Latest News

സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അരാംകോയില്‍ ഡ്രോണ്‍ ആക്രമിക്കപ്പെട്ടതിന് ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായതുകൊണ്ട് ആഗോള എണ്ണ വിതരണത്തില്‍ 5 ശതമാനത്തിലധികം താല്‍ക്കാലിക നഷ്ടമുണ്ടാകുമെന്നാണ് സൂചന.

ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ‘യെമനില്‍ നിന്ന് ആക്രമണങ്ങള്‍ ഉണ്ടായതായി തെളിവുകളൊന്നുമില്ല’ എന്ന് ട്വീറ്റ് ചെയ്ത പോംപിയോ ഇറാനെയാണ് ലക്ഷ്യം വയ്കുന്നത്. ‘മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് ലോകത്തിന്റെ ഊര്‍ജ്ജവിതരണ കേന്ദ്രം ഇറാന്‍ അക്രമിച്ചിരിക്കുന്നതെന്ന്’ പോംപിയോ പറഞ്ഞു. ‘സൗദി അറേബ്യയ്ക്കെതിരായ നൂറോളം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ടെഹ്റാനാണ്. എന്നിരിക്കെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും വിദേശകാര്യമന്ത്രി ജവാദ് സരിഫും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി നടിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആക്രമണത്തിന്റെ ഭാഗമായി എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 5.7 മില്ല്യണ്‍ ബാരല്‍ കുറവുണ്ടാകുമെന്നാണ് അരാംകോ പറയുന്നത്. അത് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തിന്റെ പകുതിയോളം വരും. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരാനാണ് സാധ്യത. ആവശ്യമെങ്കില്‍ തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ (എസ്പിആര്‍) നിന്ന് എണ്ണ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് യുഎസ് ഊര്‍ജ്ജ വകുപ്പ് ശനിയാഴ്ച അറിയിച്ചു.

സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന യമനിലെ ഹൂതി വിമതര്‍ക്കെതിരെ പോരാട്ടത്തിലാണ്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അവര്‍ യെമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു.

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചു. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററില്‍ കുറിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജെസ്സ് മില്‍നെ പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഗി‍ൾ മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറിൽ വന്നവർ ആഴമേറിയ ചിറയിൽ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ട്.കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്.

പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംക്‌‌ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അൽപം മുന്നോട്ടുപോയാൽ, 4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാർ ഏറെ പ്രയത്നിച്ചാണു കാർ തിരിച്ചു കയറ്റിയത്.

എപ്പോഴും ചെറുപ്പമായി കഴിയാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എന്നും യൗവ്വനമായി ഇരിക്കാനുള്ള വിദ്യയുമായി ശാസ്ത്രലോകം എത്തുകയാണ് എന്നറിഞ്ഞാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും. യൗവ്വനം നിലനിര്‍ത്തുന്ന മരുന്ന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെനോലിറ്റിക്‌സ് ശാസ്ത്രം ഉപയോഗിച്ച് ഇത് സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.

ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്ന മിക്ക ശാസ്ത്രജ്ഞരും ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ‘ആരോഗ്യദൈര്‍ഘ്യത്തിനാണ്’ പ്രാധാന്യം നല്‍കുന്നത്. അതായത്, പ്രായംകൂടും തോറും വേദനകളും അസുഖങ്ങളും കുറച്ചു കൊണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യരെ സഹായിക്കുക. അത് ജീവിതത്തിന്റെ മദ്ധ്യകാലം പിന്നിട്ടവര്‍ക്ക് ഗുണകരമായിരിക്കും. ‘ആരോഗ്യകരമായ വാര്‍ദ്ധക്യം’ എന്നത് വലിയൊരു പദ്ധതിയാണ് അതുകൊണ്ട് പ്രായമായ രോഗികള്‍ക്കും സര്‍ക്കാരുകള്‍ക്കും ധാരാളം മെച്ചമുണ്ടാകും’ എന്ന് കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഏജിംഗ് സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മിംഗ് സൂ പറയുന്നു. വാര്‍ദ്ധക്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളും കൂടുതല്‍ അപകടകരമാക്കുന്നത്. വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഒപ്പം രോഗങ്ങള്‍ പിടിപെടുന്നത് തടയുകയുമാണ് സെനോലിറ്റിക്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് മിംഗ് സൂ വ്യക്തമാക്കി.

ലോകത്തെ മികച്ച ജെറോന്റോളജിസ്റ്റുകളില്‍ പലരും ഇതിനകം മൃഗങ്ങളില്‍ സെനോലിറ്റിക്‌സ്. മരുന്ന് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യരില്‍ നടന്ന ചില ക്ലിനിക്കല്‍ പരീക്ഷണങ്ങളും നല്ല ഫലങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പഠനങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമായി തുടരുകയാണെങ്കില്‍ നിലവില്‍ മധ്യവയസ്‌കരായവര്‍ക്ക് കൂടുതല്‍ കാലം യുവത്വം നിലനിര്‍ത്തുന്നവരുടെ ആദ്യ തലമുറയാകാം.

എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 1.15നാണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റു വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകർന്നു.

അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചങ്ങനാശേരിയിൽ നിന്നു പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

പുതിയ ചിത്രമായ ‘ധമാക്ക’യിൽ നടൻ മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതിൽ പരാതിയുമായി ഒറിജിനൽ ശക്തിമാൻ രംഗത്ത്. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ ഫെഫ്ക യൂണിയൻ പ്രസിഡണ്ട് രഞ്ജി പണിക്കർക്കാണ് പരാതിക്കത്തയച്ചത്.

ഭീഷ്മ് ഇൻറർനാഷണലിന്റെ ബാനറിൽ 1997ൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന ‘ശക്തിമാനി’ലെ നടനും നിർമാതാവുമായ മുകേഷ് ഖന്നയാണ് പരാതി നൽകിയത്. ശക്തിമാന്റെ പകർപ്പാവകാശം തനിക്കാണെന്നും ഒമർലുലു അനുമതിയില്ലാതെയാണ് മുകേഷിനെ ശക്തിമാനാക്കിയതെന്നും പരാതിയിൽ പറയുന്നു.

സംവിധായകൻ ഒമർ ലുലു ഇതിൽ നിന്ന് പിൻമാറണമെന്നും ഖന്ന ആവശ്യപ്പെടുന്നു. മറിച്ചാണെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തി ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് തുടക്കം.  36 ഡിഗ്രിയിൽ അധികമാണ് പകൽ ഇവിടെ ചൂട്.  അടുത്ത ട്വന്റി20 ലോകകപ്പിനു മുൻപു സീനിയർ ടീമിൽ സ്ഥാനം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അവർക്കു മുന്നിൽ. 3 മത്സര പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. 18, 22 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ.

ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര (ഈ പരമ്പരയിൽ ബുമ്ര വിശ്രമത്തിലാണ്) – നിലവിലെ സ്ഥിതിയിൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പുള്ള 4 താരങ്ങൾ ഇവരാണ്. പ്ലേയിങ് ഇലവനിൽ ബാക്കിയുള്ള 7 സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഇതിലൊന്നു സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ മനീഷ് പാണ്ഡെ മുതൽ രാഹുൽ ചാഹർ വരെയുള്ളവരുണ്ട്.

ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും പകരം ദീപക് ചാഹർ, നവ്ദീപ് സെയ്നി എന്നിവർ. ഓൾറൗണ്ടർ സ്ഥാനത്തു രവീന്ദ്ര ജഡേജയ്ക്കു കടുത്ത വെല്ലുവിളി ഉയർത്തി ക്രുനാൽ പാണ്ഡ്യ. സ്പിൻ വിഭാഗത്തിൽ യുസ്‌വേന്ദ്ര ചെഹലിനു പകരം വാഷിങ്ടൻ സുന്ദർ – പരിവർത്തനത്തിന്റെ പാതയിലാണ് ഇന്ത്യൻ ട്വന്റി20 ടീം. വിൻഡീസ് പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഈ കോംബിനേഷൻ തന്നെയാകും പിന്തുടരുക. 4–ാം നമ്പറിൽ ഋഷഭ് പന്ത് വരുമോ അതോ വിൻഡീസിനെതിരെ മികവു തെളിയിച്ച ശ്രേയസ് അയ്യർ ഇറങ്ങുമോ എന്നു കണ്ടറിയണം.

മറുവശത്ത് സമഗ്രമായ ഉടച്ചുവാർക്കലിന്റെ കാലമാണു ദക്ഷിണാഫ്രിക്കയ്ക്ക്. വെറ്ററൻ താരം ഫാഫ് ഡുപ്ലെസിക്കു പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡി കോക്കിനെ പുതിയ ട്വന്റി20 ക്യാപ്റ്റനാക്കിയതാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഡേവിഡ് മില്ലർ, കഗീസോ റബാദ എന്നിവരാണു ടീമിലെ മറ്റു പരിചയസമ്പന്നർ. ട്വന്റി20 വൈസ് ക്യാപ്റ്റൻ റസ്സി വാൻഡർ‌ ദസ്സർ ആകെ കളിച്ചിരിക്കുന്നത് 7 രാജ്യാന്തര ട്വന്റി20കൾ‌ മാത്രമാണ്. ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്പരയിൽ റീസ ഹെൻ‌ഡ്രിക്സ്, ജോർജ് ലിൻഡെ തുടങ്ങിയവർക്കും ഫോം കണ്ടെത്താനായി എന്നതാണ് അവർക്കുള്ള ആശ്വാസം. എ.ബി. ഡിവില്ലിയേഴ്സ്, ഡുപ്ലെസി എന്നിവർക്കുശേഷം ട്വന്റി20യിൽ ആര് എന്നതിനുള്ള ഉത്തരം ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്പരയിൽനിന്നു കണ്ടെത്തേണ്ടതുണ്ട്.

ടീം ഇന്ത്യ (ഇവരിൽനിന്ന്): കോലി, രോഹിത്, ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ്, മനീഷ്, പന്ത്, ഹാർദിക്, ജഡേജ, ക്രുനാൽ, സുന്ദർ, ഖലീൽ, ദീപക്, രാഹുൽ ചാഹർ, സെയ്നി.

ടീം ദക്ഷിണാഫ്രിക്ക (ഇവരിൽനിന്ന്): ഡി കോക്ക്, വാൻ ഡർ ദസ്സൻ, തെംബ ബവൂമ, ജൂനിയർ ഡാല, ബ്യോൺ ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർജ്, ആൻഡിലെ പെഹ്‌ലുക്‌വോയോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി, ജോർജ് ലിൻ‌ഡെ.

ട്വന്റി20 നേർക്കുനേർ: 13

ഇന്ത്യ ജയിച്ചത്: 8,ദക്ഷിണാഫ്രിക്ക ജയിച്ചത്: 5

India vs South Africa Schedule:
T20I Series fixtures:
1st T20I: 15 September, 19:00 IST, Himachal Pradesh Cricket Association Stadium, Dharamsala

2nd T20I: 18 September, 19:00 IST, Punjab Cricket Association Stadium, Mohali, Chandigarh

3rd T20I: 22 September, 19:00 IST, M.Chinnaswamy Stadium, Bangalore

Test Series fixtures:
1st Test: October 2-6, 09:30 IST, ACA-VDCA Stadium, Visakhapatnam

2nd Test: October 10-14, 09:30 IST, Maharashtra Cricket Association Stadium, Pune

3rd Test: October 19-23, 09:30 IST, JSCA International Stadium Complex, Ranchi

Telecast Details
South Africa – SuperSport

USA – Willow TV, SkySports

India – Start Sports 1, Star Sports HD 1

Online streaming – Hotstar

പെരുമഴ ഗുജറാത്തിൽ തിമിർത്ത് പെയ്യുന്നതൊന്നും സിംഹക്കൂട്ടത്തെ നിരുത്സാഹപ്പെടുത്തിയില്ല. എന്നാലൊരു മഴ നടത്തമായിക്കോട്ടെ എന്ന ലൈനാണ് നടത്തത്തിന്.ഏഴ് സിംഹങ്ങളടങ്ങിയ സംഘമാണ് രാത്രി നഗരം കണ്ട് ചുമ്മാ കറങ്ങി നടന്നത്.പേടിച്ച് വിറച്ചിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡുകാർ.ഗിർവനത്തിലെ സിംഹങ്ങളാകാം ഇതെന്നാണ് നിഗമനം.

കറങ്ങി നടക്കുന്ന സിംഹങ്ങളുടെ വിഡിയോ പ്രദേശവാസികളിലാരോ ആണ് പങ്കുവച്ചത്. വിഡിയോ കാണാം.

 

 

ജ​റു​സ​ലേം: സെ​ൽ​ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ ത​ള്ളി ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ്. വൈ​റ്റ് ഹൗ​സി​നു സ​മീ​പം സ്കാ​ന​റു​ക​ൾ സ്ഥാ​പി​ച്ച് സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പൊ​ളി​റ്റി​കോ ന്യൂ​സ് വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. യുഎസുമായി ദീ​ർ​ഘ​കാ​ല​മാ​യി പ്ര​തി​ബ​ദ്ധ​ത​യു​ണ്ട്. യു​എ​സി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ​മു​ണ്ടെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ചാ​ര​വൃ​ത്തി​ക്കാ​യി സ്ഥാ​പി​ച്ച സ്കാ​ന​റു​ക​ൾ 2018ൽ ​ത​ന്നെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വൈ​റ്റ്ഹൗ​സ് പ​രി​സ​ര​ത്തു മാ​ത്ര​മ​ല്ല, വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ലും സ്കാ​ന​ർ സ്ഥാ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യു​മാ​ണ് പൊ​ളി​റ്റി​കോ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ​യും ഫോ​ണു​ക​ൾ ചോ​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​സ്ര​യേ​ലാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​സ്ര​യേ​ലി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Copyright © . All rights reserved