തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. കളക്ടർമാർ,എസ്.പിമാർ, ഡി,എം.ഒമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി,ശനി ദിവസങ്ങളിൽ മാസ് പരിശോധന നടത്താനാമ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരിൽ പരിശോധന നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.
നിയന്ത്രണങ്ങൾ കർശനമാക്കാനും ആലോചനയുണ്ട്. അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരോധനാജ്ഞ അടക്കം പ്രഖ്യാപിക്കാൻ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ഇതുകൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കർക്കശമാക്കനും ആലോചിക്കുന്നുണ്ട്. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി വാക്സിൻ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.
വാക്സിനേഷൻ വഴി ആർജിത പ്രതിരോധ ശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്‌സിൻ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ . ഇത് കൂടാതെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കൂട്ടുന്നതും സിഎഫ്എൽടിസികൾ തുടങ്ങുന്നതും യോഗം ചർച്ച ചെയ്യും.
മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ നാവിക സേനയും പങ്കുചേർന്നു. ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളികളെയാണ് കാണാതായത്. അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽപെട്ട ഐഎഫ്ബി റബഹ് എന്ന മത്സ്യബന്ധന ബോട്ടിൽ 14 മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. ഗോവയിൽ നിന്ന് നാവിക സേനയുടെ ടില്ലൻചാങ്ങ്, കൽപേനി കപ്പലുകൾ തിരച്ചിലിനായി എത്തിയിട്ടുണ്ട്. നാവികസേനാ വിമാനങ്ങളും തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനുമായി അപകട സ്ഥലത്ത് എത്തിച്ചു.
രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നതിനായി ഐഎൻഎസ് സുഭദ്ര എന്ന പട്രോളിംഗ് കപ്പലിൽ കാർവാറിൽ നിന്ന് മുങ്ങൽ വിദഗ്ധരുടെ സംഘം പുറപ്പെട്ടതായും നാവികസേന അറിയിച്ചു. രണ്ട് സ്പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമുകൾ തിരച്ചിൽ തുടരുന്നുണ്ട്.
ഞായറാഴ്ച ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ച ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.05ഓടെ മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലെ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡിൽ നിന്നുള്ള വിവരം. കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്.
അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കോസ്റ്റ്ഗാർഡും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം പിന്നീട് പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍് വിവാഹത്തിന് ശേഷം നടിക്ക് നേരെ ഉയര്‍ന്നുവന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് താന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും അത് കൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും തങ്ങള്‍ ഇര ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ തീര്‍ത്തും വ്യാജവാര്‍ത്തകള്‍ ആയിരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതം ആണെന്നും പറഞ്ഞു.
ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത് എന്നും താരം പറഞ്ഞു .
നിരന്തരമായ വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പി.സി ജോർജിൻറെ പരാമർശത്തിനെതിരെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി..
പ്രസ്താവനയുടെ പൂർണരൂപം
നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോർജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം
രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ ഒപ്പുവെച്ച സംയുക്ത പ്രസ്താവന
രാജ്യത്തെ ശാന്തവും, വർഗീയ ലഹളകൾ സംഭവിക്കുന്നതിൽ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്നങ്ങൾ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വർഗീയ കലാപങ്ങൾ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.
എന്നാൽ 2021 ഏപ്രിൽ 11 ഞായർ, തൊടുപുഴയിൽ നടന്ന ഒരു സെമിനാറിൽ പൂഞ്ഞാറിലെ എം എൽ എയും ഇപ്പോൾ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോർജ് നടത്തിയ പ്രസംഗം തീർത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതുമാണ്. ‘ സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ൽ രാജ്യം മുസ്‌ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകൾ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ‘ അദ്ദേഹം പ്രസംഗിച്ചു. പി സി ജോർജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.
ഫാസിസ്റ്റ് കാലഘട്ടത്തിൽ ഭീകരമായ ജാതി മത ധ്രുവീകരണങ്ങൾ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാൻ കൂട്ട് നിൽക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താൻ പി സി ജോർജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനൽ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്‌ലിം സമൂഹത്തെ മുഴുവൻ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനൽ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാർദ്ദത്തെ തകർത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താൻ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാൽ നമ്മുടെ നാടിന്റെ സൗഹാർദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോർജിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ആനി രാജ
കെ അജിത
ഡോ ജെ ദേവിക
കെ കെ കൊച്ച്
മേഴ്‌സി അലക്‌സാണ്ടർ
മനില സി മോഹൻ
മൃദുലാ ദേവി
വി കെ ജോസഫ്
വിജി പെൺ കൂട്ട്
ദീദി ദാമോദരൻ
അഡ്വ രശ്മിത രാമചന്ദ്രൻ
ജി പി രാമചന്ദ്രൻ
ഡോ സോണിയ ജോർജ്ജ്
സി കെ അബ്ദുൾ അസീസ്
ദീപ നിശാന്ത്
ഒ പി രവീന്ദ്രൻ
ശ്രീജ നെയ്യാറ്റിൻകര
വർക്കല രാജ്
അപർണ്ണ ശിവകാമി
തുളസീധരൻ പള്ളിക്കൽ
സുജ സൂസൻ ജോർജ്ജ്
അഡ്വ സ്വപ്ന ജോർജ്ജ്
ഡോ സാംകുട്ടി പട്ടംകരി
ശീതൾ ശ്യം
അജയ കുമാർ
ദിനു വെയിൽ
റെനി ഐലിൻ
ലക്ഷ്മി രാജീവ്
കെ പി മറിയുമ്മ
ലതിക സുഭാഷ്
സി ആർ നീലകണ്ഠൻ
കെ കെ റൈഹാനത്ത്
പുഷ്പവതി പൊയ്‌പാടത്ത്
അഡ്വ ഭദ്ര കുമാരി
പ്രൊഫ കുസുമം ജോസഫ്
ജോളി ചിറയത്ത്
അഡ്വ പി എ പൗരൻ
സമീർ ബിൻസി
സി എസ് രാജേഷ്
തനൂജ ഭട്ടതിരി
കെ ജി ജഗദീശൻ
ആർ അജയൻ
അഡ്വ കുക്കു ദേവകി
സോയ ജോസഫ്
പ്രമീള ഗോവിന്ദ്
ഷമീന ബീഗം
വർക്കല രാജ്
അമ്പിളി ഓമനക്കുട്ടൻ
അഡ്വ മായകൃഷ്ണൻ
ഷഫീഖ് സുബൈദ ഹക്കിം
ഡോ ഹരിപ്രിയ
അമ്മിണി കെ വയനാട്
സി എ അജിതൻ
ഡോ ധന്യ മാധവ്
അഡ്വ സുജാത വർമ്മ
ബിന്ദു അമ്മിണി
പുരുഷൻ ഏലൂർ
ശാന്തി രാജശേഖരൻ
എ എസ് അജിത് കുമാർ
രാജേശ്വരി കെ.കെ
ഭീമ ജ്വല്ലറി ഉടമ ഡോക്ടർ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം. തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചയോടെയാണ് മോഷണമുണ്ടായത്.
രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത്. ഒരാളാണ് മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് സംശയം. വിരളടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് 3 മണിക്ക് ആശുപത്രി വിടും.
24 മണിക്കൂറിനുള്ളിൽ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയർന്നു.
ഇതുവരെ 11 കോടിയിലേറെ പേർക്ക് വാക്സിൻ നൽകി. ആകെ കോവിഡ് കേസുകൾ 1,38,73,825 ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,23,36,036 ആണ്. 13,65,704 സജീവ കേസുകളും രാജ്യത്തുണ്ട്.
തുടർച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം കവിയുന്നത്. നിലവിൽ ലോകത്തെ ആകെ കോവിഡ് കേസുകളുടെ കണക്കിൽ ഇന്ത്യ രണ്ടാമതാണ്. യുഎസിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന്റെ വില 35,000 കടന്നു. പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വില.
ഏപ്രിൽ ഒന്നിന് പവന്റെ വില 33,320 രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ പവന് 1,720 രൂപയാണ് വർധിച്ചത്.
റാസ്പുട്ടിന്‍ ഗാനം കേരളത്തില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ഗാനത്തിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിജ്യാര്‍ത്ഥികളായ ജാനകിയും നവീനും ചുവടുകള്‍ വെച്ചതോടെയാണ് ഗാനം കേരളത്തിലും നിറഞ്ഞു തുടങ്ങിയത്. ഇവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം കൂടി കനത്തതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. നൃത്തം വെച്ച് തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തമാകുന്ന ദയ ബാബുരാജ് എന്ന വയനാട് സ്വദേശിനിയുടെ പ്രതിഷേധമാണ്. കുലസ്ത്രീയായി എത്തിയാണ് ദയ റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത്. നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിനു ക്ളാസിക്കല്‍ ഡാന്‍സ് ചുവടുകളാണ് വെയ്ക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
‘ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തില്‍പ്പെട്ടവര്‍ മാത്രം ജാതകസഹിതം അപേക്ഷിക്കുക എന്ന് പ്രതിഷേധ സൂചകമായ ക്യാപ്ഷനോടു കൂടിയാണ് ദയ ബാബുരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥിനിയാണ് ദയ ബാബുരാജ്.
ദയ ബാബുരാജിന്റെ വാക്കുകളിലേയ്ക്ക്;
‘ശുദ്ധമായ കലാ അവതരണത്തിനെതിരെ വര്‍ഗ്ഗീയതയുടെ വിഷം കലര്‍ന്ന വിദ്വേഷ പ്രചാരണം നടന്നതോടെ ആകെ അസ്വസ്ഥയായി. അതിനെതിരെ പ്രതിഷേധ സൂചകമായി ഫേസ്ബൂക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ദേവഗിരി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ ‘പ്രതിഷേധ ചുവട്’ എന്ന ക്യാമ്പയിന്‍ പോസ്റ്റര്‍ കണ്ടു. അങ്ങനെയാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. വെറുതെ സ്റ്റെപ് ഇടുന്നതിനേക്കാളും നവീനിനും ജാനകിക്കുമെതിരെ ഉയര്‍ന്നുവന്ന വിദ്വേഷവുമായി ബന്ധപ്പെടുന്ന രീതിയില്‍ ഒരു പ്രതിഷേധം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നിലവിളക്കും സെറ്റ് സാരിയുമൊക്കെയായി റാസ്പൂട്ടിന്‍ ഗാനത്തിന് ചുവടുവയ്ക്കാന്‍ തീരുമാനിച്ചത്.
View this post on Instagram
പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്.
പെരുമാതുറ, പള്ളിപ്പുറം മേഖലകളിലുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്‍കുന്നവിവരം. കിളിമാനൂര്‍ പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ 12 അംഗ സംഘമാണുള്ളത്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്കു സമീപം വച്ചാണ് കവര്‍ച്ച നടന്നത്. ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവരുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണം ആണ് തട്ടിയെടുത്തത്.
നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടര്‍ന്ന് കാറിലെത്തിയതാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെ പോലീസ് പിടികൂടിയത്.
ഇടിമിന്നലില്‍ പടക്ക നിര്‍മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലോട് പടക്ക നിര്‍മാണശാലയിലാണ് അപകടം. ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുശീലയുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടു. മൂന്നരയോടെയാണ് സംഭവം. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സൈലസിന്റ റബര്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.