Kerala

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്.

മര്‍ദനമേറ്റ മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സുരേഷിന്റെ സഹോദരന്‍ ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച്‌ ജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ നേതൃത്വത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജയന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ വച്ച്‌ പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഏക മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടില്‍ രാഹുലിന്റെ ഭാര്യ ജി മീര (24), മകള്‍ മൂന്നു വയസ്സുകാരി ഋഷിക എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മീര. സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ കീഴില്‍ വില്ലേജ് റിസോഴ്‌സ് പേഴ്‌സണായി താല്‍ക്കാലിക ജോലി നോക്കുകയായിരുന്നു മീര. ഉച്ചയ്ക്ക് വീട്ടില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നുവെന്നും യുവതി എഴുതിയതെന്നു കരുതുന്ന കുറിപ്പു ലഭിച്ചിട്ടുണ്ടെന്നും പാങ്ങോട് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് പാങ്ങോട് സിഐ എന്‍ സുനീഷ് പറഞ്ഞു.

നിര്‍മാണം നടക്കുന്ന, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട വീട്ടിലാണ് സംഭവം. സാരിയുടെ മറ്റേ തുമ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. നിര്‍മാണം നടക്കുന്നതിനു സമീപത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇന്നലെ ഉച്ച ഭക്ഷണത്തിന് മകളെയും കുഞ്ഞിനെയും കാണാത്തതു കൊണ്ട് മീരയുടെ മാതാവ് ഗിരിജ അന്വേഷിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു.

വാവ സുരേഷിന് പാമ്പു കടിയേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിോനെ പിടിച്ച്‌ പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലതുകയ്യിലെ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നരമണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയ്ക്ക് ബ്രിട്ടൻ സന്ദർശനത്തിന് അനുമതി. സുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ പങ്കെടുക്കാനാണ് സർക്കാരിന്റെ പ്രതിനിധിയായി ബഹ്റ പോകുന്നത്. അടുത്ത മാസം 3, 4, 5 തിയ്യതികളിലാണ് ബഹ്റ യാത്ര നടത്തുക.

വിവാദങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്ന് ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായ പ്രസ്താവനയിലൂടെ പ്രതികരണം അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പിആർ ഡിവിഷൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിൽ നിന്ന് വൻ പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബഹ്റയുടെ വിദേശയാത്ര. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളുമാണ് എആർ ക്യാമ്പിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം.

കു​റാ​ഞ്ചേ​രി​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ സ്ത്രീ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​റാ​ഞ്ചേ​രി-​കേ​ച്ചേ​രി റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റെ​വി​ടെ​യെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നു ക​രു​തു​ന്നു. ഈ ​പ്ര​ദേ​ശ​ത്തു നി​ന്ന് കാ​ണാ​താ​യ സ്ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബിജെപി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല.

മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

 

യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ സംഭവം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്.

ലോക്കല്‍ പൊലീസ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെ ശരീരത്തിൽ കണ്ട വസ്ത്രങ്ങൾ

രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങിയിരുന്നു. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു.

ശരീരം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.

സംഭവത്തിനു പിന്നില്‍ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്ന് രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളില്‍ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല. കൊല്ലപ്പെട്ടതു വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം.

ശാരീരിക പ്രത്യേകതകള്‍, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങള്‍ വച്ച്‌ യുവതിയുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കിലും തുമ്ബൊന്നും ലഭിച്ചിരുന്നില്ല. ലോക്കല്‍ പൊലീസിന് കാര്യമായ തെളിവൊന്നും ലഭിക്കാതെ വഴിമുട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.

ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളിയായ അനില്‍ നൈനാന്‍, ഭാര്യ നീനു എന്നിവരെ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനിലിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ആശുപത്രിയിലെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ നീനുവിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. നീനുവിന്റെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ കുഴപ്പമൊന്നുനില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഫ്ലാറ്റില്‍ തീപിടിത്തം ഉണ്ടായത്. ഫ്ലാറ്റിലുണ്ടായ ഇലട്രിക് ബോക്സാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിക്ക് നേരെ സിഐടിയു സമരാനുകൂലികളുടെ അതിക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ കട്ടപ്പന ഓഫീസ് തുറക്കാൻ എത്തിയ ബ്രാഞ്ച് മാനേജറുടെ ദേഹത്ത് സമരക്കാർ മീൻ കഴുകിയ വെള്ളം ഒഴിച്ചു.എട്ടംഗസംഘം ആണ് ബ്രാഞ്ച് മാനേജർ അനിത ഗോപാലിനെ ആക്രമിച്ചത്. ജീവനക്കാർ പൊലീസിൽ പരാതി നൽകി.

ഓഫീസ് തുറക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. സമരത്തെ തുടർന്ന് ഓഫീസ് കുറേ ദിവസങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു.സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിലെല്ലാം തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. നേരത്തെയും ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.

കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട സെന്റിൽ തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടേത് തൂങ്ങിമരണം തന്നെയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ളവരുടെ ഇടപെടൽ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊലപാതകമാകാനുള്ള സൂചനയും ഇല്ല. വീടിന്റെ പ്രധാന 2 വാതിലുകളും അടച്ചിട്ടു ജീവനൊടുക്കുകയായിരുന്നെന്നാണു പൊലീസ് സർജന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിഗമനം.

വിനോദിന്റെ പ്രേരണയാൽ ഒരുമിച്ചു ആത്മഹത്യ ചെയ്തതാവാമെന്നും വിനോദ് 3 പേരെയും ഉറക്കത്തിൽ കഴുത്തിൽ കയർ കുരുക്കി തൂക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിനോദ്, നയന, നീരജ് എന്നിവർ മരിച്ച് 24 മണിക്കൂർ കഴിഞ്ഞാണു രമ മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല.

ബലപ്രയോഗം നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണം ഇല്ല. വിരലടയാള വിദഗ്ധരുടെ പരിശോധനയിലും ഒന്നും ലഭിച്ചില്ല. പ്ലാസ്റ്റിക് കയറിലെ കെട്ടുകൾ സമാനമാണ്. വിനോദ് തന്നെയാണ് ഇതു ചെയ്തതെന്നാണു നിഗമനം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലെ കൂടുതൽ അറിയാനാവൂ. ആന്തരികാവയവങ്ങൾ കാക്കനാട്ടെ രാസ പരിശോധന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒന്നര മാസം കഴിഞ്ഞേ ഈ ഫലം ലഭിക്കൂ.

വീട്ടിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് വിശദ പരിശോധനയ്ക്കു വിധേയമാക്കും. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈൽ ഫോണുകൾ സൈബർ സെല്ലിൽ വിശദ പരിശോധന നടത്തും. വന്ന കോളുകൾ സുക്ഷ്മമായി നോക്കും. മരിക്കുന്നതിനു 2 ദിവസം മുൻപ് ഈ ഫോണിലേക്കു വിളിച്ചവരിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടും. വിനോദും രമയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു പൊലീസ് നിഗമനം.

ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ്. രമ കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളോടു പറഞ്ഞതാണിത്. വടക്കേനടയിലെ കോംപ്ലക്സിൽ സ്റ്റേഷനറിക്കട ഏറ്റെടുത്തു നടത്തുന്ന രമയെപ്പറ്റി സമീപത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കും നല്ലതു മാത്രമേ പറയാനുള്ളു.വ്യാഴാഴ്ച മകൻ നീരജുമായാണു കടയിലെത്തിയത്. ആരോടും അധികം സംസാരിച്ചില്ല. പല്ലുവേദനയാണെന്നാണു കാരണം പറഞ്ഞത്സാമ്പത്തിക പ്രതിസന്ധിയിലായിരുന്നില്ല കുടുംബം എന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

വീട് വാങ്ങാനും മകളുടെ വിവാഹത്തിനും പണം സ്വരുക്കൂട്ടിയിരുന്നതായി രമയുടെ സഹോദരി ലത പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു.ആശുപത്രിയിൽ പോകുമ്പോൾ വിവരം പറയുന്ന പ്രകൃതമല്ലാത്തതിനാൽ ആശുപത്രിയിൽ പോയതായിരിക്കുമെന്നാണ് വെള്ളിയാഴ്ിച വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചതു കണ്ടപ്പോൾ കരുതിയത്.

RECENT POSTS
Copyright © . All rights reserved