സ്വന്തം ലേഖകൻ
യുകെ : പ്രവാസ ലോകത്ത് വളരെയധികം പ്രതീക്ഷയോടെ വളർന്നു വന്ന യൂണിയൻ ഓഫ് യുകെ മലയാളി അസ്സോസ്സിയേഷൻസ് ( യുക്മ ) എന്ന സാംസ്കാരിക സംഘടന ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ തോൽപ്പിക്കും വിധം തരം താഴ്ന്നില്ലേ ?. കുറെ വർഷങ്ങളായുള്ള ഈ സംഘടനയുടെ നടപടികളെ വിലയിരുത്തിയാൽ ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാക്കാൻ കാരണക്കാരായ രാഷ്ട്രീയ പാർട്ടികളെപ്പോലെയാണ് യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മ എന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ . ഒരു സാംസ്കാരിക സംഘടന എന്നതിൽ നിന്ന് മാറി നിലവാരമില്ലാത്ത ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് വേണ്ട എല്ലാ അധഃപതിച്ച സംവിധാനങ്ങളും ഉൾക്കൊള്ളുന്ന വെറുമൊരു കൂട്ടായ്മയായി യുക്മ മാറിയെന്ന് ആർക്കും പറയാം .
ആജ്ഞാനുവർത്തികളായ അണികളെ സൃഷ്‌ടിക്കുക ,സ്തുതിപാടകർക്കായി അനേകം സ്ഥാനമാനങ്ങൾ സൃഷ്‌ടിച്ച് വീതം വെച്ച് നൽകുക , അധികാര പ്രിയരായ കപട നിക്ഷപക്ഷ വാദികളെ കണ്ടെത്തി ഉപയോഗിക്കുക , തെരഞ്ഞെടുപ്പുകളിൽ സാമുദായിക – വർഗ്ഗീയ ധ്രുവീകരണം നടത്തി ജയിക്കുക , കള്ളവോട്ട് ചെയ്യുക , ബാലറ്റ് പേപ്പറുകൾ തിരുത്തുക , വോട്ട് എണ്ണലിൽ കൃത്രിമം കാട്ടുക , കോടതിയിൽ കള്ള തെളിവുകൾ സമർപ്പിക്കുക , അധികാരം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്നലെ വരെ പറഞ്ഞവയെ വിഴുങ്ങിക്കൊണ്ട് വർഷങ്ങളായി അസഭ്യം പറഞ്ഞു നടന്നവരുമായി യാതൊരു ഉളുപ്പുമില്ലാതെ ചങ്ങാത്തം ഉണ്ടാക്കി മറുകണ്ടം ചാടുക , ഫോട്ടോ എടുക്കൽ രാഷ്ട്രീയം , സ്റ്റേജിൽ ഇടിച്ച് കയറൽ , മാധ്യമ ശ്രദ്ധ നേടാനുള്ള പരാക്രമങ്ങൾ , മരണം വരെ നേതാവ് ചമയൽ , എതിരാളികൾക്കെതിരെ നുണകൾ പറഞ്ഞു പരത്തി വ്യക്തിഹത്യ നടത്തുക , കുടെ നിന്ന് കൊണ്ട് തന്നെ വിശ്വസിച്ചവരെ ചതിക്കുക , സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ നാലാംകിട അണികളെ ഉപയോഗിച്ചുകൊണ്ട് പ്രതിരോധിക്കുക , തെറ്റുകളെ ചോദ്യം ചെയ്യന്നവരെ യുക്മ വിരുദ്ധർ എന്ന് പ്രചരിപ്പിച്ച് സംഘടനയിൽ നിന്ന് പുറത്താക്കി ഇല്ലാതാക്കുക , നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസ്സോസിയേഷനുകൾക്കിടയിൽ പിളർപ്പുകൾ ഉണ്ടാക്കി മുതലെടുക്കുക തുടങ്ങി ഇന്നത്തെ തരംതാണ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ചെറിയൊരു ആൾകൂട്ടമായി യുക്മ എന്ന സംഘടന മാറിയില്ലേ ? .
കഴിഞ്ഞ കുറെ നാളുകളായി ഈ സംഘടന നടത്തുന്ന എല്ലാ പരിപാടികളിലും ജനപങ്കാളിത്തം കുറയുന്നതിന്റെയും , യുക്മയോടുള്ള യുകെ മലയാളികളുടെ താൽപ്പര്യം കുറയുന്നതിന്റെയും കാരണങ്ങൾ മേൽപറഞ്ഞവയല്ലേ ? . യുകെയിലെ നൂറിൽ പരം മലയാളി അസ്സോസിയേഷനുകൾ അംഗമായിട്ടുള്ള ഈ പ്രസ്ഥാനത്തിൽ നിന്നും ഒട്ടുമിക്ക അസ്സോസിയേഷനുകളും ദിനംപ്രതി നിർജീവമായിക്കൊണ്ടിരിക്കുകയല്ലേ ? . സ്വന്തം അംഗങ്ങളെ തൃപ്തിപ്പെടുത്താൻ നടത്തുന്ന വെറുമൊരു ചടങ്ങായി മാത്രമല്ലേ ഇന്നത്തെ യുക്മയുടെ പരിപാടികളെ പല അസ്സോസ്സിയേഷനുകളും കാണുന്നത് ? .
യുക്മ നടത്തുന്ന എല്ലാ പരിപാടികളിലേയ്ക്കും യുകെ മലയാളികളെ എത്തിക്കുക എന്നതാണ് ഇപ്പോൾ യുക്മ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം . ജനസമ്മതരായ നേതാക്കളുടെ അഭാവവും , യുക്മയുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കുവാൻ മേലനങ്ങി പണിയെടുക്കുന്ന നേതാക്കളുടെ കുറവും , നിക്ഷപക്ഷരും ആത്മാർത്ഥരുമായ നേതാക്കൾ മനംനൊന്ത് സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചതും , ഇത്തരം നേതാക്കളോട് യുക്മ നേതൃത്വം കാട്ടിയ അനീതിയോട് പൊതുസമൂഹത്തിന്റെ വിയോജിപ്പുമൊക്കെയല്ലേ ദിനംപ്രതി യുകെ മലയാളികൾ യുക്മ എന്ന പ്രസ്ഥാനത്തിൽ നിന്ന് അകലുന്നതിന്റെ കാരണങ്ങൾ.
ഇത്രയും ദയനീയമായ ഒരു അവസ്ഥയിലേയ്ക്ക് യുക്മ എന്ന പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത് കുത്തഴിഞ്ഞ ഒരു ഭരണഘടനയും അതിന്റെ പിൻബലത്തിൽ നടത്തിയ സംഘടനാ തെരഞ്ഞടുപ്പുകളുമാണ് . യുക്മയിലെ രാഷ്ട്രീയ യജമാനന്മാർക്ക് എതിർ നിൽക്കുന്ന നിക്ഷപക്ഷരായവരെ ഇല്ലാതാക്കാൻ വേണ്ടി ഓരോ തവണയും ഭേദഗതികൾ വരുത്തിയ യുക്മയുടെ ഭരണഘടന ഇന്ന് സാമാന്യ ബുദ്ധിയുള്ള ഒരാൾക്ക് വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു . ഇംഗ്ളീഷിലും മലയാളത്തിലുമായി ആർക്കും മനസിലാകാത്ത അവസ്ഥയിൽ കിടക്കുന്ന ഈ ഭരണഘടനയുടെ പിൻബലത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളാണ് യുക്മയെ ഇത്രയധികം തകർത്തത് .
ഓരോ അസ്സോസ്സിയേഷനിൽ നിന്നും പറഞ്ഞയയ്ക്കുന്ന മൂന്ന് യുക്മ പ്രതിനിധികളാണ് തെരഞ്ഞെടുപ്പിലെ വില്ലന്മാർ . രഹസ്യ വോട്ടെടുപ്പ് ആയതുകൊണ്ട് ഇവർ ഒരിക്കലും യുക്മയിലെ യഥാർത്ഥ അംഗങ്ങളായ അസ്സോസ്സിയേഷനുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാറില്ല . അധികാര കൊതിയന്മാരായ ഇവരെ രാഷ്ട്രീയപരമായും , സമുദായികപരമായും , വർഗ്ഗീയപരമായും വിഘടിപ്പിച്ച് , സ്ഥാനമാനങ്ങൾ നൽകി ഉപയോഗപ്പെടുത്തി അധികാരം കൈയ്യാളുന്ന കാഴ്ചയാണ് വർഷങ്ങളായി നിലനിന്ന് പോരുന്നത് . യുക്മയുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന ഈ തെരഞ്ഞെടുപ്പുകളിൽ ഒന്നിലും യുകെ മലയാളികളിലെ 99 ശതമാനം വരുന്ന സാധാരണകാർക്കും യാതൊരു അവകാശവുമില്ല .
ഇക്കഴിഞ്ഞ ഇലക്ഷൻ കാലത്ത് യുകെയിലെ മാധ്യമങ്ങൾ പൊതുസമൂഹത്തിനും കൂടി വോട്ടു ചെയ്യാനുള്ള അവസരം നൽകി നടത്തിയ അഭിപ്രായ സർവേകളിൽ പങ്കെടുത്ത ഭൂരിപക്ഷം യുകെ മലയാളികളും ഇപ്പോഴത്തെ ഭരണസമിതിക്കെതിരെയാണ് വോട്ട് ചെയ്തത് . കള്ളവോട്ടിങ്ങിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇക്കൂട്ടർ അധികാരം കൈയ്യടക്കിയത് . ഈ രാഷ്ട്രീയ കൂട്ട്കെട്ടുകൾ കാലാകാലങ്ങളായി യുക്മയിൽ നടത്തുന്ന നാടകങ്ങളെ പൊതുസമൂഹം അത്രകണ്ട് മടുത്തിരുക്കുന്നുവെന്നല്ലേ ഈ സർവേ ഫലവും , കള്ളവോട്ട് ഫലവും സൂചിപ്പിക്കുന്നത് .
യുക്മ തകർക്കാൻ നടക്കുന്നവർ എന്ന് മുദ്രകുത്തി സാധാരണ യുകെ മലയാളികൾക്കിടയിൽ വ്യാജപ്രചാരണം നടത്തിയാണ് ഈ രാഷ്ട്രീയക്കാർ ഇതുവരെ വിമർശകരെ നേരിട്ടിരുന്നത്. വ്യക്തി വൈരാഗികളും , അധികാര കൊതിയന്മാരുമായ ഈ നേതാക്കളുടെ ധിക്കാരവും ധാർഷ്ഠ്യപരവുമായ ഭരണ രീതിയാണ് ഈ സംഘടനയിൽ നിന്നും യുകെ മലയാളികളെ അകറ്റിയത് . അതുകൊണ്ട് തന്നെ യുക്മ എന്ന പ്രസ്ഥാനത്തെ ഈ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചവർക്കെതിരെ സംഘടിച്ചുകൊണ്ട് തെരുവിലിറങ്ങി പ്രതിക്ഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് .
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും, തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കാലം കുറച്ചായി സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട്. പങ്കാളിയുടെ സ്വപ്നത്തിന് കാവലായി ഇഷാനും ഉണ്ട്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ് ഇപ്പോള്‍.
വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം ഈ ട്രാൻസ്ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിച്ചു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ. ‘ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്.
അത് എന്ത് തന്നെയായാലും ഇത്തരം ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം’-സൂര്യ പറഞ്ഞു. യൂട്രസ് ഒരു ട്രാന്‍സ്‌വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം- സൂര്യ പറയുന്നു.
2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.
മറവിരോഗമായ അല്‍ഷിമേഴ്‌സിനെ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവുമായി മലയാളി ഗവേഷകര്‍. നിലവില്‍ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രോഗമാണെങ്കിലും, തുടക്കത്തിലേ കണ്ടെത്തിയാല്‍ ഒരു പരിധിവരെ രോഗതീവ്രത കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഗവേഷകരായ നിമ്മി ബേബി, സജികുമാര്‍ ശ്രീധരന്‍ എന്നിവരടങ്ങിയ ഗവേഷകസംഘമാണ്, അല്‍ഷിമേഴ്‌സ് രോഗത്തിന്റെ വരവ് മുന്‍കൂട്ടിയറിയാന്‍ സഹായിച്ചേക്കാവുന്ന നൂതന ‘ബയോമാര്‍ക്കര്‍’ (biomarker) കണ്ടെത്തിയത്. പുതിയ ലക്കം ‘ഏജിങ് സെല്‍’ (Aging Cell) ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മേധാക്ഷയം അഥവാ ഡിമന്‍ഷ്യയുടെ വിഭാഗത്തില്‍പെട്ട ഒന്നാണ് അല്‍ഷിമേഴ്‌സ് രോഗം. സാധാരണഗതിയില്‍ 65 കഴിഞ്ഞവരിലാണ് ഇത് പ്രത്യക്ഷപ്പെടുക. എങ്കിലും, പാരമ്പര്യമായോ അല്ലാതെയോ വ്യക്തികളില്‍ മുപ്പതുകളിലും നല്‍പ്പതുകളിലും രോഗത്തിന്റെ പ്രാരംഭഘട്ടം ആവിര്‍ഭവിച്ചിരിക്കാം. 65 വയസ്സ് കഴിഞ്ഞാല്‍ ഓരോ അഞ്ചുവര്‍ഷത്തിലും അല്‍ഷിമേഴ്‌സ് ഇരട്ടിയാകാനാണ് സാധ്യത. അതിനാല്‍, രോഗം നേരത്തെ നിര്‍ണ്ണയിക്കുക എന്നതാണ് നിലവില്‍ രോഗതീവ്രത കുറയ്ക്കാനുള്ള ഏക വഴി.
ബീറ്റാ അമിലോയ്ഡുകള്‍ (Aß peptides), ന്യൂറോഫിബ്രില്ലറി ടാങ്‌ലെസ് (neurofibrillary tangles) എന്നീ പ്രോട്ടീനുകള്‍ മസ്തിഷ്‌ക്കത്തില്‍ അധികമായി ശേഖരിക്കപ്പെടുന്നതാണ് അല്‍ഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണം. പ്രോട്ടീനുകള്‍ ശേഖരിക്കപ്പെടുന്നത് സിരാകോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഓര്‍മകളെ നശിപ്പിക്കുന്നു.
ഈ പ്രശ്‌നം ആദ്യം ബാധിക്കുക മസ്തിഷ്‌ക്കത്തിലെ ഹോപ്പോകാമ്പസിനെ (hippocampus) ആണ്. ദീര്‍കാല ഓര്‍മകള്‍ ഏകീകരിക്കുന്നതില്‍ ഹിപ്പോകാമ്പസ് പ്രധാനമാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ ഹിപ്പോകാമ്പസ്സിലെ സിരാകോശങ്ങള്‍ക്ക് (നാഢീകോശങ്ങള്‍ക്ക്) പ്രവര്‍ത്തനശേഷി നഷ്ടപ്പെടും, അങ്ങനെ ഓര്‍മകളുടെ ഏകീകരണം അസാധ്യമാകുന്നു.
വില്ലനായി ആര്‍ എന്‍ എ
രോഗിയുടെ മസ്തിഷ്‌ക്കത്തില്‍ ഓര്‍മകള്‍ ഏകീകരിക്കാന്‍ കഴിയാതെ വരുന്നതിന് കാരണം, ഹിപ്പോകാമ്പസില്‍ ഒരു ‘മൈക്രോ-ആര്‍എന്‍എ’യുടെ പ്രവര്‍ത്തന വ്യത്യാസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡോ.നിമ്മിയും സംഘവും. ‘മൈക്രോ-ആര്‍എന്‍എ-134-5പി’ (MicroRNA-134-5p) ആണ് വില്ലനാകുന്ന ഹ്രസ്വ ആര്‍എന്‍എ. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ജീവന്റെ തന്മാത്ര എന്നു വിളിക്കുന്ന ഡിഎന്‍എയില്‍ നിന്ന് ജനിതകവിവരങ്ങള്‍ ആര്‍എന്‍എ യിലേക്കാണ് പകര്‍ത്തപ്പെടുക. ആര്‍എന്‍എ വഹിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് കോശങ്ങള്‍ പ്രോട്ടീന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുക. അതേസമയം, വിവരങ്ങള്‍ പ്രോട്ടീനുകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിവില്ലാത്ത ആര്‍എന്‍എകളുമുണ്ട്. അവയെ ‘നോണ്‍-കോഡിങ് ആര്‍എന്‍എ’ (non-coding MicroRNA) എന്നു വിളിക്കുന്നു. ഇത്തരം ആര്‍എന്‍എകളില്‍ പ്രധാനപ്പെട്ടവയാണ് ഏതാണ്ട് 22 ന്യൂക്ലിയോടൈഡുകള്‍ (ബേസുകള്‍) മാത്രമുള്ള ‘മൈക്രോ-ആര്‍എന്‍എ’കള്‍. അതില്‍ പെട്ടതാണ് അള്‍ഷൈമേഴ്‌സിന്റെ കാര്യത്തില്‍ വില്ലനാകുന്ന ‘മൈക്രോ-ആര്‍എന്‍എ-134-5പി’.
ഇത്രയും കാലവും ഓര്‍മ്മ സംബന്ധിച്ച പഠനങ്ങളില്‍ ശ്രദ്ധിക്കപെടാതെപോയ ഒരു വിഭാഗമാണ് ‘നോണ്‍-കോഡിങ് ആര്‍എന്‍എ’കള്‍. അല്‍ഷിമേഴ്‌സ് ബാധിച്ചവരുടെ ഹിപ്പോകാമ്പസില്‍ ‘മൈക്രോ-ആര്‍എന്‍എ-134-5പി’യുടെ സാന്നിധ്യം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടു. ഇവയുടെ അമിതപ്രവര്‍ത്തനം മൂലം ഓര്‍മകള്‍ക്ക് ആവശ്യമായ പ്രോട്ടീനുകളുടെ ലഭ്യത കുറയുന്നു, ഓര്‍മകളുടെ ഏകീകരണം തടസ്സപ്പെടുന്നു. മൈക്രോ-ആര്‍എന്‍എകള്‍ക്ക്, ഓര്‍മകളുടെ കാര്യത്തില്‍ ഇത്രയും പ്രധാന്യമുണ്ടെന്ന കാര്യം ആദ്യമായാണ് കണ്ടെത്തുന്നത്.
മസ്തിഷ്‌കത്തിലെ സിരാകോശങ്ങളില്‍ നിന്ന് രക്തത്തിലെക്കും സെറിബ്രോസ്പിനാല്‍ ഫ്ളൂയിഡ് (CSF) ലേക്കും ഈ മൈക്രോ-ആര്‍എന്‍എ ചോര്‍ന്നെത്താറുണ്ട്. അതിനാല്‍, രക്തം, സി.എസ്.എഫ്. എന്നിവയിലെ ‘മൈക്രോ-ആര്‍എന്‍എ-134-5പി’ യുടെ അളവുനോക്കി രോഗനിര്‍ണയം നേരത്തേ നടത്തുക സാധ്യമാണ്. രോഗം നേരത്തെയറിയാന്‍ ഈ മൈക്രോ-ആര്‍എന്‍എ ഒരു ‘ബയോമാര്‍ക്കര്‍’ (biomarker) ആയി ഉപയോഗിക്കാനാകും.
അല്‍ഷിമേഴ്‌സ് രോഗം നേരത്തേ നിര്‍ണയിക്കാന്‍ വഴിതുറക്കുന്ന പ്രധാന ചുവടുവെപ്പാണ് ഈ പഠനമെന്ന്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഡയറക്ടറും, ‘ഉദ്‌ബോദ്’ (Udbodh) എന്ന പേരില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി നടത്താനിരിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ കണ്‍വീനറുമായ ഡോ.ബേബി ചക്രപാണി അഭിപ്രായപ്പെട്ടു. പ്രസ്തുത സമ്മേളനത്തില്‍ സിങ്കപ്പൂരിനെ പ്രതിനിധീകരിച്ച് ഡോ.സജികുമാര്‍ ശ്രീധരന്‍ പുതിയ പഠനം നവംബര്‍ രണ്ടിന് അവതരിപ്പിക്കും.
അമ്പലപ്പുഴ പുത്തന്‍ചിറയില്‍ ബേബി തോമസിന്റെയും സാലിമ്മയുടെയും മകളാണ് ഡോ.നിമ്മി. 2015-ല്‍ സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയ ഡോ.നിമ്മി, 2016 മുതല്‍ ഡോ.സജികുമാറിന്റെ ഗവേഷകസംഘത്തില്‍ അള്‍ഷൈമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്നു. സിങ്കപ്പൂരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ജോലിചെയ്യുന്ന ബിനോയ് ചാക്കോ ആണ് ഡോ.നിമ്മിയുടെ ഭര്‍ത്താവ്.
ഓര്‍മയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ.സജികുമാര്‍, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഹരിപ്പാട് ചിങ്ങോലി സൗപര്‍ണ്ണികയില്‍ കെ.ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്റിസ്റ്റുമായ ഡോ.ഷീജ നവക്കോട് ആണ് ഭാര്യ.
പലപ്രശ്‌നങ്ങളുടെ പേരിൽ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമരംഗത്തെ പല പ്രമുഖരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലില്‍ കിടന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നും 7ഓളം നായിക,നായകന്മാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ആരെല്ലാമാണെന്ന് നോക്കാം.
ശ്രീജിത്ത് രവി
പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ഓഗസ്ത് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രീജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അധികം സജീവമല്ലാത്ത നടനാണ് ശ്രീജിത്ത്.
ഷൈന്‍ ടോം ചാക്കോ
2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ സിനിമയാണ് ഷൈനുള്ളത്.
ധന്യ മേരി വര്‍ഗീസ്
2016 ഡിസംബര്‍ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ടാണ് ധന്യയേയും ഭര്‍ത്താവിനേയും ഭര്‍ത്തൃസഹോദരനേയും കേരളാപോലീസ് നാഗര്‍കോവിലില്‍ നിന്നും അറസ്റ്റു ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
ദിലീപ്
സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലിലായത് 2017ലായിരുന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ജൂലൈ 10ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദിലീപിനു ഒക്ടോബര്‍ 3നാണ് ജാമ്യം ലഭിച്ചത്. കൈ നിറയെ സിനിമയുമായി മുന്നേറുകയാണ് ദിലീപ് ഇപ്പോള്‍.
സംഗീത മോഹന്‍
മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച് കാറോടിച്ച സംഗീത മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബൈജു
നഗരത്തിലെ ഒരു ക്ലബ്ബില്‍ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബൈജു കുറെക്കാലം കേസുമായി നടക്കുകയും ചെയ്തിരുന്നു.
ശാലു മേനോന്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെതിരേ കേസെടുത്തത്.
മുൻപ് ബാബു രാജും കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇടംപിടിയ്ക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിനെ കൂടാതെ മുംബൈ ഓൾ റൗണ്ടർ ശിവം ദൂബൈയും ഇന്ത്യൻ ടീമിൽ ഇടംപിടിയ്ക്കും.
മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുക. 2015 ൽ സിംബാബ്വെയ്ക്കെതിരെ ഒരു ടി20 മത്സരത്തിൽ ഇതിനുമുമ്പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. വിജയ് ഹസാര ട്രോഫിയിൽ സ്വന്തമാക്കിയ തകർപ്പൻ ഡബിൾ സെഞ്ച്വറിയാണ് സഞ്ജുവിന് തുണയാകുന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറടക്കമുള്ളവർ പലതവണ സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നുകഴിഞ്ഞു.
ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതാണ് ഡുബെയ്ക്ക് ടീമിലേക്കെത്താൻ അവസരം ആയത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ഹാർദ്ദിക്ക്. നവംബർ മൂന്നിന് ഡൽഹിയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. നവംബർ ഏഴാം തീയതി രാജ്കോട്ടിൽ രണ്ടാം ടി20 യും, നവംബർ പത്തിന് നാഗ്പൂരിൽ മൂന്നാം ടി20 മത്സരവും നടക്കും.
കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.
സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.
താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.
അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.
ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.
പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.
2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് നടന്‍ ദിലീപ്. മകളുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചാണ് ദിലീപ് മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ എന്ന തലക്കെട്ടോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍ പറഞ്ഞു.
തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.
ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.
ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസുമായി ക്വാണ്ടസ് എയർലൈൻസ്. ന്യൂയോർക്കിൽ നിന്നും – സിഡ്നിയിലേക്ക് 20 മണിക്കൂർ നീണ്ടു നില്‍ക്കുന്ന യാത്രയാണ് വെള്ളിയാഴ്ച വൈകീട്ട് ക്വാണ്ടസ് എയർലൈസ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്തത്. ചരിത്രത്തിലെ തന്നെ എറ്റവും ദൈർഘ്യമേറിയ സർവീസിനാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനി തയ്യാറായത്.
പ്രൊജക്റ്റ് സൺറൈസ് എന്ന പേരിലാണ് 10,0000 മൈൽ (16,000 കിലോ മീറ്റർ) ഒറ്റയടിക്ക് പിന്നിടുക എന്ന ദൗത്യവുമായി കമ്പനി ചരിത്രം സൃഷ്ടിക്കുന്നത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ബോയിങ് 787-9 ഡ്രീം ലൈനർ വിഭാഗത്തിൽ പെടുന്ന വിമാനം സിഡ്നിയിൽ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റുകൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടെ 50 പേരാണ് വിമാനത്തിലുള്ളത്. രണ്ട് പൈലറ്റുമാർ ഷിഫ്റ്റ് അനുസരിച്ച് വിമാനം നിയന്ത്രിക്കും. ഇവർക്ക് പുറമെ രണ്ട് അധിക പൈലറ്റുമാരും സഹായികളായി സർവീസിലുണ്ട്.
ഇതിനെല്ലാം പുറമെ, ദീർഘ ദൂര സർവീസിലെ യാത്രക്കാരെ സിഡ്നി യൂനിവേഴ്സിറ്റിയിലെ സംഘം യാത്രയിലുടനീളം നിരീക്ഷിക്കും. യാത്രികരുടെ ഉറക്കത്തിന്റെ രീതി, പ്രതികരണങ്ങൾ, വിവിധ സമയ മേഖലകളിൽ പ്രവേശിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.
മസ്തിഷ്ക നിരീക്ഷണ ഉപകരണങ്ങൾ ധരിച്ചായിരിക്കും പൈലറ്റുകൾ വിമാനം നിയന്ത്രിക്കുക. കൂടാതെ മെലറ്റോണിന്റെ അളവ് കണക്കാക്കുന്നതിന് ഫ്ലൈറ്റിന് മുമ്പും ശേഷവും ഇവരുടെ മൂത്രത്തിന്റെ സാമ്പിളുകളും പരിശോധിക്കും. യാത്രക്കാരെ കൂടുതൽ സമയം ഉണർന്നിരിപ്പിക്കാനാണ് സർവീസിൽ വിമാന കമ്പനി പദ്ധതിയിടുന്നത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9 മണിയോടെ പുറപ്പെട്ട വിമാനത്തിൽ ഇതിനായി ഭക്ഷണ സേവനം വൈകിപ്പിക്കുകയാവും അധികൃതർ ചെയ്യുക.