Latest News

പ്രളയ ദുരിതമനുഭവിക്കുന്ന കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൊബൈൽ ഉപയോക്താക്കൾ കൈതാങ്ങായി ബിഎസ്എൻഎൽ. ഈ സംസ്ഥാനങ്ങളിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏഴു ദിവസം അൺലിമിറ്റഡ് കോളിങ് സൗകര്യമാണ് കമ്പനി നൽകുന്നത്. ഇതിനൊപ്പം സൗജന്യ എസ്എംഎസും 1 ജിബി ഡാറ്റയുമുണ്ട്.

കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ തുടർന്ന് ബിഎസ്എൻഎൽ ടു ബിഎസ്എൻഎൽ സൗജന്യ വോയിസ് കോളുകളും ബിഎസ്എൻഎല്ലിൽ നിന്ന് മറ്റു നെറ്റ്‌വർക്കുകളിലേക്ക് 20 മിനിറ്റ് സൗജന്യ കോളുകളും നൽകാൻ തീരുമാനിച്ചതായി ബിഎസ്എൻഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൊടഗു, ഉത്തര കന്നഡ, ബെൽഗാവി ജില്ലകളിലെയും ചിക്കമംഗളൂരുവിലെ ചില പ്രദേശങ്ങളിലെയും കർണാടകയിലെ ഹസൻ, കേരളത്തിൽ വയനാട്, മലപ്പുറം ജില്ല, മഹാരാഷ്ട്രയിലെ സാങ്‌ലി, കോൽഹപൂരിലെയും ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. ബിഎസ്എൻഎല്ലിനു പുറമേ എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളും കേരളത്തിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളിലെ എയർടെൽ ഉപയോക്താക്കൾക്ക് അവരവരുടെ അക്കൗണ്ടുകളിൽ സൗജന്യ ടോക്ടൈം, എസ്എംഎസ്, ഡാറ്റ വിവരങ്ങൾ ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിനുപുറമേ, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്ലാൻ കാലാവധിയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ബിൽ അടയ്ക്കാനുളള കാലാവധിയും ഓഗസ്റ്റ് 16 വരെ നീട്ടി നൽകിയിട്ടുണ്ട്.

പ്രളയത്തിൽ കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നതിന് സ്പെഷ്യൽ ടോൾ ഫ്രീ ഹെൽപ്‌ലൈനും (1948) എയർടെൽ തുടങ്ങിയിട്ടുണ്ട്. എയർടെൽ കണക്ഷൻ വഴി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ കഴിയാത്തവർക്ക് ഈ ഹൈൽപ്‌ലൈൻ നമ്പരിലേക്ക് വിളിക്കാവുന്നതാണെന്ന് എയർടെലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

വോഡഫോണും ഐഡിയയും ബിൽ അടയ്ക്കാനുളള തീയതി നീട്ടിയിട്ടുണ്ട്. ഇതിനു പുറമേ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 10 രൂപവരെയുളള ടോക്ടൈം ക്രെഡിറ്റും കമ്പനി നൽകുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾ സ്പെഷ്യൽ നമ്പരിലേക്ക് വിളിക്കേണ്ടതാണ്.

കുട്ടി ക്രെഡിറ്റ് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ ഉപയോക്താക്കൾ *130# ഡയൽ ചെയ്യുക. ഐഡിയ ഉപയോക്താക്കൾ *150*150# ഡയൽ ചെയ്യുക. കേരളത്തിലെ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമെന്ന് വോഡഫോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആന്ധ്രാപ്രദേശ് വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത്.സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.

ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രദീപ് കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.

ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണിക്രാന്തി പ്രദീപ് കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു. വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രദീപ് കുമാര്‍ മണിക്രാന്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ്‌ പ്രദീപ് കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അതേസമയം തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവര്‍, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി നൗഷാദ്, മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”

-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്

ഏവർക്കും പെരുന്നാൾ ആശംസകൾ

കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.

നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്താൻ പോലും കഴിയില്ല. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.

ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലു മണിക്കു തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യോമസേനയുടെ ഹെലികോപ്റ്റർ പുത്തുമലയിൽ വ്യോമ നിരീക്ഷണം നടത്തി. നിലവിൽ ദുരന്ത ഭൂമിയുടെ തീവ്രത മനസിലാക്കിയാണ് വ്യോമസംഘം മടങ്ങിയത്.

കോട്ടക്കുന്ന്; ചെളിമണ്ണില്‍ താണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആ മൃതദേഹത്തിന്റെ കൈകളില്‍ മറ്റൊരു കുഞ്ഞുജീവന്‍ കൂടിയുണ്ടായിരുന്നു. ചേതനയറ്റ ഒന്നരവയസ്സുകാന്‍ ധ്രുവന്റെ മൃതദേഹം. മകനെ ആ അമ്മ മുറുകെ പിടിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ ദുരന്ത കാഴ്ച. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം ചോലയില്‍ കോട്ടക്കുന്ന് പടിഞ്ഞാറേ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകള്‍ ഗീതുവും (22) പേരമകന്‍ ധ്രുവനും (ഒന്നര) ദാരുണമായി മരിച്ചത്. സത്യന്റെ ഭാര്യ സരോജിനി(50) യെയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ദുരന്തം കവര്‍ന്നത്.

ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കവളപ്പാറയില്‍ ഇനി അന്‍പതുപേരെയാണ് കണ്ടെത്താനുള്ളത്; പുത്തുമലയില്‍ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും. സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുന്നു. ആലപ്പുഴ–ചങ്ങനാശേരി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.

ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച് ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൾ. “ദ ​ഗ്രേ പാ​ര്‍​ട്ട് ഓ​ഫ് ബ്ലൂ’ ​എ​ന്ന ഇം​ഗ്ലീ​ഷ് ഹ്ര​സ്വ​ചി​ത്ര​ത്തി​ലാ​ണ് സു​ഹാ​ന ഖാ​ൻ അ​ഭി​ന​യി​ച്ച​ത്. സു​ഹാ​ന​യു​ടെ സു​ഹൃ​ത്ത് തി​യോ ജി​മെ​നോ​യാ​ണ് ‘ദ ​ഗ്രേ പാ​ര്‍​ട്ട് ഓ​ഫ് ബ്ലൂ’ ​സം​വി​ധാ​നം ചെ​യ്ത​ത്.  മു​ന്പ് സു​ഹാ​ന നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ല​ണ്ട​നി​ലെ ആ​ർ​ഡിംഗ‌​ലൈ കോ​ള​ജി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സു​ഹാ​ന താ​മ​സി​യാ​തെ ബോ​ളി​വു​ഡി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ.

ബ​ദാ​യു​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വ​നി​താ ആ​ശു​പ​ത്രി​യി​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് 32 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചു. ബ​ദാ​യു​ൻ ജി​ല്ല​യി​ലെ വ​നി​താ ആ​ശു​പ​ത്രി​യു​ടെ എ​സ്എ​ൻ​സി​യു (സി​ക്ക് ന്യൂ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റ്) വാ​ർ​ഡി​ൽ 50 ദി​വ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും കു​രു​ന്നു​ക​ൾ മ​രി​ച്ച​ത്. മ​ര​ണ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു.

ഒ​രു മാ​സ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​ത് ഭ​യ​ങ്ക​ര​മാ​യി വ​ർ​ധി​ച്ചു. മി​ക്ക അ​വ​യ​വ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​കും ഇ​വ​രെ അ​ഡ്മി​റ്റ് ചെ​യ്യു​ക. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും ചെ​യ്യും. ഇ​തി​ൽ കു​റ​ച്ച് കു​ട്ടി​ക​ളെ മാ​ത്ര​മാ​ണ് ചി​കി​ത്സി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 50 ദി​വ​സ​ത്തി​നി​ടെ 32 കു​ട്ടി​ക​ൾ മ​രി​ച്ചു. ഇ​വ​രി​ൽ മി​ക്ക​വ​രും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണെ​ന്നും ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് രേ​ഖ റാ​ണി പ​റ​ഞ്ഞു.

മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് അ​ണു​ബാ​ധ​യു​ണ്ടാ​യ നി​ല​യി​ലാ​ണ് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ന്നും മ​ര​ണ​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി ഉ​ത്ത​ര​വാ​ദി​ക​ൾ അ​ല്ലെ​ന്നും സൂ​പ്ര​ണ്ട് വാ​ദി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത കു​റ​വു​ണ്ടെ​ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് 24 മ​ണി​ക്കൂ​റും ഇ​വി​ടെ ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ മ​റു​പ​ടി.

ഒരു ഗ്രാമം തന്നെ ഇല്ലാതായ കാഴ്ച. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ. അവരുടെ വാക്കുകളിലെ നിസഹായത. ഇൗ നേർചിത്രങ്ങളുടെ ഇടയിലാണ് വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതാശ്വാസക്യാംപുകളിലെത്തിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെയാണ് ദുരന്തം നടന്ന കവളപ്പാറയിലേക്ക് രാഹുൽ എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഇൗ യാത്ര. മണ്ണിടിഞ്ഞെത്തിയ മഹാദുരന്തത്തെ പറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തിനോട് വിശദീകരിച്ചു. ദുരന്തമുഖത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.

Image result for flood kerala 2019 rahul gandhi in wayanad

മലപ്പുറം കലക്ട്രേറ്റില്‍ രാഹുൽ ഗാന്ധി ഇന്ന് അവലോകനയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖനേതാക്കളും രാഹുലിനെ അനുഗമിച്ചു. നാളെ വയനാട്ടിലെ പുത്തുമല ഉള്‍പ്പെടെയുള്ള ദുരിതബാധിതമേഖലകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും.

Image result for flood kerala 2019 rahul gandhi in wayanad

ഒരു നാടാകെ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തി. സൈന്യമടക്കം സന്നാഹങ്ങള്‍ സജ്ജമെങ്കിലും തിരച്ചില്‍ അതിദുഷ്കരമായി തുടരുന്നു. ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇനിയും കണ്ടെത്താനുള്ള അന്‍പതുപേര്‍ക്കായി നാളെ വീണ്ടും തിരച്ചില്‍ തുടരും. പ്രതിസന്ധികളുണ്ടെങ്കിലും കാണാതായ എല്ലാവരെയും കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായർ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,61,249 പേർ കഴിയുന്നു. 75,636 കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 317. തൃശൂർ (251), മലപ്പുറം (232), വയനാട് (214) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 55,720, കോഴിക്കോട് 58,317, തൃശൂരിൽ 42,176, വയനാട്ടിൽ 37,395 പേർ ക്യാംപുകളിൽ കഴിയുന്നു. കേരളത്തിലാകെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറ‍ഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. വെള്ളക്കെട്ടിൽ‌ വീണും ആളുകൾ മരിച്ചു. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി– ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങി. പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. വയനാട് ജില്ലയിലെ ദുരിത മേഖലകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കവളപ്പാറയിലെ ക്യാംപിലെത്തി നാട്ടുകാരുമായി സംസാരിച്ചു. തിങ്കളാഴ്ച രാവിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.

RECENT POSTS
Copyright © . All rights reserved