ഞായറാഴ്ച ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം.
ദീപികയുടെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്‌വാജ്, അനുരാഗ് കാശ്യപ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.
അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Deepika Padukone at JNU. Near Sabarmati Hostel which was attacked on Sunday #JNUAttack pic.twitter.com/Wbem55bJgD
— Zeba Warsi (@Zebaism) January 7, 2020
ഏഴ് വർഷത്തിന് ശേഷം രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഏറെ വൈകാരികവും നാടകീയവുമായ രംഗങ്ങളായിരുന്നു കോടതി മുറിയിൽ അരങ്ങേറിയത്. വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുൻപായി പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. “എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവൻ തിരിച്ചു തരണം,” അവർ പറഞ്ഞു.
ആ അമ്മയുടെ കണ്ണുനീര് കണ്ട് നിർഭയ എന്ന വിളിക്കപ്പെടുന്ന പെൺകുട്ടിയുടെ അമ്മയും തേങ്ങി. ഒടുവിൽ മറുപടി ഇങ്ങനെ “എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് സംഭവിച്ചത് ഞാൻ എങ്ങനെ മറക്കും. ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു,” ആ അമ്മ പറഞ്ഞു.
തുടർന്ന് കോടതിമുറിയിൽ മൗനം പാലിക്കാൻ ജഡ്ജി ഉത്തരവിട്ടു. മകള്‍ക്കു നീതി ലഭിച്ചുവെന്നാണു മരണ വാറന്റ് പുറപ്പെടുവിച്ചതിനോട് യുവതിയുടെ അമ്മ പ്രതികരിച്ചത്. നിയമത്തില്‍ സ്ത്രീകള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതാണു വിധിയെന്നും അവര്‍ പ്രതികരിച്ചു.
പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവർ വിധി കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നാല് പേരും നാല് പ്രത്യേക സെല്ലുകളിലായിരിക്കുമെന്നും ഒരോരുത്തരേയും ഓരോ കുടുംബാംഗങ്ങളെ കാണാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്.
രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.
ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.
പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.
ഉക്രൈൻ യാത്രാ വിമാനം ഇറാനിൽ തകർന്നുവീണ് 176 പേർ കൊല്ലപ്പെട്ടു. ബോയിങ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ഇറാന്‍ ദേശീയ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. കീവിലെ ഉക്രൈൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു.
ടെഹ്‌റാന്‍ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന ഉടന്‍ തകരുകയായിരുന്നു. വിമാനമാണ് തകർന്നത്. 167 യാത്രക്കാരും ഒൻപത് ക്രൂ അംഗങ്ങളുമാണു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ഉക്രെെൻ വ്ളാദമിർ സെലൻസ്കി അനുശോചനം രേഖപ്പെടുത്തി.
ടെഹ്‌റാനിലെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് അപകടമുണ്ടായ സ്ഥലത്ത് അന്വേഷണ സംഘം ഉണ്ടായിരുന്നുവെന്ന് സിവിൽ ഏവിയേഷൻ വക്താവ് റെസ ജാഫർസാദെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.പി റിപ്പോർട്ട് ചെയ്യുന്നു. പെെലറ്റിനു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്ന് ഇറാൻ റോഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി വക്താവ് കാസിം ബിനിയാസ് പറഞ്ഞു.
“വലിയ തീപിടിത്തമായിരുന്നു. ഞങ്ങൾക്ക് യാതൊന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ഞങ്ങളുടെ 22 ആംബുലൻസുകളും നാല് ആംബുലൻസ് ബസുകളും ഒരു ഹെലികോപ്റ്ററും സംഭവസ്ഥലത്തുണ്ട്.” ഇറാനിലെ അടിയന്തര സേവന മേധാവി പിർഹോസീൻ കൊലിവാണ്ട് ടെലിവിഷനോട് പറഞ്ഞു.
“ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം പരന്ദിനും ഷഹ്‌രിയാറിനുമിടയിൽ വിമാനം തകർന്നുവീഴുകയായിരുന്നു,” സിവിൽ ഏവിയേഷൻ വക്താവ് റെസ ജാഫർസാദെ പറഞ്ഞു.
മലയാള ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവുന്നു. വിഷ്ണു എന്നയാളാണ് മീരയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പ്രേക്ഷകർ അറിയുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ അവതാരകയായി തിളങ്ങി നില്‍ക്കുകയായിരുന്നു മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണ മേഖലയിലേക്ക് എത്തിയത്.
മരടില്‍ നിന്നും ഇന്നലെ കാണാതായ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ സ്‌കൂളില്‍ നിന്നും കാണാതായ ഗോപിക എന്ന ഇവാ 17 കാരിയുടെ മൃതദേഹം മലക്കപ്പാറ വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് പോലീസ് കണ്ടെത്തിയത്. സഫര്‍ എന്ന യുവാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നയാളാണ് പോലീസ് പിടിയിലായ സഫര്‍ എന്ന യുവാവ്. ഇയാള്‍ ഏതാനും നാള്‍ മുൻപാണ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കൊല്ലുമെന്നും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് കാട്ടി ഈ രീതിയില്‍ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ശല്യത്തെ തുടര്‍ന്ന് ഗോപികയുടെ പിതാവ് സഫറിനെ താക്കീത് ചെയ്യുകയൂമുണ്ടായി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സഫര്‍ കാറില്‍ കയറ്റി കൊണ്ടുപോയി കൊലചെയ്‌തെന്നാണ് പോലീസ് ഭാഷ്യം. ഇന്നലെ സ്‌കൂള്‍ സമയത്തിന് ശേഷം പെണ്‍കുട്ടിയെ കാണാതായിരുന്നു.
ഇതേ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഫര്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററിലെ കാര്‍ കാണാനില്ലെന്ന പരാതിയുമായി സ്ഥാപനത്തിലെ ആള്‍ക്കാരും പോലീസിനെ സമീപിച്ചത്. ഇതാണ് സംഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന കാര്‍ ട്രാക്ക് ചെയ്ത പോലീസ് ഇത് ആതിരപ്പള്ളി വഴി സഞ്ചരിക്കുന്നതായും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാറില്‍ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗോപികയെ കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന് സഫര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കേരളാപോലീസ് മൃതദേഹം കണ്ടെത്തി. സഫറിനെ അറസ്റ്റും ചെയ്തു.
സഫര്‍ പല തവണ മകളെ ശല്യം ചെയ്തിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. ഗോപികയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സഫര്‍ തന്നെ കണ്ടിരുന്നതായും എന്നാല്‍ പറ്റില്ലെന്ന് അറിയിക്കുകയും ഗോപികയുടെ പിന്നാലെ നടക്കരുതെന്ന് പല തവണ താക്കീത് ചെയ്തിരുന്നതായും പിതാവ് പറയുന്നു. ഇന്നലെ രാവിലെ പിതാവ് തന്നെയാണ് മകളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ വൈകിട്ട് കാണാതായതോടെ പിതാവ് പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സര്‍വീസിനായി കൊണ്ടുവന്ന കാര്‍ എടുത്തുകൊണ്ടാണ് സഫര്‍ പോയത്.
ഇറാഖിലെ യു.എസ് സൈനിക താവളത്തിനുനേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഐന്‍ അല്‍ അസദ് സൈനിക താവളത്തിലും ഇര്‍ബിലും മിസൈല്‍ ആക്രമണം ഉണ്ടായി. ആക്രമണം ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായി പെന്റഗണ്‍ അറിയിച്ചു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കയാകും ഉത്തരവാദിയാകും. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്കെതിരെ രണ്ടാംവട്ട ആക്രമണം തുടങ്ങിയെന്നും ഇറാന്‍ സൈന്യം.
ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എല്ലാം നന്നായി പോകുന്നു’വെന്ന് ട്വീറ്റ്. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കും. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പും ട്വീറ്റിലുണ്ട്.
ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്.
അതിനിടെ, അമേരിക്കന്‍ വിമാന കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. അമേരിക്കന്‍ വ്യോമയാന അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, ഇറാന്‍ – യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചു. ബ്രെന്‍റ് ക്രൂഡ് വില വീണ്ടും 70 ഡോളര്‍ കടന്നു. അമേരിക്കന്‍, ഏഷ്യന്‍ ഓഹരി വിപണികളിലും വന്‍ഇടിവാണ്.
ആണ്‍സുഹൃത്ത്് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തുകളേറ്റ നിലയാണ് മൃതദേഹം. അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫറുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുമായി കാറില്‍ മലക്കപ്പാറയിലെത്തി കൊല നടത്തിയെന്നായിരുന്നു സഫര്‍ ഷായുടെ മൊഴി. സൗഹൃദം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണം.
ഇറാനില്‍ 180 യാത്രക്കാരുമായി യുക്രൈന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. ടെഹ്‌റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ബോയിംഗ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിനു സമീപം പരാന്ദില്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം.
ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പലപ്പോഴും അനുശ്രീ ഭാരതാംബയായി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന് താരം വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് താരം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അനുശ്രീ ബി.ജെ.പിയില്‍ ചേര്‍ന്നെന്നും, ആരാധകരെ നിരാശരാക്കിയെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നിരുന്നു.
ഈ വിമര്‍ശനങ്ങളെ നേരിട്ട രീതിയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് അനുശ്രീ.
അനുശ്രീയുടെ വാക്കുകള്‍-‘
പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അര്‍ത്ഥത്തില്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ സങ്കടം വരാറുണ്ടായിരുന്നു. അതെല്ലാം ആദ്യത്തെ കുറച്ചു നാളുകളില്‍ മാത്രമാണ്. ഏതു പ്രശ്നമായാലും ആദ്യമായി നേരിടുമ്പോഴാണല്ലോ നമ്മളെ ഭയങ്കരമായി ഉലയ്ക്കുക. വീണ്ടും അങ്ങനെയൊരു വിവാദമുണ്ടാകുമ്പോള്‍ നേരിടാന്‍ പഠിച്ചിട്ടുണ്ടാകും. കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്പോഴാണല്ലോ ആളുകള്‍ക്ക് സന്തോഷം തോന്നുക. ഞാനതിന് വിശദീകരണം കൊടുത്തിരുന്നു. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. ബാക്കി എന്താണെങ്കിലും അവര്‍ പറഞ്ഞോട്ടെ എന്ന് വിചാരിക്കും’.
ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാശിയോടെ ഏറ്റുമുട്ടിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒടുവിൽ വിജയം സന്ദർശകരായ ഇംഗ്ലണ്ടിന്. ഏകദിനത്തിൽ ഒരിക്കൽ 438 റൺസ് വിജയലക്ഷ്യം വിജയകരമായി പിന്തുടർന്ന് റെക്കോർഡ് സ്ഥാപിച്ചതിന്റെ മധുര സ്മരണകളുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, സമാനമായ പ്രകടനം ആവർത്തിക്കാനാകാതെയാണ് തോൽവി വഴങ്ങിയത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഉഗ്രൻ തിരിച്ചുവരവ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തകർത്തത് 189 റൺസിന്. 438 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക്, 137.4 ഓവറിൽ 248 റൺസെടുക്കുമ്പോഴേയ്ക്കും എല്ലാ വിക്കറ്റും നഷ്ടമായി.
സ്കോർ: ഇംഗ്ലണ്ട് – 269 & 391/8 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 223 & 248അവസാന ദിനം ഒൻപത് ഓവറിൽ താഴെ മാത്രം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക തോൽവിയിലേക്കു വഴുതിയത്. പ്രതിരോധത്തിന്റെ മറുരൂപമായി 288 പന്തിൽ മൂന്നു ഫോറുകൾ സഹിതം 84 റൺസെടുത്ത ഓപ്പണർ പീറ്റർ മലനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജയിംസ് ആൻഡേഴ്സൻ, ജോ ഡെൻലി എന്നിവർ രണ്ടും സ്റ്റുവാർട്ട് ബ്രോഡ്, ഡോമിനിക് ബെസ്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും കരുത്തുകാട്ടിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ.
അവസാന ദിനം ജയിക്കാനായി ശ്രമിക്കുന്നതിനേക്കാൾ മുഴുവൻ ഓവറും പിടിച്ചുനിന്ന് സമനില നേടാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബാറ്റെടുത്തവരെല്ലാം ഈ ലക്ഷ്യം മനസ്സിലുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ 40നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് രണ്ടു പേർക്കു മാത്രം. 78 പന്തിൽ രണ്ടു ഫോറുകൾ സഹിതം 34 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗർ, 107 പന്തിൽ ഏഴു ഫോറുകൾ സഹിതം 50 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് എന്നിവരാണത്.
പ്രതിരോധത്തിന്റെ നേർക്കാഴ്ചയുമായി കളംപിടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ വ്യത്യാസത്തിനാണ് സമനില നഷ്ടമായത്. സുബൈർ ഹംസ (59 പന്തിൽ 18), കേശവ് മഹാരാജ് (17 പന്തിൽ രണ്ട്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (57 പന്തിൽ 19), റാസ്സി വാൻഡർ ദസ്സൻ (140 പന്തിൽ 17), വെർനോൺ ഫിലാൻഡർ (51 പന്തിൽ എട്ട്), ഡ്വെയിൻ പ്രിട്ടോറിയസ് (22 പന്തിൽ 0), ആൻറിച് നോർജെ (0), കഗീസോ റബാദ (11 പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
നേരത്തെ, ഡോം സിബ്ലിയുടെ കന്നി സെഞ്ചുറിയു(139*)ടെയും ബെൻ സ്റ്റോക്സിന്റെ തകർപ്പനടിയുടെയും (47 പന്തിൽ 72) സഹായത്തോടെ 8ന് 391 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നലെ പൊരുതിയത്. 4ന് 218ന് ഇന്നിങ്സ് പുനരാരംഭിച്ച അവർ ഇന്നലെ സ്റ്റോക്സ് എത്തിയശേഷം 32 ഓവറിൽ 32 ഓവറിൽ 157 റൺസ് കൂട്ടിച്ചേർത്തു.