Latest News

വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.

കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.

വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.

യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.

വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ വരന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.എന്നാൽ നടിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഈയൊരു സാഹചര്യത്തിൽ സീരിയലുകളിൽ നിന്നും നടിയെ പുറത്താക്കി എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. കഴിഞ്ഞദിവസം ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിന്റെ ശബ്ദ സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നാണ് താരത്തെ പുറത്താക്കിയത് മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയെന്നും അണിയറപ്രവർത്തകർ പറയുന്നു അങ്ങനെ ആരാധകർ നെഞ്ചിലേറ്റിയ പ്രിയ നടിക്ക് പണികിട്ടി കൊണ്ടിരിക്കുകയാണ് ഇനി സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നും താരത്തെ പുറത്താക്കിയാൽ നടി വേറെ പണി അന്വേഷിക്കേണ്ടിവരും കാരണം ജനങ്ങളുടെ ഇത്രയും വെറുപ്പ് സമ്പാദിച്ച നടിയെ മറ്റൊരു സീരിയലിലോ ടെലിവിഷൻ പരിപാടികളിലോ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തുമോ എന്ന് കണ്ടു തന്നെ അറിയണം.

അതേസമയം വരൻ ഹാരീസ് മുഹമദില്‍ മാത്രം കേസ്സ് ഒതുക്കിതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ ചെയ്ത റംസിയുടെ ബന്ധുക്കളുടെ പ്രധാന ആരോപണം. സീരിയല്‍ നടി ലക്ഷമി പ്രമോദിനെ ചോദ്യചെയ്തതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.റംസിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യത ഹാരിസിന്‍റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിലവില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിഒരുക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം ആത്മഹത്യ പ്രേരണ കുറ്റം വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തി എന്നി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രണ്ട് ദിവസത്തിനകം വീണ്ടു ചോദ്യം ചെയ്യും.ഇവര്‍ റംസിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങള്‍ പരിശോധിച്ചുവരികയാണന്നും പൊലീസ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കാന്‍ നീക്കം തുടങ്ങി.

വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരീസ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരീസുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും.

ആവേശം സൂപ്പര്‍ ഓവര്‍ വരെ നീണ്ട ഐ.പി.എല്ലിലെ രണ്ടാംമത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വിജയം. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 157 റണ്‍സ് നേടാനേ കഴിഞ്ഞൂള്ളൂ..തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.. അവസാന ഓവറില്‍ പഞ്ചാബിന് വേണ്ടി സ്റ്റോയിനിസിന്റെ ആദ്യ പന്ത് മായങ്ക് സിക്സര്‍ പായിച്ചു.

രണ്ടാം പന്തില്‍ ഡബിള്‍ കണ്ടെത്തിയ മായങ്ക് മൂന്നാ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാല്‍ മൂന്നാം പന്ത് മിസായ മായങ്ക് അഞ്ചാം പന്തില്‍ പുറാന്റെ കൈകളില്‍ പുറത്തായി. അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് അവസാന പന്തില്‍ ജോര്‍ദാനെയും നഷ്ടമായതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്

ഒരു പക്ഷെ 19 ആം ഓവറിലെ മൂന്നാം പന്തിൽ അമ്പയറിന്റെ പിഴവ് മൂലം 1 റൺസ് നഷ്ട്ടപ്പെടാതിരുന്നേൽ മത്സര ഫലം പഞ്ചാബിന് അനുകൂലം ആയേനെ. പഞ്ചാബ് താരം ജോർദാൻ ഓടി റൺസ് പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 1 റൺസ് കുറച്ചത്. പിന്നീട് റിപ്ലേയിൽ പിഴവ് വ്യക്തമായത്

സൂപ്പര്‍ ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 2 റണ്‍സാണ് പഞ്ചാബ് നേടിയത്.. ഡല്‍ഹി വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റണ്‍സെടുത്ത് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പെട്ടന്നായിരുന്നു പഞ്ചാബ് മുന്‍നിരയും മധ്യനിരയും വീണത്. ഒന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ 21 റണ്‍സെടുത്ത രാഹുലിനെ മോഹിത് പുറത്താക്കി. നിക്കോളാസ് പൂറാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കരുണ്‍ നായരുടെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെയും പോരാട്ടം ഒരു റണ്‍സില്‍ അവസാനിച്ചു. സര്‍ഫ്രാസ് ഖാനും കാര്യമായി ഒന്നും ചെയ്യാനായില്ല. തകര്‍ത്തടിക്കുന്നതിനിടയില്‍ കൃഷ്ണപ്പ ഗൗതവും 20 റണ്‍സിന് പുറത്ത്.

ഒരു വശത്ത് വിക്കറ്റ് വീഴുമ്ബോഴും ക്രീസില്‍ നിലയുറപ്പിച്ച മായങ്ക് അഗര്‍വാള്‍ പഞ്ചാബിന്റെ പ്രതീക്ഷയായി അവശേഷിച്ചു. റബാഡയെയും മോഹിത് ശര്‍മയെയുമെല്ലാം ബൗണ്ടറി പായിച്ച മായങ്ക് അനായാസം അര്‍ധസെഞ്ചുറിയും കടന്ന് കുതിച്ചു, പഞ്ചാബ് ടീം സ്കോറും. 60 പന്തില്‍ 89 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. മുന്‍നിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്. നായകന്‍ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാര്‍ക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്. 20 പന്തില്‍ അഞധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ശരിക്കും ഡല്‍ഹിയുടെ രക്ഷകനാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 13 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്. സൂപ്പര്‍ താരം ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റണ്‍ഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. പിന്നാലെ ഒരു ഓവറില്‍ പൃഥ്വി ഷായെ ജോര്‍ദാന്റെ കൈകളിലും ഹെറ്റ്മയറെ മയങ്കിന്റെ കൈകളിലും എത്തിച്ച ഷമി പഞ്ചാബിന് ആധിപത്യം നല്‍കുകയായിരുന്നു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അയ്യര്‍-പന്ത് കൂട്ടുകെട്ട് ക്രീസില്‍ നിലയുറപ്പിച്ചു. സാവധാനം ഡല്‍ഹി സ്കോര്‍ബോര്‍ഡ് ചലിപ്പിച്ച ഇരുവരും ബൗണ്ടറികളും കണ്ടെത്താന്‍ തുടങ്ങിയതോടെ ഡല്‍ഹി ഭേദപ്പെട്ട നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ കൂട്ടുകെട്ട് കൂടുതല്‍ അപകടകരമാകുന്നതിന് മുമ്ബ് പന്തിനെ യുവതാരം രവി ബിഷ്ണോയിയും അയ്യരെ മുഹമ്മദ് ഷമിയും പുറത്താക്കി. അയ്യര് 39റണ്‍സും പന്ത് 31 റണ്‍സും നേടി.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡല്‍ഹി ഇന്നിങ്സില്‍ നിര്‍ണായകമായി. അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോര്‍ദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡല്‍ഹിയുടെ ടീം സ്കോര്‍ ഉയര്‍ത്തി. 21 പന്തില്‍ 53 റണ്‍സാണ് ഓസിസ് താരം നേടിയത്.

തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുളില്‍ റണ്‍സ് വഴങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ട്ടന്‍ കോട്ടരല്‍ രണ്ടും അരങ്ങേറ്റക്കാരന്‍ രവി ബിഷ്ണോയി ഒരു വിക്കറ്റും സ്വന്തമാക്കി.

 

തിരുവിതാംകൂറിന്റെ ഇതിഹാസ കഥ, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയാകുന്നു. സ്വപ്നപദ്ധതിയെന്ന് സംവിധായകൻ വിനയൻ. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്.

ചിത്രത്തെ കുറിച്ച് സംവിധായകൻ വിനയൻ:

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർനിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ. ആ പരിശ്രമത്തിലാണ് ഞാൻ.. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം.

 

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ.

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ഒരു സിനിമയിലെ പടം പങ്കുവെച്ചായിരുന്നു എൻ.എസ്. മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നൽകിയത്.

കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ദിഖും കൂറുമാറുന്നത്.

ഇതിന് ഭാമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമായിരുന്നു

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു.

എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ദിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു.

സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു.

സ്വന്തം ലേഖകൻ

ഡൽഹി : ആളുകൾ ബിറ്റ്‌കോയിനിന് സ്വർണ്ണത്തിന് സമാനമായ മൂല്യം കാണുന്നുവെന്ന് മുൻ ആർ ബി ഐ ഗവർണർ രഘുറാം രാജൻ. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ ഒപ്പമാണ് ബിറ്റ്‌കോയിനിന്റെ സ്ഥാനമെന്നും മുൻ സാമ്പത്തിക വിദഗ്ദൻ കൂടിയായ അദ്ദേഹം പറഞ്ഞു. ലിബ്ര പോലുള്ള ഒരു ഇതര കറൻസിയെക്കാൾ ബിറ്റ്‌കോയിൻ മൂല്യമുള്ളതായി മാറുന്നുവെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു. നിലവിൽ ചിക്കാഗോ സർവകലാശാലയിൽ ഫിനാൻസ് പ്രൊഫസറായ രാജൻ, 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിനും കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിന് നേതൃത്വം നൽകിയതിനും പേരുകേട്ട വ്യക്തികൂടിയാണ്. ബിറ്റ്‌കോയിൻ അല്പം സ്വർണ്ണം പോലെയാണ്. വാസ്തവത്തിൽ സ്വർണ്ണത്തിന് ചില മൂല്യങ്ങളുണ്ട്. അതുപോലെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ബിറ്റ്‌കോയിനിനും മൂല്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്നതും വിവിധ ഫിയറ്റ് കറൻസികളുടെ പിന്തുണയുള്ളതുമായ സ്റ്റേബിൾകോയിനായ ഫേസ്ബുക്കിന്റെ ലിബ്ര പോലുള്ള സ്വകാര്യ ഡിജിറ്റൽ കറൻസികൾ ബിറ്റ്‌കോയിൻ പോലുള്ളവയ്ക്ക് പകരം ഇടപാട് മാധ്യമമായി വർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടപാടുകൾക്ക് കൂടുതൽ ഉപയോഗിക്കുന്ന കറൻസിയാണ് ലിബ്ര. അതേസമയം, സ്റ്റേറ്റ് ഇഷ്യു ചെയ്ത ഡിജിറ്റൽ കറൻസികൾ സമാരംഭിക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ ഡാറ്റാ കേന്ദ്ര സർക്കാർ ട്രാക്കു ചെയ്യുന്നതിൽ രാജൻ ആശങ്ക പ്രകടിപ്പിച്ചു. പൂർണമായി ഉപയോഗിച്ചു കഴിഞ്ഞാൽ ഡിജിറ്റൽ കറൻസികൾ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി.

2014 ൽ കറൻസി ബദലായി ബിറ്റ്‌കോയിനിനെക്കുറിച്ച് രാജൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഡിജിറ്റൽ കറൻസികളുടെ വക്താവാണ് മുൻ ആർ ബി ഐ ഗവർണർ. 2015 ലെ ഒരു കോൺഫറൻസിൽ അവയുടെ ഉയർച്ച അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇപ്പോൾ, ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റൽ കറൻസികൾക്കും ഒരു നല്ല ഭാവി മുൻ‌കൂട്ടി കാണുന്നതിന് പുറമെ പ്രസക്തമായ പല ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുകയുണ്ടായി.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ലണ്ടൻ ∙ എവിടെയാണ് 50 ബില്യൻ പൗണ്ട് (4.75 ലക്ഷം കോടി രൂപ) നോട്ടുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ളത്? ആരുടെ കയ്യിലാണ് അത്രയും വലിയ തുകയുള്ളത്? കുറച്ചു ദിവസമായി ബ്രിട്ടനെ വലയ്ക്കുകയാണ് ഈ ചോദ്യങ്ങൾ. 50 ബില്യൻ പൗണ്ട് മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ കുറവാണ് യുകെയെ വലയ്ക്കുന്നത്. യുകെയിലെ ആരുടെയും കയ്യിലും ഈ പണമില്ലെന്നാണ് ഔദ്യോഗിക വിവരം. പിന്നെ എവിടെയാണ്, ആരാണ് ഇത്രയും പണം സൂക്ഷിച്ചുവച്ചിട്ടുള്ളത് എന്നതു ദുരൂഹമായി തുടരുന്നു.

പൊതുചെലവുകൾ പരിശോധിക്കുന്ന നാഷനൽ ഓഡിറ്റ് ഓഫിസ് (എൻ‌എ‌ഒ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന നോട്ടുകളെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, അവ ആരും ഉപയോഗിക്കുന്നതായി കാണുന്നുമില്ല. ഇടപാടുകൾക്ക് ഉപയോഗിക്കാത്ത ഈ നോട്ടുകൾ യുകെയിലെ ആരുടെയും സമ്പാദ്യമായും കണ്ടെത്താനായില്ല. വിദേശത്തുള്ള അക്കൗണ്ടുകളിലോ രാജ്യത്തുതന്നെ റിപ്പോർട്ടു ചെയ്യാത്ത സമ്പാദ്യമായോ അല്ലെങ്കിൽ നിഴൽ സമ്പദ്‍വ്യവസ്ഥയിലോ (Shadow Economy) ഇവയുണ്ടാകാനാണു സാധ്യത.

ഇത്രയും പണം എവിടെയാണുള്ളതെന്നു കണക്കാക്കാൻ വിശ്വസനീയമായ വിവരങ്ങൾ വളരെ കുറവാണെന്ന് എൻ‌എ‌ഒ പറയുന്നു. ട്രഷറി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റോയൽ മിന്റ്, ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി, പേയ്‌മെന്റ് സിസ്റ്റംസ് റെഗുലേറ്റർ എന്നീ അഞ്ച് പൊതു സ്ഥാപനങ്ങൾക്കാണു രാജ്യത്തെ പണം കൈകാര്യം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പങ്കുള്ളത്. എന്നാൽ 50 ബില്യൻ പൗണ്ടിനെക്കുറിച്ച് ഈ സ്ഥാപനങ്ങൾക്ക് യാതൊരു കാഴ്ചപ്പാടുമില്ല. രാജ്യത്തെ കറൻസി സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ആരും കാണിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

യുകെയിൽ 2020 ജൂലൈയിൽ, പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 4.4 ബില്യൻ എന്ന റെക്കോർഡിലെത്തി. 76.5 ബില്യൻ പൗണ്ടായിരുന്നു ഇതിന്റെ പണമൂല്യം. രണ്ടായിരമാണ്ടിലെ 24 ബില്യൻ പൗണ്ടിൽനിന്നാണ് ഈ കുതിപ്പുണ്ടായത്. എന്നാൽ 2018ൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 20–24% മാത്രമേ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുള്ളൂ എന്നാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കിയതെന്ന് എൻഎഒ പറയുന്നു. ബാക്കി 5% യുകെയിലെ വീട്ടുടമകളുടെ കയ്യിലുമുണ്ട്.

ഏകദേശം 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന ബാക്കിയുള്ളവയെക്കുറിച്ച് വളരെക്കുറച്ചേ അറിയൂവെന്നാണ് എൻഎഒ ചൂണ്ടിക്കാട്ടുന്നത്. പണത്തിന്റെ ആവശ്യം എന്തുകൊണ്ടാണു വർധിച്ചത് എന്നതിനെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മറ്റ് സ്ഥാപനങ്ങളും കൂടുതൽ അറിയേണ്ടതുണ്ട്. നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ന‌ടപടികൾ സ്വീകരിക്കാനും നയരൂപീകരണം ശക്തമാക്കാനും ഇതു സഹായിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിസമ്മതിച്ചു.

ഭാവിയിലെ ആവശ്യങ്ങൾക്കായി നാണയ, കറൻസി ഉൽപാദനശേഷി പുതുക്കണമെന്ന് എൻ‌എ‌ഒ പറയുന്നു. നാണയ ഉൽ‌പാദനം കഴിഞ്ഞ ദശകത്തിൽ 65% കുറഞ്ഞ് 2019-20ൽ 383 ദശലക്ഷമായി. 2010-11ൽ ഇത് 1.1 ബില്യൻ ആയിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനു റോയൽ മിന്റും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പരസ്പരം അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളണമെന്നും എൻഎഒ അടിവരയിടുന്നു. ഡിജിറ്റൽ ഇടപാട് വ്യാപകമായിട്ടും കറൻസി ഉപയോഗം കൂടുന്നതും വലിയൊരു അളവു പണം ദൃശ്യമാകാത്തതുമാണു സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിക്കുന്നത്.

‘ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപകമായ ഉപയോഗത്തിലേക്കു സമൂഹം പുരോഗമിക്കുമ്പോൾ, ഇടപാടുകളിൽ പണ ഉപയോഗം കുറയുകയാണ്. എന്നാൽ, ഡിജിറ്റൽ ആക്സസ് ഇല്ലാത്ത ആളുകൾക്ക്, ആവശ്യമുള്ളപ്പോൾ പണം ലഭിക്കുന്നതു ഇതു ബുദ്ധിമുട്ടായിത്തീരും. പത്ത് വർഷം മുമ്പ്, 10 ഇടപാടുകളിൽ ആറെണ്ണത്തിൽ പണം ഉപയോഗിച്ചിരുന്നു. 2019 ആയപ്പോഴേക്കും ഇത് മൂന്നിൽ താഴെയായി. 2028 ഓടെ പത്തിൽ ഒന്നായി കുറയുമെന്നാണു പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.’– എൻ‌എ‌ഒ തലവൻ ഗാരെത്ത് ഡേവിസ് പറഞ്ഞു.

കോവിഡ് വന്നതോടെ ക്യാഷ് സെന്ററുകളിൽനിന്നുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും ആവശ്യത്തിൽ മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതി വരെ 71 ശതമാനത്തോളം ഇടിവുണ്ടായി. പ്രായമായവരും കുറഞ്ഞ വരുമാനമുള്ളവരുമാണു കൂടുതലായി പണത്തെ ആശ്രയിക്കുന്നത്. ‘പണത്തിന്റെ ഉപയോഗം മൊത്തത്തിൽ കുറയുന്നുണ്ടാകാം, പക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇപ്പോഴും കറൻസി പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ചും സമൂഹത്തിലെ ദുർബലർക്ക്’– പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർ മെഗ് ഹിലിയർ പറഞ്ഞു.

കോവളം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു. വെട്ടുകാട് ടി.സി. 80/676 പുതുവിളാകം വീട്ടില്‍ ലോറന്‍സിന്റെയും ഐറിന്റെയും മകന്‍ ലിജിന്‍ ലോറന്‍സ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി ശംഭുവട്ടം ടി.സി. 90/645/1, റോസ് വില്ലയില്‍ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കുവൈത്തിലായിരുന്ന ലിജിന്‍, 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാലാഞ്ചിറയിലുള്ള സഹോദരന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 9.30-ഓടെ സുഹൃത്തുക്കളുമായി ലിജിന്‍ കൊച്ചുവേളി ശംഭുവട്ടത്തുള്ള അച്ഛനോടൊപ്പം താമസിക്കുന്ന ഭാര്യ നിഷയെയും മക്കളായ ആന്‍ഡ്രിയ(7), അമീലിയ(ഒന്നര) എന്നിവരെയും കാണാനെത്തി. എന്നാല്‍ ലിജിനെ ഭാര്യയുടെ അച്ഛന്‍ വീട്ടിലേക്കു കയറ്റിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി.

ഇരുവരും വീടിനു പുറത്തേക്കുള്ള റോഡിനടുത്തെത്തി അടിപിടിയായതിനിടെ നിക്കോളാസ് 15 സെന്റീ മീറ്ററോളം നീളമുള്ള കറിക്കത്തിയെടുത്ത് ലിജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു. നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്നു കിടന്ന ലിജിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന നിക്കോളാസ് ഗോമസ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. എട്ടു വര്‍ഷം മുമ്പായിരുന്നു നിക്കോളാസിന്റെ മകളായ നിഷയെ, ലിജിന്‍ വിവാഹം കഴിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണം നിഷയുടെ വീട്ടുകാര്‍ ലിജിനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ കുടുംബക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിക്കോളാസിനെ അറസ്റ്റുചെയ്തതായി വലിയതുറ ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ പറഞ്ഞു. ഹൃദയത്തിനും ശ്വാസകോശത്തിനും കുത്തേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും പോലീസ് അറിയിച്ചു.

ലിജിന്റെ മൃതദേഹം വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തില്‍ സംസ്‌കരിച്ചു.

മലയാളി യുവാവ് പ്രവാസലോകത്ത് മരിച്ച നിലയില്‍. മണ്ണൂര്‍ വെസ്റ്റ് അകവണ്ട സ്വദേശിയായ തൊഴുത്തുംകാട്ടില്‍ പരേതനായ ചാമുണ്ണിയുടെ മകന്‍ സുന്ദരനാണ് ദുബായിയില്‍ മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. താമസസ്ഥലത്താണ് സുന്ദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബര്‍ ദുബായിലെ താമസ സ്ഥലത്തു വ്യാഴാഴ്ച രാവിലെയാണു സുന്ദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ഉടമയായ സുന്ദരന്‍ ഡിസംബറില്‍ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അതിനിടെയാണ് ബന്ധുക്കളെ തേടി സുന്ദരന്റെ മരണ വാര്‍ത്തയെത്തിയത്.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അമ്മ: സ്വയംപ്രഭ. സഹോദരങ്ങള്‍: പങ്കജാക്ഷന്‍, വിനയദാസന്‍, ഹരിദാസന്‍, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി

ഈ മാസം 19നാണ് ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെ ഐപിഎല്ലിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഐപിഎൽ യുഎഇയിലേക്ക് മാറ്റിയത്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞയാഴ്ച യുഎഇയിലെത്തിയ ഗാംഗുലി, ക്വാറന്റീൻ വാസം പൂർത്തിയാക്കിയാണ് പുറത്തിറങ്ങിയത്. ഗാംഗുലിക്കൊപ്പം ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, സിഒഒ ഹെമാങ് അമീൻ എന്നിവരും ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു

ഐപിഎല്ലിനു വേദിയൊരുക്കുന്ന മൂന്നു മൈതാനങ്ങളിൽ ഒന്നായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐപിഎൽ പ്രതിനിധികൾക്കും യുഎഇ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾക്കുമൊപ്പം ഗാംഗുലി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്

ഗാംഗുലിയും സംഘവും ഗ്രൗണ്ടിൽ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ, പിന്നിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങൾ തിരിച്ചറിയാത്ത വിധം മങ്ങൽ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്. ചില ദേശീയ മാധ്യമങ്ങൾ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ ഏറെ നാളായി റദ്ദാക്കിയിരിക്കുകയാണ്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇരു ടീമുകളും നേർക്കുനേർ എത്താറുള്ളത്. ഇത്തവണ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെയാണ് സ്വന്തം ചിത്രത്തിൽ ആകസ്മികമായി ഉൾപ്പെട്ട പാക്ക് താരങ്ങളുടെ മുഖങ്ങൾക്ക് ഗാംഗുലി മങ്ങൽ വരുത്തിയത്.

രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ ഏറെ നാളായി റദ്ദാക്കിയിരിക്കുകയാണ്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇരു ടീമുകളും നേർക്കുനേർ എത്താറുള്ളത്. ഇത്തവണ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെയാണ് സ്വന്തം ചിത്രത്തിൽ ആകസ്മികമായി ഉൾപ്പെട്ട പാക്ക് താരങ്ങളുടെ മുഖങ്ങൾക്ക് ഗാംഗുലി മങ്ങൽ വരുത്തിയത്.

ഗാംഗുലിയുടെ പോസ്റ്റിനു പ്രതിഷേധം അറിയിച് ഒരുപാട് പാക്കിസ്ഥാൻ ആരാധകരും ഈ ഫോട്ടോക്ക് കമെന്റ് ഇട്ടിട്ടുണ്ട് ,നിന്റെ അച്ചന്റെ മുഖം എന്തിനാ Blur ചെയ്തത് , ഇങ്ങനെ ആണ് ഇന്ത്യക്കാർ മാസ്‌ക് ധരിക്കുന്നത് തുടങ്ങിയ കമെന്റുകൾ ആണ് ദാദയുടെ പോസ്റ്റിനു പാക്കിസ്ഥാൻ ആരാധകർ കമെന്റ് ചെയ്‌തിട്ടുള്ളത്

RECENT POSTS
Copyright © . All rights reserved