Latest News

പുതിയ ചിത്രമായ ‘ധമാക്ക’യിൽ നടൻ മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതിൽ പരാതിയുമായി ഒറിജിനൽ ശക്തിമാൻ രംഗത്ത്. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ ഫെഫ്ക യൂണിയൻ പ്രസിഡണ്ട് രഞ്ജി പണിക്കർക്കാണ് പരാതിക്കത്തയച്ചത്.

ഭീഷ്മ് ഇൻറർനാഷണലിന്റെ ബാനറിൽ 1997ൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന ‘ശക്തിമാനി’ലെ നടനും നിർമാതാവുമായ മുകേഷ് ഖന്നയാണ് പരാതി നൽകിയത്. ശക്തിമാന്റെ പകർപ്പാവകാശം തനിക്കാണെന്നും ഒമർലുലു അനുമതിയില്ലാതെയാണ് മുകേഷിനെ ശക്തിമാനാക്കിയതെന്നും പരാതിയിൽ പറയുന്നു.

സംവിധായകൻ ഒമർ ലുലു ഇതിൽ നിന്ന് പിൻമാറണമെന്നും ഖന്ന ആവശ്യപ്പെടുന്നു. മറിച്ചാണെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തി ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് തുടക്കം.  36 ഡിഗ്രിയിൽ അധികമാണ് പകൽ ഇവിടെ ചൂട്.  അടുത്ത ട്വന്റി20 ലോകകപ്പിനു മുൻപു സീനിയർ ടീമിൽ സ്ഥാനം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അവർക്കു മുന്നിൽ. 3 മത്സര പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. 18, 22 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ.

ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര (ഈ പരമ്പരയിൽ ബുമ്ര വിശ്രമത്തിലാണ്) – നിലവിലെ സ്ഥിതിയിൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പുള്ള 4 താരങ്ങൾ ഇവരാണ്. പ്ലേയിങ് ഇലവനിൽ ബാക്കിയുള്ള 7 സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഇതിലൊന്നു സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ മനീഷ് പാണ്ഡെ മുതൽ രാഹുൽ ചാഹർ വരെയുള്ളവരുണ്ട്.

ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും പകരം ദീപക് ചാഹർ, നവ്ദീപ് സെയ്നി എന്നിവർ. ഓൾറൗണ്ടർ സ്ഥാനത്തു രവീന്ദ്ര ജഡേജയ്ക്കു കടുത്ത വെല്ലുവിളി ഉയർത്തി ക്രുനാൽ പാണ്ഡ്യ. സ്പിൻ വിഭാഗത്തിൽ യുസ്‌വേന്ദ്ര ചെഹലിനു പകരം വാഷിങ്ടൻ സുന്ദർ – പരിവർത്തനത്തിന്റെ പാതയിലാണ് ഇന്ത്യൻ ട്വന്റി20 ടീം. വിൻഡീസ് പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഈ കോംബിനേഷൻ തന്നെയാകും പിന്തുടരുക. 4–ാം നമ്പറിൽ ഋഷഭ് പന്ത് വരുമോ അതോ വിൻഡീസിനെതിരെ മികവു തെളിയിച്ച ശ്രേയസ് അയ്യർ ഇറങ്ങുമോ എന്നു കണ്ടറിയണം.

മറുവശത്ത് സമഗ്രമായ ഉടച്ചുവാർക്കലിന്റെ കാലമാണു ദക്ഷിണാഫ്രിക്കയ്ക്ക്. വെറ്ററൻ താരം ഫാഫ് ഡുപ്ലെസിക്കു പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡി കോക്കിനെ പുതിയ ട്വന്റി20 ക്യാപ്റ്റനാക്കിയതാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഡേവിഡ് മില്ലർ, കഗീസോ റബാദ എന്നിവരാണു ടീമിലെ മറ്റു പരിചയസമ്പന്നർ. ട്വന്റി20 വൈസ് ക്യാപ്റ്റൻ റസ്സി വാൻഡർ‌ ദസ്സർ ആകെ കളിച്ചിരിക്കുന്നത് 7 രാജ്യാന്തര ട്വന്റി20കൾ‌ മാത്രമാണ്. ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്പരയിൽ റീസ ഹെൻ‌ഡ്രിക്സ്, ജോർജ് ലിൻഡെ തുടങ്ങിയവർക്കും ഫോം കണ്ടെത്താനായി എന്നതാണ് അവർക്കുള്ള ആശ്വാസം. എ.ബി. ഡിവില്ലിയേഴ്സ്, ഡുപ്ലെസി എന്നിവർക്കുശേഷം ട്വന്റി20യിൽ ആര് എന്നതിനുള്ള ഉത്തരം ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്പരയിൽനിന്നു കണ്ടെത്തേണ്ടതുണ്ട്.

ടീം ഇന്ത്യ (ഇവരിൽനിന്ന്): കോലി, രോഹിത്, ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ്, മനീഷ്, പന്ത്, ഹാർദിക്, ജഡേജ, ക്രുനാൽ, സുന്ദർ, ഖലീൽ, ദീപക്, രാഹുൽ ചാഹർ, സെയ്നി.

ടീം ദക്ഷിണാഫ്രിക്ക (ഇവരിൽനിന്ന്): ഡി കോക്ക്, വാൻ ഡർ ദസ്സൻ, തെംബ ബവൂമ, ജൂനിയർ ഡാല, ബ്യോൺ ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർജ്, ആൻഡിലെ പെഹ്‌ലുക്‌വോയോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി, ജോർജ് ലിൻ‌ഡെ.

ട്വന്റി20 നേർക്കുനേർ: 13

ഇന്ത്യ ജയിച്ചത്: 8,ദക്ഷിണാഫ്രിക്ക ജയിച്ചത്: 5

India vs South Africa Schedule:
T20I Series fixtures:
1st T20I: 15 September, 19:00 IST, Himachal Pradesh Cricket Association Stadium, Dharamsala

2nd T20I: 18 September, 19:00 IST, Punjab Cricket Association Stadium, Mohali, Chandigarh

3rd T20I: 22 September, 19:00 IST, M.Chinnaswamy Stadium, Bangalore

Test Series fixtures:
1st Test: October 2-6, 09:30 IST, ACA-VDCA Stadium, Visakhapatnam

2nd Test: October 10-14, 09:30 IST, Maharashtra Cricket Association Stadium, Pune

3rd Test: October 19-23, 09:30 IST, JSCA International Stadium Complex, Ranchi

Telecast Details
South Africa – SuperSport

USA – Willow TV, SkySports

India – Start Sports 1, Star Sports HD 1

Online streaming – Hotstar

പെരുമഴ ഗുജറാത്തിൽ തിമിർത്ത് പെയ്യുന്നതൊന്നും സിംഹക്കൂട്ടത്തെ നിരുത്സാഹപ്പെടുത്തിയില്ല. എന്നാലൊരു മഴ നടത്തമായിക്കോട്ടെ എന്ന ലൈനാണ് നടത്തത്തിന്.ഏഴ് സിംഹങ്ങളടങ്ങിയ സംഘമാണ് രാത്രി നഗരം കണ്ട് ചുമ്മാ കറങ്ങി നടന്നത്.പേടിച്ച് വിറച്ചിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡുകാർ.ഗിർവനത്തിലെ സിംഹങ്ങളാകാം ഇതെന്നാണ് നിഗമനം.

കറങ്ങി നടക്കുന്ന സിംഹങ്ങളുടെ വിഡിയോ പ്രദേശവാസികളിലാരോ ആണ് പങ്കുവച്ചത്. വിഡിയോ കാണാം.

 

 

ജ​റു​സ​ലേം: സെ​ൽ​ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ ത​ള്ളി ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ്. വൈ​റ്റ് ഹൗ​സി​നു സ​മീ​പം സ്കാ​ന​റു​ക​ൾ സ്ഥാ​പി​ച്ച് സ​ന്ദേ​ശ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പൊ​ളി​റ്റി​കോ ന്യൂ​സ് വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. യുഎസുമായി ദീ​ർ​ഘ​കാ​ല​മാ​യി പ്ര​തി​ബ​ദ്ധ​ത​യു​ണ്ട്. യു​എ​സി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ​മു​ണ്ടെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ചാ​ര​വൃ​ത്തി​ക്കാ​യി സ്ഥാ​പി​ച്ച സ്കാ​ന​റു​ക​ൾ 2018ൽ ​ത​ന്നെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വൈ​റ്റ്ഹൗ​സ് പ​രി​സ​ര​ത്തു മാ​ത്ര​മ​ല്ല, വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ലും സ്കാ​ന​ർ സ്ഥാ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യു​മാ​ണ് പൊ​ളി​റ്റി​കോ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ​യും ഫോ​ണു​ക​ൾ ചോ​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​സ്ര​യേ​ലാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​സ്ര​യേ​ലി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇംഗ്ലണ്ട്: ലണ്ടനിൽ പാർക്കുന്ന കാരൂർസോമൻ രചിച്ചു് ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി അണിയിച്ചിരുക്കിയ നിറഞ്ഞ ഹൃദയസപർശിയായ ഹ്രസ്വ ചിത്രമാണ് “ഗ്ലാസ്സിലെ നുര”.

മദ്യത്തിന്റ മാദകലഹരിയിൽ സമ്പൽ സമൃദ്ധി കളിയാടുന്ന രാജ്യങ്ങളിൽപോലും കാണാത്തവിധം കേരളത്തിലെ കുട്ടികൾ ഒരു നാട്ടുനടപ്പുപോലെ മദ്യവും, മയക്കുമരുന്നും, കഞ്ചാവും കഴിച്ചു് അച്ചടക്കവും അനുസരണയുമില്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളിൽ ജീവൻ വെടിയുന്നതും അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും ഒരു നിത്യ ദുരന്തമായി മാറിയിരിക്കുന്നു. കാലത്തിന്റ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോർത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോർത്തു് ഉത്കണ്ഠകുലരും ദു:ഖിതരുമായ കഴിയുന്ന മാതാപിതാക്കൾ. മോട്ടോർ സൈക്കിളിൽ അന്തരീക്ഷത്തിൽ മിന്നിമറയുന്ന മക്കൾ വീട്ടിലെത്തുമോയെന്ന ഭയത്താൽ ആകുലതകളനുഭവയ്ക്കുന്നവർ ഓരൊ വിടുകളിലുമുണ്ട്. ഈ കഥയിലും അതുപോലെ നീറുന്ന ഒരു പിതാവ് തെരുവിലേക്ക് പോകാനിറങ്ങിയ വേലയും കുലിയുമില്ലാത്ത മകനോട് പറയുന്നു. “നാല് തേങ്ങ പൊതിച്ചിട്ട് പോടാ” അവനത് കേൾക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. “അർദ്ധരാത്രി വരെ മദ്യമടിച്ചു കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണം”. ചുഴലിക്കാറ്റ് കരിയിലകളെ കാറ്റിൽ പറത്തുന്നതുപോലെയാണ് ഇന്നത്തെ കുട്ടികളുടെ മോട്ടോർ സൈക്കിൾ വേഗത. ബുദ്ധിഭ്രമം സംഭവിച്ച കാലത്തിന്റ സന്തതികൾ മദ്യലഹരിയിൽ വാഹനമോടിച്ചു് അപകടമുണ്ടാക്കി അംഗവൈകല്യം സംഭവിച്ചു കഴിയുമ്പോൾ പറയുന്നു. “വെള്ളമടിച്ചു് വണ്ടിയോടിച്ചു. നല്ല പണി കിട്ടി. അതോടെ അടി നിർത്തി”. കണ്ണുള്ളവർ കുരുടരായി മാറിയാൽ കുരുടനുണ്ടോ രാവും പകലും?

ഇന്നത്തെ നിയമങ്ങൾകൊണ്ടോ, ഉപദേശങ്ങൾകൊണ്ടോ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പിതാവ് നന്മയുള്ള ഏതാനം യൂവാക്കളെ സമീപിച്ചിട്ട് മദ്യപാനിയും കഞ്ചാവിനും അടിമയായ മകനെ രക്ഷപെടുത്താൻ എന്തെങ്കിലും ചെയ്യണമെന്നു അപേഷിക്കുന്നു. അവർ അതിനുള്ള ശ്രമങ്ങൾ കലാരുപത്തിലാംരംഭിച്ചു. അതിനിടയിൽ ഒരാൾ ഫലിതരൂപത്തിൽ കൂട്ടുകാരനോട് പറയുന്നു. “മുട്ടനാടിന്റേതുപോലുള്ള നിന്റെ ഈ താടി വടിച്ചുകളയണം” . കൂട്ടുകാരന്റെ മറുപടി. “പോടാ ഈ താടി ഒരു വികാരമാണ് “. പല കാരണങ്ങളാൽ താടിവളർത്തുന്നവരെ കാണാറുണ്ട്. ആദ്യമായിട്ടാണ് താടിമീശക്കൊരു വികാരമുള്ളതറിയുന്നത്.

 

റോഡുകളിൽ രക്തം ചിന്തുന്നതിനു കാരണക്കാർ വാഹനമോടിക്കുന്നവർ മാത്രമല്ല എല്ലും തോലുമായ റോഡുകൾ, രാഷ്ട്രീയ ഇടപെടലുകൾ, നീതിയും നിയമവും കാറ്റിൽ പറത്തി കൈക്കൂലി വാങ്ങുന്ന നിയമപാലകർകുടിയാണ്. പാശ്ചാത്യ-ഗൾഫ് നാടുകളിൽ ആനയെ ഒരു ചെറുകുറ്റിയിൽ തളക്കുംവിധമാണ് നിയമങ്ങളെ തളച്ചിരിക്കുന്നത്. അതിനാൽ നിയമങ്ങൾ ഒരു നിഴൽവിളക്കുപോലെ അവരെ പിന്തുടരുന്നു. ജീവിതത്തെ അപഹരിച്ചുകൊണ്ടു പോകുന്ന ഈ ദുരന്തങ്ങളെ അതിജീവിക്കാൻ സ്കൂൾ പഠനങ്ങളും, വായനാശീലങ്ങളും, സത്യത്തെ മുൻനിർത്തി അർഥവത്തായ പ്രവർത്തി ചെയ്യുന്ന നിയമപാലകരും, കർശന ശിക്ഷനടപടികളുമുണ്ടായാൽ റോഡിൽ മദ്യപാനികളുടെ എണ്ണം കുറയുകതന്നെ ചെയ്യും.

മറ്റുള്ളവരിലെ തിന്മകൾ കണ്ട് കുറ്റപ്പെടുത്തുവർ ആ തിന്മക്കെതിരെ പോരാടാൻ മുന്നോട്ടു വരുമ്പോഴാണ് അവരിലെ സന്മനസ്സ് മറ്റുള്ളവർ കാണുന്നത്. ആ കാഴച്ചപ്പാടാണ്‌ പ്രകാശം പൊഴിക്കുന്ന ഈ ചിത്രം നമ്മെ സന്തോഷത്തിന്റ പാരമ്യത്തിലെത്തിക്കുന്നത്. മദ്യമോ, കഞ്ചാവൊ ഉപയോഗിക്കാത്ത നന്മനിറഞ്ഞ യൗവനക്കാർ കണ്ടെത്തിയ ദാര്ശനിക ചിന്താധാരയാണ് ഈ ചിത്രത്തിന്റ ഉള്ളടക്കം. ആ ഹൃദയാഭിലാഷമാണ് കഥാകാരനിലും സംവിധായകനിലും മദ്യ ലഹരിയേക്കാൾ പൂമണത്തിന്റ ലഹരിയാക്കി മാറ്റുന്നത്.

കൊ​​​ച്ചി: ഭ​​​ഗ​​​ൽ​​​പൂ​​​ർ രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ബി​​​നോ​​​യി ജോ​​​ണി​​​നെ​​​യും സ​​​ഭാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ മു​​​ന്ന ഹാ​​​ൻ​​​സ്ദ​​​യെ​​​യും അ​​​ന്യാ​​​യ​​​മാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു രാ​​​ജ്യ​​​ത്തെ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ​​​ക്ക് ഉ​​​ട​​​ൻ ജാ​​​മ്യം ന​​​ൽ​​​കി നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബീഹാറിലെ ഭ​​​ഗ​​​ൽ​​​പൂ​​​ർ രൂ​​​പ​​​ത​​​യുടെ കീഴിൽ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ രാ​​​ജ്ദാ​​​ഹ മി​​​ഷ​​​നി​​​ൽ സേ​​​വ​​​നം ചെ​​​യ്തു​​​വ​​​രു​​​ന്ന ഫാ. ​​​ബി​​​നോ​​​യി ജോ​​​ണ്‍, ഫാ. ​​​അ​​​രു​​​ണ്‍ വി​​​ൻ​​​സെ​​​ന്‍റ്, മു​​​ന്ന ഹാ​​​ൻ​​​സ്ദ എ​​​ന്നി​​​വ​​​രോ​​​ടു നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ വ​​രാ​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും അ​​​വി​​​ടെ വ​​​ച്ച് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഫാ. ​​​അ​​​രു​​​ണ്‍ വി​​​ൻ​​​സെ​​​ന്‍റി​​​നെ പി​​​ന്നീ​​​ട് പോ​​​ലീ​​​സ് വി​​​ട്ട​​​യ​​​ച്ചു. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ഈ ​​​കേ​​​സ്. സ്വ​​​ന്തം മ​​​നഃ​​​സാ​​​ക്ഷി​​​ക്ക​​​നു​​​സ​​​രി​​​ച്ചു ജീ​​​വി​​​ക്കാ​​​നും മ​​​ത​​​വി​​​ശ്വാ​​​സം പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നും ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​മാ​​​ണ് ഇ​​​വി​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു​ശേ​​​ഷ​​​വും ഓ​​​രോ കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് അ​​​തു നീ​​​ട്ടി​​​ക്കൊണ്ടു പോ​​​കു​​​ക​​​യാ​​​ണ്.

ക്രൈ​​​സ്ത​​​വ മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ സാ​​​മൂ​​​ഹ്യ, വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ള്ള വി​​​ഭാ​​​ഗ​​​മാ​​​ണു ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​തു വ്യ​​​ക്ത​​​മാ​​​ണ്. മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​വും സാ​​​മൂ​​​ഹ്യ ഐ​​​ക്യ​​​വും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്നും നേ​​​തൃ​​​ത്വ​​​മെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​ണു ഭാ​​​ര​​​ത​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ. സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​വ​​​ശ​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ൾ ചെ​​​യ്തു​​​വ​​​രു​​​ന്ന സേ​​​വ​​​നം ക​​​ക്ഷി​​​രാ​​​ഷ്‌​​ട്രീ​​​യ ഭേ​​​ദ​​​മെ​​​ന്യേ എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ക്രൈ​​​സ്ത​​​വ​​​സ​​​ഭ നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ക​​​യോ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ല.

അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചു വൈ​​​ദി​​​ക​​​രെ​​​യും മ​​​റ്റു സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തു രാ​​​ജ്യ​​​ത്തെ ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം ഉ​​​ത്ക്ക​​ണ്ഠ​​​യോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ നി​​​ന്നു​​​ള്ള പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി ആ​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും അ​​​വ​​​രു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും സ​​​ഭ​​​യു​​​ടെ എ​​​ല്ലാ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ​വേ​​​ണ്ടി​​​യും പ്രാ​​​ർ​​​ഥി​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം വി​​​ശ്വാ​​​സി​​​ക​​​ളെ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. മോഹന്‍ലാലിന്റെ വരവും കുരുന്ന് ഗായകര്‍ക്കൊപ്പമുള്ള പാട്ടുമൊക്കെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു.

പുത്തന്‍ സിനിമകളുമായി മറ്റ് ചാനലുകള്‍ ഓണക്കാഴ്ചയൊരുക്കിയപ്പോള്‍ കംപ്ലീറ്റ് ആക്ടറിനേയും കുരുന്ന ഗായകരേയും ഒരുമിച്ച് അണിനിരത്തുകയായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍. പ്രിയപ്പെട്ട പാട്ടുകള്‍ പാടി ലാലേട്ടനെ സന്തോഷിപ്പിച്ചതിനോടൊപ്പം അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും കുരുന്നുകള്‍ മുന്നിലുണ്ടായിരുന്നു. ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാനുള്ള പ്രത്യേക വൈഭവമുണ്ട് മോഹന്‍ലാലിന്. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിലൊന്നായ ടോപ് സിംഗേഴ്‌സിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹമെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകക്കും സന്തോഷമായിരുന്നു. തുറന്ന ജീപ്പിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. കുട്ടികളെല്ലാം അദ്ദേഹത്തെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു. കുരുന്ന് ഗായകരേയും വണ്ടിയില്‍ കയറ്റിയായിരുന്നു അദ്ദേഹം എത്തിയത്.

പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന തരത്തിലുള്ള ചോദ്യവും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ മറുപടി കേട്ടതോടെ എല്ലാവരും ചിരിക്കുകയായിരുന്നു. എംജി ശ്രീകുമാറിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. തന്നേയും മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും ആര്‍ക്കും തെറ്റിക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കായി പൂക്കുറ്റി അടിക്കുമെന്നുമായിരുന്നു എംജി ശ്രീകുമാറിന്റെ കമന്റ്.

നാട്ടിലുള്ളപ്പോഴെല്ലാം അമ്മയ്‌ക്കൊപ്പമാണ് താന്‍ ഓണം ആഘോഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമ്മ ഏത് വിഭവം ഉണ്ടാക്കിയാലും അത് തനിക്ക് പ്രിയപ്പെട്ടതാണ്. ഇത്തവണ അമ്മയ്ക്ക് വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ പ്രായത്തിലുള്ളവരെ കാണുന്പോഴെല്ലാം താന്‍ അമ്മയും ഇത് പോലെ നടന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ അമ്മമഴക്കാര്‍ എന്ന ഗാനവും മത്സരാര്‍ത്ഥികളിലൊരാള്‍ ആലപിച്ചിരുന്നു.

സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബറോസ് എന്ന സിനിമയുമായി താനെത്തുന്നുണ്ടെന്ന് മുന്‍പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തിനിടയില്‍ എന്നാണ് സംവിധാനം എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഏറെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ സിനിമയും തനിക്ക് പ്രധാനപ്പെട്ടതാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കായി ചൈനീസ് ഭാഷ പഠിച്ചെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ്അത് എളുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫ്‌ളവേഴ്‌സിന്റെ പരിപാടിയിലേക്കുള്ള മോഹന്‍ലാലിന്റെ വരവും പാട്ടും കുരുന്ന് ഗായകരുമായുള്ള സംവാദവുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരെക്കുറിച്ചും തനിക്ക് അറിയാമെന്നും അവരുടെ കാര്യങ്ങളെക്കുറിച്ച് ശ്രീക്കുട്ടന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ലാലേട്ടനെ നേരില്‍ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നും കുട്ടിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഓണസദ്യ കഴിക്കുന്നതിന് മുന്നോടിയായി കലവറയിലേക്കും അദ്ദേഹം എത്തിയിരുന്നു. വലിയ കുക്കൊന്നുമല്ല എന്നാലും താന്‍ പാചകം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. സദ്യയിലെ വിഭവങ്ങളെക്കുറിച്ചും അമ്മ ഏത് ഭക്ഷണം തന്നാലും കഴിക്കുന്നയാളാണ് താനെന്നുമായിരുന്നു താരത്തിന്റെ മറുപടി. കുരുന്ന് ഗായകര്‍ പാട്ടുമായി എത്തിയപ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.

ഓവല്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് മുന്‍നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. വാലറ്റത്ത് നഥാന്‍ ലിയോണും(25), പീറ്റര്‍ സിഡിലും(18) മികച്ച പ്രകടനം നടത്തിയതും ഓസീസിന് തുണയായി.

ജോഫ്രെ ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. 62 റണ്‍സ് വഴങ്ങിയായിരുന്നു ആര്‍ച്ചറുടെ ആറ് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.

സ്കോര്‍: ഇംഗ്ലണ്ട് 294, 9/0, ഓസ്‍ട്രേലിയ 225.

മധ്യപ്രദേശില്‍ കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് കര്‍ഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം. പതരിയ ഗ്രാമവാസിയായ ഭുപട് രഘുവംശി എന്ന കര്‍ഷകനാണ്കൈക്കൂലി ചോദിച്ചതിന്റെ പ്രതിഷേധ സൂചകമായി പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടത്.

കഴിഞ്ഞ ഏഴുമാസങ്ങള്‍ക്ക് മുന്പ് തന്റെ കുടുംബസ്വത്തായി ലഭിച്ച ഭൂമി ഭാഗം വെക്കുന്നതുായി ബന്ധപ്പെട്ട് രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ തഹസീല്‍ദാര്‍ക്ക് സമര്‍പ്പിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 25,000 രൂപയാണ് തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതെന്നും ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞു.

അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തെ കാലയളവ് വേണ്ടി വരുമെന്നും വില്ലേജ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിങ് സിങ്‌ല പറഞ്ഞു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് ഉത്തരവിട്ടു.

തുടര്‍ന്ന് തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിനകം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.

ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍സണ്‍. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചാഴ്ചത്തെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന്‍ യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.

ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.

ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.

RECENT POSTS
Copyright © . All rights reserved