എസ്‌ഐ വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുവരുന്നത് കണ്ട് യുവാക്കള്‍ ആദ്യമൊന്നു പകച്ചു. പിന്നെ ബാറ്റ് കയ്യിലെടുത്തു യുവാക്കള്‍ക്കൊപ്പം കൂടി കളിക്കാന്‍. എസ്‌ഐ സ്റ്റെപ്‌റ്റോ ജോണിന്റെ നാടന്‍ ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം കാലടിയിലാണ് ആവേശക്കാഴ്ച അരങ്ങേറിയത്.
കേസിന്റെ ആവശ്യമായി എസ്‌ഐ വാഹനത്തില്‍ പോകുമ്പോഴാണു മറ്റൂരില്‍ ഒരു ഗ്രൗണ്ടില്‍ കുറച്ചു യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്‌ഐ വേഗം വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കള്‍ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്‌ഐ ബാറ്റ് കയ്യിലെടുത്തപ്പോള്‍ അവരും ആവേശത്തിലായി.
ബാറ്റിങ്ങും ബോളിങ്ങും ചെയ്തു എസ്‌ഐ അവരിലൊരാളായി മാറി, കുറെ നേരം അവര്‍ക്കൊപ്പം കളിച്ചു. കോളേജ് കാലത്തെ ഓര്‍മകളോടെ എസ്‌ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാര്‍ സൂപ്പര്‍ പ്ലേയറാ’ എന്ന അഭിനന്ദനം ഏറ്റുവാങ്ങിയാണ് എസ്‌ഐയെ മടങ്ങിയത്.
തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയിൽ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ കാണുന്നതിന് ആതിരയുടെ ഭർത്താവിന്റെ വീട്ടിലെത്തിയത്. വെന്നിയോട് താമസിക്കുന്ന ഇവർ രാവിലെ 10 മണിയോടെയാണ് കല്ലമ്പലത്ത് എത്തിയത്.
വീട്ടിൽ എത്തിയപ്പോൾ കതക് തുറന്നുകിടക്കുകയായിരുന്നെങ്കിലും ആരെയും കണ്ടില്ല. ആതിരയും ഭർത്താവ് ശരത്തുമാണ് വീട്ടിൽ താമസം. ഒന്നര മാസം മുൻപായിരുന്ന ഇവരുടെയും വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. വീട്ടിൽ ആരെയും കാണാത്തതിനാൽ ആതിരയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി.
ഇരുവരും ചേർന്ന് വീട്ടിനകത്ത് തിരിഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടർന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയിൽ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയിൽനിന്നു മടങ്ങി വരുകയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു.
വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവാഹത്തിനു തൊട്ടുമുൻപാണ് ശരത് വിദേശത്തുനിന്നു നാട്ടിലെത്തിയത്. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ആതിര അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെന്നെന്നാണ് നാട്ടുകാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമ്നസേനടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ദുരന്തമാണ് ഒഴിവായത്.
എന്‍ജിന്‍ ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. ഉടന്‍തന്നെ ഡ്രൈവര്‍ ലോറി ഒതുക്കി നിറുത്തി ചാടിയിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ തടഞ്ഞു. സമീപത്തെ ആളുകളെ മാറ്റി. അരമണിക്കൂറിനുള്ളില്‍ കൊയിലാണ്ടിയില്‍നിന്ന് അഗ്നിശ്മന സേനയും അത്തോളിയില്‍നിന്ന് പൊലീസുമെത്തി.
ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ അരമണിക്കൂറോളം വെള്ളം ചീറ്റി തണുപ്പിച്ചു. ശേഷം എല്ലാ സിലണ്ടറുകളും നാട്ടുകാരുടെ സഹായത്തോടെ മാറ്റുകയായിരുന്നു. ദേശീയപാതയില്‍ റോഡുപണി നടക്കുന്നതുകൊണ്ടാണ് മംഗളൂരു ഭഗത്തുനിന്ന് വന്ന ലോറി പേരാമ്പ്ര വഴി കോഴിക്കോടേക്ക് തിരിച്ചുവിട്ടത്. അപകടത്തെതുടര്‍ന്ന് ഈ പാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന മോനിഷയെ മറക്കാന്‍ മലയാളികള്‍ക്ക് ആകുകയും ഇല്ല. മലയാളപ്രേക്ഷകര്‍ ഇന്നും ഏറെ സങ്കടത്തോടെയാണ് മോനിഷയുടെ വിയോഗത്തെക്കുറിച്ച് ഓര്‍ക്കുന്നതും. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഡിസംബര്‍ അഞ്ചിനായിരുന്നു താരം കാലയവനികയ്ക്കുള്ളിലേക്ക് മണ്‍മറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിലുണ്ടായ കാറപകടമാണ് താരത്തിന്റെ ജീവനെടുത്തത്. ഇകഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു മോനിഷയുടെ ഒരു ഓര്‍മദിനം കൂടി കടന്നു പോയത്.
എന്നാല്‍ മോനിഷ സ്ഥിരമായി ഓജോബോര്‍ഡ് കളിക്കാറുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും നൃത്താധ്യാപികയായ അമ്മ ശ്രീദേവി. താനും മകളും ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു മോനിഷ ചെയ്യുമ്പോള്‍ ബോര്‍ഡില്‍ കോയിന്‍ ഒക്കെ നീങ്ങുമായിരുന്നു എന്നും എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീദേവി പറയുന്നു.
ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും പണ്ട് ഓജോബോര്‍ഡ് കളിക്കുന്നതിനിടെ മോനിഷ തന്നോട് പറഞ്ഞ കാര്യങ്ങളും ശ്രീദേവി ഓര്‍ക്കുകയാണ്. അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ… വേറെ പണിയില്ലെന്ന് മറുപടി. പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതുലോകത്തു നിന്നും ഞാന്‍ വരും. കുറച്ചുദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു.
ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയില്‍ മോനിഷയും നര്‍ത്തകി കൂടിയായ അമ്മ ശ്രീദേവിയും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു മോനിഷ. ഒരു ചെറിയ കാലയളവില്‍ മാത്രമേ മോനിഷയ്ക്ക് സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. 1986ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായം.
വൈജയന്തിമാലയെപ്പോലെ, പത്മിനിയെ പ്പോലെ നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെയും ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് ‘നിനക്കൊരു പെണ്‍കുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞായിരുന്നു. ആ വാശിയില്‍ നിന്നാണ് മകളുണ്ടായാല്‍ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസില്‍ മുന്‍രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് അഭിനയമികവിനുള്ള ഉര്‍വശിപ്പട്ടം മോനിഷ നേടിയപ്പോള്‍, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു. നഖക്ഷതങ്ങളുടെ പ്രിവ്യൂ മദ്രാസില്‍ നടന്നപ്പോള്‍, ചിത്രം കണ്ട് നടി പത്മിനി മോനിഷയെ കെട്ടിപ്പിടിച്ചു.
അവരെ ഒന്നു തൊടാന്‍ കൊതിച്ചു നടന്ന കാലമുണ്ടായിരുന്നു തനിക്കെന്നു ശ്രീദേവി ഓര്‍ത്തു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി എന്നും ശ്രീദേവി പറയുന്നു.
മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പേരോട് ടൗണിനടുത്ത ഭര്‍ത്യവീട്ടില്‍ വാണിമേല്‍ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെ പറമ്ബത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തു മണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭര്‍തൃ വീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
ഇതിനിടെ നാദാപുരം പോലീസും തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാര്‍ഡ് മെമ്ബര്‍ റെജുല നിടുമ്ബ്രത്തും സ്ഥലത്തെത്തി. പ്രശ്നം ചര്‍ച്ചചെയ്യാമെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെ ബന്ധുക്കള്‍ തള്ളി. ഇതോടെ വീട്ടില്‍ കുടുംബം സമരം തുടരുകയായിരുന്നു. പതിനൊന്നുവര്‍ഷം മുമ്ബാണ് ഷഫീനയെ ഷാഫി വിവാഹംചെയ്തത്. മൂന്നുവര്‍ഷംമുമ്ബ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഇതിന് ശേഷം കുടുംബസമേതം ഗള്‍ഫിലേക്ക് പോയി. ഒരുമാസം ഗള്‍ഫില്‍ കഴിഞ്ഞതിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.
പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തംവീട്ടിലേക്ക് പോവാന്‍ ഷാഫി ആവിശ്യപ്പെട്ടതായും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഷഫീന പറഞ്ഞു. അതെ സമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഷാഫിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ നാടിനേയും നാട്ടുകാരേയുമൊക്കെ പരിചയപ്പെടുത്താനായി വീഡിയോ എടുക്കുന്ന വ്‌ളോഗർമാരിൽ ചിലരുടെ വ്യാജപ്രചാരണങ്ങളിൽ വിഷമമുണ്ടെന്ന് സഹോദരൻ. കുടുംബത്തെ നോവിക്കുന്ന തരത്തിലാണ് പലരുടേയും പ്രചാരണമെന്നും അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു.
സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്‌ളോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.
ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ:
ഈ അടുത്ത കാലത്ത്, കോവിഡിനിടക്ക് തന്നെ. വളരെയധികം ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് വ്‌ളോഗർമാരുടേത്. ഇവരുടെ ഒരു നീണ്ട നിര തന്നെയാണ് ചാലക്കുടിയിലേക്ക് എത്തുന്നത്. അതിൽ വളരെ സന്തോഷം ഉണ്ട്. മറ്റൊന്നുമല്ല മണിചേട്ടന്റെ വീടും നാടും ഒക്കെ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെയധികം സന്തോഷം തന്നെയാണ്. പക്ഷേ. ഇത്തരം വ്‌ളോഗുകൾ അവതരിപ്പിക്കുന്നവർ യാതൊരു വിധത്തിലുള്ള സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞ് കൊണ്ടല്ല ഇത് ചെയ്യുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് പറയുന്നുണ്ട്. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റർ ചെയ്തത് എന്നത് ശരിയാണ്. മണിച്ചേട്ടൻ ഓടിച്ചിരുന്നത് ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങൾക്കു മനസിലാകും.
ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്‌നാട് റജിസ്‌ട്രേഷൻ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയത് കൊണ്ടാണ് അത് ഉപയോഗശൂന്യമായത്. മറ്റ് കാര്യങ്ങൾ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചഈ അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇത് ചൊയ്യാൻ വന്നയാളുടെ ഭാര്യയുടെ ഫോട്ടോയും മറ്റ് പലരൂപത്തിലും അവതരിപ്പിച്ചതായി കാണുന്നുണ്ട്. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്ന കാരയങ്ങളാണ്. ആ വീഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.
സിസ്റ്റര്‍ അഭയയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കത്തോലിക്ക ധ്യാനഗുരു ഫാ.മാത്യു നായ്ക്കംപറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശുപാര്‍ശ. നായ്ക്കം പറമ്പിലിന്റെ സന്യാസസഭ ഉള്‍പ്പെട്ട സീറോ മലബാര്‍ സഭാ സിനഡിലും ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സിസ്റ്റര്‍ അഭയയെ വീട്ടില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായവളായും ഭ്രാന്തിയായും ചിത്രീകരിച്ച നായ്ക്കം പറമ്പിലിനെതിരെ നീയമ നടപടിക്ക് പല അല്‍മായ സംഘടനകളും ഒരുങ്ങുന്നതിനിടെയാണ് കത്തോലിക്കാ സഭയുടെ ഈ നടപടി.
കേരള കത്തോലിക്കാ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ മാര്‍പാപ്പ എന്നാണ് ധ്യാനഗുരു മാത്യു നായ്ക്കം പറമ്പില്‍ അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇയാള്‍ സിസ്റ്റര്‍ അഭയക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നത്. വിശ്വാസി സമൂഹം വൈദികരെയും, മെത്രാന്‍മ്മാരെയും നേരില്‍ കണ്ടും മറ്റും പ്രതികരണങ്ങള്‍ അറിയിച്ചതോടെ സഭാനേതൃത്വം കടുത്ത പ്രതിരോധത്തിലായി. സഭാ നേതൃത്വം നടപടി എടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണത്തിനിറങ്ങുമെന്ന് കന്യാസ്ത്രി സമൂഹങ്ങളും സഭാനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങളായി നടക്കുന്ന സീറോ-മലബാര്‍ സഭാ സിനഡിലും ഈ വിഷയം ചര്‍ച്ചയായി. നായ്ക്കം പറമ്പില്‍ അംഗമായ വി.സി. കോണ്‍ഗ്രിയേഷന്‍ സീറോ മലബാര്‍ സഭയുടെ കീഴിലാണ്. വിഷയം കൈവിട്ട് പോകുമെന്ന സ്ഥിതി വന്നതോടെ ഫാദര്‍ നായ്ക്കം പറമ്പനെ തള്ളി പറഞ്ഞും, നടപടിക്ക് ശുപാര്‍ശ ചെയ്യ്തും കേരള കത്തോലിക്ക മെത്രാന്‍ സമിതി രംഗത്തെത്തി. നടപടി വിവരം കെ.സി.ബി.സി.വക്ക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ഏതാണ്ട് മൂന്നു പതിറ്റാണ്ടായി കേരള മനസാക്ഷിയുടെ മുന്‍പില്‍ നീതി നിക്ഷേധത്തിന്റെ ഇരയായി നിലകൊണ്ട സി.അഭയയെക്കുറിച്ച് കത്തോലിക്ക സഭയിലെ ഈ പുരോഹിതന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് വിശ്വാസികളും പൊതു സമൂഹവും കേട്ടത്. സിസ്റ്റര്‍ അഭയ നന്നേ ചെറുപ്പത്തിലെ വീട്ടില്‍ വെച്ച് സ്ഥിരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും. ഇതിനെ തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ ഭ്രാന്തിയായിയാണ് ജീവിച്ചതെന്നും പറയുന്ന നായ്ക്കം പറമ്പന്‍ സി.അഭയ മരണ ശേഷം ഇത് വരെ മോക്ഷം ലഭിച്ചില്ലെന്നും ശുദ്ധീകരണ സ്ഥലത്ത് പീഡിപ്പിക്കപ്പെടുകയാണെന്നും ആരോപിക്കുന്നു. മരിച്ച ശേഷവും ഇഷ്ടമില്ലാത്തവരെ വേട്ടയാടാന്‍ ഒട്ടും മടിയില്ലാത്തവരാണ് പുരോഹിതരെന്നതിന്റെ തെളിവാണ് നായ്ക്കം പറമ്പന്റെ ഈ വെളിപാടെന്നാണ് വിശ്വാസി സമൂഹം പോലും പറയുന്നത്. കോഴിക്കോട് വന്ന നിപ്പയെ തുരത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ മുന്‍പെത്തിയിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകരിലൊരാള്‍ കൂടിയാണ് നായ്ക്കം പറമ്പന്‍.
മലപ്പുറം താനൂരിലെ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിൽ. രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.
2014 ഏപ്രിൽ 27നാണ് ഓമച്ചപ്പുഴ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടിൽനിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പരേതനായ തറമ്മൽ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൈനുദ്ദീന്റെ കുടുംബത്തിൽനിന്നും എതിർപ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് 2014 ഏപ്രിലിൽ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
ഖദീജയെ കാണാതായ സംഭവത്തിൽ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വർഷങ്ങളോളം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. ഇതോടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത.
ഈ കേസിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽനിന്ന് അനുമതി തേടി. എന്നാൽ കഴിഞ്ഞദിവസം ഇവർ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതോടെ മറ്റുവഴികൾ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടുകയായിരുന്നു. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. പിന്നാലെ സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവർ പരപ്പനങ്ങാടി കോടതിയെ അറിയിച്ചത്.
അതേസമയം, ബന്ധു നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. ഷഫീഖിനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് പിതാവ് ഇസ്മയിൽ ആരോപിച്ചു.ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്.
‘അങ്ങനെ സംഭവിക്കണമെന്നു പൊലീസിന് ഉദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്തു നിന്നു കൊണ്ടുവന്നതു പോലും അറിയിക്കാതിരുന്നത്. പൊലീസ് അവനെ തല്ലിക്കൊന്നതാണ്. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്’. ഇസ്മയിൽ വിതുമ്പി പറയുന്നു.
ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഷെഫീക്കിന്റെ മുഖത്തു പൊലീസ് മർദിച്ചുവെന്നാണ് സഹോദരൻ പറയുന്നത്. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങളുണ്ടെന്നും സഹോദരൻ സമീർ വെളിപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷഫീഫ് മരിച്ചിരുന്നുവെന്നും ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസിന്റെ വാക്ചാതുരിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിനാണ് മുംതാസിന് അഭിനന്ദനം തേടിയെത്തിയത്. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടന്ന പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് ദേശീയ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചത്.
കഴിഞ്ഞദിവസം ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്‌കാര മികവുമായി മുംതാസ് മികവ് പുലര്‍ത്തിയെന്നും മോഡി പറഞ്ഞു. എന്നാല്‍ മുംതാസിന്റെ നേട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പാര്‍ലമെന്റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്.
മോഡിയുടെ അഭിനന്ദനം നേടിയതോടെ മുംതാസ് പഠിക്കുന്ന അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് രാജ്യാന്തര തലത്തിലും പ്രശസ്തമായിരിക്കുകയാണ്. മുംതാസിന്റെ നേട്ടത്തില്‍ കോളേജിന്റെ പ്രശസ്തി രാജ്യാന്തരതലത്തിലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിലാണ് മാനേജ്‌മെന്റ്.
കോളേജ് രാജ്യത്തിനു നല്‍കിയ നല്‍കിയ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിലെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. മുംതാസ് മടങ്ങിയെത്തുമ്പോള്‍ രാജകീയ സ്വീകരണം നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
എംജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ എംഇ ഷാജി-റഷീദ ദമ്പതികളുടെ മകളാണ് മുംതാസ്.
Mumthas S. from Kerala is both eloquent and expressive in her speech at the National Youth Parliament Festival. https://t.co/R8To68yEqo
— Narendra Modi (@narendramodi) January 12, 2021