Latest News

2009ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ച യുവാവ് ഒടുവില്‍ ദുരൂഹതകള്‍ ബാക്കിവച്ച് യാത്രയായപ്പോള്‍ മരണകാരണം എന്താണെന്നത് ഉറ്റവര്‍ക്കിടയില്‍ ചോദ്യചിഹ്നമായി ശേഷിക്കുന്നു.പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഉത്തരം തേടി അലഞ്ഞവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന പേരാണ് ഗൗരവിന്റേത്. ലോകത്ത് പ്രേത സാന്നിധ്യമുണ്ടെന്ന് പ്രചരിച്ചിടത്തൊക്കെ ധൈര്യപൂര്‍വ്വം എത്തിയ ഗൗരവ് വാര്‍ത്തകളില്‍ നിറഞ്ഞത് നിരവധി തവണ. പലയിടത്തെയും അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ യുവാവ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി.

2016 ജൂലൈ ഏഴിനാണ് ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫ്‌ളാറ്റിനുള്ളില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ ഗൗരവിനെ കണ്ടത്. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇവിടെ ഗൗരവ് താമസിച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഗൗരവിനെ കണ്ടു എന്നാണ് ഭാര്യ ആര്യാ കാശ്യപ് പൊലീസിന് നല്‍കിയ മൊഴി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗരവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വീടും ഗൗരവിന്റെ മൊബൈല്‍ ഫോണും പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഗൗരവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ മടക്കി. എന്നാല്‍ ഇത് ബന്ധുക്കള്‍ ഇന്നും വിശ്വസിക്കുന്നില്ല. ഗൗരവ് ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.

അമേരിക്കയില്‍ പഠനശേഷം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്ത് ഇഷ്ടജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഗൗരവ്. പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു താമസം മാറിയതോടെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന കരിയറില്‍ നിന്നും ഗൗരവ് പിന്തിരിയാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. ജോലി വിട്ടശേഷം പാരാനോര്‍മല്‍ വിഷയങ്ങളില്‍ പഠനം നടത്തിയ ഗൗരവ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പാരാനോര്‍മല്‍ അന്വേഷകനും പാരാ നെക്‌സസ് പ്രതിനിധിയുമായിരുന്നു.

പ്രേതബാധയുള്ളതെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ രാത്രി തങ്ങുകയുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. ഇന്ത്യയിലും വിദേശത്തും അടക്കം ഇത്തരം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകള്‍ വിഷയമായ ടിവി പരിപാടികള്‍ക്കും പ്രേക്ഷകരേറെയായിരുന്നു. ഭൂത് ആയാ, ഫിയര്‍ ഫയല്‍സ് തുടങ്ങിയ ടിവി പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 ഡിസംബര്‍, ടാങ്കോ ചാര്‍ളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ആറായിരത്തോളം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചുണ്ടെന്നാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും പിന്തിരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യ ആര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല. തിവാരിയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടിരുന്നു. ഏതോ അദൃശ്യ ശക്തികള്‍ തിവാരിയുടെ മരണത്തിന് പിന്നിലുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്.

പ്രേതങ്ങളിലും കെട്ടുകഥകളിലും ഭയന്ന് കഴിയുന്ന ജനങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരവ് തിവാരി പാരനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. എന്നാല്‍ മരണത്തിലെ ദുരൂഹത മൂലം അദ്ദേഹം ലക്ഷ്യം വച്ചതിന്റെ വിപരീത പ്രചാരണമാണ് ഇന്ന് പലരും നടത്തുന്നത്.

അന്യഗ്രഹജീവികളെ കണ്ടുവെന്നും പേടകം കണ്ടുവെന്നും പലപ്പോഴായി വാർത്തകൾ വരാറുണ്ട്. യുഎസിൽ പോർവിമാനം പോലെയുള്ള വസ്തു പറത്തി കൊണ്ട് പോകുന്ന അന്യഗ്രഹ ജീവികളെ കണ്ടതായുള്ള വാർത്തയ്ക്ക് പിന്നാലെയാണ് കാണുന്നതെല്ലാം അന്യഗ്രഹജീവികളൊന്നുമല്ല, മച്ചിന് മുകളിൽ മൂങ്ങയാവാമെന്ന് ഒന്ന് ട്വിറ്റർ ഉപയോക്താവ് ഈ വിഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചത്. ഉണ്ടക്കണ്ണും കൂർത്ത ചുണ്ടുമുള്ള നിവർന്ന് നിൽക്കുന്ന രണ്ട് ജീവികളാണ് വിഡിയോയിൽ ഉള്ളത്. കാഴ്ചയിൽ തന്നെ പക്ഷിയോട് സാമ്യവുമുണ്ട്. അന്യഗ്രഹ ജീവികളെന്നപേരിൽ ഇവയുടെ വിഡിയോ വ്യാപകമായി മുമ്പും പ്രചരിച്ചിരുന്നു.

പണിപൂർത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിൽ നിന്ന് മുഖം മുട്ടവലിച്ച് നീട്ടിയത് പോലെയുള്ള മൂന്ന് ജീവികളെ കണ്ടെത്തിയതാണ് അന്യഗ്രഹ ജീവികളെന്ന ആശങ്ക ഉണ്ടാക്കിയത്. എന്നാൽ ഇത് അന്യഗ്രഹജീവികളല്ലെന്നും വെള്ളിമൂങ്ങയുടെ കുഞ്ഞുങ്ങളാണെന്നും വിദഗ്ധർ കണ്ടെത്തുകയായിരുന്നു. 2017 ൽ ആന്ധ്രാപ്രദേശിലായിരുന്നു ഈ വിഡിയോ ചിത്രീകരിക്കപ്പെട്ടത്.

 

12 ചുവപ്പുസിഗ്നലുകൾ മറികടന്ന് പാഞ്ഞ യുവാവിനെ അതിസാഹസികമായി പിടികൂടി ഷാർജ പൊലീസ്. മണിക്കൂറിൽ 160 വേഗതയിൽ കാർ ഓടിച്ച ലാൻഡ് ക്രൂയിസർ പ്രാഡോയിലാണ് 28കാരൻ ചീറിപ്പാഞ്ഞത്. യുവാവിനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.

അജ്മാനിലെ വ്യവസായ മേഖലയിൽ വാഹനപരിശോധന ഭയന്നാണ് യുവാവ് ഷാർജ ഭാഗത്തേക്ക് കുതിച്ചത്. ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നു. പലയിടങ്ങളിലും അപകടമുണ്ടാകേണ്ടതായിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ കുതിക്കുകയായിരുന്നു യുവാവ്.

സ്വന്തം നാട്ടുകാരനായ മറ്റൊരാളും യുവാവിനൊപ്പമുണ്ടായിരുന്നു. 10 പട്രോൾ ടീമുകളെ കൂടി വ്യന്യസിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോ‍ഡ് ഡിവൈഡറിലിടിച്ച് വാഹനം നിന്നപ്പോൾ മുന്നിലെത്തിയ പൊലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും തങ്ങൾ ടയറിന്റെ കാറ്റഴിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്രോൾ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് താൻ വാഹനം അമിതവേഗത്തിലോടിച്ചതെന്ന് യുവാവ് സമ്മതിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഒരു മനുഷ്യന്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന പ്രക്രിയ തന്നെയാണ്. കാരണം എത്ര വേഗമാണ് മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. പലപ്പോഴും മാസങ്ങൾക്ക് ശേഷം ഒരാളെ കണ്ടാൽ പോലും എത്രത്തോളം മാറി പോയി എന്ന് നമുക്ക് തോന്നും. സാങ്കേതിക വിദ്യയുടെ വളർച്ച ആ മാറ്റങ്ങളെ മനസിലാക്കാനും സഹായിക്കും. ഒരു അച്ഛൻ തന്റെ മകൾ ജനിച്ചപ്പോൾ മുതലുള്ള ചിത്രങ്ങൾ ഓരോ ആഴ്ചയിലായി പകർത്തിയ കാഴ്ചയാണ് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നത്.

മകളുടെ ഓരോ ആഴ്ചയിലേയും ചിത്രങ്ങൾ ഇരുപതു വയസുവരെ അദ്ദേഹം പകർത്തി. ഒടുവിൽ ടൈം ലാപ്സ് എന്ന എഡിറ്റിംഗ് സഹായത്തോടെ ഈ ചിത്രങ്ങൾ ചേർത്ത് വച്ചപ്പോൾ ഒരു വിസ്മയം തന്നെയാണ് കാണാൻ സാധിച്ചത്.

എല്ലാ ആഴ്ചയും ഒരേ പശ്ചാത്തലത്തിലാണ് നെതർലൻഡ് സ്വദേശിയായ അച്ഛൻ മകളുടെ ചിത്രങ്ങൾ പകർത്തിയത് .ഇരുപതാമത്തെ വയസ് എത്തിയപ്പോൾ അതൊരു അത്ഭുതം തന്നെയായി മാറി. മനുഷ്യന്റെ വളർച്ച എത്ര അത്ഭുതപ്പെടുത്തുന്നതാണെന്നു ഈ അഞ്ചു മിനിറ്റ് വീഡിയോ കാണിച്ചു തരുന്നു.

1983-ല്‍ കപിലിന്റെ ചെകുത്താന്‍ന്മാര്‍ ലോക കിരീടം ഉയര്‍ത്തിയ ശേഷം 22 വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.

മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയിരുന്നു. ധോണി 91 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയു ചെയ്തു. ഗംഭീര്‍- ധോണി സഖ്യം 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 274നെതിരെ ഇന്ത്യ മൂന്നിന് 114 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ഒത്തുച്ചേരുന്നത്.

എന്നാല്‍ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വെച്ച് ഗംഭീര്‍ പുറത്തായി. അതിന് കാരണം ധോണിയാണെന്നാണ് ഗംഭീര്‍ പറയുന്നത.

‘അന്നത്തെ സെഞ്ച്വറി നഷ്ടത്തെ കുറിച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ഇന്നിംഗ്സില്‍ ഞാനൊരിക്കലും വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വിജയലക്ഷ്യക്കെ കുറിച്ച് മാത്രമായിരുന്നു ചിന്ത. പുറത്താവുന്നതിന് മുമ്പുള്ള ഓവറിന് ശേഷം ധോണി എന്റെ അരികിലെത്തി. മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.

ഇതോടെ ഞാന്‍ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതോടെ എനിയ്ക്ക് സമ്മര്‍ദ്ദവും കൂടി. ധോണി സംസാരിക്കുന്നതിന് മുമ്പ് വരെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ എനിക്ക് അനായാസം സെഞ്ച്വറി തികയ്ക്കാമായിരുന്നു.” ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

വ്ലോഗർ‌മാർക്ക് യുട്യൂബ് അവരുടെ സ്വന്തം ടിവി ചാനലായിരുന്നു. എല്ലാ മാസവും ഗൂഗിളിന്റെ അക്കൗണ്ടിലേക്ക് പണം വരുമ്പോൾ യുട്യൂബിനെ സ്വന്തം കമ്പനിയെപ്പോലെ സ്നേഹിച്ച ആ വ്ലോഗർ സമൂഹത്തിന്റെ നെഞ്ചിലാണു യുട്യൂബിന്റെ കുത്ത്. ഇന്നല്ലെങ്കിൽ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാർന്ന വിഡിയോകൾ അപ്‍ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് യുട്യൂബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു – ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകൾ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും. ഡിസംബർ 10നു പ്രാബല്യത്തിൽ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേർത്തിരിക്കുന്നത്.

സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകൾ അവർ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് പുതിയ നയത്തിൽ. അക്കൗണ്ട് സസ്പെൻഷൻ ആൻഡ് ടെർമിനേഷൻ എന്ന വിഭാഗത്തിനു കീഴിലാണ് വ്ലോഗർമാർ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങൾ യുട്യൂബ് എഴുതിച്ചേർത്തിരിക്കുന്നത്.

ഇതിൽ ഏറ്റവും നിർണായകമായത് സാമ്പത്തികമായി മെച്ചമല്ലാത്ത യുട്യൂബ് അക്കൗണ്ടുകൾ വേണ്ടി വന്നാൽ നീക്കം ചെയ്യുമെന്ന പ്രഖ്യാപനമാണ്. അക്കൗണ്ട് നീക്കം ചെയ്യുന്നതു സംബന്ധിച്ച യുട്യൂബിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രഖ്യാപനും ആശങ്കാജനകമാണ്. സൗജന്യ സേവനമാണെങ്കിലും നിങ്ങളുടെ അക്കൗണ്ടിലൂടെ യുട്യൂബിനു പണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാമെന്നു ചുരുക്കം. പരസ്യവരുമാനമുണ്ടാക്കാത്ത യുട്യൂബ് ചാനലുകൾക്കും അക്കൗണ്ടുകൾക്കും വെല്ലുവിളിയാണ് പുതിയ യുട്യൂബ് നയം.

വിവാദ പരാമര്ശങ്ങളിലൂടെ തുടർച്ചയായി കോളിളക്കം സൃഷ്ടിക്കുന്ന സിനിമാനിരൂപകനാണ് പല്ലിശേരി. ദിലീപ് കാവ്യ പ്രണയത്തെ കുറിച്ചും പ്രിത്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ,

ദിലീപ് ഒരു നായക നടനിൽ നിന്നും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന ചിത്രമാണ് മീശമാധവൻ. ആ ചിത്രത്തിൽ ദിലീപ് തിരക്കഥയിൽ അധികമായി എഴുതി ചേർത്ത സീനുകൾ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

കാവ്യ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതുമായ സീൻ ദിലീപ് എഴുതി ചേർത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം. ആ സീൻ വമ്പൻ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിൻ ഹനീഫയോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാർത്ത കേൾക്കാൻ കാരണം എന്നും പറയുന്നു.

എന്നാൽ പിന്നീട് ദിലീപ് നിരവധി കൊമേഷ്യൽ ചിത്രങ്ങൾ ചെയ്ത് മുന്നേറുമ്പോൾ ആണ് ദിലീപിന് ദേശിയ അവാർഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷൻ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു.

തുടർന്ന് ദിലീപ് കാവ്യ പ്രണയം കൊടുംബിരി കൊണ്ട് നിൽക്കുന്ന സമയത്താണ് കാവ്യ കൊച്ചിൻ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു. ഹനീഫക്ക് പിറക്കാത്ത പെങ്ങൾ പോലെ ആയിരുന്നു കാവ്യ മാധവൻ.

ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായ പ്രിയദർശനുമൊത്തുള്ള പഴയ ചിത്രം പങ്കുവെച്ച് മോഹൻലാൽ. ‘ഈ ചിത്രം സുഖമുള്ള ഒരോർമയാണ്’ എന്ന കമന്റോടെയാണ് ചിത്രം ഫേസ്ബുക്കിൽ ലാൽ പങ്കുവെച്ചിരിക്കുന്നത്.

‘ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്… ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ… ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ… ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….’

രണ്ടുപേരുടെയും കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം കുഞ്ഞാലി മരയ്ക്കാർ തിയറ്ററുകളിലെത്താനിരിക്കെയാണ് തങ്ങളുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ചിത്രവുമായി ലാൽ എത്തിയിരിക്കുന്നത്.

പ്രമുഖ വ്യവസായിയും പതഞ്ജലി ആയുർവ്വേദിന്റെ സഹസ്ഥാപകനും യോഗാധ്യാപകനുമായ ബാബാ രാംദേവിനെതിരെ സോഷ്യൽ മീഡിയയിൽ #arrestRamdev ഹാഷ്ടാഗ് ട്രെൻഡ് ചെയ്യുന്നു. പെരിയാർ ഇവി രാമസ്വാമി, ഡോ. ബിആർ അംബേദ്കർ എന്നിവരുടെ അനുയായികള്‍ ‘ധൈഷണിക ഭീകരവാദികള്‍’ ആണെന്ന് ഇദ്ദേഹം ഒരു പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത അഭിമുഖ പരിപാടിയിലായിരുന്നു ഈ വിവാദ പരാമർശം. ഇതാണ് സോഷ്യൽ മീഡിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.

തുടക്കത്തിൽ രാംദേവിന്റെയും റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയുടെയും അഭിമുഖം സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് വിധേയമായിരുന്നു. എന്നാൽ പിന്നീട് ഗൗരവമേറിയ പരാമർശങ്ങൾ അഭിമുഖത്തിലുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി രംഗത്തു വന്നു. ഇത് പിന്നീട് വിവാദമായി മാറുകയായിരുന്നു.

പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ചില ട്വീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ദളിത്, ദ്രാവിഡ പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കടുത്ത വിമർശനവുമായി രംഗത്തുള്ളത്. അതെസമയം, തുടക്കത്തിൽ ഇല്ലാതിരുന്ന വിമർശനങ്ങൾ പിന്നീട് ഉയർന്നു വന്നതിന്റെ കാരണം വ്യക്തമല്ല.

 

RECENT POSTS
Copyright © . All rights reserved