പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ 10 ന് ക്ളിഫ് ഹൗസിൽ ചേരും. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പാലായിലെ വിജയത്തെ, കേരള കോണ്‍ഗ്രസിലെ ഭിന്നത ബാധിക്കരുതെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പാര്‍ട്ടിയിലെ പ്രശനങ്ങളിൽ കോടതി വിധി കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്നും യുഡിഎഫ് നേതാക്കള്‍ ജോസഫ് , ജോസ് കെ മാണി വിഭാഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം പി ജെ ജോസഫ് തള്ളിയിരുന്നു. ഇന്ന് ചേരുന്ന യുഡിഎഫ് യോഗം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്.
പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ വരാനാണ് സാധ്യത.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്‍പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞുകുളിക്കരുതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിൽ പി ജെ ജോസഫ് പക്ഷത്തിന് അമർഷമുണ്ട്.
ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്ന പ്രശ്നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയും ചർച്ച തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എൻഡിഎ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.
സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.
എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തിൽ കശ്മീർ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ മോദി ബോറിസ് ജോൺസണെ അഭിനന്ദനമറിയിച്ചു.
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകി (22) ആണ് മരിച്ചത്.
ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരുടെ അഞ്ചുവയസ്സുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
നോർത്ത് സൗണ്ട്∙ ജസ്പ്രീത് ബുമ്രയുടെ മാരക ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി. 8 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നിൽ ദിശാബോധം നഷ്ടമായ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 100 റൺസിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോൺ കാംബെൽ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽനിന്നു കരകയറാൻ വിൻഡീസിനു കഴിഞ്ഞില്ല.
പിന്നീട് ഡാരൻ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്സൻ ഹോൾഡർ (8) എന്നിവരെ ബോൾഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷർമാർ ബ്രൂക്സ് (2), ഷിമ്രോൺ ഹെറ്റ്മയർ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശർമയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോൾ വിൻഡീസ് ക്ലോസ്. 38 റൺസെടുത്ത കെമർ റോഷാണ് അവരുടെ ടോപ് സ്കോറർ.
നേരത്തേ, ടെസ്റ്റ് ക്രിക്കറ്റിലെ 2 വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്കു വിരാമമിട്ട അജിൻക്യ രഹാനെയാണ് (242 പന്തിൽ 102) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ വിരാട് കോലിയെ (51) മടക്കിയ റോസ്ടൻ ചേസ് വിൻഡീസിനു ശുഭ സൂചന നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ 135 റൺസ് ചേർത്ത രഹാനെ– വിഹാരി സഖ്യം അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 17 റൺസെടുത്തു നിൽക്കെ രഹാനെ നൽകിയ ക്യാച്ച് ജോൺ കാംപെൽ വിട്ടുകളഞ്ഞതു മത്സരത്തിൽ വഴിത്തിരിവായി.
പിന്നീടു രഹാനെ, ടെസ്റ്റിലെ പത്താം സെഞ്ചുറി കുറിച്ചു മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ ലീഡ് കൈവരിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റിൽ രഹാനെയുടെ ഇതിനു മുൻപുള്ള സെഞ്ചുറി നേട്ടം. സെഞ്ചുറി തികയ്ക്കാനുള്ള തിടുക്കത്തിനിടെ ജെയ്സൻ ഹോൾഡറുടെ വൈഡ് ബോളിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകിയാണു വിഹാരി പുറത്തായത്. ഇതോടെ കോലി ഇന്ത്യൻ ഇന്നിങ്സും ഡിക്ലയർ ചെയ്തു.
കാരൂർ സോമൻ
കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.എം) സർവ്വ- മത- മർമ്മ- തൈലവുമായി അമ്പല-പള്ളികളിൽ ദർശനങ്ങൾ നടത്താൻ അണികളെ അനുവദിച്ചിരിക്കുന്നു. ജനങ്ങളെ ആകർഷിക്കപ്പെടുകയും അധീനപ്പെടുത്തുകയും ചെയ്യുന്നവർ ലോക ശക്തികൾ മാത്രമല്ല അനന്തതയിൽ ജീവിക്കുന്ന ദൈവ ശക്തികളുമുണ്ടെന്ന് പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ദൈവങ്ങളെ സമ്പന്ന രാഷ്ടങ്ങൾ ദരിദ്ര രാഷ്ടങ്ങൾക്ക് ദാനമായി നൽകിയതാണ്. ഇന്നിവർക്ക് ഈ ദൈവങ്ങളുടെ ആവശ്യമില്ല. ഇപ്പോൾ നടക്കുന്നത് ആരാധനയെക്കാൾ ആചാരങ്ങളാണ്. കയ്യിൽ കിട്ടിയ ദൈവങ്ങളെ മതങ്ങളും രാഷ്ട്രീയ പാർട്ടികളും വീതിച്ചെടുത്തു. ഏറ്റവും കൂടുതൽ സമ്പത്തു൦ ആൾപെരുപ്പവുമുള്ള ദൈവങ്ങൾ വലിയ മതമായും, അത്ര വലുപ്പമില്ലാത്ത ദേവി-ദേവ-ഗുരുക്കന്മാർ കൊച്ചുമതങ്ങളായും മണിമന്ദിരങ്ങൾ കെട്ടിപൊക്കി ആരാധനകൾ നടത്തുന്നു. ആദ്യകാലത്തു ഈ ദൈവങ്ങളെ ഒപ്പം കൂട്ടിയത് ചക്രവർത്തിമാരും രാജാക്കന്മാരുമായിരുന്നെങ്കിൽ ഇന്ന് അവരുടെ അവകാശികൾ ദരിദ്ര രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളാണ്. ഭൂമിയിൽ ശാന്തി വേണോ അതോ അരാജകത്വം വിതക്കണോയെന്നു തീരുമാനിക്കുന്നത് ഈ ദൈവങ്ങളാണ്. ഇതിനിടയിൽ ദൈവം വലിച്ചെറിഞ്ഞ കുറെ പിശാചുക്കളും പാവങ്ങളുടെ ജീവനെടുക്കാൻ ചാവേറുകളായി മണ്ണിൽ കാണപ്പെട്ടു. ഇസ്രായേൽ പോലും അമേരിക്കൻ പ്രസിഡന്റ്നെ വിളിക്കുന്നത് ദൈവമെന്നാണ്. ഈ ദൈവങ്ങളുടെ നാട്ടിൽ സി.പി.എം.പിന്നോക്കം പോകാൻ തയ്യാറല്ല. ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുന്ന പാർട്ടിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത് ആശാവഹമായ കാര്യമാണ്. കഴിഞ്ഞ കാല തെറ്റുകൾ ഈ കാലം തിരുത്തുന്നു. ആ കാഴ്ചപ്പാട് ആരും അംഗീകരിക്കും. ആ തിരുത്തൽ മനുഷ്യ മാനസ്സിന് സംതൃപ്തി നൽകുന്നതിനൊപ്പം സമൂഹത്തിന് ബോധ്യപ്പെടുക കുടി വേണമെന്നു മാത്രം. എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവായത് ഭാഷാസിദ്ധി കൊണ്ടു മാത്രമല്ല ത്യാഗ-ഭാവശുദ്ധികൊണ്ടുകൂടിയാണ്. ഇത് രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാക്കാം. നീതിനിഷേധങ്ങൾ പൊലീസിൽ മാത്രമല്ല. പലയിടത്തും നടക്കുന്നുണ്ട്. അതിലൊന്ന് സർക്കാർ പുസ്തകശാലകളിൽ നീണ്ട വര്ഷങ്ങളായി കോൺട്രാക്ട് സൈൻ ചെയ്‌ത പുസ്തകങ്ങൾ പുറത്തിറക്കാതെ പൊടി പിടിച്ചുകിടന്നിട്ടും സ്ഥാപിതതാല്പര്യക്കാരുടെ പുസ്തകങ്ങൾ പെട്ടെന്ന് പുറത്തിറക്കുന്നു. സി.പി.എം. ആശങ്കപ്പെടുന്നത് കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗിയതയും ന്യൂനപക്ഷ വർഗ്ഗിയതയും വളരുന്നുവെന്നാണ്. അങ്ങനെയെങ്കിൽ ഈ സ്ഥാപനങ്ങളിൽ വളരുന്നത് വർഗ്ഗിയതയാണോ? അതോ വർഗ്ഗ വാഴ്ചയോ?
നല്ല ഭരണാധിപന്മാർ മാനുഷത്വമുള്ളവരും വിവേകികളുമായി മാറുന്നത് ജീർണ്ണതയുടെ പടുകുഴിയിൽ നിന്നും, അനീതി അക്രമങ്ങളിൽ നിന്നും ജനത്തെ വിടുവിച്ചു അഭയവും ആശ്വാസവും നൽകുമ്പോഴാണ്. ജനസേവകർ വർഗ്ഗ താല്പര്യത്തേക്കാൾ സാമുഹ്യ താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതുകൊണ്ടാണ് ജനപ്രിയരാകുന്നത്. അവർക്ക് ശത്രുക്കളുണ്ടെങ്കിലും ഒപ്പം മിത്രങ്ങളുമുണ്ട്. സാഹിത്യ ലോകത്തും ഈ ശത്രുത കാണാറുണ്ട്. അസൂയക്കാരെ മാറ്റിനിർത്തിയാൽ അത് എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള ശത്രുതയാണ്. ഒരു പുസ്തകത്തിന്റ കുറവുകളെ ചുണ്ടി കാട്ടുന്ന നിരൂപകൻ ഒരിക്കലും സാഹിത്യകാരന്റ ശത്രുവല്ല. അതുപോലെ ഭരണകൂടങ്ങൾ ഒരു തുറന്ന പുസ്തകമാണ്. അതിലെ താളുകൾ മറിച്ചു നോക്കി തെറ്റുകുറ്റങ്ങൾ സൂഷ്മമായി പരിശോധിച്ചു തുറന്നു പറഞ്ഞാൽ അത് സമൂഹത്തിന്റ സാംസ്‌കാരിക കാലവറയായി മാറുക മാത്രമല്ല അഹന്താധിഷ്ഠിതമായ സങ്കിർണ്ണതകളിൽ നിന്നും വിടുതൽ പ്രാപിച്ചു് ശിരസ്സുയർത്തി ആഹ്‌ളാദം ശത്രുക്കളുമായി പങ്കിടാനും സഹായിക്കും. തെറ്റ് തിരുത്തൽ രേഖയിൽ ഇതുകൂടി ഉൾപ്പെടുത്തണം. “നേതാക്കന്മാർ പരിസരബോധമില്ലാതെ പ്രസംഗിക്കരുത്. ജനങ്ങളുടെ ഭാഷ സംസാരിക്കണ൦”. ചിലരുടെ മുഖം കണ്ടാൽ രക്തദാഹികളെപോലെയാണ് നോക്കുന്നത്”. അധികാരത്തിൽ വന്നതിന്റ ധാർഷ്‌ട്യാമാണോയെന്നു തോന്നാം. വോട്ടിനു യാചന നടത്തിയപ്പോൾ സ്‌നേഹ ചാരുതകൾ നിറഞ്ഞൊരു മുഖമായിരുന്നു ജനങ്ങൾ കണ്ടത്. വന്ന കാറിന്റ ഡോർ ആരും തുറന്നുകൊടുത്തും കണ്ടില്ല. അധികാരിയായപ്പോൾ രാജാവായതുപോലെ എത്രയോ സേവകർ. ഇതായിരിക്കാം ജനങ്ങൾ അഹന്ത, അഹംങ്കാരം, ധൂർത്തു, ദാർഷ്ട്യം എന്നൊക്കെ വിളിക്കുന്നത്. എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓർത്തെങ്കിലും ഒന്ന് പുഞ്ചിരിക്കണമെന്ന് ജ്ഞാന -വിവേകമുള്ള എം.എ. ബേബി, ബിനോയ് വിശ്വം, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഡോ.തോമസ് ഐസക്ക്, ശൈലജ ടീച്ചർ ആരെങ്കിലുമൊന്ന് ധരിപ്പിക്കുന്നത് നല്ലതാണ്. മറ്റ് പാർട്ടികളിലും ഇതുപോലെ ആകാശത്തു നിന്നും പൊട്ടിവീണ വിദ്വാന്മാരുണ്ട്. ഇതിനൊന്നും മാറ്റം വരില്ലെങ്കിൽ നുണക്കഥകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയ അതിൽ മത്സരം നടത്തി വേതാളപാട്ടുകൾ പാടി നടക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ കാല നയനിലപാടുകളിൽ വന്ന മാറ്റം അണികളിൽപോലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പണവും സ്വാധിനവും, തൊഴിലാളി മുതലാളിയാകുന്നു തുടങ്ങിയ ആശങ്കകളുയരുന്നു. ഭരണത്തിൽ തിരിച്ചടികളും തിരിച്ചുവരവും നടത്തിയിട്ടുള്ള പാർട്ടി കാറൽമര്കസിന്റ പുസ്തകങ്ങൾ വായിച്ചു വളർന്ന ലോകം കണ്ട മഹാ പ്രതിഭയും, വിപ്ലവകാരിയും, എഴുത്തുകാരനും റഷ്യയുടെ പിതാവുമായിരുന്ന ലെനിനെ ഓർക്കുന്നത് നല്ലതാണ്. തൊഴിലാളി നേതാവായ അദ്ദേഹം വെറുമൊരു തൊഴിലാളിയെപോലെയാണ് ജീവിച്ചു മരിച്ചത്. അന്ന് നൂറുകണക്കിന് തൊഴിലെടുക്കുന്ന ഫാക്ടറികളും മുതലാളിമാരുമുണ്ടായിരുന്നു. അവർക്കൊപ്പം ചേർന്നിരുന്നെങ്കിൽ ഒരു വൻ കിട മുതലാളിയായി മാറാമായിരിന്നു. കുടുംബം സമ്പന്നർക്കൊപ്പം പാർക്കുമായിരുന്നു. ധീരന്മാരയ ആദർശശാലികൾ ഒരിക്കലും ആ വഴി ചിന്തിക്കില്ല. അതിന് നമ്മുടെ ഗാന്ധിജി, സർദാർ പട്ടേൽ, എ.കെ.ജി, ഇ.എം.എസ്, ആർ.ശങ്കർ, ജോസഫ് മുണ്ടശേരി അങ്ങനെ എത്രയോ മഹത്‌വ്യക്തികൾ. ഇപ്പോഴ്രും ഈ പാർട്ടിയിൽ ദരിദ്ര നേതാക്കന്മാരുണ്ട്. ലെനിൻ സോവിയറ്റ് റഷ്യയുടെ പരമാധികാരിയായി ജീവിച്ചപ്പോഴു൦ സ്വാജനപക്ഷപാത൦ നടത്തിയില്ല. സ്വന്തമായി മണി മാളികകൾ തീർത്തില്ല. കള്ളപ്പണകച്ചവടക്കാരുമായി കുട്ടു കൃഷി നടത്തിയില്ല. വിനയം, അറിവ്, ഇച്ഛാശക്തി, ദൃഢനിഞ്ചങ്ങൾ, സത്യസന്ധത ഇതെല്ലം അദ്ദേഹത്തിന്റ മുഖമുദ്രകളായിരുന്നു. എതിർത്തവരെപ്പോലും ഹ്ര്യദയവിലോലതയോട് കണ്ട മനുഷ്യ സ്‌നേഹി. മരണകിടക്കയിൽ പോലും ശത്രുത പുലർത്തിയവർ അദ്ദേഹത്തിന്റ നിത്യ സന്ദർശകരായിരുന്നു. ആശയ സംഘട്ടനങ്ങളെ മാത്രമല്ല തനിക്കതിരെ എഴുതുന്നവരെപ്പോലും നിരുത്സാഹപ്പെടുത്തിയില്ല. റഷ്യൻ മാധ്യമങ്ങൾ ലെനിനെ പാടിപുകഴ്ത്തിയപ്പോൾ അവരെ ശാസിച്ചു. അദ്ദേഹം മാധ്യമ ശ്രദ്ധക്കും പ്രശസ്തിക്കുമല്ല അരനൂറ്റാണ്ടിലധികം ജനത്തിനായി ത്യാഗങ്ങൾ സഹിച്ചത്. സ്വന്തമായി പത്രം നടത്തിയപ്പോഴു൦ റഷ്യയിലെ പാവങ്ങളുടെ പുരോഗതിക്കായി എഴുതുക മാത്രമല്ല സർ ചക്രവർത്തിമാരുടെ ദുർഭരണവും തകർത്തു. അടിമ ദരിദ്ര ജീവിത൦ അവസാനിപ്പിച്ചു. രോഗികളുടെ പഴുത്ത വ്രണങ്ങൾ ഉണക്കി. തൊഴിലാളികൾക്കൊപ്പം പണിചെയ്തു. ലെനിന്റ മരണശേഷമല്ല മുതലകണ്ണീരൊഴുക്കി മഹാനായ ലെനിനെന്നു വാഴ്ത്തപ്പെട്ടത്. അദ്ദേഹം ജീവിച്ചരിക്കുമ്പോൾ തന്നെയാണ് റഷ്യൻ ജനതയുടെ ദൈവമായത്. നന്മകൾ, പുണ്യപ്രവർത്തികൾ ആര് ചെയ്താലും അവരെല്ലാം മണ്ണിലെ കാണപ്പെട്ട ദൈവങ്ങളാണ്.
സി.പി.എം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ആ പാർട്ടിയുടെ അടിത്തറ ബംഗാൾ, ത്രിപുരപോലെ ഇളകുമെന്ന് ആർക്കുമറിയാം. പാർട്ടിയുടെ തിരുത്തൽ രേഖയിൽ ആദ്യം തിരുത്തേണ്ടത് അണികളല്ല മുകൾത്തട്ടിലുള്ളവരാണ്. ആ കുട്ടത്തിൽ ഓരോ കേസുകളിലും എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞത് കിട്ടിയതുകൊണ്ടു നടക്കുന്ന പൊലീസിനെ കുടി തിരുത്താൻ ശ്രമിക്കണം. ഈ പൊലീസ് ഒന്നാം റാങ്കിൽപ്പെട്ട മിടുക്കരോ അതറിയില്ല. ഏത് പാർട്ടി ഭരിച്ചാലും അന്വഷണ ഏജൻസികൾ പാർട്ടികളുടെ ചട്ടുകങ്ങളാണ്. . സർക്കാരുകൾ കൂടുതൽ വിമർശനകൂരമ്പുകൾ ഏൽക്കാതിരിക്കണമെങ്കിൽ അടിയന്തര ചികിത്സ വേണ്ടത് അന്വഷണ എജൻസികൾക്കാണ്. എല്ലും തൊലിയുമായ നമ്മുടെ ഭരണഘടന പൊളിച്ചെഴുതണം. തെറ്റ് തിരുത്തൽ, പൊളിച്ചെഴുത്തോ നടന്നില്ലെങ്കിൽ പൂച്ച എലിയെ കളിപ്പിക്കുംപോലെ സർക്കാരുകളും, പൊലീസും പാവങ്ങളെ തട്ടിക്കളിച്ചുകൊണ്ടരിക്കും. അവിടെയാണ് നീതിനിഷേധങ്ങൾ നടമാടുന്നത്, യാഥാർഥ്യങ്ങൾ തമസ്കരിക്കപ്പെടുന്നത്.
കേരളത്തെ പ്രളയ ഭൂമികയാക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് പങ്കില്ലെന്ന് പറയാൻ പറ്റുമോ? ഒരു നേതാവിന്റ അറിവില്ലാതെ പാറമല തുടങ്ങുമോ? കുന്നിടിക്കുമോ? മണൽ മാഫിയ, ഗുണ്ട മാഫിയ വളരുമോ? അനധികൃത കെട്ടിടനിർമ്മാണങ്ങൾ നടക്കുമോ? വനഭൂമി കയ്യേറുമോ? ഭക്ഷണങ്ങളിൽ മായം ചേർക്കുമോ? അഴിമതി നടത്തുന്നതിൽ ഇവരുടെ പങ്ക് ആരെങ്കിലും അന്യഷിക്കാറുണ്ടോ? ഒരാപത്തു വന്നാൽ, അനീതി നടത്തിയാൽ അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാർട്ടികളും ചെയ്യാറുണ്ട്. അതിപ്പോൾ എത്തിനിൽകുന്നത് പ്രക്ർതി വിഭവങ്ങൾ ആഴത്തിൽ കുഴിച്ചെടുക്കുന്നതിലാണ്. മനുഷ്യനായി ഭൂമിദേവി പലതും സംഭാവന ചെയ്തിട്ടുണ്ട്. അതൊക്കെ ചൂക്ഷണം ചെയ്താൽ ഭൂമി പ്രളയഭൂമിയല്ല പ്രേതഭൂമിയായി മാറും. പൊലീസ് നയം മാറേണ്ടതുപോലെ പരിസ്ഥിതി നയവും മാറ്റേണ്ടതാണ്. ശാസ്ത്രജ്ഞർ തന്ന റിപ്പോർട്ടുകൾ എവിടെ? അത് മുക്കി രാഷ്ട്രീയക്കാരെ സമ്പന്നരാക്കുന്ന സൽപ്രവർത്തി അവസാനിപ്പിക്കണം. മനുഷനെ ദുഃഖ ദുരിതത്തിലേക്ക് തള്ളിവിടുന്ന സമ്പന്നർക്ക് കൂട്ടുനിൽക്കുന്ന വികസന പദ്ധതികൾ വരുത്തുന്ന അത്യാപത്തുകൾ സർക്കാർ കണ്ണുമടച്ചു കണ്ടിരിക്കരുത്. ഇതൊക്കെ കണ്ടും കേട്ടും ഒരക്ഷരം പറയാതെ ഇങ്കിലാബ് വിളിക്കുന്ന മത-അധികാര ദൈവങ്ങൾക്ക് പുറകെ പോകുന്ന ജനം ഇന്നും അന്ധന്മാരാണ്. ഭരണ വിരുദ്ധ വികാരങ്ങൾ പാർട്ടിയുടെ സമീപനങ്ങളുമായി തുലനം ചെയ്യേണ്ടതാണ്. ഇച്ഛാശക്തിയുള്ള സർക്കാരിനെ ആരും പ്രതിക്കൂട്ടിലാക്കുമെന്ന് കരുതുന്നില്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും നല്ലത് ചെയ്താൽ അവരെ പ്രശംസിക്കണം.
ഇടത്തു പക്ഷ ദൈവങ്ങൾ തെരഞ്ഞെടുപ്പിൽ ആരാധന നടത്തുമ്പോൾ ആകാശത്തു വെള്ളിവെളിച്ചമായിരിന്നു. ആരാധകർ ഇടത്തു ദൈവങ്ങളുടെ ചെവിട്ടത്തടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇടതുപക്ഷ ദൈവങ്ങളെല്ലാം പ്രവചിച്ചതാണ് ഇരുപതിൽ പത്തൊൻമ്പത് സീറ്റ് കിട്ടുമെന്ന്. ചുരുക്കത്തിൽ ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയതുപോലെ വലതുപക്ഷ ദൈവങ്ങൾ ഇടത്തു ദൈവങ്ങളെ നീലാകാശത്തിലാക്കി വെള്ളിവെളിച്ചത്തിലൂടെ പറന്ന് പറന്നു ഡൽഹിയിൽ പ്രതിഷ്ട നടത്തി ആരാധന തുടങ്ങി. പാർട്ടിക്കുള്ളിലെ നയനിലപാടുകളിൽ, സമുഹത്തിൽ കാട്ടികൂട്ടികൊണ്ടിരിക്കുന്ന വെറുപ്പും അറപ്പും നിറഞ്ഞ പ്രവർത്തനശൈലിയിൽ ഇടത്തു ദൈവങ്ങൾ തലകുത്തി വീണു. ഒരാപത്തു വന്നാൽ, അനീതി നടത്തിയാൽ അത് മറ്റുള്ളതിന്റ് തലയിൽ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാർട്ടികളും ചെയ്യാറുണ്ട്. അത് വിവാദത്തിന് കളമൊരുക്കുന്നു. ജനം ആഗ്രഹിക്കുന്നത് സത്യം പറയുന്നവരും ഹ്ര്യദയ വിശാലതയുള്ളവരെയുമാണ്. എന്തിനാണ് പ്രളയം മഴയുടെ, ആഗോളതാപനത്തിന്റ മണ്ടയിൽ കെട്ടിവെക്കുന്നത്? എല്ലാം വർഷവും കുറച്ചും കുടുതലുമായി മഴ പെയ്യുന്നു. നദികൾ കവിഞ്ഞൊഴുകുന്നു. ഇനിയും ഒരു പ്രളയം വന്നാൽ എങ്ങനെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാം, ഇതൊക്കെ എന്തുകൊണ്ടുണ്ടാകുന്നു അതിനല്ലേ മുൻഗണന കൊടുക്കേണ്ടത്. മറ്റൊന്ന് തെരെഞ്ഞെടുപ്പ് പരാജയം ശബരിമല അയ്യപ്പ സന്നിധിയിൽ കെട്ടിവെച്ചു. അവിടെ മാത്രമല്ലല്ലോ വോട്ടു കുറഞ്ഞത്. അത് പല കാരണങ്ങളിൽ ഒന്നുമാത്രം. കോടതി വിധി ഭരണഘടനപരമായ ഉത്തരവാദിത്വം സർക്കാർ ചെയ്തു. വിശ്വാസ വിഷയമായതിനാൽ പ്രതിപക്ഷ൦ ചോദിച്ചത് എത്രയോ സുപ്രിം കോടതി വിധികൾ മുന്നിലുണ്ട്. ഇതുമാത്രം നടപ്പാക്കാൻ എന്താണീ തിടുക്കം?
ഇടതുപക്ഷത്തിന്റ ഉത്തരവാദിത്വം വളരെ വലുതാണ്. അവിടെ രാഷ്ട്രീയം നോക്കാതെ നിലപാടുകൾ, തുല്യ നീതി നടപ്പാക്കാനുള്ള ആർജ്ജവമാണ് വേണ്ടത്. രാഷ്ട്രീയ ഫാസിസം പോലെ സാംസ്‌കാരിക ഫാസിസവും വളരുന്നുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ പോലെ സാഹിത്യസാംസ്കാരിക രംഗത്തും തെറ്റ് തിരുത്തൽ രേഖ ആവശ്യമാണ്. അധികാര ഫാസിസം പൊലീസിലേതുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തു പലരെയും കുത്തിനിറച്ചിട്ടുണ്ട്. അത് സ്വാദേശ-വിദേശങ്ങളിലും തെളിഞ്ഞു കാണാം. സാഹിത്യത്തിന് രാഷ്ട്രീയമില്ല, മതമില്ല. അവരുടെ രാഷ്ട്രീയം മധുര മലയാള ഭാഷയാണ്. അതിനപ്പുറം നടക്കുന്നതെല്ലാം സ്വാർത്ഥതാല്പര്യങ്ങളും വഴിവിട്ട മാർഗ്ഗങ്ങളുമാണ്. ഈ അടുത്ത ദിവസങ്ങളിൽ എം.ടി.വാസുദേവൻ നായർ പറഞ്ഞത് സമൂഹത്തിന് വേണ്ടി എഴുതാത്തവർ എഴുത്തുകാർ അല്ലെന്നുള്ളതാണ്. മണ്മറഞ്ഞ എഴുത്തുകാർ ആ ഗണത്തിൽപെട്ടവരായിരിന്നു. സർക്കാരിന്റ അപ്പക്കഷണങ്ങൾ ഭക്ഷിച്ചു സസുഖം വാഴുന്നവർ പോലും അനീതികളെ ചോദ്യം ചെയ്യുന്നില്ല. പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾപോലും എഴുതുന്നില്ല. സഖാവ് എന്നാൽ നല്ലൊരു സുകൃത്തു എന്നാണ്? വിത്യസ്ത ആശയങ്ങൾ തമ്മിൽ പോരാടുമ്പോഴും ഏത് പാർട്ടിയിലുള്ളവരായാലും അവർ സുകൃത്തുക്കളെന്നു ഈ പാർട്ടിയുടെ ഗുണഭോക്താക്കൾ എന്താണ് മനസ്സിലാക്കാത്തത്?
ഞാൻ കണ്ട ആദ്യത്തെ പ്രവാസിയുടെ ഭാര്യ എന്റെ അമ്മയായിരുന്നു. പത്തൊൻപത് വയസ്സിൽ തന്നെ ഭാര്യയായി. 29 വയസ്സിനുള്ളിൽ മൂന്ന് പെണ്കുട്ടികളുടെ അമ്മയായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ മുതൽ കുടുംബം നോക്കലും എല്ലാം അമ്മയുടെ ചുമലിൽ ആയി. മാസം പൈസ അയക്കുന്നതിൽ നിന്നും എത്ര എവിടെ എങ്ങനെ ചിലവാക്കണം എന്നു ഒരു പെന്നും പേപ്പറും എടുത്തു അമ്മ കണക്കു കൂട്ടുന്നുണ്ടാവും. അന്ന് അതൊരു കൗതുകം ആയിരുന്നു.അച്ഛൻ വീട് വാങ്ങിച്ചപ്പോൾ മൂന്ന് മക്കളെയും കൊണ്ടു അവിടേക്ക് ആയി അമ്മ. രണ്ടു വർഷം കൂടിയായിരുന്നു അച്ഛന്റെ വരവ്. ജീവിതത്തിലെ ചിലവേറിയപ്പോഴും അച്ഛനെ ചിലവിന്റെ കാര്യം പറഞ്ഞു അമ്മ ബുദ്ധിമുട്ടിച്ചില്ല. ആവശ്യങ്ങൾ അറിയിച്ചുമില്ല. മൂന്നാളുടെ ആവശ്യങ്ങൾ എന്തെന്ന് അച്ഛനും അറിയാതായി. അതു കൊണ്ടു തന്നെ ബാക്കി ഉള്ളത് അച്ഛൻ അവിടെ സൂക്ഷിച്ചു.
കണ്ടിട്ടുണ്ട് അച്ഛൻ ചെക്ക് അയച്ചു കൊടുത്താൽ (അന്ന് atm ഇല്ലാലോ), ആ ചെക്കും കയ്യിൽ വെച്ചു ഈശ്വരാ ഞാൻ ഈ മാസം എന്തു ചെയ്യും എന്ന് കണ്ണിൽ വെള്ളം നിറച്ച് അമ്മ പറയുന്നത്. അച്ഛനോട് പറയ് എന്നു പറഞ്ഞാൽ വേണ്ട അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, അവിടെ പണിയൊക്കെ കുറവാണ് അതിനിടയിൽ നമ്മളായിട്ടു അച്ഛനെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്നു പറയും. അയക്കുന്ന പണം കൊണ്ട് ജീവിക്കണം, സമ്പാദിച്ചും കാണിക്കണം.പ്രവാസിയുടെ ഭാര്യയുടെ ഏറ്റവും വലിയ വെല്ലുവിളി.
ഇതൊക്കെ കണ്ടു മടുത്തു ഗൾഫുകാരനെ വേണ്ട എന്നു പറഞ്ഞു നടന്ന എനിക്കും കിട്ടിയത് ഗൾഫ്കാരനെ തന്നെ. പ്രവാസിയുടെ ദുഃഖങ്ങൾ ചർച്ച ചെയ്യുമ്പോഴും പ്രവാസി ആയതിനെ ഓരോരുത്തർ ശപിക്കുമ്പോഴും ആരും സ്വന്തം ഭാര്യമാരുടെ വിഷമങ്ങൾ കാണാറില്ല. അവളവിടെ സുഖിച്ചു കഴിയുകയല്ലേ എന്ന പല്ലവി എത്രയോ പേർ പറയാറുണ്ട്.
ഉത്തരവാദിത്തങ്ങൾ മുഴുവൻ ഒറ്റയടിക്ക് ചുമലിലേക്ക് വീഴുകയാണ് ഒരു പെണ്ണിന്. മാസം എത്തുന്ന പൈസ കാത്തിരിക്കുന്നതിൽ തുടങ്ങുന്നു ജീവിതം. സേവിങ്‌സ് നിർബന്ധമായും ഉണ്ടാവണം.വീട്ടിലെ എല്ലാരുടെയും ആവശ്യങ്ങൾ ചെയ്തു കൊടുക്കണം.കുടുംബത്തിലെ കല്യാണം, കുഞ്ഞിനെ കാണൽ, തുടങ്ങി സകല ആവശ്യവും ഇതിൽ തന്നെ, ചിലവ് വേറെയും. ആദ്യത്തെ 15 ദിവസം മനസ്സിൽ ടെന്ഷന് ആവും.കടവും, വീട്ടു ചിലവും കുറിയും എല്ലാം കഴിഞ്ഞാൽ ഒന്നു തലവേദനയക്ക് മരുന്ന് വാങ്ങാൻ മിച്ചം കിട്ടില്ല.
പൈസ തികഞ്ഞില്ല എന്നെങ്ങാനും വിളിച്ചു പറഞ്ഞാൽ പൈസ എല്ലാം കലക്കി കുടിച്ചോ എന്ന ചോദ്യവും. എത്ര സങ്കടം വന്നാലും മക്കള് കാണാതെ തീർക്കാൻ പാട് പെടുന്ന കുറെ ജന്മങ്ങൾ ഉണ്ട് ഓരോ വീടിന്റെയും നാലു ചുമരുകൾക്കുള്ളിൽ. അയച്ചു തരുന്നത് കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടും എത്രയോ ഭാര്യമാർ.. അതിലും ഭയങ്കരം മറ്റൊന്നാണ്… ഗൾഫ്കാരന്റെ ഭാര്യയല്ലേ, ഇവൾ എന്തായാലും ഇന്നല്ലെങ്കിൽ നാളെ വഴി തെറ്റും എന്നൊരു ധാരണയാണ് ചില മീശ വെച്ച ആൺകോലങ്ങൾക്ക്..
മക്കളുടെ ആവശ്യത്തിനും വീട്ടിലെ ആവശ്യത്തിനും രണ്ടു ദിവസം അടുപ്പിച്ചു പുറത്തിറങ്ങിയാൽ മതി മൂന്നാം ദിവസം അവൾ കറങ്ങുന്നവളും മറ്റും ആവാൻ. സമൂഹത്തെ പേടിച്ചേ ഓരോ പ്രവാസിയുടെ ഭാര്യക്കും ജീവിക്കാൻ പറ്റൂ ഇന്നീ സമൂഹത്തിൽ അവളുടെ പിന്നാലെയുണ്ട് കഴുകൻ കണ്ണുകളുമായി ചില ഭ്രാന്തന്മാർ..കൊത്തി വലിക്കാൻ..
ഇതൊക്കെ സഹിക്കുമ്പോഴും എന്നിട്ടും ഭർത്താക്കന്മാർ ചോദിക്കും നിനക്ക് എന്തിന്റെ കുറവാണ്.. മാസം പൈസ അയക്കുന്നില്ലേ ഞാൻ എന്നു. നല്ല വാക്ക് പറയാൻ മറന്ന് പോവുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്… പ്രവാസി ആയതിനെ ശപിക്കും മുൻപ് , നിങ്ങൾക്ക് വേണ്ടി ഒരു കുടുംബത്തിനെ നിങ്ങളുടെ സ്ഥാനത്ത് നിന്ന് നടത്തി കൊണ്ടു പോവുന്ന , മക്കളെ നല്ലവരായി വളർത്തി നിങ്ങളുടെ കൈകളിലേക്ക് തരുന്ന നിങ്ങളെ മാത്രം പ്രതീക്ഷിച്ചു ആ വരവും കാത്തു ഇരിക്കുന്ന സ്നേഹം മാത്രം പകരം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു പെണ്മനസ്സും ഉണ്ട് ദൂരെ എന്നു ഒരു നിമിഷം ഓർക്കൂ…
തുഷാർ വെള്ളാപ്പള്ളിയും നാസലും തമ്മിലുള്ള പ്രശ്നങ്ങളിൽ നാസലിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സുഹൃത്തുക്കൾ ഫെയ്‌സ് ബുക്ക് കൂട്ടായ്മ സ്റ്റാർട്ട് ചെയ്തു .നാസലിൻെറ ഭാഗം അക്കമിട്ട് നിരത്തികൊണ്ടുള്ള വാദമുഖങ്ങളാണ് സുഹൃത്തുക്കൾ നിരത്തിയിരിക്കുന്നത് . നാസലിനൊപ്പം, ന്യായത്തിനൊപ്പം എന്ന ഹാഷ് ടാഗിലാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ തുടങ്ങിയിരിക്കുന്നത് .
ഫെയ്‌സ് ബുക്ക് പേജിൽ നിന്ന്
എൻ്റെ ( കോളേജിലെ ) സീനിയർ ആയിരുന്നു നാസിൽ അബ്ദുള്ള.
ബുദ്ധി പണയം വെച്ചിട്ടില്ലാത
സബ് കോൺട്രാക്ടർ പണി എടുപ്പിച്ചിട്ടു
മാതാപിതാക്കൾ കിടന്നുറങ്ങുന്ന
ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നതിന്റെ
UAE ൽ ഭൂമി വിൽക്കാൻ വന്ന തുഷാർ വെള്ളാപ്പള്ളി , പോലീസ് സ്റ്റേഷന് കണ്ടപ്പോഴേക്കും
1. ഇനിയാണ് ഇവരുടെ ശരിയായ കളി തുടങ്ങുന്നത് . പ്രതി പുറത്താണ് . സെറ്റൽമെൻറ് എന്ന പേരിൽ വിളിക്കുന്നു . ചുമ്മാ സംസാരിച്ചു വിടുന്നു . സമൂഹം ഒന്ന് തണുക്കുന്നു .( കള്ളന്മാരുടെ കൂട്ടത്തിന്റെ ആദ്യ വിജയം.)
2. തുഷാർ പൈഡ് ന്യൂസ് കൊടുക്കാന് മീഡിയ യെ വിളിക്കുന്നു . എന്നിട്ടു പറയുന്നു – നാസിലിനു തെറ്റിദ്ധാരണ ഉണ്ടായതാണെന്ന് . പൊതു സമൂഹം ഒന്ന് കൂടെ തണുക്കുന്നു .( കള്ളന്മാരുടെ കൂട്ടത്തിന്റെ രണ്ടാമത്തെ വിജയം .)
3. തുഷാർ പറയുന്നു – ക്യാഷ് സെറ്റൽമെൻറ് ഒന്നും ഉറപ്പില്ല, വീണ്ടും സംസാരിക്കും എന്ന് . പൊതു സമൂഹം അറിയാതെ വിശ്വസിക്കുന്നു
4. “ഇക്കയുടെ” കുടുംബ സുഹൃത്തും , പിണറായിയുടെ ഭരണത്തിലെ ഒരു “അസാധാരണക്കാരനു
5. ഇടനിലക്കാരില്ലാ
നാം തോൽക്കണോ വേണ്ടയോ എന്നത് നമ്മുടെ അന്തസ്സിന്റെ ഭാഗമാവണം . കള്ളന്മാർക്ക് എപ്പഴും കട്ട് കൊണ്ടിരിക്കാനുള
നമുക്ക് ചെയ്യാനുള്ളത് , നാസീലിന്റെ കൂടെ നിൽക്കുക എന്നുള്ളതാണ്. അവന്റെ അവകാശം കിട്ടുന്നതുവരെ.
ഈ ഒരു ചതിയെ, താൽക്കാലിക വർത്തയായോ , കള്ളന്മാരുടെ സ്ഥിരം നമ്പറിൽ മുങ്ങിപ്പോകുന്ന
ഈ കാട്ടു കള്ളൻമാരേ കൂച്ചുവിലങ്ങിടാ
#നാസിലിനോടപ്പം #ന്യായത്തിനൊപ്പം #Stand_for_justi
#Support_Nazil
#Aecian‘s #Unity_is_the_Sy
#StandwithNazil
#aecians #aec
കറാച്ചി: പാകിസ്താനിലെ മലയാളിയായ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബി.എം കുട്ടി (90) അന്തരിച്ചു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബി.എം കുട്ടി. ഞായറാഴ്ച രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്. 1930 ല്‍ തിരൂരില്‍ ജനിച്ച ബി.എം കുട്ടി ആറ് പതിറ്റാണ്ടിലധികമായി പാകിസ്താനില്‍ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു.
1930 ല്‍ തിരൂരില്‍ ജനിച്ച ബി.എം കുട്ടി ആറ് പതിറ്റാണ്ടിലധികമായി പാകിസ്താനില്‍ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. പാകിസ്താനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാകിസ്താന്‍ പീസ് കോയലിഷന്‍((പി.പി.എല്‍) സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്. സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍ – എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി’ എന്ന കൃതി ഏറെ ശ്രദ്ധേയമാണ്.
നടനായും വില്ലനായും കൊമേഡിയനുമായി നിരവധി വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയന്‍. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന വ്യക്തി. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടു. ഇപ്പോള്‍ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ് താരം. മുന്‍ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുതയില്ലെന്നാണ് മനോജ് പറയുന്നത്. പക്ഷേ, സ്‌നേഹം കുടുംബ ജീവിതം എന്താണെന്ന് കാണിച്ചു തന്നത് തന്റെ ഭാര്യ ആശയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്കും ഉര്‍വ്വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും താരം എടുത്ത് പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2000ല്‍ മനോജ് കെ ജയന്‍ ഉര്‍വ്വശിയെ വിവാഹം ചെയ്തത്. ശേഷം 2008ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
മനോജിന്റെ വാക്കുകള്‍ :
‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ.
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.’
കുഞ്ഞാറ്റ (തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’