ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങിമരിച്ചു.278 യാത്രക്കാരുമായി പോയ നിരവധി ഡെക്കുകളുള്ള ബോട്ടാണ് തകര്‍ന്നത്.തുറമുഖത്ത് നിന്ന് 700 മീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.വ്യാഴാഴ്ചയാണ് കിവു തടാകത്തില്‍ അപകടം നടന്നത്.
ഗോവയില്‍ നിന്നുള്ള അപകടം എന്ന രീതിയില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് നോര്‍ത്ത് കിവു പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു
സ്റ്റോക്ക് ഓൺ ട്രെന്റ് : മിഡ്ലാൻഡ് മലയാളി ഒരുക്കുന്ന ഓണാഘോഷം നാളെ ഒക്ടോബർ 6 ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം എട്ടു മണിവരെ തുടരുന്നു. നമ്മുടെ നാടിന്റെ കലാരൂപമായ തെയ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെൻന്റ് ൽ എത്തുന്നു. ഒപ്പം യു കെ മലയാളികളുടെ സുപരിചിതനായ പ്ലേബാക്ക് സിംഗർ അഭിജിത് യോഗി ഒരു പിടി കിടിലൻ പാട്ടുമായി ഓണം പൊലിപ്പിക്കാൻ എത്തുന്നു. മാവേലിയെ വരവേൽക്കാൻ എത്തുന്നത് യുകെ മലയാളികളുടെ മനസ്സിൽ ഏറ്റവും ആവേശം പകർന്ന വാദ്യ ലിവർപൂൾ അവധരിപ്പിക്കുന്ന ശിങ്കാരിമേളം എത്തുമ്പോൾ അതിനൊപ്പം ആദ്യമായി ഒരു ആന വരുന്നു…. കുട്ടിശങ്കരൻ…. ഈ ഓണം തൃസിപ്പിക്കുന്ന ഓണം ആയി മാറ്റാൻ യുകെ യൂറോപ് നബർ വൺ ഡി ജെ ആബ്സ് കൂടെ എത്തുന്നു.കൂടാതെ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.
ഇനിയും നാമമാത്ര ടിക്കറ്റ്‌കളാണ് അവശേഷിക്കുന്നത്. കൂടുതൽ വിവരങ്ങക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.
07723135112 / 07577834404
ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് ഏഴാമത് ആള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ 19 ന് മലയാളി ടീമുകള്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം. ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന ഏഴാമത് ആള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ പത്തൊൻപതിന് നോര്‍ത്താംപ്ടണിലെ കരോളിന്‍ ചെഷോം സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.
വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടങ്ങുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുകെയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ടീമുകളെ രജിസ്റ്റര്‍ ചെയ്യുവാനും,
ജിനി- 07872 049757
അജു- 07471 372581
പയസ് 07515 059313
റോമി കുര്യാക്കോസ്
ഇപ്സ്വിച്ച് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒ ഐ സി സി (യു കെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു.
മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മധുര വിതരണവും സംഘടിപ്പിച്ചു. സമാധാനത്തിനു വേണ്ടി എന്നും നിലനിന്ന മഹാത്മാഗാന്ധിയെ ഇന്നത്തെ ലോക നേതാക്കൾ മാതൃകയാക്കിയാൽ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ്, ജോൺസൺ സിറിയക്ക്, മോബിഷ്, മാർട്ടിൻ,നിഷാ ജയരാജ്, ജിനീഷ് ലൂക്ക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജനുവരി 4 ന് ഇപ്സ്വിച്ചിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സരാഘോഷവും വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ ശങ്കർ നന്ദി അറിയിച്ചു
ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്
പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ കലാമേളയ്ക്ക് റോഥർഹാമിൽ തിരശീലയുയർന്നു. റോഥർഹാമിലെ സെൻ്റ്. പീയൂസ് കാത്തലിക് ഹൈസ്കൂളിൽ രാവിലെ പതിനൊന്നു മണിക്ക് മത്സരങ്ങൾ ആരംഭിച്ചു. യുക്മയുടെ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നുള്ള നാനൂറോളം കലാകാരന്മാരും കലാകാരികളുമാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ റോഥർഹാമിലെത്തിയിരിക്കുന്നത്.
യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം രണ്ട് മണിയോടെ നടന്നു. യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ കലാമേളയുടെ ഔദ്യോഗിക ഉത്ഘാടനം യുക്മ നാഷണൽ പ്രസിഡൻ്റ് ഡോ. ബിജു പെരുങ്ങത്തറ നിർവ്വഹിച്ചു. യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യുക്മ നാഷണൽ കൗൺസിൽ മെമ്പർ സാജൻ സത്യൻ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ട്രഷറർ ജേക്കബ്ബ് കളപ്പുരയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
നാല് സ്‌റ്റേജുകളിലായി മത്സരം പുരോഗമിക്കുകയാണിപ്പോൾ. മത്സരങ്ങളുടെ കൂടുതൽ വാർത്തകൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ അപകീര്‍ത്തി കേസില്‍ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്കൊണ്ട് കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി മനാഫിനെതിരെ കേസെടുക്കുകയായിരുന്നു.
ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യത്തിന് ഇത്രയും വിലകുറയ്ക്കുന്നത്. പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. മദ്യനയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താഴ്ന്ന വരുമാനക്കാർ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വില്‍ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട‌് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാൻഡുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും എന്നും അധികൃതർ പറയുന്നുണ്ട്.
ഇതിനാെപ്പം സ്വകാര്യ ചില്ലറ വ്യാപാരികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യ വത്കരിക്കുകയും ചെയ്യും. ലൈസൻസ് ഇനത്തില്‍ തന്നെ ഇതിലൂടെ ലക്ഷങ്ങള്‍ സർക്കാർ ഖജനാവിലെത്തും. പുതിയ മദ്യനയത്തിന് രണ്ടുവർഷത്തെ കാലാവധിയാണ് ഉണ്ടാവുക.
എന്നാല്‍ പുതിയ മദ്യനയത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. ശരിക്കും വികലമായ നയം എന്നാണ് പൊതുവെയുള്ള ആക്ഷേപം. കുടുംബങ്ങളെ തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും സംസ്ഥാനത്തെ പാവപ്പെട്ടവർ ഗുരുതര രോഗങ്ങള്‍ക്ക് അടിമയാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ജനങ്ങള്‍ വ്യാജമദ്യം വാങ്ങിക്കുടിച്ച് ജീവൻ നഷ്ടപ്പെടുത്താതിരിക്കാനാണ് സർക്കാർ മുന്തിയ ഇനം മദ്യം വിലകുറച്ചുകൊടുക്കുന്നതെന്നാണ് മദ്യനയത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
നോട്ടിംഹാം സെൻ്റ് ജോൺ മിഷനിൽ മിഷൻ ഡേ ആഘോഷിച്ചു. സെപ്തംബർ 29 ഞായറാഴ്ച 11.30 ന് വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത് . തുടർന്ന് 1 മണി മുതൽ സ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു .
രണ്ടു മണി മുതൽ 8മണി വരെ മാർത്തോമ ക്രിസ്ത്യാനികളുടെ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. ലെസ്റ്റർ റീജിണൽ കോർഡിനേറ്റർ . റവ:ഫാദർ . എൽവിസ് ജോസ് കോച്ചേരി മുഖ്യാതിഥി ആയിരുന്നു. മിഷൻ ഡയറക്ടർ . ഫാദർ . ജോബി ജോൺ ഇടവഴിക്കൽ സ്വാഗതവും . രൂപതാ ചാൻസലർ റവ:ഫാദർ’ മാത്യു പിണക്കാട്ട് ആശംസാസന്ദേശവും നൽകി. മിഷൻ ട്രസ്റ്റി ഷാജു തോമസ് നന്ദി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ട് മലയാള സിനിമ ലോകത്തെ പിടിച്ചുലച്ചതിന് പിന്നാലെ മാധ്യമ ലോകത്തും വെളിപ്പെടുത്തലുകളും രാജിയും. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മാതൃഭൂമിയിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തക സ്ഥാപനത്തിൽ നിന്നും രാജിവച്ചു. പത്രപ്രവർത്തക യൂനിയൻ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി രാജിവച്ചത്. മാധ്യമ ലോകത്ത് വലിയ ചർച്ചയാണ് അഞ്ജനയുടെ രാജി.
കഴിഞ്ഞ വേജ് ബോർഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയർ എച്ച്. ആർ മാനേജർ ആനന്ദിന് എതിരെയാണ് കത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാൾക്കെതിരേ മേലധികാരികൾക്ക് പരാതി നൽകി എന്നതിന്റെ പേരിൽ രണ്ടുവർഷമായി അയാളിൽ നിന്ന് താൻ പീഡനം നേരിടുകയാണെന്നും അഞ്ജന ശശി കത്തിൽ പറയുന്നു.
താൻ രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ഇന്റേണൽ കമ്മിറ്റി റിപോർട്ട് വരെ ഇയാൾ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷൻ തന്നെ വീണ്ടും അപമാനിച്ചു. ഇനി തനിക്ക് നിയമവഴിക്കു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും മാധ്യമപ്രവർത്തക പറയുന്നു.
എഡിറ്റർ മനോജ് കെ ദാസും എച്ച്.ആർ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണെന്നും തന്റെ പ്രമോഷനുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സംഭവം പരാതിപ്പെട്ടതിനെ തുടർന്ന് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. മാതൃഭൂമിക്കുള്ളിൽ നിന്നു പോരാടി നീതിലഭിക്കാത്തതിനാൽ നിയമപോരാട്ടത്തിനായി മാന്യമായി രാജി വച്ച് ഇറങ്ങി പുറത്തു നിന്നു പോരാടാൻ തന്നെയാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി.
മാനേജിങ് ഡയറക്ടർ എം.വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തിൽ താങ്കളുടെ പെൺമക്കൾ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയിൽ സുരഷിതരായിരിക്കില്ല എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശാരീരിക സമ്പർക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനിൽ വെച്ചും ഏതു പെൺകുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസൻസ് മാതൃഭൂമിയിലെ മുഴുവൻ പുരുഷൻമാർക്കും നൽകുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയിൽ ഉള്ളതെന്നും കത്തിലുണ്ട്.
17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നൽകിയ പരാതിയിൽ തന്നെ വീണ്ടും അപമാനിക്കുന്ന റിപോർട്ട് ആരോപണ വിധേയൻ തന്നെ തയ്യാറാക്കിയെന്നും കത്തിൽ അഞ്ജന ശശി വ്യക്തമാക്കുന്നു.