Latest News

കൊല്ലം: സ്വത്തു തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട കൃതി കേസിലെ പ്രതിയായ ഭര്‍ത്താവ് വൈശാഖുമായി പരിചയപ്പെട്ടത് ഫെയ്‌സ് ബുക്ക് വഴി. വിവാഹം തനിക്ക് സുഖകരമല്ലാത്ത അനുഭവമാണ് നല്‍കുന്നതെന്നും ഒരു പക്ഷേ വൈശാഖിനാല്‍ കൊല്ലചെയ്യപ്പെട്ടേക്കുമെന്നു വരെ ചെയ്‌തേക്കാമെന്നും കൃതി ഭയപ്പെട്ടിരുന്നതായിട്ടാണ് വിവരം.

പ്രണയത്തെ തുടര്‍ന്ന് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തുകയും പിന്നീട് വീട്ടുകാര്‍ വിവാഹം അംഗീകരിക്കുകയുമായിരുന്നു. 2018 ല്‍ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെ വിവാഹം. െവെശാഖിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പു് ഉണ്ടായിരുന്നു. എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.

വൈശാഖുമായി ഫെയ്‌സ്ബുക് വഴിയായിരുന്നു കൃതി പരിചയപ്പെട്ടതും അടുപ്പത്തിലായതും. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. വഴക്കിനിടയില്‍ താനാണ് ഭാര്യ കൃതി മോഹനെ കൊലപ്പെടുത്തിയതെന്ന് െവെശാഖ് െബെജു പൊലീസിനു മൊഴിനല്‍കി. കുണ്ടറ പോലീസില്‍ കീഴടങ്ങി പ്രതി കുറ്റസമ്മതം നടത്തി.

കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും െവെശാഖ് പറയുന്നു. തിങ്കളാഴ്ച െവെകിട്ട് ഏഴിന് വീട്ടിലെത്തിയ െവെശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

അവിടെനിന്നും രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങിയത്. വിവാഹശേഷം െവെശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരികെയെത്തി. കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സ്ഥാപനം ആരംഭിച്ചു.

ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കള്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലി പിണക്കത്തിലായിരുന്ന െവെശാഖ് തിങ്കളാഴ്ച െവെകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തിയാണു കൊല നടത്തിയത്.

താന്‍ ഏതു നിമിഷവും ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടേക്കാമെന്ന് കൃതി ഭയന്നിരുന്നു. വിവാഹം തനിക്ക് ദുരിതം മാത്രമാണു നല്‍കിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്. സ്വത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തിമൂലം െവെശാഖ് എപ്പോള്‍ വേണമെങ്കിലും തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തില്‍. മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും െവെശാഖിന് സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

196 യാത്രക്കാരുമായി പറന്നിറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. തീ പടർന്നതോടെ വിമാനത്തിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. എന്നാൽ യാത്രക്കാരയെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഈജിപ്തിലെ ഷാം അൽ-ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രേനിയൻ സ്കൈഅപ്പ് വിമാനത്തിന് അപകടം സംഭവിച്ചത്.

ലാൻഡിങ്ങിനിടെ വിമാനം മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാൻഡിങ് ഗിയറിന് തീപിടിക്കുകയായിരുന്നു. ഹൈഡ്രോളിക് ദ്രാവകം ചോർന്നതാണ് തീപിടിക്കാൻ കാരണം. ടയറുകൾക്കും തീ പിടിച്ചു. അഗ്നിജ്വാലകൾ ഉയരുന്നതിനിടെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തം മുന്നിൽകണ്ട സുരക്ഷാ ജീവനക്കാർ ഓടിയെത്തി അടിയന്തരമായി തീ അണക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 196 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും എൻജിനീയർമാരുടെ പരിശോധനയെത്തുടർന്ന് വിമാനത്തിലെ ടയറുകളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുമെന്നും സ്കൈഅപ്പ് വക്താവ് അറിയിച്ചു.

സ്കൈഅപ്പ് അനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന 196 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും എഞ്ചിനീയർമാരുടെ പരിശോധനയെത്തുടർന്ന് വിമാനത്തിലെ ചക്രങ്ങളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുമെന്നും.

ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഗ്രണ്ട് സർവീസ് ടീമിന്റെ പ്രൊഫഷണലിസത്തിനെയും ആർക്കും പരിക്കില്ലാതെ സംഭവത്തെ കൈകാര്യം ചെയ്ത രീതിയെയും പ്രശംസിച്ചു. വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാൻ അവർക്ക് പ്രവർത്തിക്കൊണ്ടു സാധിച്ചു. അതുകൊണ്ടു ഒഴിവായത് വൻ അപകടം .

വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് വെണ്‍മണി. എപി ചെറിയാനും ഭാര്യ ലില്ലിയുമാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികുളുടെ അടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇപ്പോള്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ പ്രതികരണമാണ് ഏവരെയും ഈറനണിയി്കുന്നത്. ‘മോഷണം നടത്താനാണെങ്കില്‍ അവരെ പൂട്ടിയിട്ടാല്‍ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?’ ദമ്പതികളുടെ മകള്‍ ബിന്ദു ചോദിക്കുന്നു.

ഷാര്‍ജയില്‍ നിന്നും പപ്പയെയും മമ്മിയെയും വീഡിയോകള്‍ ചെയ്യുമായിരുന്നു, ഞായറാഴ്ചയും ചെയ്തിരുന്നു,. പണിക്കാര്‍ ഉള്ള വിവരം പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിധത്തിലാണ് പ്രതികളെത്തിയത്. വേണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ എത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയില്‍ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങള്‍ ഇവര്‍ കണ്ടിട്ടുണ്ടാകാം.-ബിന്ദു പറഞ്ഞു. ഭര്‍ത്താവ് രെജു കുരുവിളയ്‌ക്കൊപ്പമാണ് ഷാര്‍ജയില്‍ നിന്നും ബിന്ദു എത്തിയത്. സഹോദരന്‍ ബിബു ഭാര്യ ഷാനിക്കും മകനും ഒപ്പം ദുബായില്‍ നിന്നും എത്തി. ബന്ധുക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ബിബു.

പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ ബംഗ്ലദേശില്‍ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാല്‍ പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ട്രെയിന്‍ യാത്രയില്‍ സഹയാത്രികരുടെയും വെണ്‍മണിയില്‍ ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെയും ഫോണുകളില്‍ നിന്നാകും ഇവര്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എന്നാല്‍ പ്രതികളില്‍ നിന്നു 3 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായാണു വിവരം. മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകള്‍ എന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈല്‍ ഫോണില്‍ ഇവയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇതല്ല ഫോണ്‍ എന്നായിരുന്നു പേരക്കുട്ടി സ്‌നേഹയുടെ മറുപടി.

മൂന്നു മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയതിനു പിന്നാലെ കുവൈത്ത് മന്ത്രിസഭ രാജീവച്ചു. പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബായുടെ നേത്യത്വത്തിലുള്ള സര്‍ക്കാറാണ് ഇന്ന് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ അബയക്ക് രാജി സമര്‍പ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.

ആഭ്യന്തര വകുപ്പ് മന്ത്രി അടക്കം മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജിനാന്‍ ബൂഷഹരി രാജി വച്ചിരുന്നു. ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെയും കുറ്റവചാരണയക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലുമാണ് ഇന്ന് പെടുന്നനെ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി അമീറിന് സമര്‍പ്പിച്ചത്.

മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുന -ക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാറം അറിയിച്ചു

1980- ല്‍ മലയാള സിനിമയിലെ നായികാ സാന്നിദ്ധ്യമായിരുന്നു ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന ശാന്തികൃഷ്ണ വിവാഹബന്ധം പരാജയമായതോടെ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നു. വീണ്ടും വിവാഹിതയായതോടെ വെള്ളിത്തിരയോടു വിട്ടു നിന്ന് അവര്‍ ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെ വീണ്ടും സജീവമാവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കു പറ്റിയ ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നടി മോനിഷയ്ക്ക് അപകടം സംഭവിച്ച സ്ഥലത്ത് തന്റെ കാറും അപകടത്തില്‍ പെട്ടു എന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ശാന്തികൃഷ്ണ പറയുന്നു.

‘മമ്മൂട്ടി നായകനായ സുകൃതം എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്‌സിഡന്റ്‌റ് സംഭവിച്ചത്. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച് കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ ഞാന്‍ പകല്‍സമയത്തെ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.’

‘തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച് എന്റെയും കാര്‍ ആക്‌സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. എന്റെ മുഖത്ത് വലിയ സ്‌ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല.’ ശാന്തി കൃഷ്ണ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കരുത്തരായ വിദര്‍ഭയെ 26 റണ്‍സിനാണ് കേരളം തകര്‍ത്തത്. ഇതോടെ നാല് മത്സരത്തില്‍ മൂന്നിലും ജയിച്ച കേരളം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. കേരളം തോല്‍പിച്ച വിദര്‍ഭയാണ പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ച് മത്സരങ്ങള്‍ കളിച്ച വിദര്‍ഭയുടെ ആദ്യ തോല്‍വിയാണിത്.

കേരളം ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിദര്‍ഭയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനെ ആയുളളു. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് വാര്യര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ആസിഫും ചന്ദ്രനും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

വിദര്‍ഭയ്ക്കായി 29 റണ്‍സെടുത്ത അക്ഷയ് വിനോദും 28 റണ്‍സെടുത്ത അക്ഷയ് കര്‍നേവാറുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. നേരത്ത ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത കേരളം നായകന്‍ റോബിന്‍ ഉത്തപ്പയുടെ മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തത്.

അഞ്ചാമനായി ഇറങ്ങിയ റോബിന്‍ ഉത്തപ്പ ഇതാദ്യമായി കേരളത്തിനായി അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 69 റണ്‍സാണ് ഉത്തപ്പ നേടിയത്. 37 പന്തില്‍ 39 റണ്‍സുമായി സച്ചിന്‍ ബേബി ഉത്തപ്പയ്ക്ക് പിന്തുണ നല്‍കി.

എന്നാല്‍ സഞ്ജു സാംസണ് മത്സരത്തില്‍ തിളങ്ങാനായില്ല. സഞ്ജു അഞ്ച് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസ്ഹറുദ്ദീന്‍ (1) അക്ഷയ് ചന്ദ്രന്‍ (10) ബേസില്‍ തമ്പി (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദര്‍ഷന്‍ നീലകണ്ടേയാണ് വിദര്‍ഭയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ശബരിമല വിധി നിരാശപ്പെടുത്തുന്നില്ലെന്ന് ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ വ്യക്തമാക്കുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്ക് സുപ്രീംകോടതിയില്‍ പ്രവേശിക്കാമെന്ന ഉത്തരവിനെ തുടര്‍ന്ന് സന്നിധാനത്ത് എത്തിയ ആദ്യ യുവതികളില്‍ ഒരാളാണ് കനകദുര്‍ഗ.

വിധിയിലെ മാറ്റങ്ങൾക്ക് കാരണം രാഷ്ട്രീയവൽക്കരിച്ചതാണ്, ഇനിയുള്ളകാര്യങ്ങള്‍ വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ എന്നും യുവതി പ്രവേശന വിധിടെ അനുകകൂലിച്ചും തങ്ങൾക്ക് ഭീഷണി നേരിടുന്നെന്നും കാട്ടി കോടതിയെ സമീപിച്ച അവർ പ്രതികരിച്ചു. കനകദുർഗയുടെയും ബിന്ദുവിന്റെയും ശബരിമലദർശനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

അതേസമയം, ശബരിമല വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിൽ യുവതികൾക്ക് പ്രവേശക്കാമെന്ന വിധി വന്നതിന് ശേഷം ശബരിമലയിൽ പ്രേവേശിക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനൊടുവിൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനാകാതെ തിരിച്ചു പോകുകയായിരുന്നു തൃപ്തി ദേശായി.

സ്ത്രീകളെ പൊലീസ് അകമ്പടിയോടെ ശബരിമലയിലെത്തിച്ച് സര്‍ക്കാര്‍ ഇനിയും പ്രതിസന്ധി ഉണ്ടാക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയെ സങ്കര്‍ഷഭൂമിയാക്കരുത്. സ്റ്റേ ഇല്ലെങ്കിലും വിധി അന്തിമമല്ല, ധൃതിപിടിച്ച് സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചല്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു. വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. യുഡിഎഫിന്‍റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ട സാഹചര്യത്തില്‍ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ സര്‍ക്കാര്‍ ഇടപെട്ട് തളളണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ശബരിമല യുവതീപ്രവേശനവിധി വിശാല ബെഞ്ചിന് വിട്ട നടപടി സന്തോഷവും ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി അംഗം ശശി കുമാര്‍ വര്‍മ്മ. അയ്യപ്പ ഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് കേസ് മാറ്റുവാന്‍ അ‍ഞ്ചംഗ ബെഞ്ച് തീരുമാനിച്ചിരിക്കുന്നു. അയ്യപ്പ ഭക്തജനങ്ങള്‍ക്കെല്ലാം ഇത് ആശ്വാസകരവും സന്തോഷകരവുമാണെന്നും ശശികുമാര്‍ വര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിധിക്ക് പിന്നാലെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്‍റെ വിജയമാണെന്ന് എൻഎസ്എസ് പ്രതികരിച്ചു. സുപ്രീം കോടതി വിധി സ്വാഗതാർഹമെണെന്നും മുൻ വിധിക്കെതിരെ പുനഃപ്പരിശോധന ഹർജി നൽകിയ എൻഎസ്എസ് പറയുന്നു.

കേസ് വിശാലബെഞ്ചിനു മുന്നിൽ എത്തിയാലും വിശ്വാസികൾക്ക് ഒപ്പമുള്ള നിലപാടായിരിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റേതെന്ന് നിയുക്ത പ്രസിഡന്‍റ് എൻ വാസു പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങൾ പഠിച്ച ശേഷം ബോർഡ് യോഗം ചേർന്നു തീരുമാനങ്ങൾ എടുക്കും. ബോർഡ് ഇതുവരെ സ്വീകരിച്ച നിലപാട് എല്ലാം വിശ്വാസികളുടെ വികാരം മാനിച്ചുള്ളതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ 36 യുവതികൾ ശബരിമല ദർശനത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്. ഓൺലൈനിലൂടെയാണ് ഇവർ അപേക്ഷ നൽകിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച മുൻ വിധിയെ സ്റ്റേ ചെയ്യാതെയുള്ള സുപ്രീംകോടതി അഞ്ചംഗ ബഞ്ചിന്റെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് യുവതികളുടെ അപേക്ഷ വന്നിരിക്കുന്നത്. നവംബർ 17നാണ് ശബരിമല നട മണ്ഡലപൂജയ്ക്കായി തുറക്കുക.

കഴിഞ്ഞ സീസണിൽ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിർക്കാൻ സംഘപരിവാർ സംഘടനകൾ സംഘടിച്ചെത്തി നടത്തിയ നീക്കങ്ങൾ ശബരിമലയെ ചരിത്രത്തിലെങ്ങുമില്ലാത്ത വിധത്തിൽ സംഘർഷഭരിതമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായെത്തിയ സ്ത്രീകളെ അതിനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചെത്തിയ അക്രമികൾ തടഞ്ഞത് ഭക്തജനങ്ങള്‍ക്ക് ഉപദ്രവമായി മാറി.

കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കി. തലയോട്ടി പരിശോധിച്ച്‌ കംപ്യൂട്ടര്‍ സഹായത്താലാണ് രേഖാചിത്രം തയ്യാറാക്കിയത്. മൂന്ന് രൂപത്തിലുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രവും പരിശോധിച്ച അന്വേഷണസംഘം കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരനായിരിക്കുമെന്ന നിഗമനത്തിലാണ്.

ചാലിയത്തും മുക്കത്തുമാണ് മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയത്. വെട്ടിമാറ്റിയ കൈകളും തലയും ഉടലും രണ്ടുവര്‍ഷംമുന്‍പാണ് വിവിധ ദിവസങ്ങളിലായി കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളെകുറിച്ചോ കൊലപാതകം നടത്തിയവരെകുറിച്ചോ ഇതുവരെയും ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 2017, ജൂണ്‍ 28 നാണ് അറത്തുമാറ്റിയ ഇടതു കൈ ചാലിയം കടല്‍ തീരത്തുനിന്ന് ആദ്യം കണ്ടെത്തിയത്. വീണ്ടും അഞ്ച് ദിവസത്തിന് ശേഷം മലയോര മേഖലയായ മുക്കം എസ്‌റ്റേറ്റ് റോഡരികില്‍ നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.

ഒരാഴ്ച കഴിഞ്ഞതോടെ കൈകള്‍ ലഭിച്ച തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. മൂന്ന് ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. മൂര്‍ച്ചയേറിയ യന്ത്രം ഉപയോഗിച്ചാണ് ശരീരം മുറിച്ചതെന്നും സംശയിക്കുന്നു. ഏകദേശം ഇരുപത്തിയഞ്ചുവയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തുനിന്ന് കാണാതയവരെകുറിച്ച്‌ അന്വേഷിച്ചെങ്കിലും ഈ കേസിലേക്ക് ഒരു സൂചനയും ലഭിച്ചില്ല. ഡിഎന്‍എ പരിശോധനയിലാണ് എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയില്‍ കൊല്ലപ്പെട്ട ആളുടെ നാല് വിരലടയാളങ്ങള്‍ ശേഖരിച്ചു. കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

 

നടി പ്രിയ വാര്യര്‍ക്കെതിരെ വിമർശനം ഉന്നയിച്ച് കന്നട നടന്‍ ജഗ്ഗേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പും ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ അടുത്ത് ബംഗളൂരുവിലെ വൊക്കലിംഗ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ചടങ്ങില്‍ അതിഥിയായി പ്രിയ പ്രകാശ് വാര്യര്‍ എത്തിയിരുന്നു. കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അവര്‍ക്കൊപ്പം വേദി പങ്കിടാന്‍ പ്രിയയ്ക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് എന്നാണ് ജഗ്ഗേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

കുറിപ്പ് ഇങ്ങനെ

‘അവര്‍ ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയത് കൊണ്ട് മാത്രം പ്രശസ്തി നേടിയ വെറുമൊരു സാധാരണ പെണ്‍കുട്ടിയാണ്.

നൂറോളം സിനിമകള്‍ ചെയ്ത സംവിധായകന്‍ സായിബാബക്കും നിര്‍മ്മലാനന്ദ സ്വാമിജിക്കും ഒപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പിൽ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്. അതേസമയം താരത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.

തുറന്നു പറയാമല്ലോ, ബാച്ചിലേഴ്‌സ് അടക്കമുള്ള, നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള മറ്റു പ്രായമായ ചിലരൊക്കെ ഇത്തരം ടൂറിനിടയിൽ സ്വൽപ്പം രസത്തിനായി മദ്യം സേവിക്കാറുണ്ട് എന്നത് ഒരു സത്യമാണ്. ഇതിലിപ്പോൾ പ്രത്യേകിച്ച് രഹസ്യമോ മറയോ ഒന്നുമില്ല താനും. പക്ഷെ ഊട്ടിയിൽ ചെന്നിട്ട് മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ ഇനി മുട്ടൻ പണിയായിരിക്കും നിങ്ങളെ തേടി വരുന്നത്.

കാരണം മറ്റൊന്നുമല്ല, ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മദ്യപാനത്തിനു ശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ അവരുടെ പക്കൽ നിന്നും 10,000 രൂപ പിഴയീടാക്കും. ഇതിനായുള്ള ഉത്തരവ് നീലഗിരി ജില്ലാ കലക്ടറായ ഇന്നസെന്റ് ദിവ്യ നൽകിയിട്ടുണ്ട്.

നീലഗിരി ജില്ലയിൽ സർക്കാർ വക 55 മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേതു പോലെ നീലഗിരിയിൽ ഇത്തരം മദ്യഷാപ്പുകളോടനുബന്ധിച്ച് ബാറുകൾ (മദ്യം കുടിക്കുവാനുള്ള ചെറിയ സെറ്റപ്പ്) ഇല്ല. ഇക്കാരണത്താൽ മദ്യഷാപ്പുകളിൽ നിന്നും ആളുകൾ മദ്യം വാങ്ങുകയും, എവിടെയെങ്കിലും മാറിയിരുന്നു കുടിച്ചശേഷം കുപ്പി പൊതുസ്ഥലങ്ങളിലും, കാടുകളിലുമൊക്കെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ദിവസേന പതിനായിരക്കണക്കിനു കുപ്പികൾ ഇപ്രകാരം നീക്കം ചെയ്യേണ്ടി വരുന്നുണ്ട്. ഇങ്ങനെ കുപ്പികൾ പൊതുസ്ഥലങ്ങളിൽ എറിയുന്നത് വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നതിനാലാണ് അവ നിക്ഷേപിക്കുന്നവരിൽ നിന്നും ഉയർന്ന തുക പിഴയീടാക്കുവാൻ കളക്ടർ ഉത്തരവിട്ടത്.

അതുകൊണ്ട് ഊട്ടിയിലേക്കും, കോത്തഗിരിയിലേക്കും ഒക്കെ ടൂർ പോകുന്നവർ ശ്രദ്ധിക്കുക. അവിടത്തെ ടീം നമ്മൾ വിചാരിക്കുന്ന പോലെയല്ല, നല്ല സ്‌ട്രോങ് ആണ്. കുപ്പികൾ വലിച്ചെറിയുന്നതു ആരെങ്കിലും കണ്ടാൽ നല്ല പണി കിട്ടും എന്നുറപ്പാണ്. ഇനി ആരും കാണാതെ കാടുകളിലേക്കോ മറ്റോ കളയാമെന്നു വെച്ചാലും പിടിക്കപ്പെട്ടാൽ പിഴ കൊടുക്കേണ്ടി വരും.

മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നതിനായുള്ള പ്രത്യേക വേസ്റ്റ് ബിന്നുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കുപ്പികൾ കൃത്യമായി അവയിൽ നിക്ഷേപിക്കുക. ഒരിക്കലും പിഴയെ മാത്രം പേടിച്ച് നിങ്ങൾ ഒതുങ്ങണം എന്നല്ല, നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന ഒന്നിലും നമ്മൾ പങ്കാളികൾ ആകരുത് എന്ന ദൃഢനിശ്ചയമാണ് നമുക്ക് വേണ്ടത്. കാഴ്ചകൾ ആസ്വദിക്കുവാനുള്ളതാണ്. അവ കണ്ണുകൾ കൊണ്ട് ആസ്വദിക്കുക. നമ്മൾ ആസ്വദിച്ച ശേഷം അടുത്തയാൾക്കും കൂടി അത് ആസ്വദിക്കുവാനുള്ളതാണെന്ന ബോധം വേണം. പ്രകൃതി സുന്ദരിയായിത്തന്നെ നിലകൊള്ളട്ടെ. നമുക്ക് എക്കാലവും ആസ്വദിക്കാം.

Copyright © . All rights reserved