Latest News

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണു യുവതി പരാതി നൽകിയത്. 2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീൻ.

വിവാഹശേഷം അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭർത്താവ് കൊണ്ടുപോയത്. അവിടെ പുതുവർഷം ആഘോഷിക്കാനായി ചില ബന്ധുക്കൾ കാത്തുനിന്നിരുന്നു. ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.

പുലർച്ചെ ഒന്നരയോടെ ഭർതൃപിതാവ് മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു.

അകത്തു കയറിയയുടൻ മോശമായി രീതിയിൽ തൊടാൻ തുടങ്ങി. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അപ്പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോൾ തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയർത്തിയാൽ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബലപ്രയോഗം നടത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്നു യുവതി വിശദീകരിച്ചു.

വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു യുവതി പറഞ്ഞു. ഭർതൃവീട്ടുകാർക്ക് എതിരെ ഗാർഹിക പീഡനപരാതി നേരത്തേ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഡിസിപി സെജു പി.കുരുവിള പറഞ്ഞു.

കണ്ണൂർ∙ ചെറുപുഴ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റില്‍. കെപിസിസി മുന്‍നിര്‍വാഹകസമിതിയംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് നേതാക്കളായ സി.ഡി സ്കറിയ, സെബാസ്റ്റ്യന്‍, റോഷി , ട്രഷറര്‍ അബ്ദുള്‍ സലിം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി. മുന്‍ കോണ്‍ഗ്രസ് നേതാവ് ജയിംസ് പന്തമാക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി.

ലീഡർ കെ.കരുണാകരൻ ട്രസ്റ്റിനു വേണ്ടി പിരിച്ച പണം തിരിമറി നടത്തി എന്നാണ് പരാതി.  ഈ പരാതി നൽകി രണ്ടു ദിവസത്തിനു ശേഷമാണ് കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്തത്.

 

 

റോബി മേക്കര

ഗ്ലോസ്റ്റെര്‍ : ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് കോട്‌സ് വേള്‍ഡ് മല നിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ എന്ന സ്ഥലത്ത് ഇരുന്നൂറില്‍ പരം മലയാളി കുടുംബങ്ങള്‍ അടങ്ങുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (GMA ) ശ്രാവണം 2019 എന്ന പേരില്‍ വളരെ വിപുലമായ രീതിയില്‍ ഓണാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് . മാവേലിയും , മുത്തുക്കുടയും , താലപ്പൊലിയും , ചെണ്ടമേളവും എല്ലാമായി എല്ലാ വര്‍ഷവും വളരെ ഗംഭീരമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം വളരെ വ്യത്യസ്തവും മികവാര്‍ന്നതും ആക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

പതിവിനു വിപരീതമായി ഈ വർഷം ഓണ സദ്യയോടു കൂടിയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത് . മുന്നൂറു പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കുവാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. അലങ്കാരങ്ങളും പൂക്കളവുമെല്ലാം 11 .0 മണിയോട് തന്നെ സജ്ജമാവുകയും, പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ സ്റ്റാന്‍ ക്ലിക്ക് സ്റ്റുഡിയോയില്‍ നിന്നും മനോഹരമായ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ അംഗങ്ങളും കൃത്യം 11 . 00 മണിക്ക് തന്നെ എത്തി ചേരേണ്ടതാണ് . തുടര്‍ന്ന് കൃത്യം 12 . 0 മണിക്ക് ഓണ സദ്യ ആരംഭിക്കുന്നതാണ്.  101 വനിതകള്‍ അണി നിരക്കുന്ന മെഗാ തിരുവാതിരയോടെ കൃത്യം 2 . 30 ന് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതാണ് . ഗ്ലോസ്റ്റെര്‍ഷെയറില്‍ താമസിക്കുന്ന 101 വനിതകള്‍ മെഗാ തിരുവാതിരക്കുള്ള പരിശീലനം മാസങ്ങള്‍ക്കു മുമ്പേ ആരംഭിക്കുകയും അതിന്റെ അവസാന വട്ട പരിശീലനം നടത്തികൊണ്ടിരിക്കുകയുമാണ്. തിരുവാതിരക്ക് ശേഷം ചെല്‍റ്റന്‍ഹാമും ഗ്ലോസ്റ്ററും തമ്മില്‍ കൊമ്പു കോര്‍ക്കുന്ന വാശിയേറിയ വടം വലി മത്സരം മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തവും വാശിയേറിയതും ആകുവാന്‍ ഇരു ടീമുകളും പരിശീലനം ആരംഭിച്ചു കഴിഞ്ഞു.


എല്ലാ വര്‍ഷവും പുരുഷന്‍മാരുടെ ചെണ്ടമേളം ആണ് അരങ്ങേറുന്നത് എങ്കില്‍ ഈ വർഷം 15 വനിതകള്‍ അണി നിരക്കുന്ന വനിതാ ചെണ്ട മേളത്തിനാണ് ഗ്ലോസ്റ്റെര്‍ ഷെയര്‍ സാക്ഷി ആകാന്‍ പോകുന്നത്. നാട്ടില്‍ നിന്നും ചെണ്ട ആശാനെ വിസിറ്റ് വിസയില്‍ കൊണ്ട് വന്ന് കഴിഞ്ഞ ആറ് മാസമായി പരിശീലനം നടത്തി അരങ്ങേറ്റം കുറിക്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ചെല്‍ട്ടന്‍ഹാം ലേഡീസ് ചെണ്ട ഗ്രൂപ്പ്.

ചെണ്ടമേളവും , പുലികളിയും, താലപ്പൊലിയും , മുത്തുക്കുടയും ഒക്കെയായി വിശാലമായ തോമസ് റിച്ചെസ് സ്‌ക്കൂളിന്റെ അങ്കണത്തിലേക്കു കൊട്ടി കയറുകയും കൃത്യം 3 . 30 ന് യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ് 50 ഇല്‍ പരം കുട്ടികളെയും മുതിര്‍ന്ന വരെയും ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സോടു കൂടി കള്‍ച്ചറല്‍ പരിപാടികള്‍ ആരംഭിക്കുന്നതുമാണ്.

ജി എം എ യില്‍ തന്നെ ഉള്ള റോയി പാനിക്കുളം എഴുതി ഷാന്റി പെരുമ്പാവൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച്  ജി എം എ യുടെ അനുഗ്രഹീത ഗായകര്‍ പാടിയ അതിമനോഹരമായ ഗാനത്തിനൊപ്പം നടമാടുന്ന നടന വിസ്മയം കണ്ണിനും കാതിനും കുളിരും ഇമ്പവും ഉളവാകുന്നതാവും എന്ന കാര്യത്തില്‍ സംശയം ഇല്ല. തുടര്‍ന്നങ്ങോട്ട് ഇടതടവില്ലാത്ത പ്രോഗ്രാമുകളുടെ പെരുമഴ തന്നെ ആണ് ഈ വർഷം ജി എം എ ഒരുക്കിയിരിക്കുന്നത് . സ്‌കിറ്റുകളും ഡാന്‌സുകളും പാട്ടുകളും കോമഡി പ്രോഗ്രാമുകളും അടക്കം ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തവും വേറിട്ടതും ആയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ഇത്രയും വിപുലമായ ആഘോഷ പരിപാടിയുടെ വിജയം മുഴുവന്‍ അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണത്തോടെ മാത്രമേ നടത്തി എടുക്കുവാന്‍ സാധിക്കുക ഉള്ളു എന്നതിനാല്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ആവശ്യപ്പെടുകയും അതോടൊപ്പം മുഴുവന്‍ അംഗങ്ങളെയും ജി എം എ ശ്രാവണം 2019 ലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ് , ട്രെഷറര്‍ ജോര്‍ജ്ജ് കുട്ടി എന്നിവര്‍ ജി എം എ കമ്മിറ്റിക്ക്  വേണ്ടി അറിയിച്ചു

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

Sir Thomas Rich’s School,

Oakleaze,

Gloucester,

GL2 0LF

കാലിഫോര്‍ണിയ: പോണ്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 43കാരിയായ ജെസീക്ക ജെയിംസാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ വീട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്.

മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. 2002ലാണ് താരം പോണ്‍ രംഗത്ത് എത്തിയത്. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. വിവിഡ് വാലി എന്ന ടിവി ഷോയില്‍ ജെസീക്ക പങ്കെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു.

തൃശ്ശൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മായന്നൂരില്‍ നിന്ന് ഒളിച്ചോടിയ 6 കുട്ടികളെ കണ്ടെത്തി. ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.

പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള്‍ കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള്‍ ഇപ്പോള്‍ കൊട്ടിക്കയറുകയാണ്.

മെട്രോ പാലത്തിൽ നിന്നും കല്ല് കാറിൽ വീണു, ബോളിവുഡ് നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയിലെ ജുഹു സിഗ്നലിൽവെച്ചാണ് സംഭവം. ഹിന്ദി സിനിമാ–താരം മൗനി റോയിയുടെ കാറിന് മുകളിലേക്കാണ് കല്ല് വീണത്. വാഹനത്തിന്റെ മുകൾ ഭാഗം തകർന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. താരം തന്നെയാണ് കാർ തകർന്നതിന്റെ ചിത്രം പങ്കുവച്ചത്. ഓടിക്കോണ്ടിരുന്ന വാഹനനത്തിന്റെ മുകളിലേക്കാണ് കല്ല് പതിച്ചത്.

നാഗിന്‍, കൈലാസനാഥൻ തുടങ്ങിയ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ മൗനി റോയ് നിരവധി ബോളീവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

 

ബംഗാൾ എംപിമാരുടെ നൃത്ത വിഡിയോ വൈറൽ. തൃണമൂല്‍ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്‍ത്തിയുടെയും നൃത്ത വീഡിയോയാണ് വൈറലായത്. ബംഗാളിലെ ദുർഗാപൂജയോടനുബന്ധിച്ച് ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവിഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്ത്രീ ശക്തിയുടെ പ്രതീകമായ മാ ദുർഗയോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാർ നൃത്തം ചെയ്തത്. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം.

ക്യാപ്റ്റന്‍ ടിഎംടി എന്ന യൂസര്‍നെയിമില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞു. ബംഗാളില്‍ അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. നാടുമുഴുവൻ ഒരുമിച്ച് ആഘോഷിക്കുന്ന വേളകൂടിയാണിത്.

 

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നത് ആഗോള വ്യാപകമായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഏറ്റവും കൂടുതല്‍ സ്വര്‍ണം ഖജനാവില്‍ സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. .

ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടണ്‍ സ്വര്‍ണമാണ് കരുതലായി അവര്‍ സൂക്ഷിച്ചിട്ടുള്ളത്. ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക് 618.17 മെട്രിക് ടണ്ണാണ് ഇന്ത്്യക്കുള്ളത്. ജര്‍മനിക്കാണ് രണ്ടാം സ്ഥാനം. പത്താം സ്ഥാനം നെതര്‍ലാന്‍ഡിനും.

10 നെതര്‍ലാന്‍ഡ്‌സ്-612.46 മെട്രിക് ടണ്‍
9 ഇന്ത്യ-618.17 മെട്രിക് ടണ്‍
8 ജപ്പാന്‍-756.22 മെട്രിക് ടണ്‍
7 സ്വിറ്റ്‌സര്‍ലാന്‍ഡ്-1040.01 മെട്രിക് ടണ്‍
6 ചൈന-1916.29 മെട്രിക് ടണ്‍
5 റഷ്യ-2207.01 മെട്രിക് ടണ്‍
4 ഫ്രാന്‍സ്-2436.06 മെട്രക് ടണ്‍
3 ഇറ്റലി-2451.85 മെട്രക് ടണ്‍
2 ജര്‍മനി-3367.95 മെട്രിക് ടണ്‍
1 യുണൈറ്റഡ് സ്റ്റേറ്റ്‌സ്-8133.53 മെട്രിക് ടണ്‍

തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.

നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.

പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.

പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

Copyright © . All rights reserved