‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.
നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.
I as a member of Kerala Iyer community seek support of fellow tweeps in condemning the naming of a new Malayalam movie as ” Pattarudey Mutton Curry”.Kerala Brahmana Sabha has officially written to Censor board.@NPIswaran @Arunakrishnan @Oommen_Chandy @surendranbjp @chennithala pic.twitter.com/fqJyQ0RJ7e
— Venkitesh S Iyer (@venkiiyer) March 15, 2021
ഇരിങ്ങാലക്കുട കാട്ടൂർക്കടവിൽ വീട്ടമ്മയെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ പ്രതികാരമെന്ന് പോലീസ്. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ലക്ഷ്മിയെയാണ് ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. മുഖ്യപ്രതി ദർശൻ ഒളിവിലാണ്. ഗുണ്ടാനേതാവ് ദർശനായിരുന്നു സംഘത്തലവൻ. നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് കൊല നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവർ താമസിക്കുന്ന കോളനിയിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകവും. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നതിന് പിന്നിൽ ഭർത്താവിനോടുള്ള വിദ്വേഷമാണെന്നാണ് സൂചന. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിന്റെ എതിരാളി സംഘത്തിൽപ്പെട്ടവരാണ് കേസിലെ പ്രതികൾ. മുഖ്യപ്രതി ദർശനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കി.
രാത്രി ഒൻപതരയോടെ വീട്ടിൽ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഈ സമയത്ത് ഇവരുടെ ഭർത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഹരീഷും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം ഭേദമായതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിരിക്കുകയാണ്. ന്യൂമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദേശിച്ച പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം കൊവിഡ് വാക്‌സിൻ എടുത്ത ശേഷം ആയിരിക്കും തൃശ്ശൂരിൽ അടക്കം പ്രചരണത്തിനെത്തുക.
മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്. അതേസമയം, തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വെച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശ്ശൂർ താൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരിക്കാൻ താൽപര്യമില്ലെന്നും നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. പിന്നീട്, തൃശ്ശൂർ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ തൃശ്ശൂരിൽ തന്നെ സ്ഥാനാർത്ഥിയാകുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു. ‘ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറുകാര്‍ക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല’. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തത്. ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂർ∙ ഇരിങ്ങാലക്കുട കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായർ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍.
കഴിഞ്ഞ ദിവസങ്ങളിൽ കോളനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷിന്‍റെ എതിരാളികളാണ് കൊലയാളി സംഘം. രാത്രി ഒന്‍പതരയോടെ വീട്ടില്‍ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഇന്ന് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജിവെച്ചിരുന്നു.
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരള കോൺഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ല. സ്ത്രീകൾക്ക് അംഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞു.
അതേസമയം മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് തടയാനാവില്ല എന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി മൂന്ന് നിലയുള്ള ഹോട്ടല്‍ ചെരിഞ്ഞു. കല്‍പ്പറ്റയില്‍ വെള്ളാരംകുന്നിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍, തകര്‍ന്ന കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
മൂന്ന് നിലയുള്ള ഹോട്ടല്‍ ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഗതാഗതം നിരോധിക്കുകയും ചെയ്തു. പകരം കുന്നമ്പറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവര്‍ അപകടനില തരണം ചെയ്തു.
കഴക്കൂട്ടത്തേക്ക് കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖനെയാണ് പരിഗണിക്കുന്നതെന്ന സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്ക് മുന്നിൽ പതറാതെ വീണ്ടും ശോഭ സുരേന്ദ്രൻ രംഗത്ത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. താൻ വിശ്വാസികൾക്കുവേണ്ടിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രഖ്യാപിച്ചു.
കഴിഞ്ഞ അഞ്ചുവർഷക്കാലം വിശ്വാസികൾക്ക് ദ്രോഹം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളിയ്‌ക്കെതിരായി മത്സരിക്കണമെന്നതാണ് വിശ്വാസികളുടെ പ്രതിനിധിയെന്ന നിലയിൽ തന്റെ നിലപാട്. മത്സരിക്കില്ലെന്ന് മുൻപ് പറഞ്ഞതെന്തുകൊണ്ട് എന്നതല്ല, ഇപ്പോൾ എന്തുകൊണ്ട് മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യമെന്ന് ശോഭ പ്രതികരിച്ചു. വ്യക്തിപരമായ അസൗകര്യമുള്ളതിനാൽ ഇത്തവണ മത്സരത്തിനിറങ്ങുന്നില്ലെന്നായിരുന്നു ശോഭ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നത്.
‘കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നു എന്നത് തന്നെയാണ് മത്സരിക്കാൻ ഇറങ്ങുന്നതിന്റെ സാംഗത്യം. തെരഞ്ഞെടുപ്പായതിനാൽ ഓരോ മിനിറ്റും സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണോ, അതോ മത്സരിക്കാതെ പ്രചരണപരിപാടികളിൽ സജീവമാകുകയാണോ ഉചിതം എന്നുള്ളതെല്ലാം ബിജെപി ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ പലവട്ടം ചർച്ചചെയ്ത് തീരുമാനമെടുത്തതായാണ് മനസിലാക്കുന്നത്. ഇനി അതിൽ ഇടയ്ക്ക് ഇടപെടേണ്ട ആവശ്യമില്ല. ഞാൻ സ്ഥാനാർഥിയായേക്കുമെന്ന വാർത്ത പക്ഷേ ഞാൻ അറിയുന്നത് ടെലിവിഷനിലൂടെയാണ്. കെ സുരേന്ദ്രനോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല’. ശോഭ പറയുന്നു.
ചങ്ങനാശേരി ∙ റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ എറണാകുളം സ്വദേശി പിടിയിൽ. പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന നോർബിൻ നോബിയെ(40) ആലപ്പുഴയിൽ നിന്നാണു ചങ്ങനാശേരി പൊലീസ് പിടികൂടിയത്.
പ്രാർഥനാ ചടങ്ങുകൾക്കിടെ പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോർബിൻ പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.
പ്രാർഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകൾ പ്രാർഥനയ്ക്കെത്താൻ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കയ്യിൽ നിന്നു വാങ്ങിയിരുന്നത്. വായ്പയായും ഇയാൾ ഭീമമായ തുക വാങ്ങി.
2 വർഷമായിട്ടും പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു.
ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോർബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എഎസ്ഐമാരായ രമേശ് ബാബു, ഷിജു കെ.സൈമൺ, ആന്റണി മൈക്കിൾ, സിപിഒമാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അന്വേഷണം നടത്തിയത്.
ആറിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസില്‍ പരിഹാരശ്രമങ്ങള്‍ തുടരുന്നു. വട്ടിയൂര്‍ക്കാവില്‍ പി.സി.വിഷ്ണുനാഥാണു പരിഗണനയില്‍. കല്‍പറ്റയില്‍ ടി.സിദ്ദീഖിനു സാധ്യത തെളിഞ്ഞു. അവസാന നിമിഷമാണ് കല്‍പറ്റയിലെ പ്രഖ്യാപനം മാറ്റിവച്ചത്. ആറു സീറ്റുകളിൽ അനിശ്ചിതത്വം നിലനിർത്തിയാണ് 86 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
നിലമ്പൂർ, കൽപറ്റ, തവനൂർ, വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി എന്നീ 6 മണ്ഡലങ്ങളിലാണു തീരുമാനം മാറ്റിവച്ചത്. ഈ സീറ്റുകളിൽ തിങ്കളാഴ്ച തീരുമാനമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തവനൂരില്‍ റിയാസ് മുക്കോളി, പട്ടാമ്പി– ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍– വി.വി.പ്രകാശ്, കുണ്ടറ– പി.എ.ബാലന്‍ എന്നിവരാണ് പരിഗണനയിൽ.
നേമത്ത് കെ.മുരളീധൻ എംപി മത്സരിക്കും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും ജനവിധി തേടും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകി. പിണറായി സർക്കാരിന്റെ കുറവുകൾ അക്കമിട്ട് നിരത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് നിരയെ മുല്ലപ്പള്ളി പ്രഖ്യാപിച്ചത്.
20 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമ്പോൾ കെ.സി.ജോസഫിനു സീറ്റില്ല. തർക്കം നിലനിന്നിരുന്ന തൃപ്പൂണിത്തുറയിൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദഫലമായി കെ.ബാബു വീണ്ടും രംഗത്തിറങ്ങും. പെരിയ ഇരട്ടക്കൊലപാതകം ചർച്ചയായ ഉദുമയില്‍ പെരിയ ബാലകൃഷ്ണനെയാണ് പോരാട്ടത്തിന് നിയോഗിച്ചിട്ടുള്ളത്.