ലോക്ഡൗണ്‍ കാലത്ത് രാത്രികളില്‍ ബ്ലാക്ക്മാന് ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയം നടിച്ച് വശത്താക്കിയാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു . രാത്രി പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികള്‍ റോഡരികില്‍ നിര്‍ത്തിയ ബൈക്ക് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഈ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ മുക്കം പൊലീസിന് സഹായകമായത് . ഇരുവരുടെയും പേരില്‍ പോക്സോ നിയമപ്രകാരം കേസ് എടുത്തു . അറസ്റ്റ് ചെയ്ത പ്രതികളെ വാട്സ് ആപ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.
വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.
കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.
മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്‌പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് രണ്ട് മാസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് സംഘടനയുമായുള്ള എല്ലാ ബന്ധവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി ട്രംപ് പറയുന്നത്.
‘ലോകാരോഗ്യ സംഘടനുയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്’ ‘ട്രംപ് പറഞ്ഞു. ‘ 40 ദശലക്ഷം ഡോളര്‍ മാത്രമാണ് ചൈന പ്രതിവര്‍ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയ്ക്കാണ്. അമേരിക്ക 450 ദശലക്ഷം ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയോട് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടങ്കിലും അതിന് തയ്യാറായില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
അടുത്ത 30 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയ്ക്കുള്ള സാമ്പത്തിക സാഹയം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 19 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനത്തിന് അയച്ച സന്ദേശത്തിലാാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്ന് പറഞ്ഞിരുന്ന സമയം കഴിയുന്നതിന് മുമ്പ് തന്നെ കടുത്ത തീരുമാനത്തിലേക്ക് ട്രംപ് കടക്കുകയായിരുന്നു.
കൊറണ വൈറസിന്റെ വ്യാപനത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണ് ചൈന കൈകൊണ്ടെതെന്ന് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അന്നുമുതലാണ് ട്രംപ് ഉടക്കിയത്. ചൈന സ്വീകരിച്ച നിലപാടുകളാണ് രോഗ വ്യാപനം ഇത്ര വര്‍ധിക്കാന്‍ കാരണമെന്ന നിലപാടായിരുന്നു അമേരിക്കയ്ക്ക്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായുമില്ല. നിലവില്‍
്അമേരിക്കയാണ് ലോകാരോഗ്യ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നടത്തുന്ന രാജ്യം. സംഘടനയ്ക്ക് കിട്ടുന്ന ആകെ തുകയുടെ 14.67 ശതമാനം അമേരിക്ക നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 55 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്ക കഴിഞ്ഞാല്‍ ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍-ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് കുടുതല്‍ സംഭവാന നല്‍കുന്നത്. 9.76 ശതമാനമാണ് ഇവര്‍ നല്‍കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്ന ആകെ സംഭാവനയുടെ 0.48 ശതമാനമാണ് ഇന്ത്യ നല്‍കുന്നത്. ചൈനയാകട്ടെ, ആകെ സംഭവനയുടെ 0.21 ശതമാനവും നല്‍കുന്നു.
ചൈന അമേരിക്കയ്‌ക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുകയാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ചൈനയില്‍നിന്നുള്ള ചില ആളുകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ അസ്ഥിത്വം നിഷേധിക്കുന്ന രീതിയില്‍ സുരക്ഷ നിയമം കൊണ്ടുവന്നതിനെതിരെ ചൈനയ്ക്കതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു രാജ്യം രണ്ട് വ്യവസ്ഥിതിയെന്ന വാഗ്ദാനമം ഹോങ്കോങ്ങിന്റെ കാര്യത്തില്‍ ചൈന ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിനിയപൊലിസിൽ പൊലീസുകാരൻ കാൽമുട്ട് കഴുത്തിൽ വച്ച് ഞരിച്ചമർത്തി കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവം വിശദീകരിച്ച് ദൃക്‌സാക്ഷി.ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ്. ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരുക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി,ദയവായി’ എന്ന് ഫ്‌ളോയ്ഡ് കരഞ്ഞു കൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചു . ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.
ആശുപത്രിയില്‍ വച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയപൊലിസ് ഡിപാർട്മെന്റില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.അമേരിക്കയില്‍ മിനിയപൊലിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനിട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫിസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
ഫ്ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയപൊലിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപ്പടരുകയാണ് . അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയൊമ്പതാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥമായ മരിയഭക്തി. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയൊമ്പതാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
തുടര്‍ച്ചയായ രണ്ടാം ദിവസവും ബെവ് ക്യൂ പണിമുടക്കിയതോടെ ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസിനും പ്രതികരണമില്ല. സാങ്കേതികപ്രശ്നങ്ങൾ ഉടന്‍ ശരിയാക്കുമെന്ന് ആദ്യദിവസം പ്രതികരിച്ച ഫെയർകോഡ് അധികൃതർ തകരാർ ഇന്നും തുടർന്നതോടെ വിശദീകരണത്തിന് പോലും തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍.
നിലവിൽ ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണെ ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫീസിലെ ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും കമ്പനി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ചത്.
ബെവ് ക്യൂ ആപിന്റെ സേവനം മതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് എക്സൈസ് മന്ത്രി വിളിച്ചയോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം. യോഗത്തിൽ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ആപ് ഈ നിലയിൽ തുടരണോ പകരം സംവിധാനം ഏർപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
ഉത്ര വധം പ്രതി സൂരജിന്റെ മൊഴികൾ ഞെട്ടിപ്പിക്കുന്നത്. ഉത്രയേ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തുലുകളുമായു പ്രതി സൂരജിന്റെ മൊഴി. മൂർഖൻ പാമ്പിനേ താൻ കൈകൊണ്ട് എടുത്ത് ഉത്ര ഉറങ്ങി കിടന്നപ്പോൾ അവളുടെ കട്ടിലിലേക്ക് എറിയുകയായിരുന്നു.
തുറർന്ന് കട്ടിൽ നിന്നും ഉത്രയേ കടിക്കാതെ ഇഴഞ്ഞ് നീങ്ങി പാമ്പ് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉത്രയുടെ ശരീരത്തിലേക്ക് പിടിച്ചിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റുമായി പ്രകോപിപ്പിച്ചു. ഉത്രയുടെ ശരീരത്തിനു സമീപം വയ്ച്ച് പാമ്പിനെ പ്രകോപ്പിപ്പിച്ച് 2 വട്ടം ആഞ്ഞ് കൊത്തിക്കുകയായിരുന്നു.
ഈ സമയത്ത് ഒന്നും ഉത്ര എണീക്കുകയോ ഉറക്കം വിട്ട് ഉണരുകയോ ചെയ്തിരുന്നില്ല. കാരണം മയക്ക് മരുന്ന് കൊടുത്ത് ഉത്രയേ ബോധം കെടുത്തിയ ശേഷം ആയിരുന്നു സൂരജ് നടത്തിയ കൊലപാതകം
പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞിട്ടും, ആഞ്ഞ് കൊത്തിയിട്ടും എന്തുകൊണ്ട് ഇതൊന്നും അറിയാതെ ഉത്ര ശാന്തമായി മരിച്ചു.
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉത്രക്ക് 2 ഗ്‌ളാസിൽ മധുരം നല്കി. ഒന്ന് പായസവും മറ്റൊന്ന് സൂരജ് തന്നെ ഉണ്ടാക്കിയ പഴത്തിന്റെ ജ്യൂസും ആയിരുന്നു. ഇതിൽ രണ്ടിലും കൂടിയ ഡോസിൽ മയക്ക് മരുന്ന് പൊടിച്ചിട്ടിരുന്നു. സൂരജ് ഉണ്ടാക്കിയ ജ്യൂസ് ഉത്രയുടെ വീട്ടിലേ എല്ലാവർക്കും കൊടുത്തിരുന്നു. സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴിയിലാണ് കാര്യങ്ങൾ പറയുന്നത്.
മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി. ഇതോടെ സൂരജിന്റെ മൊഴി ശരിയെന്നും തെളിയുകയായിരുന്നു. അണലിയെ ഉത്രക്കൊപ്പം കിടക്കയിലേക്ക്, ഉത്രയേ കടിക്കാതെ അണലി ചുരുണ്ട് കൂടിയിരുന്നപ്പോൾ പാമ്പിനെ വേദനിപ്പിച്ച് ഉത്രയേ കൊത്തിച്ചു.
മാർച്ച് 2നായിരുന്നു ഉത്രക്ക് അണലിയുടെ കടി ഏറ്റത്. അന്നും സൂരജ് സമാനമായ ഓപ്പറേഷൻ തന്നെയാണ് നടത്തിയത്. ഉത്രയേ ഉറക്ക ഗുളിക കൊടുത്ത് മയക്കി. തുടർന്ന് അണലി പാമ്പിനെ ഉത്രയുടെ ബഡിലേക്ക് വിട്ടു. തുടർന്ന് അണലി പാമ്പ് ഇഴഞ്ഞ് നടക്കുന്നത് നോക്കി സൂരജ് ഏറെ നേരം ഇരുന്നു. എന്നാൽ ബഡിന്റെ ഒരു ഭാഗത്ത് അണലി പാമ്പ് ഉത്രയേ കടിക്കാതെ ചുരുണ്ട് കൂടി ഇരിക്കുകയായിരുന്നു.
തുടർന്ന് അണലി പാമ്പിനെ വീണ്ടും സൂരജ് എടുത്ത് ഉത്രയുടെ ശരീരത്തിലേക്ക് വിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റും പ്രകോപനം ഉണ്ടാക്കി ഉത്രയുടെ ശരീരത്തിൽ കൊത്തിക്കുകയായിരുന്നു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. തുടർന്ന് വീണ്ടും പാമ്പിനേ കൊണ്ട് കൊത്തിക്കാൻ സാധിച്ചില്ല. ആവശ്യത്തിനു വിഷം അന്ന് ഉത്റ്റ്രയുടെ ഉള്ളിൽ ചെന്നിരുന്നു എങ്കിൽ മരണം സംഭവിച്ചേനേ. എന്നാൽ രാത്രി ബഡ് റൂമിൽ നടന്നത് കൃത്യമായി മാതാപിതാക്കളോട് വിവരിക്കാനോ സംഭവത്തിന്റെ ഗൗരവം മനസിലാക്കാനോ ഉത്രക്ക് സാധിക്കാതെ പോയി.
ആദ്യ ഉദ്യമത്തിൽ ഉത്രക്ക് കൊടുത്ത മയക്ക് മരുന്ന് ഡോസ് കുറഞ്ഞത് മനസിലാക്കിയാണ് പിന്നീട് മൂഖനെ അവളുടെ ശരീരത്തിൽ എറിയും മുമ്പ് ഡോസ് കൂട്ടി മയക്ക് മരുന്ന് കുടിക്കാൻ നല്കിയത്. ഇതുമൂലമാണ് പാമ്പ് കൊത്തിയിട്ടും ഉത്ര അതൊന്നും അറിയാതെ ലഹരി മരുന്നിന്റെ ആലസ്യതയിൽ ഉറങ്ങി മരണത്തിലേക്ക് പോയതും.
5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റിയപ്പോൾ ഉത്രയേ ഒഴിവാക്കി മറ്റിരു പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉത്രയുടെ പണവും സ്വർണ്ണവും എല്ലാം കൈക്കലാക്കി സുഖമായി ജിവിക്കുകയും ചെയ്യാം എന്നും കരുതി.
മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി.സുരേഷ് പാമ്പ് പിടുത്തക്കാരനാണ്.പാമ്പിനെ പിടിച്ച് വില്ക്കലും വിഷം എടുക്കലും ഒക്കെ ഇയാൾ നടത്തുന്നതായും സംശയം ഉണ്ട്.
ബെവ് ക്യൂ ആപ്പ് രണ്ടാം ദിവസവും തകരാറിലായതോടെ തലസ്ഥാനത്തെ ബാറുകൾ പലതും ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന തുടങ്ങിയതായി റിപ്പോർട്ട്. ആപ്പ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും അതിനാൽ മദ്യം നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്നും ബാറുടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ നിർദേശത്തെ തള്ളി കളഞ്ഞ് തിരുവനന്തപുരത്തെ ചില ബാറുകളാണ് മദ്യവിതരണം നടത്തിയത്. ഇതോടെയാണ് ബാറുടമകൾ ടോക്കണില്ലാതെ മദ്യം കൊടുക്കാൻ തീരുമാനിച്ചത്. മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം മദ്യം വാങ്ങാനായി ബാറുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ബെവ്‌കോ ആപ്പിലെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി ടിപി രാമകൃഷണൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ ബെവ്‌കോ ഉദ്യോഗസ്ഥരും പങ്കെടുക്കും. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പിആർ സുനിൽകുമാറിന്റെ പാപ്പനംകോട്ടെ ബാറിൽ അടക്കം ബെവ്‌കോ ആപ്പ് ടോക്കൺ ഇല്ലാതെയാണ് മദ്യവിതരണം നടത്തിയത്. വിവരം ലഭിച്ച് പാപ്പനംകോട്ടെ ബാറിലടക്കം പോലീസ് എത്തി ജനങ്ങളെ മടക്കി അയച്ചു.
ആപ്പ് പ്രവർത്തനസജ്ജമാകുന്നത് വരെ ബാറുകളിലെത്തുന്നവർക്ക് വദ്യം നൽകുകയും അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാറുടമകളുടെ സംഘടനാ നേതാവ് പിആർ സുനിൽകുമാർ അറിയിച്ചു. അതിന് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുനിൽ പറഞ്ഞു.
പാലക്കാട് വാളയാര്‍ കഞ്ചിക്കോട്ടില്‍ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി കൊല്ലപ്പെട്ടു. മോഷ്ടാവിന്റെ ആക്രമണത്തിലാണ് സെക്യൂരിറ്റി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് സ്വദേശി പി എം ജോണ്‍ ആണ് കൊല്ലപ്പെട്ടത്. 71 വയസ്സുണ്ടായിരുന്നു.
ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് കൊല നടന്നത്. കോമ്പൗണ്ടില്‍ കയറിയ കള്ളന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ ആയതുമൂലം ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നാണ് വിവരം.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതാണ്.എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നു.
ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല.തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല.
ഇത് രാജ്യത്തിന്റെ ക്വാറന്റൈന്‍ നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്‌ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏത് ശാഖയിലാണ് ഇത് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
തങ്ങളുടെ ജീവനക്കാര്‍ യുവതിക്ക് മാസ്‌ക് നല്‍കിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു എന്ന് പറഞ്ഞ കമ്പനി അധികൃതര്‍ പക്ഷെ അവരുടെ ഈ പ്രവര്‍ത്തിയെ അപലപിക്കുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി. എന്തായാലും ഈ കലാപരിപാടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.