ നടക്കും.
3. പൂജാ സമയം രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങൾ അതതു ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
4. ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവിൽ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
5. ഇതിനകം ബുക്ക് ചെയ്തിരിക്കുന്ന വിവാഹ ചടങ്ങുകൾ 20 പേരിൽ കൂടാതെ കൊവിഡ്- 19 മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താവുന്നതാണ്.
അതേ സമയം, കോവിഡ്- 19 ലോക് ഡൗണ്‍ പരിഗണിച്ച് ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. എന്നാൽ, ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തില്‍ സാധാരണ പൂജകള്‍ മാത്രം നടത്താനും യോഗത്തില്‍ തീരുമാനമായി. മെയ് 14 മുതല്‍ 19 വരെയാണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുക.
തന്റെ മരണം പ്രതീകാത്മകയി ആഘോഷിച്ചു കൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിദ്ധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനു മുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ അതിനപ്പുറം എൻ്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്ന് ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻ പിള്ളയോട് പരാജയപ്പെട്ടിരുന്നു.
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി…
Posted by Shibu Baby John on Thursday, 6 May 2021
ഈ കാലഘട്ടത്തിലെ ദാമ്പത്യബന്ധങ്ങളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ‘ഡിവോര്‍സ് ബോക്‌സ്’ ശ്രദ്ധേയമാകുന്നു. കുടുംബ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് പങ്കാളിയെ പരസ്പരം മനസിലാക്കുന്നതും ഈഗോ ഇല്ലാതെ ഒരുമിച്ച് മുമ്പോട്ട് പോവുക എന്നതും. നിസാരമായ ഈഗോ കാരണം പരസ്പര ധാരണയില്‍ വേര്‍പിരിയലിന് തയ്യാറെടുക്കുന്ന ആനി-ജെറി ദമ്പതികളുടെ കഥയാണ് ഡിവോഴ്‌സ് ബോക്‌സ് പറയുന്നത്.
പൂര്‍ണമായും യുഎസില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും അമേരിക്കന്‍ മലയാളികളാണ്. ഡിവോഴ്‌സിന് മുമ്പ് ആനിയെ കാണാന്‍ ജെറി യാത്ര തിരിക്കുന്നത് മുതലാണ് കഥയുടെ ആരംഭം. നമ്മുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ നാം കണ്ടിട്ടുള്ള, അല്ലെങ്കില്‍ പറഞ്ഞ് കേട്ടിട്ടുള്ള ദമ്പതികളുടെ പ്രശ്‌നങ്ങളും അതിനെ സോള്‍വ് ചെയ്യാന്‍ നോക്കുന്ന കൂട്ടുകാരെയും ഒക്കെ വളരെ വ്യക്തമായി കാണിച്ച് വളരെ റിയലിസ്റ്റിക് ആയുള്ള മേക്കിംഗ് തന്നെ ആണ് ഡിവോഴ്സ് ബോക്സിന്റെ പ്രത്യേകത.
തുടക്കത്തില്‍ കുടുംബകഥയെന്ന് തോന്നിപ്പിച്ച്, എന്നാല്‍ പിന്നീട് ത്രില്ലര്‍ മൂഡിലേക്കുള്ള മാറ്റമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ക്ലൈമാക്‌സ് കൂടിയായപ്പോള്‍ ഡിവോഴ്സ് ബോക്‌സ് ഒരു നല്ല കാഴ്ചാനുനുഭവം തന്നെയായി മാറുന്നുണ്ട്. ‘ഓണ്‍ലൈന്‍ ഭജന’ എന്ന ഹ്യൂമര്‍ ചിത്രത്തിന് ശേഷം അനീഷ് കുമാര്‍ ‘മുത്താരംകുന്ന് മീഡിയ’യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ഡിവോഴ്‌സ് ബോക്‌സ്.
ചിത്രസംയോജകന്‍ കൂടിയായ സംവിധായകന്‍ അനീഷ്‌കുമാറിന് ത്രില്ലര്‍ മൂഡിലേക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നത് ക്യാമറയിലൂടെ യുഎസിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ച് തന്ന വികാസ് രവീന്ദ്രന്‍ ആണ്.
ഒപ്പം ഡ്രോണ്‍ ക്യാമറ ചലിപ്പിച്ച പ്രേം, കിരണ്‍ നായര്‍ എന്നിവരും ചേര്‍ന്ന് ലോക്കേഷന്റെ സൗന്ദര്യത്തെ വളരെ മികച്ച രീതിയില്‍ നമുക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നു. ആനി-ജെറി ദമ്പതിമാരായി എത്തിയ ഗായത്രി നാരായണന്‍, കിരണ്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. മജീഷ് കുമാര്‍ ആണ് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മനുവായി ചെറിയ വേഷത്തിലും മജീഷ് കുമാര്‍ എത്തുന്നുണ്ട്.
ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ഇരുചക്ര വാഹനത്തിൽ ഇരുത്തി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നുമാണ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിപിഇ കിറ്റ് ധരിച്ച രണ്ടുപേർക്ക് നടുവിലായാണ് ഇയാളെ ബൈക്കിൽ ഇരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
രോഗി കഴിഞ്ഞിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ സൗകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ടു പോകുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ആരോപണമുണ്ട്.
കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും. പൊതു വിപണിയിൽ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കൽ സ്റ്റോറുകൾ വഴി കൺസ്യൂമർ ഫെഡ് നൽകുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
കൊവിഡ് ബാധിതർക്ക് ചികിത്സയ്ക്കുള്ള മരുന്നുകൾ, മാസ്‌ക്കുകൾ, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങി പത്ത് ഉത്പന്നങ്ങളാണ് മെഡിക്കൽ കിറ്റിലുള്ളത്. പൊതു വിപണിയിലേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് കൺസ്യൂമർ ഫെഡിന്റെ മരുന്ന് ലഭിക്കുക. ആദ്യഘട്ടത്തിൽ 78 നീതി മെഡിയ്ക്കൽ സ്റ്റോറുകളിലാണ് വിൽപ്പന. അടുത്ത ആഴ്ചയോടെ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും മരുന്ന് വിതരണം ചെയ്യും. 3000 കിറ്റുകൾ വിൽപ്പനയ്ക്കായി ഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട്.
വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൊവിഡിന് ശേഷം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ചികിത്സാ കിറ്റ് തയ്യാറാക്കുന്നത്. കൺസ്യൂമർ ഫെഡിന് കീഴിലെ ഷോപ്പുകളിൽ 48 കോടി രൂപയുടെ പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും സ്റ്റോക്കുണ്ടന്നും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിന്ന് ഉൾപ്പെടെ കൂടുതൽ സാധനങ്ങൾ എത്തിയ്ക്കുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് വ്യക്തമാക്കി .
അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും.
പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി (എംപിസിഎസും ഇഡബ്ല്യുഡിഎസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ എന്നിവ. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടഞ്ഞു കിടക്കും.
എന്നാല്‍ താഴെ പറയുന്ന സര്‍ക്കാര്‍ വകുപ്പുകളും
i. ആരോഗ്യം, ആയുഷ്, റവന്യൂ, എല്‍എസ്ജിഡി, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ്, ഇന്‍ഡസ്ട്രീസ്,
ലേബര്‍, സൂ, കേരള ഐടി മിഷന്‍, ഇറിഗേഷന്‍, വെറ്ററിനറി സര്‍വീസസ്, സോഷ്യല്‍
ജസ്റ്റിസ് സ്ഥാപനങ്ങള്‍, അച്ചടി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍.
ii. പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ & എമര്‍ജന്‍സി
സേവനങ്ങള്‍, ദുരന്ത നിവാരണ, വനം, ജയിലുകള്‍
iii. ജില്ലാ കളക്ടറേറ്റും ട്രഷറിയും
iv. വൈദ്യുതി, ജലവിഭവം, ശുചിത്വം
കോവിഡ് മാനേജുമെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ വകുപ്പുകളും
ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.
ആരോഗ്യമേഖലയ്ക്ക് പ്രവര്‍ത്തിക്കാം
സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര വിലക്ക് ഇല്ല
കാര്‍ഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍ക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം
വേഗത്തില്‍ നശിച്ച് പോകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല
വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങള്‍ അടയ്ക്കണം
റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാം
ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം
മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം
എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 1 മണിവരെ സേവനം ലഭ്യമാക്കാം
പത്ര മാധ്യമ സ്ഥാപനങ്ങള്‍, കേബിള്‍ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം
ഇന്റര്‍നെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷന്‍, തുടങ്ങി സേവനങ്ങള്‍ നല്‍കുന്നവയ്ക്ക് പ്രവര്‍ത്തിക്കാം
ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്
പെട്രോള്‍, എല്‍പിജി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം
വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
ശീതീകരണ സ്റ്റോറേജ്, വെയര്‍ഹൗസ് എന്നിവ പ്രവര്‍ത്തിക്കാം
സ്വകാര്യ സുരക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
മാസ്ക്, സാനിറ്റൈസര്‍, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണ വിപണനങ്ങള്‍ക്ക് തടസമില്ല
ക്വറിയര്‍ സര്‍വ്വീസ് പ്രവര്‍ത്തിപ്പിക്കാം
ടോള്‍ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവര്‍ത്തിക്കാം
അവശ്യ വസ്തുക്കളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
കയറ്റുമതി ഉല്‍പന്നങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
എയര്‍ ലൈന്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകും
മെട്രോ ഉണ്ടാകില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിലും വോട്ട് വിഹിതത്തിലുണ്ടായ കുറവിലും എൻഡിഎയിൽ പൊട്ടിത്തെറി. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് ബിജെപിയുമായി അകലുകയാണെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തെ എൻഡിഎ ശിഥിലമായി ബിജെപി-ആർഎഎസ്എസ് മാത്രമായി ചുരുങ്ങാനാണ് സാധ്യതകൾ. ബിജെപി നേതാക്കൾ ബിഡിജെഎസ് നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും തർക്കം പരിഹരിച്ചിട്ടില്ല.
ഇതിനിടെ, കൺവീനർസ്ഥാനം ഒഴിയുമെന്ന് ബിഡിജെഎസ് അധ്യക്ഷൻകൂടിയായ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതും മുന്നണിയിലെ പൊട്ടിത്തെറി മറനീക്കിപുറത്തെത്തിച്ചു. മുൻകാല തെരഞ്ഞെടുപ്പുകളെക്കാൾ വോട്ടുവിഹിതത്തിൽ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പടവെട്ടാൻ എൻഡിഎയിലെ പാർട്ടികളുടെ ആയുധം.
കാലങ്ങളായി ബിജെപി തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്. 2016ൽ കോവളം മണ്ഡലത്തിൽ ബിഡിജെഎസിലെ കോവളം ടിഎൻ സുരേഷ് 30,987 വോട്ടുനേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരൻ താമരചിഹ്നത്തിൽ മത്സരിച്ചപ്പോൾ കിട്ടിയത് 18,664 വോട്ടാണ്.
ഇതോടെ, ഇപ്പോഴത്തെ നിലയിൽ എൻഡിഎയ്ക്ക് ബിഡിജെഎസ് ബാധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചുകൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എൻഡിഎയിൽ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതോടെയാണ് പൊട്ടിത്തെറിയുടെ ആഴം വ്യക്തമായക്. എൻഡിഎയിലെ ഘടകക്ഷികൾ തമ്മിലുള്ള പോരും മുന്നണിക്ക് തവേദനയാവുകയാണ്.
21 മണ്ഡലങ്ങളിൽ മത്സരിച്ച ബിഡിജെഎസ് ശക്തിതെളിയിച്ചില്ലെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.