Latest News

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9:30 മുതല്‍ ഒരുമണി വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കറുകപ്പിള്ളി ജുമാമസ്ജിദില്‍ കബറടക്കും.

ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായ ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.

ഹാസ്യത്തിന് നവീന ഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. സംവിധായകരായ രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്റേയും സഹായിയായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി.

കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടും. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.

ഷാനോ എം കുമരൻ

രാത്രി മണി രണ്ടടിച്ചു , ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് കൊണ്ട് സെറീന തെല്ലൊന്നു ഞെട്ടിയെഴുന്നേറ്റു. കണ്ണുകൾ ഇറുക്കി തിരുമ്മി ഇടതു വശം ചെരിഞ്ഞു നോക്കി. കുട്ടി നല്ല ഉറക്കമാണ്. മുറിയിലെ എ സി മണാലിയെ ഓർമ്മപ്പെടുത്തുന്ന വിധം തണുപ്പുളവാക്കുന്നു.  തെന്നി മാറി കിടക്കുന്ന കുഞ്ഞു കമ്പളം നേരെയാക്കി കുഞ്ഞിന് ചൂട് പകർന്നു. അറേബ്യയിലെ കനത്ത ചൂടിന് എ സി ഇല്ലാതെ വയ്യ.  നിലച്ചു പോയ ഫോൺ ശബ്ദം വീണ്ടും അലയടിച്ചു. ഫോണിന്റെ   സ്‌ക്രീനിൽ നോക്കി ആന്റോച്ചായനാണ്

ഉറക്കച്ചടവോടെ ചോദിച്ചു ” എന്താ ആന്റോച്ചായ ഈ നേരത്തു. ”

” ഞാൻ പറഞ്ഞതല്ലേ പെണ്ണെ ഞാൻ വിളിക്കുമെന്ന് , ആട്ടെ കുഞ്ഞുറങ്ങിയോ “?

” ഓഹോ കുഞ്ഞുറങ്ങിയോ എന്ന് നോക്കാനാണോ ഈ പാതിരായ്ക്ക് വിളിച്ചേ ” തെല്ലൊരു പരിഭവത്തോടെ അങ്ങനെ ചോദിച്ചു കൊണ്ടവൾ പുതപ്പിനടിയിൽ നിന്നുമെഴുന്നേറ്റു ഒരു കയ്യാൽ വായ പൊത്തി കോട്ടുവായ് ഇട്ടു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.  ” എന്തിനാ ഈ നേരത്തു വിളിച്ചെന്നു പറ ആന്റോച്ചാ …” അവൾ കുറുകി.

” ഓഹ് അവൾക്കൊന്നും അറിയാൻ വയ്യാത്തപോലെ ”

ആന്റോ തെല്ലു പരിഭവിച്ചു.  അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിച്ചു.

” അതെ എന്നെ ഇപ്പോൾ ഓൺ ലൈനിൽ എങ്ങാനും കണ്ടു പോയാൽ ജെയിംസ് കൊന്നു കളയും ”

സെറീന അവളുടെ ഭയം കാമുകനോട് പങ്കു വച്ചു

” എടീ പെണ്ണെ ഈ ആന്റോയെ നിന്റെ കെട്ടിയവന്റെ സൂപ്പർ വൈസർ ആണ് അവനെ ചിക്കെൻ ഗ്രില്ലിങ് സെക്ഷനിൽ ഇട്ടേക്കുവാ ഫോൺ നോക്കാൻ പോയിട്ട് ഒന്ന് മുള്ളാൻ പോലും അവനു നേരം കിട്ടില്ല ”

കാമുകൻ കാമുകിക്ക് ആത്മധൈര്യം പകർന്നു.

പേർഷ്യൻ ആതുരസേവന മേഖലയിൽ വർത്തിക്കുന്ന സെറീനയ്ക്ക്  രാത്രി കാലങ്ങളിലെ നേരംമ്പോക്കിന് വേണ്ടി തുടങ്ങിയ ബന്ധം.  ഭർത്താവ് ജെയിംസിന് നാവിന്റെ രസമുകുളങ്ങളെ വിജൃംഭിപ്പിച്ചു നിർത്തുന്ന പ്രശസ്തമായ ‘ട്യൂട്ടുവാ ഫ്രൈഡ് ചിക്കൻ ‘ ഷോപ്പിൽ ജോലി വാങ്ങി നൽകിയ ആന്റോയോടുള്ള പ്രതി ബദ്ധത  അയാൾ മുതലെടുത്തു. നാല് പെറ്റ സ്വന്തം ഭാര്യയിൽ തൃപ്തൻ ആകാൻ സാധിക്കാതെ മേച്ചിൽ പുറങ്ങൾക്കായി പരതിയ ആന്റോയുടെ വലയിൽ അല്പം മേനിതുടിപ്പുള്ള സെറീന വന്നു പെട്ടത്.   പേർഷ്യൻ മലയാളിയുടെ തലവനായ ആന്റോയെ സംബന്ധിച്ചിടത്തോളം ജെയിംസിന് ഒരു ജോലി ആക്കി കൊടുക്കുക എന്നത് വളരെ നിസ്സാരമായ ഉദ്യമമായിരുന്നു. സൂത്ര ശാലിയായ കുറുക്കനായിരുന്ന ആന്റോ ജെയിംസിനെ തന്ത്രപൂർവ്വം നൈറ്റ് ഡ്യൂട്ടിയിലേക്കു ഷിഫ്റ്റ് ചെയ്തു.

മധുരിതമായി സംസാരിക്കുവാൻ മിടുക്കനായ ആന്റോയുടെ വലയത്തിൽ സെറീനയെ വീഴ്ത്തുവാൻ അധികം മെനെക്കെടേണ്ടി വന്നില്ല.  പേർഷ്യയുടെ ചൂട്  കാരയ്ക്കയുടെ ഉന്മാദം എല്ലാം കൊണ്ടും അവിഹിതം പൂത്തുലഞ്ഞു.  പക്ഷെ പണ്ടാരോ പറഞ്ഞു വച്ചതു പോലെ

” എല്ലാവരെയും കുറച്ചുകാലം പറ്റിക്കാം , കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല ” എന്ന സത്യം സെറീനയുടെ അയൽ ഫ്ലാറ്റിൽ താമസിക്കുന്ന പ്രഫുല്ല ചന്ദ്രന്റെ ഭാര്യ സുഷമയുടെ നാവിലൂടെ അനാവരണം ചെയ്യപ്പെട്ടു.  പാതിരാക്കോഴി ഉണരും മുന്നേ കാട്ടു മാക്കാനേപോലെ ഇരുട്ട് മറയാക്കി സെറീനയുടെ വിയർപ്പിന്റെ ഉപ്പു നോക്കാനെത്തിയ ആന്റോയെ സുഷമ കണ്ടെത്തി തെറ്റുകളില്ലാത്തൊരു വീഡിയോ എടുത്തു ആന്റോയുടെ ശ്രീമതിയ്ക്കു കൃത്യമായി എത്തിച്ചു കൊടുത്തു.

പൂരം പൊടി പൂരം.  ആന്റോ വീടിനു പുറത്താക്കപ്പെട്ടു. പ്രതികാരം കത്തിയെരിഞ്ഞു. ജയിംസിന്റെ കണ്ണിലും കാണുവാൻ കിട്ടി ആന്റോയുടെ കുൽസിതം

ആന്റോയുടെ കപോലങ്ങളെ ജയിംസിന്റെ കരതലങ്ങൾ തഴുകുവാൻ അധികം നേരമെടുത്തില്ല ഒപ്പം സെറീനയുടെയും

ആന്റോ വെറുമൊരു കുറുക്കനായിരുന്നില്ല  അവന്റെ പ്രതികാരം ജയിംസിന്റെ ജോലി തെറിപ്പിച്ചു. വല്ലാത്തൊരു കാലം.   അരിയും തിന്നിട്ട് ആശാരിച്ചിയേം കടിച്ചിട്ടു നായയ്ക്ക് പിന്നെയും മുറു മുറുപ്പു എന്ന ആപ്ത വാക്യവും സത്യമായി ഭവിച്ചു എന്ന് പറയാതെ തരമില്ല.

അടുത്ത വണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് പറന്ന ജയിംസിന്റെ വക വിവാഹ മോചന കത്തു കൈപറ്റുവാൻ സെറീനയ്ക്ക് അധിക കാലം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. ഡി എൻ എ ടെസ്റ്റിന് നില്കാതെ തന്നെ നാട് പരക്കെ കണ്ടു തീർത്ത ആന്റോയുടെ ഒളിച്ചു നടപ്പിന്റെ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടിയുടെ പിതൃത്വം ജെയിംസ് നിഷേധിച്ചതോടെ സെറീന പെട്ടിയും കിടക്കയുമെടുത്തു ആന്റോയുടെ വീട്ടിലേക്കെത്തി.

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കുവാൻ കഴിയില്ലെന്ന പഴയ വാദം പൊളിക്കുവാൻ ജെയിംസിനെ പോലെയുള്ളവർ ധാരാളമായിരുന്നു. എന്നാൽ ആന്റോയെ പോലെയുള്ള വെടലന്മാരെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ വാക്യം സത്യമാണെന്നു സമ്മതിക്കാതെ വയ്യ.  സ്വന്തം ഭാര്യയ്ക്ക് വിവാഹ മോചനത്തിനൊപ്പം മോചനദ്രവ്യവും മാസാമാസം ജീവനാംശവും കൊടുക്കുവാൻ നാട്ടിലെ വീട് വിൽക്കേണ്ടി വന്ന ആന്റോയ്ക്ക് ഭർത്താവിനെ ചതിച്ച ഇനിയും ഒരു ചതിയുടെ ത്വര ഉള്ളിലൊളിപ്പിച്ച സെറീനയെയും കുഞ്ഞിനേയും തലയിലെടുക്കേണ്ടി വന്നതിനു എല്ലാം മേൽ പറഞ്ഞ വീഡിയോ തന്നെയായിരുന്നു ആധാരം സുഷമയുടെ കാമറ കണ്ണുകൾ തന്നെയായിരുന്നു സാക്ഷി.

പേർഷ്യൻ മലയാളിയുടെ തലപ്പത്തു നിന്നും ചെളിക്കുണ്ടിൽലേക്കു വലിച്ചെറിയപെടുവാനും ആ വീഡിയോ തന്നെ മതിയായിരുന്നു.

എല്ലാത്തിനും ഒന്നേയുള്ളു കാരണം കർമ്മഫലം അഥവാ ഉപ്പു തിന്നുന്നവൻ വെള്ള കുടിക്കുമെന്ന പഴമൊഴി. അല്ലാതെന്തു പറയാൻ

എങ്കിലും ഒന്ന് പറയാതെ വയ്യ അംഗീകരിക്കാതെ വയ്യ കാലം ഒഴുകിയൊഴുകി എവിടേക്കോ പോകുമ്പോഴും സെറീനയും ആന്റോയും ജെയിംസുമെല്ലാം ഒന്നിന് മീതെ ഒന്നായി ഒരു പരകായ പ്രവേശം പോലെ ഒരു തുടർക്കഥയായ മേനികൊഴുപ്പിന്റെ ഗാഥകൾ രചിച്ചു കൊണ്ടേയിരിയ്ക്കുന്നു മാറ്റമില്ലാത്ത നഗ്ന സത്യം

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ മുറിയിലായിരുന്നെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.

അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന്‌ പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.

കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി.

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രാധയെ അക്രമിച്ച സ്ഥലത്തിന് 300 മീറ്റര്‍ അകലെ പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്.

വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. രാത്രിയില്‍ ജനവാസ മേഖലയില്‍ മാത്രമായി തിരച്ചില്‍ പരിമിതപ്പെടുത്തും.

കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം കനത്തത്.

തുടര്‍ന്ന് എഡിഎം കെ. ദേവകി എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതുപ്രകാരം എട്ട് പേര്‍ വീതം അടങ്ങുന്ന പത്ത് ആര്‍ആര്‍ടി സംഘങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ഒരാള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും.

രാധയുടെ കുടുംബത്തിന് നല്‍കേണ്ട ബാക്കി നഷ്ടപരിഹാര തുകയായ ആറ് ലക്ഷം രൂപ ബുധനാഴ്ച കൈമാറും. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളില്‍ പോകാന്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജമാക്കും.

കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നും എഡിഎം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. വനമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വയനാട്ടിലെത്തും. രാവിലെ 11 ന് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും വനം വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കി.

ജീവിതത്തിൻറെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു പാലാ കെ.എം മാത്യു എന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കിടയിൽ വായിക്കുകയും പഠിക്കുകയും കുട്ടികൾക്കായ് എഴുതുകയും ചെയ്തത് തന്നെ അതിശയിപ്പിച്ച കാര്യമാണെന്നും
അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുകയും ഒരു തലമുറയെ അതിൽ വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവിൻറേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള പാലാ കെ.എം മാത്യു അവാർഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയ്ക്ക് അനുകരിക്കാവുന്ന വ്യക്തിത്വങ്ങൾ ഇല്ലാതായിരിക്കുന്നുവെന്നും മാത്യകയാക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവെന്നും ശശി തരൂർ പറഞ്ഞു. തൻറെ ദീർഘകാലസുഹൃത്തും യുഎന്നിലെ സഹപ്രവർത്തകനുമായിരുന്നു
പാലാ കെ.എം മാത്യു ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം, പാലാ കെ.എം മാത്യു പഠിപ്പിച്ച മൂല്യങ്ങളിൽ ഉറച്ചു നിന്നതുകൊണ്ടാണ് ഉന്നത പദവികളിൽ എത്തിയതെന്ന് ഉറപ്പുണ്ടെന്നും ശ്രീ തരൂർ പറഞ്ഞു.
ഇന്നത്തെ അദ്ധ്യാപകർ കുട്ടികളെ എന്താണ് ചിന്തിക്കണ്ടതെന്ന് അല്ല മറിച്ച് എങ്ങനെയാണ് ചിന്തിക്കണ്ടതെന്ന് പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻറെ “ചിൽഡ്രൻസ് തീയേറ്റർ” എന്ന കൃതിക്കാണ് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും ലഭിച്ചത്. എൻറെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നു പാലാ കെ.എം മാത്യുവെന്ന് സമ്മേളനത്തിൻറെ അദ്ധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ആദർശപരമായ ജീവിതം നയിക്കുവാൻ തന്നെ പഠിപ്പിച്ചതും യാഥാർത്യത്തിൻറെ പരിവർത്തനത്തിനുള്ള വാതിൽ തുറന്നു തന്നതും മാത്യു സാർ ആയിരുന്നു എന്നും ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ഒരു തലമുറയുടെ സ്വഭാവരൂപീകരണത്തിനും വ്യക്തമായ ദിശാബോധം നൽകുന്നതിനും പാലാ കെ.എം മാത്യു വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്നും എല്ലാ കാലത്തും അനുസ്മരിക്കപ്പെടേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ കേരള സാംസ്കാരിക മന്ത്രി ശ്രീ. കെ.സി ജോസഫ് പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ പോലെ പുതുതലമുറ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവായ അഡ്വ. വി.ബി. ബിനു ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു. എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും ആദർശ ശുദ്ധിയോടെ നിൽക്കുവാൻ പഠിപ്പിച്ച പാലാ കെ.എം മാത്യുവിനെ തൻറെ ജീവിതം അവസാനിക്കുന്നതുവരെ മറക്കാൻ സാധിക്കില്ലെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികളുമായി ശ്രീ. ശശി തരൂർ എം.പി തുടർന്ന് സംവാദം നടത്തി. സമ്മേളനത്തിൽ ശ്രീമതി. ഇന്ദിര രാജൻ, ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ മൂലേക്കാട് എന്നിവർ സംസാരിച്ചു. ബേക്കർ വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബസ്സി വർക്കി അവാർഡ് കൃതി പരിചയപ്പെടുത്തി. അവാർഡ് ജേതാവ് ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. പാലാ കെ.എം മാത്യു ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സോമു മാത്യു സ്വാഗതവും ഡയറക്ടർ ശ്രീ. കുര്യൻ ജോയി നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഒരു വലിയ സൗഹൃദ സദസ്സ് യോഗത്തിൽ പങ്കെടുത്തു.

 

യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക്‌ കൈരളി യുകെയുടെ നാഷണൽ ജോയിന്റ്‌ സെക്രട്ടറിയും എൻഎച്ച്എസിലെ സീനിയർ പ്രാക്ടീസ്‌ നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എൻഎച്ച്എസ് ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ എൻഎച്ച്എസ് ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ, ക്ലെമറ്റീൻ ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ് സപ്പോർട്ട് ടീമിലെ അംഗമായ പ്രവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്‌പോൺസർഷിപ്പ്‌ ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.

ഓൺലൈൻ ചർച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.

‘രാത്രിയിലും രാവിലെയും പാടിയിലെ മുറ്റത്തേക്കിറങ്ങാന്‍ പേടിയാണ്. കാട്ടുപോത്ത് എപ്പോഴാണ് മുന്നിലുണ്ടാവുകയെന്നു പറയാന്‍സാധിക്കില്ല. തേയിലനുള്ളിയാണ് ഞങ്ങളുടെ ജീവിതം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇനി മനഃസമാധാനത്തോടെ പണിയെടുക്കുക. കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് ജീവിതം’ -രാധയെ കടുവ കൊന്നതറിഞ്ഞ് അയല്‍വാസിയുടെ കൈക്കുഞ്ഞുമായി ഓടിയെത്തിയതാണ് പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി എല്‍സി. എന്ത് സുരക്ഷയാണ് ഞങ്ങളുടെ ജീവനുള്ളതെന്ന എല്‍സിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ ആര്‍ക്കും സാധിക്കില്ല.

എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്‌നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.

തേയിലനുള്ളുന്നതിനിടെ ഓടിയെത്തിയ പലര്‍ക്കും കരച്ചിലടക്കാനായില്ല. പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.

കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്‌മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ പഞ്ചാരക്കൊല്ലിക്ക് അധികം അകലെയല്ലാത്ത കല്ലിയോട്ടുനിന്ന് പിടികൂടിയിരുന്നു. ഏകദേശം നാലുവയസ്സുള്ള കടുവയെയാണ് ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടിച്ചത്. മാനന്തവാടി-ജെസ്സി-പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിംപള്ളിക്കു സമീപത്തുനിന്നാണ് മുന്‍കാലിന് സാരമായി പരിക്കേറ്റ കടുവയെ പിടികൂടിയത്. അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എന്‍.ടി.എഫ്.പി. പ്രൊസസിങ് ആന്‍ഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി പ്രാഥമികചികിത്സ നല്‍കിയ കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി പച്ചാണിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണുണ്ടായത്.

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.

10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

2015 ഫെബ്രുവരി 10-ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്‌കരന്‍ (56)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 നവംബര്‍ തോല്‌പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവന്‍ (44)
2019 ഡിസംബര്‍ 24 സുല്‍ത്താന്‍ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ (മാസ്തി- 60)
2020 ജൂണ്‍ 16-ന് പുല്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാര്‍ (24)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു 50)
2023 ഡിസംബര്‍ ഒന്‍പത് പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36)

ഒരുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

2024 ജനുവരി 31-ന് തിരുനെല്ലി തോല്‌പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന്‍ (50)
2024 ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (അജി-47)
2024 ഫെബ്രുവരി 16-ന് വനസംരക്ഷണസമിതി ജീവനക്കാരന്‍ പുല്പള്ളി പാക്കം തിരുമുഖത്ത് പോള്‍
2024 ജൂലായ് 16-ന് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കല്ലുമുക്ക് രാജു (49)
2025 ജനുവരി എട്ടിനു പുല്പള്ളി ചേകാടിയില്‍ കര്‍ണാടക കുട്ടസ്വദേശി വിഷ്ണു (22).

ന്യൂസ് ഡെസ്ക് . മലയാളം യുകെ

പെരിയോനെ…. മാഞ്ചസ്റ്റർ ജെസും സി ആർ ജെ ഈവെൻസും ചേർന്ന് അണിയിച്ചൊരുക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ഈ വരുന്ന ഫെബ്രുവരി 15 ന് മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

പെരിയോനെ എന്ന ട്രെന്റിഗ് സോംഗിലൂടെ മലയാളികളുടെ മനം കവർന്ന ജിതിൻ രാജ്, ഐഡിയ സ്റ്റാർ സിംഗർ വിന്നർ സോണിയ അമോദ്, പിന്നണി ഗായിക ടെസ്സ ചാവറ, എന്നിവരോടൊപ്പം മാഞ്ചസ്റ്റർ ജെംസ് ഗായകരും ചേർന്നാണ് പെരിയോനെ എന്ന സംഗീത വിരുന്ന് ഒരുക്കുന്നത്.
ലൈവ് ഓർക്കെസ്ട്രയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ സംഗീത സന്ധ്യയിൽ മാഞ്ചസ്റ്ററിലെ കലാപ്രതിഭകളുടെ നൃത്ത നൃത്ത്യങ്ങളും അണിനിരക്കുന്നു.

യുകെയിലെ, പ്രത്യേകിച്ചും മാഞ്ചസ്റ്റർ സംഗീത പ്രേമികളുടെ ജീവിതത്തിൽ ഒരു അവിസ്മരണീയമായ സംഗീതാനുഭവമാക്കി മാറ്റുവാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് മാഞ്ചസ്റ്റർ ജെംസ് എന്ന മ്യൂസിക് ബാൻഡ്.

ലൈം റേഡിയോ ഒരുക്കിയ ടിക്കറ്റിങ്ങ് ലിങ്ക് വഴി വളരെ മിതമായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്നു തന്നെ നിങ്ങളുടെ ടിക്കറ്റുകൾ 20% ഡിസ്കൗണ്ടോടു കൂടി കരസ്ഥമാക്കുക. ടിക്കറ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.

ലിവർപൂളിലെ മാസ് ഹൗസ് ഒരുക്കുന്ന രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങൾ നിറഞ്ഞ ഫുഡ് സ്റ്റോൾ, സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.

Venue:
Forum centre
Wynthenshawe
Manchester M22 5RX

Date: Saturday 15 February 3pm

Tickets available now, use the link to book your tickets

https://limeeventz.co.uk/public/e/52

TICKET CHARGE
——————————
:
:
:
——————————
%

——————————-

 

 

സുമേഷൻ പിള്ള

പ്രെസ്റ്റൺ വോളിബോൾ ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റ് റെവ: ഫാദർ ബാബു പുത്തൻപുരയ്ക്കൽ ഉത്ഘാടനം നടത്തി. യൂറോപ്പിൽ നിന്നും വിവിധ ഏഷ്യൻ രാജ്യത്ത് നിന്നുമുള്ള മിന്നും താരങ്ങൾ ആണ് വിജയ കിരീടത്തിന് വേണ്ടി കൊമ്പ് കോർത്തത്. ആകെ 12 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഒന്നാം പൂളിൽ നിന്നും ഷെഫീൽഡ് സ്ട്രികേറ്റേഴ്‌സും ലിവർപൂൾ ലയൻസും എന്നിവർ സെമിയിലേക്ക് നടന്നു കയറിയപ്പോൾ പൂൾ ബിയിൽ നിന്നും കാർഡിഫ് ഡ്രാഗൻസും കേബ്രിഡ്ജ് സ്പൈകേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ ലിവർപൂളിന്റെ പ്രവീൺ എന്ന ആർമി പ്ലയേറും കേബ്രിഡ്ജിന്റെ ജിനേഷ് എന്ന ആർമി പ്ലയറും അറ്റാക്കറുടെ വേഷത്തിൽ കളം നിറഞ്ഞാടിയപ്പോൾ കാണികളുടെ ആവേശം നിയന്ത്രിക്കാൻ സംഘാടകർ നല്ലത് പോലെ വിയർപ്പ് ഒഴുക്കേണ്ടി വന്നു.

എബിൻ നിലം കുഴിക്കുന്ന അറ്റാക്കുകൾ നടത്താൻ ശ്രമിക്കുമ്പോഴും ബാക്ക് കോർട്ടിൽ നിന്നും ഫുട്ബോളിലെ ഹിഗിറ്റയെന്നപോലെ കോർട്ടിൽ വട്ടമിട്ടു പറന്നു നടന്ന ദിനീഷ് ഉയർത്തി നൽകുന്ന മനോഹരമായ പാസുകൾക്ക് അനായാസമായി തന്നെ സെറ്റ് ചെയ്യാൻ ടൂർണമെന്റിലെ മികച്ച സെറ്റർ ആയ ബോബിക്ക് സാധിച്ചു. വോളിബോൾ ആരോഗ്യ ശക്തിയുടെ മാത്രം അല്ല ബുദ്ധി ശക്തിയുടെയും സൗമ്യതയുടെയും കൂടെ കളി ആണെന്ന് തന്ത്രപരമായി പ്ലെസിങ് പോയിന്റുകളിലൂടെ ടൂർണമെന്റിലെ ബെസ്റ്റ് ബ്ലോക്കർ ആയ ജോർളി തെളിയിച്ചു. പ്രതിഭകൾ എല്ലാം ഒരുമിച്ചു തിളങ്ങിയപ്പോൾ ലിവർ പൂളിന്റെ ഒപ്പം നിന്നു വിജയം.

രണ്ടാം സെമിയിൽ ശക്തരായ കാർഡിഫ് ഡ്രാഗൻസ് ഷെഫിൽഡും തമ്മിൽ ഉള്ള മത്സരം അത്യധികം വാശി നിറഞ്ഞതായിരുന്നു ശിവ എന്ന കാർഡിഫിന്റെ “സെർവ് മെഷീൻ ”തുടരെ തുടരെ പോയിന്റ് നേടി കാർഡിഫിനെ ഫൈനലിൽ എത്തിച്ചു. ആവേശകരമായ ഫൈനലിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ മധുരത്തിൽ കാർഡിഫും കപ്പിനും ചുണ്ടിനും ഇടയിൽ നിർഭാഗ്യത്താൽ നഷ്ടപെട്ട ചാമ്പ്യൻ പട്ടം ‌ തിരികെ പിടിക്കാൻ രണ്ടും കൽപിച്ചു ഉറപ്പിച്ചിറങ്ങിയ ലിവർപൂൾ ചുണക്കുട്ടികൾ കോർട്ടിൽ ആറാടുകയാണ് ചെയ്തത്.

കാർഡിഫിന്റെ മൂന്ന് പ്രധാന കളിക്കാരുടെ അഭാവം അവരുടെ പ്രകടനത്തെ സാരമായി ബാധിച്ചു. ഏറെ കുറെ ബിനീഷിന്റെ ഒറ്റയാൾ പോരാട്ടം ആയിരുന്നു കാർഡിഫിന്റെ ഫൈനലിലെ പോരാട്ടം. ബാക്ക് കോർട്ടിൽ നിന്നും ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ട ഷാനു പ്രെസ്റ്റൺ ടൂർണമെന്റിലെ “മിന്നൽ മുരളി ”ആയിരുന്നു കൂടെ ടു സോണിൽ നിന്നും റോണിയുടെ തീപ്പൊരി അറ്റാക്കും അഖിലിന്റെ ശക്തമായ ഡിഫെൻസും കൂടി ഒത്തു ചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായ ആറാമാത് ചാമ്പ്യൻ കിരീടം എന്ന സ്വപ്നത്തിന് തിരശീല വീണു .

Copyright © . All rights reserved