സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിര്‍ന്ന എംഎല്‍എയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല. നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സംഘാടകരാരും തന്നോട് പറഞ്ഞിട്ടില്ല. ഗൗരവമായി ക്ഷണിച്ചിട്ടുമില്ല. തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയില്‍ താന്‍ പങ്കെടുക്കാറുമില്ല. അതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നും സി ദിവാകരന്‍ വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതില്‍ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. ചടങ്ങ് വിവാദമായതിന് ശേഷം സ്പീക്കറെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം
കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.
ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’ ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.
ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.
ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.
ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.
തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.
കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.
ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.
ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.
അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.
അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.
സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഐ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇടതുപക്ഷത്തെ ഘടകക്ഷിയായ സിപിഐ സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ വിമർശിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. നേരത്തെയും സർക്കാരിനെതിരെ സിപിഐ മുഖപത്രം രംഗത്തെത്തിയിരുന്നു.
കേരളത്തിൽ പ്രൈസ് വാട്ടേഴ്‌സ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഒഴിവാക്കാൻ കവിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട-ചെറുകിടക്കാർക്ക് മറിച്ചുകൊടുത്ത് കമ്മീഷൻ വാങ്ങിച്ചുമാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ഇടത് സർക്കാർ ഒഴിവാക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്തിനെ വെറുമൊരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നതായും സിപിഐ മുഖപത്രത്തിൽ പറയുന്നു.
മന്ത്രി കെ.ടി.ജലീലിനെയും മുഖപത്രത്തിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ചിലർ ചട്ടംലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് മുഖപത്രത്തിൽ പറയുന്നത്. കേന്ദ്ര ചട്ടം ലംഘിച്ചാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
നേരത്തെ, ഐടി വകുപ്പിനെ രൂക്ഷമായി വിമർശിച്ചുള്ള സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടൻ തന്നെ പുറത്താക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് സ്വർണക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും പാർട്ടി മുഖ്യപത്രത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജൂലെെ എട്ടിലെ ജനയുഗം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയെ പൂർണമായി വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സിപിഎമ്മിന്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സിപിഎം തള്ളിപറയുകയും ചെയ്‌തിരുന്നു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.
സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതൽ നാളെ രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പ്. ഈ സാഹചര്യത്തില്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് ചുണ്ടിക്കാട്ടുന്നു.
കേരള തീരത്ത് അറബിക്കടലിൽ ഇന്നു മുതൽ 22-07-2020 വരെ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ കേരള തീരത്ത് നിന്ന് അടുത്ത 5 ദിവസത്തേക്ക് മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് പറയുന്നു.
വിവിധ മേഖലകളിൽ വിവിധ മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.
18-07-2020 മുതൽ 22-07-2020 വരെ : തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
18-07-2020 മുതൽ 22-07-2020 വരെ : കർണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
18-07-2020 മുതൽ 19-07-2020 വരെ : മധ്യ-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഇക്കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അധികൃർ വ്യക്തമാക്കുന്നു.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയയ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.
സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.
അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മഹാരാഷ്ട്രയില്‍നിന്ന് ഒരു വാഹനം കേരളത്തിലെത്താന്‍ എത്ര സമയം വേണം? പരമാവധി രണ്ടു ദിവസം. എന്നാല്‍ താനെയിലെ അംബര്‍നാഥില്‍നിന്ന് പുറപ്പെട്ട ട്രെയിലർ തിരുവനന്തപുരം എത്തിയത് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ്. 74 ചക്രങ്ങളുള്ള വാഹനം ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും ഒരു ദിവസം വേണം.
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വി.എസ്.എസ്.സി) ഹൊറിസോണ്ടല്‍ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ സംവിധാനവുമായാണ് ഈ കൂറ്റന്‍ വാഹനം എത്തിയത്. അംബര്‍നാഥിലെ യുണീക് ഇന്‍പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്ണാണു ഭാരം. 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വി.എസ്.എസ്.സിയിലെത്തിക്കാന്‍ കരാറെടുത്തത്.
ദേശീയപാതയിലൂടെ മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പിന്നിട്ട് രണ്ടാഴ്ച മുന്‍പാണ് ട്രെയിലർ കേരളത്തിന്റെ അതിര്‍ത്തിയിലെത്തിയത്. അംബര്‍നാഥില്‍നിന്ന് നാസിക് വഴി ആന്ധ്രാ പ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്‌നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു സഞ്ചാരം. ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാല്‍ രാത്രിയും അതിരാവിലെയുമായാണു വാഹനം ഓടുന്നത്. ഈ മാസം രണ്ടിനു തിരുവനന്തപുരം ജില്ലയിലെത്തിയ വാഹനം ദിവസം പരമാവധി അഞ്ച്-ആറ് കിലോ മീറ്ററാണു സഞ്ചരിക്കുന്നത്.
വോള്‍വോ 450 എന്ന 10 ചക്ര ട്രക്ക് വലിക്കുന്ന ട്രെയിലറിലാണു യന്ത്രം കൊണ്ടുവരുന്നത്. 64 ചക്രമുള്ള ഈ ഫ്രെയിം യന്ത്രം കൊണ്ടുവരാനായി പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു. ട്രക്ക് ഫ്രെയിമിനു മുന്നിലും പിന്നിലും ഘടിപ്പിക്കാന്‍ കഴിയും. സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്നതാണ് ഫ്രെയിമിന്റെ ചക്രങ്ങള്‍. ലിവര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ചക്രങ്ങള്‍ തിരിച്ചാണ് വലിയ വളവുകള്‍ വാഹനം കടക്കുന്നത്. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണാണു ഭാരം.
വാഹനം സുഗമമായി കടന്നുപോകാന്‍ പൊലീസും വൈദ്യുതി ബോര്‍ഡും സജീവമായി സഹായത്തിനുണ്ട്. റോഡിനു കുറുകെയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റാന്‍ മാത്രം ദിവസം മൂന്ന്-നാല് മണിക്കൂറാണു വേണ്ടി വരുന്നത്.
വാഹനം കടന്നുപോരാന്‍ തമിഴ്‌നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയാസം നേരിട്ടെങ്കിലും കേരളത്തില്‍ വലിയ തടസങ്ങളുണ്ടായില്ലെന്ന് ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് സേഫ്റ്റി ഓഫീസര്‍ പറഞ്ഞു. കേരളത്തിലേക്കു കടക്കുമ്പോള്‍ മാര്‍ത്താണ്ഡം പാലമാണ് വാഹനസംഘത്തിനു വെല്ലുവിളിയായിരുന്നത്. വാഹനത്തിന്റെ ഭാരക്കൂടുതല്‍ കാരണം പാലം പൊളിഞ്ഞുവീഴുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവമുണ്ടായില്ല. വാഹനം കടന്നുപോകാനായി കളിയിക്കാവിള ചെക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു.
ലോജിസ്റ്റിക് കമ്പനിയുടെ 16 പേര്‍ ഉള്‍പ്പെടെ 32 പേരാണു വാഹനത്തിനൊപ്പമുള്ളത്. മുംബൈ, കൊല്‍ക്കത്ത സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 16 പേരാണ് ട്രക്കിന്റെ ഭാഗമായുള്ളത്. ജീവനക്കാര്‍ ഇടയ്ക്കിടെ മാറും.
കന്യാകുമാരിക്കു സമീപത്തുള്ള ശുചീന്ദ്രത്ത് ലോറി രണ്ടുമാസം നിര്‍ത്തിയിടേണ്ടി വന്നതാണ് കേരളത്തിലെത്താന്‍ വൈകിയത്. കോവിഡ് ഭീതി കാരണം ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ തിരിച്ചുപോയതാണ് ഇതിനു കാരണം.
ഇന്ന് 6.5 കിലോ മീറ്റര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുകയാണ്. നാളെ എട്ടു കിലോ മീറ്ററോളം സഞ്ചരിച്ച് വാഹനം യന്ത്രവുമായി ലക്ഷ്യസ്ഥാനമായ വട്ടിയൂര്‍ക്കാവ് വിഎസ്എസ്‌സ യില്‍ വൈകിട്ടോടെ എത്തും. തുടര്‍ന്ന് ഫ്രെയിം ഉപേക്ഷിച്ച് ട്രെയിലറുമായി ജീവനക്കാര്‍ മടങ്ങും.