ഹൃദയാഘാതം മൂലം ദുബായിയില്‍ വെച്ച് മരിച്ച നിധിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ആദ്യം ഭാര്യ ആതിരയുടെ അടുത്തേക്കാണ് മൃതദേഹം എത്തിച്ചത്. ആതിരയ്ക്ക് അവസാനമായി പ്രിയതമനെ കാണാനും അന്ത്യചുംബനം നല്‍കാനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൗകര്യം ഒരുക്കി.
ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പേരാമ്പ്രയിലെ വീട്ടിലാണ് ശവസംസ്‌കാരം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും ശ്രദ്ധനേടിയത്. ഗര്‍ഭിണിയായ ആതിര നാട്ടിലേക്ക് വരുമ്പോള്‍ നിധിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ അവസരം നിധിന്‍ അത്യാവശ്യക്കാര്‍ക്ക് വേണ്ടി നല്‍കുകയായിരുന്നു.
പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ് നേരവും പ്രേമവും. നിവിൻ പോളി നായകനായ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ വിജയമാണ് നേടിയത്. അതിൽ തന്നെ പ്രേമം മലയാള സിനിമയുടെ അതിർത്തികൾ ഭേദിച്ച് വമ്പൻ വിജയമാണ് നേടിയെടുത്തത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡ് വരെ സ്വന്തമാക്കിയ ഈ ചിത്രം പിന്നീട് തെലുങ്കിലേക്കു റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള ഓഫർ വന്നിരുന്നു എന്നും പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു താൻ ഒഴിഞ്ഞു മാറിയതിന്റെ കാരണമെന്തെന്നും അൽഫോൻസ് പുത്രൻ ഇപ്പോൾ വ്യക്തമാക്കുന്നു.
താൻ ഒരു മലയാളി ആണെന്നും കേരളത്തിലിന്റെ സംസ്കാരത്തിൽ നിന്ന് വളരെ വലിയ വ്യത്യാസമാണ് മുംബൈയിലെ ജീവിതത്തിനും അവിടുത്തെ സംസ്കാരത്തിനും ഉള്ളതെന്നും അൽഫോൻസ് വിശദീകരിക്കുന്നു. അതൊട്ടും മനസ്സിലാക്കിയെടുക്കാൻ സാധിക്കാത്ത തനിക്കു അവിടുത്തെ പ്രേക്ഷകരുമായി സിനിമയിലൂടെ സംവദിക്കാൻ സാധിക്കില്ല എന്നും അൽഫോൻസ് പുത്രൻ പറയുന്നു. ഹിന്ദിയിൽ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണയം മാത്രമല്ല ആ ചിത്രത്തിന്റെ വിഷയമെന്നും ഒരു പ്രത്യേക സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ടെന്നും അൽഫോൻസ് പുത്രൻ വിശദീകരിച്ചു. കരൺ ജോഹർ എന്തായാലും ആ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണം എന്നും ഹര്‍ജിയില്‍ സരിത എസ് നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ട് എങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടും ആയി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.
മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയത്.
മുന്‍ കേരള രഞ്ജി ട്രോഫി താരവും എസ്ബിഐ ഡപ്യൂട്ടി ജനറല്‍ മാനേജരുമായിരുന്ന കെ ജയമോഹന്‍ തമ്പിയുടെ മരണം മകന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോലീസ്. അടിയേറ്റ് വീണ ജയമോഹനെ നിലത്തിട്ട് മകന്‍ വീണ്ടും മര്‍ദ്ദിച്ചതായി പറയുന്നു. ജയമോഹന്റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകന്‍ അശ്വിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ജയമോഹന്റെ മൂക്കിന് ശക്തിയായി ഇടിച്ചതിന്റെ ആഘാതത്തില്‍ ചുവരില്‍ തലയിടിച്ച് നിലത്ത് വീണു. എന്നാല്‍ വീണ്ടും വീണുകിടക്കുന്ന ജയമോഹനെ അശ്വിന്‍ മര്‍ദ്ദിക്കുയായിരുന്നു. സംഭവം നടക്കുമ്പോള്‍ അയല്‍വാസിയും വീട്ടിലുണ്ടായിരുന്നു. ജയമോഹന്റെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.
ജയമോഹന്റെ എടിഎം കാര്‍ഡും പേഴ്‌സും കൈകാര്യം ചെയ്തിരുന്നത് അശ്വിന്‍ ആയിരുന്നു. സംഭവ ദിവസം ഇതൊക്കെ ജയമോഹന്‍ തിരിച്ചു ചോദിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാവുന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് വരൻ. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഈ മാസം 15-ന് തിരുവനന്തപുരത്താണ് വിവാഹച്ചടങ്ങ്.
വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് റിയാസ് രാഷ്ട്രീയരംഗത്തെത്തിയത്. കോഴിക്കോട് കോർപ്പറേഷനിലേക്കും തൊട്ടുപിന്നാലെ 2009-ൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്കും മത്സരിച്ചു. കഴിഞ്ഞ സമ്മേളനത്തിലാണ് അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. റിട്ട. എസ്.പി. അബ്ദുൾഖാദറിന്റെ മകനാണ്.
ഐ.ടി. സംരംഭകയാണ് വീണ. നേരത്തേ ഒറാക്കിൾ കൺസൾട്ടന്റായും ആർ.പി.ടെക്‌സോഫ്റ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായും പ്രവർത്തിച്ചു. ഇപ്പോൾ, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഇരുവരുടെയും രണ്ടാംവിവാഹമാണിത്.
കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അഞ്ജുവിൻറെ മൃതദേഹം കാഞ്ഞിരപ്പളളി പൊടിമറ്റത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിേക്ക് കൊണ്ടുവന്നത്. മൃതദേഹവുമായി വീടിനുമുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അച്ഛനെയും ബന്ധുക്കളെയും കൂട്ടാതെ മൃതദേഹം എത്തിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയെന്നും ആരോപണം ഉയര്‍ന്നു. പി.സി ജോര്‍ജ് എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ അനുനയിപ്പിച്ചാണ് മൃതദേഹം വീട്ടിലേക്ക് മാറ്റിയത്. അഞ്ജുവിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.സി.ജോര്‍ജ് പറഞ്ഞു.
മുങ്ങിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തെക്കൂറിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയോഗിച്ചു.
സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തെന്നും ബന്ധുക്കള്‍ ആരോപിച്ചു.
നടി അഞ്ജലി അമീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.സാരിയുടുത്ത് ഹോട്ട ലുക്കിലാണ് താരം.റിയാസ് കാന്തപുരം പകര്‍ത്തിയ ചിത്രങ്ങളിള്‍ അഞ്ജലി അതീവ സുന്ദരിയാണ്.
ഫോട്ടോഷൂട്ടിന്റെ ചെറിയൊരു വീഡിയോയും താരം സാഷ്യല്‍മീഡഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
മമ്മൂട്ട ചിത്രമായ പേരന്‍പില്‍ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക്ക്‌ഡൗണും രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി കൊറോണയെ പ്രതിരോധിക്കാൻ കേരളം മുൻപന്തിയിലായിരുന്നു. അതിന്റെ ഫലപ്രാപ്തി കൊണ്ടാണ് കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത്. എന്നാൽ ഇന്ന് ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ കോവിഡ് രോഗികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കൂടുതൽ മുൻകരുതലിൻെറയും സാമൂഹിക അകലം പാലിക്കേണ്ടതിൻെറയും പ്രാധാന്യം വളരെയേറെയാണ്. പക്ഷേ ജൂൺ 8 തുടങ്ങി ആരാധനാലയങ്ങൾ തുറന്നു കൊടുക്കുവാനായിട്ട് ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ആരാധനാലയങ്ങൾ തുറന്നുകൊടുക്കുന്നത് രോഗപ്രതിരോധത്തെ പാടേ പരാജയപ്പെടുത്തുമെന്ന വാദമാണ് ഡോ. സൗമ്യ സരിൻ ഉയർത്തിയിരിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങൾ തുറന്നിട്ടില്ല. എന്ന് തുറക്കും എന്ന് ഒരു ഉറപ്പും ഇല്ല. ഈ അവസരത്തിൽ വിദ്യാലയങ്ങൾ തുറക്കാതെ ആരാധനാലയങ്ങൾ തുറക്കുന്നതിൻെറ യുക്തിയെയാണ് ഡോ. സൗമ്യ സരിൻ ചോദ്യം ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം
ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ഥിനി അഞ്ജു പി.ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് ഷാജി. മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തു.
അതേസമയം വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ആംബുലന്‍സില്‍ നിന്ന് ബന്ധുക്കളെ പൊലീസ് ഇറക്കിവിട്ടെന്നും അഞ്ജുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
അമ്മയെ നാലുപേർ ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ തടയാൻ ചെന്നു. അപ്പോൾ ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളിയിട്ടു. കരഞ്ഞപ്പോൾ മുഖത്തടിച്ചു. കഠിനകുളം പീഡനക്കേസിൽ നിർണ്ണായകമാകുക കുട്ടി നൽകിമൊഴി.
ബൈക്കിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചിൽ പോയതും കൂട്ടുകാരന്റെ വീട്ടിലേക്ക് അച്ഛൻ കൊണ്ടുപോയതും വീട്ടിലേക്ക് മടങ്ങിയ അമ്മയേയും തന്നെയും ഓട്ടോയിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയതും കുട്ടി ഓർമ്മിച്ച് പറഞ്ഞു. കേസിൽ യുവതിയുടെ മകന്റെ മൊഴി നിർണ്ണായകമാകും.
കേസിൽ അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ചെന്നപ്പോൾ തന്നെയും അടിച്ചെന്നും കുട്ടിയും മൊഴി നലിയിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷമായി. പലപ്പോഴും മാറിനിൽക്കുകയായിരുന്നു. ഒരു മാസമേ ആയുള്ളൂ, ഒരുമിച്ചു കൂടെ പോയിട്ട്. ഭർത്താവ് ലഹരിക്ക് അടിമയായിരുന്നു എന്നതും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഉള്ള യുവതിയുടെ മൊഴിയും നിർണ്ണായകമാകും.
ഉപദ്രവിച്ചവരിൽ ഒരാളെ മാത്രമാണ് ഭർത്താവിന് പരിചയം. ഇയാൾ ഭർത്താവിന് പണം നൽകുന്നത് കണ്ടു. പണം നൽകിയ ആളാവും മറ്റുള്ളവരെ വിളിച്ചു വരുത്തിയതെന്നാണ് പോലീസ് കരുതുന്നത്. കഠിനംകുളത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ഉപയോഗിച്ച സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമാണ്.
റോഡിൽനിന്നു മാറി ഇടവഴിയിലൂടെ അകത്തേക്കു കാടുമൂടിയ പ്രദേശം വിജനമാണെന്നതും അരികിലെങ്ങും വീടുകൾ ഇല്ലാത്തതുമാണ് അനുകൂല സാഹചര്യമാകുന്നത്. രാത്രി വാഹനങ്ങളിൽ ഇവിടേക്ക് എത്തി മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും നാട്ടുകാർ പറയുന്നു.